പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ ഗോപിനാഥന്‍ നായര്‍ (74) അന്തരിച്ചു

എഡ്മന്റണ്‍: ‘നമ്മളുടെ പള്ളിക്കൂട’ത്തിലെ അദ്ധ്യാപകനും, എഡ്മന്റണ്‍ എന്‍.എസ്എസ് യോഗം സെക്രട്ടറിയുമായ രാജീവ് ഗോപിനാഥന്‍ നായരുടെ പിതാവ് പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ. ഗോപിനാഥന്‍ നായര്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പന്തളം ഉള്ളന്നൂര്‍ തിരുമംഗലത്തു കുടുംബാംഗമായ ശാരദമണിയാണ് ഭാര്യ. മക്കള്‍: ഗീത സാബു, രാജേഷ് നായര്‍ (സൗദി), രാജീവ് നായര്‍ (കാനഡ). മരുമക്കള്‍: സാബു പി. കെ.( ജോര്‍ദ്ദാന്‍), ഡോ..ചിത്ര രാജേഷ്, വിദ്യാ രാജീവ് (കാനഡ). ശവസംസ്‌കാരം ആറ്റുവയിലെ വീട്ടുവളപ്പില്‍.

മറിയാമ്മ കോരുത് (94) അന്തരിച്ചു

ന്യൂയോർക്ക് : തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് . മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ) കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ,…

സാറാമ്മ കുളത്തും (85) ഒക്കലഹോമയിൽ നിര്യാതയായി

ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും ഫ്‌ളോറിഡയിൽ (Davey) സ്ഥിര താമസക്കാരിയുമായ സാറാമ്മ കുളത്തും (85) ഇന്ന് (04/07/2022) ഒക്കലഹോമയിൽ വാർദ്ധ്യക്യസഹജമായ അസുഖത്താൽ നിര്യാതയായി. പരേത പുത്തൻകാവ് തെക്കേടത്തു പി സി തോമസിന്റെയും സാറാമ്മ തോമസിന്റെയും മൂത്ത പുത്രിയാണ്. ഭർത്താവ് കുളത്തും തെക്കേൽ കുഞ്ഞുമോൻ. പരേതനായ മോൻസി വര്‍ഗീസ് (കാനഡ) ഏക സഹോദരനാണ്. മക്കൾ: ദിലീപ് (പെൻസൽവേനിയ), ദീപാ (ഹൂസ്റ്റൺ), മേഴ്‌സി (ഒക്കലഹാമ) സൂസൻ വര്‍ഗീസ് (ന്യൂജേഴ്‌സി) ജിനു വര്‍ഗീസ് (അറ്റ്ലാന്റ) എന്നിവരുടെ മാതൃ സഹോദരിയാണ് ശവസംസ്‌കാരം പിന്നീട്.

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

ന്യൂയോർക്ക് : ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ അംഗവും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ അനിലാൽ ശ്രീനിവാസന്റെ മാതാവ് നെയ്യാറ്റിൻകര പെരുമ്പഴുതൂർ വടകോട് ശ്രീമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക എസ് സാവിത്രി (88) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ ഭാരവാഹിയായും സജീവാംഗമായും വർഷങ്ങളായി അനിലാൽ ശ്രീനിവാസൻ നൽകി വന്നിരുന്ന സേവനങ്ങളെ വിലമതിക്കുന്നതായും, മാതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അനുശോചനം അറിയിക്കുന്നതായും, നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു.

റേച്ചല്‍ എബ്രഹാം നിര്യാതയായി

കോട്ടയം പരിയാരം കുഴിയത്തു തൂമ്പുങ്കൽ കുടുംബാഗവും പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയുമായ റേച്ചൽ എബ്രഹാം ഏപ്രില്‍ 3 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോട്ടയത്ത് അന്തരിച്ചു. ശവസംസ്കാര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10:30 സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. മക്കൾ: സുനിൽ എബ്രഹാം (എം‌ആര്‍‌എഫ്, സേലം, തമിഴ്നാട്), അനിൽ എബ്രഹാം (യു‌എസ്‌എ). മരുമക്കൾ: സുനില എബ്രഹാം, അനിത എബ്രഹാം (യു‌എസ്‌എ). പേരക്കുട്ടികൾ: ഷോൺ എബ്രഹാം, റോണ്‍ എബ്രഹാം, അനിത് എബ്രഹാം, അഷ്‌ല്ൻ എബ്രഹാം.

മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ നിര്യാതനായി

കടുത്തുരുത്തി : ഞീഴൂര്‍ പഞ്ചായത്ത് 11-ാ വാര്‍ഡില്‍ മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ (89 ) നിര്യാതനായി മൃതസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന് തുരുത്തിപ്പള്ളി സെ. ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി. ഭാര്യ പരേതയായ അന്നമ്മ . മക്കള്‍ : കുഞ്ഞമ്മ , ജെയിംസ്, ബിജു ജോണ്‍ (ഒമാന്‍ ), മരുമക്കള്‍ : T J ജോസഫ് ആട്ടുതുണ്ടിയില്‍ ( പുളിങ്കുന്നു ) ലില്ലി കമ്പകത്തുങ്കല്‍ കുറുഞ്ഞി, സ്റ്റിമി പെരുങ്കുഴി പൈങ്ങോട്ടൂര്‍ ഫാ.ആന്റണി ആട്ടുതുണ്ടി OCD ചെറുമകനാണ്.

ഏലിയാമ്മ ജോർജ് നിര്യാതയായി

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ) മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര

തങ്കമ്മ ഉലഹന്നാന്‍ പേരുക്കുന്നേല്‍ (93) അന്തരിച്ചു

രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍) ഭാര്യ തങ്കമ്മ ഉലഹന്നാന്‍ (93) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത്‌ പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന്‍ ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്‍), ഡിലക്‌സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ). മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന്‍ വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട്…

ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി

മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി). കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.

മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി

ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു. മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ) പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ) സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ് സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9…