വിഷു സ്പെഷ്യല്‍ (അടുക്കള)

മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്. വിഷുക്കട്ട പച്ചരി -അര കിലോ രണ്ടു തേങ്ങ ചിരകിയത് ജീരകം – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.…

നേന്ത്രപ്പഴം പുളിശ്ശേരി (അടുക്കള)

ആവശ്യമുള്ള ചേരുവകള്‍: • പഴുത്ത ഏത്തപ്പഴം/നേന്ത്രപ്പഴം – 2 എണ്ണം (ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്) • മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ • മുളക് പൊടി – 1 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • ശർക്കര – ഒരു വലിയ കഷ്ണം • വെള്ളം – ഒന്നര കപ്പ് • പച്ചമുളക് കീറിയത് – 3 എണ്ണം അരപ്പ് തയ്യാറാക്കാൻ: • നാളികേരം – 1 1/4 കപ്പ് • തൈര് – 1 കപ്പ് • ചെറിയ ഉള്ളി – 2 എണ്ണം • പച്ചമുളക് – 3 എണ്ണം • കുരുമുളക് – 1/ 2 മുതൽ 3/4 ടീസ്പൂൺ വരെ • വെള്ളം – 1 കപ്പ് താളിക്കാൻ: • വെളിച്ചെണ്ണ – 2 1/2 ടേബിൾ…