തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ ട്രെൻഡിംഗില്‍ ഒന്നാമൻ

മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ (Kannur Sqad) ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥയും സംഭാഷണവും റോണി ഡേവിഡും ഷാഫിയും ചേർന്നൊരുക്കുന്നു. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക്…

മകൾ സുഹാനയുടെ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നു

മുംബൈ: സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ സോയ അക്തറിന്റെ (Suhana Khan Soya Aktar) വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ചിത്രമായ ‘ദ ആർച്ചീസി’ൽ ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുകയാണ് കിംഗ് ഖാന്‍. ഒരു വശത്ത് ഷാരൂഖ് ചിത്രം ‘ജവാൻ’ (Jawan) സെപ്റ്റംബർ 7 ന് റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍, മറുവശത്ത് സുഹാനയുടെ ആദ്യ ചിത്രം ‘ദി ആർച്ചീസ്’ ഡിസംബർ 7 ന് റിലീസ് ചെയ്യും. രണ്ട് ചിത്രങ്ങളുടെയും ആരാധകർ ആവേശത്തിലാണ്. അതിനിടയിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്കായി പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സമീപകാല മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, അടുത്ത പ്രോജക്റ്റിൽ അച്ഛനും മകളും അതായത് ഷാരൂഖും സുഹാനയും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ‘കഹാനി 2’, ‘ബദ്‌ല’ തുടങ്ങിയ വിജയചിത്രങ്ങൾക്ക് പേരുകേട്ട സുജോയ് ഘോഷ് ആണ് സുഹാനയും ഷാരൂഖും അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു ചാര ചിത്രമായിരിക്കുമെന്നും…

ആദ്യ ആഴ്ചയിൽ 36 കോടിയിൽപ്പരം കളക്ഷൻ നേടി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത വിജയകരമായ രണ്ടാം വാരത്തിലേക്ക്

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകർക്ക് എന്നും സ്വീകാര്യനായ ദുൽഖർ സൽമാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്.…

റിച്ച ശർമ്മ: തലമുറകളിലൂടെ പ്രതിധ്വനിക്കുന്ന ആത്മാർത്ഥമായ ശബ്ദം

ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത പിന്നണി ഗായിക റിച്ച ശർമ്മ തന്റെ ശക്തവും ആത്മാവിനെ ഉത്തേജിപ്പിക്കുന്നതുമായ ശബ്ദം കൊണ്ട് പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ 1980 ഓഗസ്റ്റ് 29 ന് ജനിച്ച അവർ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട് സംഗീത വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിയായി ഉയർന്നു. 1997-ൽ “സൽമ പേ ദിൽ ആ ഗയ” എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് ശർമ്മയുടെ സംഗീത യാത്ര ആരംഭിച്ചത്. “ജബ് ദിൽ മിലേ” എന്ന ഗാനത്തിലൂടെയാണ് അവര്‍ തന്റെ കഴിവ് പ്രകടിപ്പിച്ചത്. എന്നാല്‍, 2002-ൽ “Kaante” എന്ന സിനിമയിലെ “മഹി വെ” എന്ന ഗാനമാണ് അവരെ ശരിക്കും ശ്രദ്ധിക്കപ്പെട്ടത്. ഈ ഹൃദയസ്പർശിയായ ട്രാക്ക് വ്യാപകമായ പ്രശംസ നേടുക മാത്രമല്ല അവരെ ഒരു ബോളിവുഡ് പ്ലേബാക്ക് സെൻസേഷനായി ഉറപ്പിക്കുകയും ചെയ്തു. ഹിന്ദി, പഞ്ചാബി, മറാത്തി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിലേക്ക് ഈ…

ഷാരൂഖ് ഖാന്റെ ‘ജവാൻ’ ട്രെയിലർ ഓഗസ്റ്റ് 31 ന് പുറത്തിറക്കും; ബുർജ് ഖലീഫയിൽ ആരാധകരെ കാണും

ദുബൈ: സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജവാന്റെ ട്രെയിലർ വ്യാഴാഴ്ച ലോഞ്ച് ചെയ്യുകയും ദുബായിലെ ബുർജ് ഖലീഫയിൽ ആരാധകരെ കാണുകയും ചെയ്യും. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, “സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ സജ്ജമായ ഒരു മനുഷ്യന്റെ വൈകാരിക യാത്രയുടെ രൂപരേഖ” ഒരു ഉയർന്ന ഒക്ടേൻ ആക്ഷൻ ത്രില്ലറാണ് “ജവാൻ”. “ജവാൻ കാ ജഷ്‌ൻ മെയിൻ ആപ്‌കെ സാത്ത് ന മാനൗ യേ ഹോ നഹിൻ സക്ത. ആഗസ്ത് 31-ന് രാത്രി 9 മണിക്ക് ആ രഹാ ഹൂൺ മെയിൻ ബുർജ് ഖലീഫ, എന്നോടൊപ്പം ജവാൻ ആഘോഷിക്കൂ. (നിങ്ങൾക്കൊപ്പം ‘ജവാൻ’ ആഘോഷിക്കാതിരിക്കുക അസാധ്യമാണ്. ഓഗസ്റ്റ് 31 ന് രാത്രി 9 മണിക്ക് ഞാൻ ബുർജ് ഖലീഫയിൽ എത്തുന്നു)” ഷാരൂഖ് എക്‌സിലെ തന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തു. 58 കാരനായ താരം തന്റെ ആരാധകരോട്…

പ്രവാസി സ്വപ്നം പൂവണിയുമ്പോൾ!

സൂര്യപുത്രൻ എന്ന നാടകം ഡാളസ്സിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയപ്പോൾ പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ഒരുരംഗം ഉണ്ടായിരുന്നു. കർണ്ണന്റെ ജീവൻ സംരക്ഷിച്ചിരുന്ന കവച കുണ്ഡലങ്ങൾ, സ്വന്തം മകനായ അർജുനന്റെ ജീവൻ രക്ഷിക്കാനായി ഇന്ദ്രൻ ഇരന്നു വാങ്ങി. അതിന് പ്രത്യുപകാരമായി ശക്തിവേൽ ഇന്ദ്രൻ, കര്ണ്ണന് നൽകി. ഇന്ദ്രൻ എന്ന കഥാപാത്രം വേദിയിലെത്തിയത് വെറും കൈയോടെ ആയിരുന്നു. പക്ഷെ, കർണ്ണന് ശക്തിവേൽ നൽകുമ്പോൾ അഞ്ചടിയോളം നീളമുള്ള ശൂലം ഇരു കൈകളിലുമായി പ്രത്യക്ഷപ്പെടുന്നു. തഴക്കവും പഴക്കവും വന്ന ഒരു മാന്ത്രികൻറെ ചാരുതയോടെ അനായാസം ശൂലം കൈകളിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് നാടകം കണ്ട് അമ്പരന്നിരുന്ന പലപ്രേക്ഷകരും ഇപ്പോഴും വിലാസ് കുമാറിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യപുത്രൻ എന്ന നാടകത്തിൽ ഇന്ദ്രന്റെ ജീവിതം വേദിയിൽ പകർന്നവതരിപ്പിച്ചത് വിലാസ്‌കുമാർ ആയിരുന്നു. ഈ നാടകത്തിന്റെ ഓഡിയോ റിക്കാർഡിങ്ങ്, L E D ബാക്ക്ഗ്രൗണ്ട് മുതലായ സാങ്കേതിക കാര്യങ്ങൾ ഒരുക്കിത്തന്നതും വിലാസ്…

കല്യാണി പ്രിയദർശന്റെ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ടീസർ റിലീസായി

ഏറെ ഹിറ്റായി മാറിയ ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനത്തിന് ശേഷം ചിത്രത്തിന്റെ ടീസർ ഇന്ന് മഞ്ജു വാര്യരുടെയും മമ്‌താ മോഹൻദാസിന്റെയും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു. തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കളർഫുൾ ഫാമിലി എന്റർടൈനറാണ്. മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശൻ ഫുട്ബോൾ കമന്റേറ്ററായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ തിയേറ്ററുകളിലേക്ക് ഉടൻ എത്തും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.…

മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗായി ഷെയിൻ നിഗം സണ്ണിവെയ്ൻ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. സണ്ണി വെയ്‌നും ഷെയിൻ നിഗവും പോലീസ് വേഷത്തിൽ കൊമ്പു കോർക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസ് അന്വേഷണത്തിലേക്കുള്ള യാത്രയാണ് ‘വേല’ ട്രെയ്ലർ സൂചിപ്പിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ‘വേല’യുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ…

മതേതര മൂല്യങ്ങളെ വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമയ്ക്ക്‌ വലിയ പങ്ക്: മന്ത്രി റോഷി അഗസ്റ്റിന്‍

മതേതര മൂല്യങ്ങളെ വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമ വളരെ വലിയ പങ്കാണ്‌ വഹിച്ചതെന്ന്‌ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. മലയാളം വിഷ്വല്‍ മീഡിയ കോഓപ്പറേറ്റീവ് സൊസൈറ്റി നന്ദാവനം പാണക്കാട്‌ ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികത്തിന്റെയും കെ.എസ്‌. സേതുമാധവന്‍ അവാര്‍ഡ്‌ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുയായിരുന്നു അദേഹം. ചലച്ചിത്രരംഗത്തിന്‌ നല്‍കിയ സമഗ്ര സംഭാവനയ്ക്ക്‌ കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്‌, ജോയ്‌ തോമസ്‌, നടി മല്ലിക സുകുമാരന്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു, എന്നിവര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. അവാര്‍ഡ്‌ ജേതാക്കളെ മന്ത്രി റോഷി അഗസ്റ്റിന്‍ പൊന്നാട അണിയിച്ചു. സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, മേജര്‍ ജനറല്‍…

69-ാമത് ദേശീയ ചലച്ചിത്ര അവാർഡ്: അല്ലു അർജുന്‍ മികച്ച നടന്‍; ആലിയ ഭട്ട്, കൃതി സനോന്‍ മികച്ച നടിമാര്‍

69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ഫലങ്ങൾ വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. പുഷ്പരാജ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അല്ലു അർജുൻ, “പുഷ്പ: ദി റൈസ്” എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിലൂടെ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. കൂടാതെ, സുകുമാർ മികച്ച സംവിധായകനുള്ള അവാർഡും, അതേ ചിത്രത്തിലെ സംഭാവനകൾക്ക് ദേവി ശ്രീ പ്രസാദിനെ മികച്ച സംഗീത സംവിധായകനുള്ള ബഹുമതിയും നൽകി ആദരിച്ചു. “ഗംഗുഭായ് കത്യവാഡി”യിലെ മികച്ച പ്രകടനത്തിന് ആലിയ ഭട്ടും “മിമി”യിലെ അഭിനയത്തിന് കൃതി സനോണും സംയുക്തമായി മികച്ച നടിക്കുള്ള പട്ടം നേടി. “മേപ്പടിയാൻ” എന്ന മലയാള സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡിന് അർഹനായി.