ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ ഇറങ്ങിയ പോസ്റ്ററിൽ വിജയുടെ തീപ്പൊരിപ്പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്.സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ്…
Category: CINEMA
നടന് അലൻസിയർ ലി ലോപ്പസിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് ധ്യാൻ ശ്രീനിവാസൻ
തിരുവനന്തപുരം: കഴിഞ്ഞ വ്യാഴാഴ്ച (സെപ്റ്റംബർ 14) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 ചടങ്ങിനിടെ നടന് അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ വിമർശിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. അലൻസിയർ ലേ ലോപ്പസുമായി തനിക്ക് വ്യക്തിപരമായ താൽപ്പര്യങ്ങളൊന്നും ഇല്ലെന്ന് തന്റെ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കവേ നടൻ ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു. അലൻസിയറുടെ വിവാദ പരാമർശത്തെ അദ്ദേഹം ശക്തമായി എതിർത്തു. അലൻസിയർക്ക് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ അത്തരം ചടങ്ങുകളിൽ പങ്കെടുക്കേണ്ടതില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു. അദ്ദേഹം ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചേക്കാം. തന്റെ താൽപ്പര്യ വൈരുദ്ധ്യം അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാത്രമാണെന്നും ധ്യാൻ വ്യക്തമാക്കി. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള സംസ്ഥാന മന്ത്രിമാരും പങ്കെടുത്ത കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്രോത്സവ ചടങ്ങിലാണ് അലൻസിയർ വിവാദ പ്രസംഗം നടത്തിയതെന്നും, നടപടിയെടുക്കാൻ സര്‍ക്കാര്‍…
കാത്തിരിപ്പിന് വിരാമം; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ…
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഷാരൂഖ് ഖാനും സൽമാൻ ഖാനും സ്ക്രീൻ പങ്കിടുന്നു
യാഷ് രാജ് ഫിലിംസ് (YRF) നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ‘ടൈഗർ വേഴ്സസ് പപഠാന്’ എന്ന് പേരിട്ടിരിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന് ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തങ്ങളുടെ സഹകരണവും അനുഗ്രഹവും നൽകി. ആവേശകരമായ ഒരു ഷോഡൗണിൽ, ഏകദേശം മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ഈ രണ്ട് ഇതിഹാസ താരങ്ങളെയും സിനിമയില്‍ വീണ്ടും ഒന്നിപ്പിക്കും. 2022-ൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഈ വമ്പൻ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന വാർത്തകൾ ആദ്യം പുറത്തുവന്നപ്പോൾ ആരാധകർ അത്യധികം ആവേശത്തിലായിരുന്നു. രണ്ട് അഭിനേതാക്കളും ഏറ്റുമുട്ടുന്ന ചിത്രത്തിന് ടൈഗർ വേഴ്സസ് പത്താൻ എന്ന് പേരിടുമെന്ന് ഉടൻ പ്രസ്താവിക്കുകയും ചെയ്തു. ചിത്രീകരണം 2024 മാർച്ചിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈആർഎഫ് മേധാവി ആദിത്യ ചോപ്ര, ടൈഗർ വേഴ്സസ് പഠാന്റെ സ്ക്രിപ്റ്റ് ഷാരൂഖ് ഖാനും സൽമാൻ ഖാനും വെവ്വേറെ വായിക്കുകയും, രണ്ട് താരങ്ങളും…
മുതിർന്ന ബോളിവുഡ് നടി ശബാന ആസ്മിക്ക് ഇന്ന് 73-ാം പിറന്നാള്‍
മുതിർന്ന ബോളിവുഡ് നടി ശബാന ആസ്മി ഇന്ന് തന്റെ 73-ാം ജന്മദിനം ആഘോഷിക്കുകയാണ്. 5 ദേശീയ അവാർഡ് ഈ ഇതിഹാസ താരം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് ശബാന ആസ്മി. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിൽ അടുത്തിടെ കണ്ട ഇതിഹാസ നടി, 1974 ൽ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ‘അങ്കുര്‍’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് രാജ്യത്തെ കലാപരമായ സിനിമയുടെ തുടക്കക്കാരിൽ ഒരാളായി സ്വയം സ്ഥാപിച്ചു. ബോളിവുഡ് നായികമാരാകാൻ ഇഷ്ടപ്പെട്ട തന്റെ സമകാലികരിൽ നിന്ന് വ്യത്യസ്തമായി, ശബാന ആസ്മി എല്ലായ്പ്പോഴും ഒരു കലാകാരിയെന്ന നിലയിൽ തന്നെ വെല്ലുവിളിക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങൾ തിരഞ്ഞെടുത്തു. എല്ലാവര്ക്കും അറിയാവുന്നതുപോലെ, മികച്ച നടി വിഭാഗത്തില്‍ അഭിമാനകരമായ ദേശീയ ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ഏറ്റവും…
“ആ കനലിൽ തീ ആളികത്തും”; രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രെയ്ലര് ദുൽഖർ സൽമാൻ റിലീസ് ചെയ്തു
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ടോബിയുടെ മലയാളം ട്രയ്ലർ റിലീസായി. ജീവിതത്തിലെ സങ്കീര്‍ണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിൽ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. നവാഗതനായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാനങ്ങളിൽ ലഭിച്ച ചിത്രം മലയാളത്തിൽ സെപ്റ്റംബർ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി…
കല്യാണിയുടെ ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമെന്നും, വരും നാളുകളിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യയിലെ…
രാജ് ബി ഷെട്ടി നായകനായെത്തുന്ന റിവഞ്ച് ഫാമിലി ഡ്രാമ ടോബി സെപ്റ്റംബർ 22 നു തിയേറ്ററുകളിലേക്ക്
നവാഗതനായ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിർവഹിച്ച ആക്ഷൻ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളിൽ ലഭിച്ച ചിത്രം മലയാളത്തിൽ സെപ്റ്റംബർ 22 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസാകും. രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്, ചൈത്ര ജെ ആചാർ,ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ടോബിയുടെ…
ആശാ ഭോസ്ലെ മെലഡി ക്വീൻ നൂർജഹാന്റെ ഓർമ്മകൾ പുതുക്കുന്നു
ദുബായ്: അടുത്തിടെ ദുബായിൽ നടന്ന സംഗീത പരിപാടിയിൽ ഇന്ത്യൻ ഇതിഹാസ ഗായിക ആശാ ഭോസ്ലെ പാക്കിസ്താന്റെ നിശാഗന്ധിയായ നൂർ ജെഹാനെ ആദരിച്ചു. പാക്കിസ്താനി ഇതിഹാസത്തിന്റെ ഒരു പഞ്ചാബി ഗാനം ആലപിച്ചാണ് അവര്‍ നൂര്‍ ജഹാനെ ആദരിച്ചത്. പതിറ്റാണ്ടുകൾക്ക് ശേഷവും പ്രശസ്തമായ നൂർ ജെഹാന്റെ സൂപ്പർ ഹിറ്റ് ‘മേരാ ലോംഗ് ഗവാച’ എന്ന ഗാനം ആശാ ഭോസ്ലെ ആലപിച്ചു. ഒരു കാലത്ത് തന്റെ സമകാലികയായിരുന്ന നൂർ ജെഹാനെ ആശ ആദരിച്ചു. ദുബായിലെ സദസ്സിനെ ആവേശത്തിലാഴ്ത്തിയ ഭോസ്ലെ ആ ഗാനം ആലപിച്ചപ്പോൾ വേദിയുടെ പശ്ചാത്തലത്തിൽ മാലിക-ഇ-തരണം (രാഗത്തിന്റെ രാജ്ഞി) യുടെ ഒരു വലിയ ചിത്രവും പ്രദര്‍ശിപ്പിച്ചു. കൂടാതെ, ഒരു ഫ്രെയിമിൽ മൂന്ന് ഇതിഹാസങ്ങളുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു. ലതാ മങ്കേഷ്കർ, നൂർ ജെഹാൻ, ആശാ ഭോസ്ലെ എന്നിവരുടെ ആകർഷകമായ ചിത്രം അവർ വേദിയിൽ കയറുമ്പോൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെയും പാക്കിസ്താനിലേയും എല്ലാ…
ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു
സണ്ണിവെയ്നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സണ്ണി വെയ്ൻ – ലുക്മാൻ തർക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. ഈ തർക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പങ്കുവച്ചു. സണ്ണി വെയ്നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രമേയം മലയാള പ്രേക്ഷകരിൽ പങ്കുവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാസ് സുലൈമാൻ ആണ്. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം…