മലയാള സിനിമയിൽ ആദ്യമായി ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ

ന്യൂയോര്‍ക്ക്: ഓണത്തിന് പ്രേക്ഷകരിലേക്കെത്തുന്ന ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നടക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച കൾട്ട് ക്‌ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ലോകവ്യാപകമായി നടക്കുമ്പോൾ ഗംഭീര പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച സിനിമകൾ നിർമ്മിച്ച സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും നിർമ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24 നു തിയേറ്ററുകളിലേക്കെത്തും. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക്…

ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ; ബുക്കിംഗില്‍ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്സ്പ്രസ്സ് അവന്യൂ മാളിൽ നടന്ന ചടങ്ങിൽ പ്രിയ താരം ദുൽഖർ സൽമാനെ കാണാൻ തടിച്ചു കൂടിയ ജനാവലി വർണാഭമായ വരവേൽപ്പാണ് കൊത്തയിലെ രാജാവിനും കിംഗ് ഓഫ് കൊത്തക്കും നൽകിയത്. കലാപകാര നൃത്തചുവടുകളും തന്റെ പ്രിയ താരം സൂര്യയുടെ സിനിമയിലെ ഗാനവുമൊക്കെ പാടിയ പാൻ ഇന്ത്യൻ സൂപ്പർ താരം അക്ഷരാർത്ഥത്തിൽ ആരാധകർക്ക് ആഹ്ലാദ നിമിഷങ്ങൾ സമ്മാനിച്ചു. ഇനി കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ്. കിംഗ് ഓഫ് കൊത്തയുടെ ബുക്കിംഗ് ചരിത്രമായി മാറുന്ന കാഴ്ചയാണ്‌ ബുക്ക് മൈ ഷോയിൽ കാണുന്നത്. ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ് ലിസ്റ്റിൽ…

മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി കെ.എസ്‌. സേതുമാധവന്‍ അവാര്‍ഡ്‌

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികം പ്രമാണിച്ച്‌ മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി സംഘടിഷിക്കുന്ന “ഇന്ത്യന്‍ സിനിമ 110” എന്ന പരിപാടി ഓഗസ്റ്റ്‌ 23 ബുധനാഴ്ച, വൈകിട്ട്‌ 4.30 ന്‌ പാളയം നന്ദാവനം പാണക്കാട്‌ ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മലയാള ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന 9 കലാകാരന്മാര്‍ക്ക്‌ “കെ.എസ്‌. സേതുമാധവന്‍ അവാര്‍ഡ്‌” സമ്മാനിക്കും. കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്‌, ജോയ്‌ തോമസ്‌ ജൂബിലി, സംവിധായകരായ ഹരികുമാര്‍, ഭദ്രന്‍ മാട്ടേല്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു, നടി മല്ലിക സുകുമാരന്‍ എന്നിവര്‍ക്കാണ്‌ അവാര്‍ഡുകള്‍ സമാനിക്കുന്നത്‌. സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രസംഗം…

“എന്റെ കരിയറിലെ ബിഗ് സ്കെയിൽ ചിത്രമാണ് കിംഗ് ഓഫ് കൊത്ത” : ദുൽഖർ സൽമാൻ

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേർഷ്യൽ സിനിമ ആക്കി മാറ്റാമെന്നു ആലോചിച്ചുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും അദ്ദേഹം വെളിപ്പെടുത്തി.ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം.അവർ ചിലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താല്പര്യം. അതുകൊണ്ടാണ് ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും എനിക്ക് പ്രതീക്ഷകർ ഒരുപാടു ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കു ഉണ്ടെന്നും താരം പറഞ്ഞു.…

സംവിധായകൻ സിദ്ദിഖ് നൽകിയ പൈതൃകം സിനിമാ ലോകത്തെ സമ്പന്നമാക്കും: ജിഐസി റെഡ് കാർപെറ്റ്

ലാസ് വെഗാസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് മീഡിയ & വിഷ്വൽ (റെഡ് കാർപെറ്റ്) 2023 ഓഗസ്റ്റ് 11-ന് രാത്രി 9:00 മണിക്ക് ഡയറക്ടർ സിദ്ദിഖ് ഇസ്മയിലിന്റെ വിയോഗത്തെ അനുസ്മരിച്ച് അനുശോചന സൂം മീറ്റിംഗ് സംഘടിപ്പിച്ചു. റെഡ് കാർപെറ്റ് എന്ന ഓമന പേരിൽ വിളിക്കുന്ന ജി. ഐ. സി. യുടെ വിഭാഗം, പ്രത്യേകിച്ച് ചലച്ചിത്ര നിർമ്മാണം തുടങ്ങിയവയിലൂടെ ജിഐസിയെയും ഇന്ത്യൻ പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴ്ചപ്പാടോടെ പ്രവർത്തിക്കുന്നു. ന്യൂയോർക്ക് ചാപ്റ്ററിൽ നിന്നുള്ള റെഡ് കാർപെറ്റ് ചെയർമാൻ ടോം ജോർജ്ജ് കോലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഐസി ഓസ്റ്റിൻ ചാപ്റ്ററിൽ നിന്നുള്ള ശ്രീമതി പ്രീതി പൈനാടത്ത് പരിപാടികൾ ഏകോപിപ്പിച്ചു. ജിഐസി ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ സദസ്സിനെ സ്വാഗതം ചെയ്യുകയും ജിഐസിയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. “സിദ്ദിഖിന്റെ സൃഷ്ടികൾ ദീർഘകാലം നിലനിൽക്കും, സിനിമാ പ്രേമികൾ…

പ്രാവിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രം സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്ക്

അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും  സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ :…

ദുൽഖറിന്റെ മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻസിന് വർണാഭമായ തുടക്കം

ഇന്റെർറ്റൈൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി നിൽക്കെ ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ തന്നെ ദുൽഖർ പറഞ്ഞത് “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയേറ്ററിൽ പോയി സിനിമ കാണണം പ്ലീസ്” ഇപ്രകാരമാണ്. ഹർഷാരവത്തോടെയാണ് ദുൽഖറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും  ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം…

ജീത്തു ജോസഫ്-മോഹന്‍‌ലാല്‍ കൂട്ടുകെട്ടില്‍ അടുത്ത ചിത്രം ‘നേര്’

നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിനായി മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പേര് ശനിയാഴ്ച പ്രഖ്യാപിച്ചു. ചിത്രം ഒരു ത്രില്ലര്‍ സിനിമയായിരിക്കും. ജീത്തുവും ദൃശ്യം 2-ല്‍ നിർണായക വേഷം ചെയ്ത അഭിഭാഷകയായ ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . സാങ്കേതിക രംഗത്ത്, ജീത്തു തന്റെ അവസാന റിലീസായ കൂമന്റെ അതേ ടീമിനെ നിലനിർത്തിയിട്ടുണ്ട് . ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, സംഗീത സംവിധായകൻ വിഷ്ണു ശ്യാം, എഡിറ്റർ വിഎസ് വിനായക് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ദൃശ്യം , പന്ത്രണ്ടാം മനുഷ്യൻ, ഇനിയും റിലീസ് ചെയ്യാത്ത റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘നേര്’. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനുള്ള സാധ്യതയും ഇരുവരും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, മോഹന്‍‌ലാല്‍ ഒരു വലിയ ബഹുഭാഷാ ചിത്രമായ വൃഷഭയുടെ ഷൂട്ടിംഗ്…

ഹാസ്യനടൻ ജോണി ഹാർഡ്‌വിക്ക് (64) അന്തരിച്ചു

ഓസ്റ്റിൻ (ടെക്സാസ് ):”കിംഗ് ഓഫ് ദ ഹിൽ” എന്ന ആനിമേറ്റഡ് കോമഡിയിലെ ഡെയ്ൽ ഗ്രിബിൾ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ശബ്‌ദ നടനും ഹാസ്യനടനുമായ ജോണി ഹാർഡ്‌വിക്ക് അന്തരിച്ചു. അദ്ദേഹത്തിന് 64 വയസ്സായിരുന്നു. ടെക്സസിലെ ഓസ്റ്റിനിലാണ് ഹാർഡ്‌വിക്ക് ജനിച്ചത്, അവിടെ അദ്ദേഹം ഒരു പ്രാദേശിക സ്റ്റാൻഡ്-അപ്പ് കോമേഡിയനായി തന്റെ കരിയർ ആരംഭിച്ചു. സ്രഷ്‌ടാക്കളായ മൈക്ക് ജഡ്ജും ഗ്രെഗ് ഡാനിയേലും ചേർന്ന് “കിംഗ് ഓഫ് ദ ഹിൽ”-ൽ ചേരാൻ ആവശ്യപ്പെടുന്നതിന് മുമ്പ് അദ്ദേഹം “ദ ജോൺ സ്റ്റുവർട്ട് ഷോ”യിൽ ഒരു റോൾ ചെയ്യുമായിരുന്നു. “കിംഗ് ഓഫ് ദി ഹിൽ’ കുടുംബത്തിലെ അവിശ്വസനീയമാംവിധം പ്രിയപ്പെട്ട അംഗമായിരുന്നു ജോണി ഹാർഡ്‌വിക്ക്, കഴിഞ്ഞ 25 വർഷമായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും അദ്ദേഹത്തിന്റെ  അസാമാന്യമായ കഴിവും ഉജ്ജ്വലമായ നർമ്മവും സൗഹൃദവും നഷ്ടമാകും,” 20-ാം ടെലിവിഷൻ ആനിമേഷൻ വെറൈറ്റി പ്രകാരം ഹുലു ഒരു പ്രസ്താവനയിൽ…

ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രയ്ലർ മലയാളത്തിലെ സർവകാല റെക്കോർഡുകളും തകർത്തെറിഞ് പുതു ചരിത്രം കുറിക്കുന്നു

പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് ചുമ്മാതല്ലായെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിൽ റിലീസ് ചെയ്ത സിനിമകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി കൊത്തയിലെ രാജാവും സംഘവും കുതിച്ചു പായുകയാണ്. 24 മണിക്കൂറിനുള്ളിൽ 13 മില്യണിൽപ്പരം കാഴ്ചക്കാരും 258K ലൈക്കുമാണ് യൂട്യൂബിൽ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്, ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് കൊത്തയിലെ ട്രെയ്ലറും. മലയാളത്തിലെ ഒരു സിനിമക്കും ഇതുവരെ ലഭിക്കാത്ത വാൻ വരവേൽപ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്.ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണിൽപ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.…