ചിങ്ങം: പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം ഇന്നു നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക് ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത് ഒരു വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക. കന്നി: നല്ലഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. മിതമായ അനുഭവങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും. ശാന്തരായിരിക്കും. മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ വളരെ രസകരവും അനുകൂലവുമാണ്. എന്നിരുന്നാലും, ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ചില വ്യത്യസ്‌തമായ ഫലങ്ങള്‍ ലഭിച്ചേക്കാം. തുലാം: ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ്, കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ തീരുമാനിക്കും. പൊതുവേ, വസ്‌തുക്കളോടുള്ള ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും. വൃശ്ചികം: ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള…
Category: ASTROLOGY
ഇന്നത്തെ രാശിഫലം (18-09-2025 വ്യാഴം)
ചിങ്ങം: എല്ലായിടത്തുനിന്നും പുകഴ്ത്തലുകളും അഭിനന്ദനങ്ങളും ലഭിക്കും. ഒരുപക്ഷേ പൂർണ്ണമായും സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ വികാരാധീനനായേക്കാം. കന്നി: മുഴുവന്‍ ശ്രദ്ധയും വ്യക്തിജീവിതം അപഹരിക്കും. ചിന്തകൾ അവയെ ചുറ്റിപറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസ്സുകാർ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. തുലാം: പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. മനസ്സിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരം അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സർപ്രൈസുകൾ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും ചുറ്റുമുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. വികാരങ്ങൾ എന്നത്തേതിലും കൂടുതൽ പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാവുന്നതുമാണ്. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക. ധനു: കൂടുതൽ ജാഗ്രതപാലിക്കുക്ക. വികാരങ്ങൾ മനസ്സിനെ ഭരിച്ചേക്കാം. അത് തീരുമാനശക്തിയെ തടസ്സപ്പെടുത്തിയേക്കാം. അതിനാൽ…
രാശിഫലം (15-09-2025 തിങ്കള്‍)
ചിങ്ങം: ഇന്ന് ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരിക്കും. തുലാം: ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദ യാത്രക്കോ തീര്‍ഥ യാത്രക്കോ സാധ്യതയുണ്ട്. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്ത് നിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക് ശാന്തവും ലളിതവുമായിരിക്കും.…
രാശിഫലം (14-09-2025, ഞായര്‍)
ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന ചിന്ത അനിവാര്യമാണ്. മോശമല്ലാത്ത ദിവസം. കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്‌കണ്‌ഠയും ഫലം കാണാത്ത പ്രവര്‍ത്തനങ്ങളും നിരാശയിലേക്ക് നയിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം പരിഗണിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. ഇത് ഒരു പക്ഷേ മറ്റുള്ളവരുടെ അനിഷ്‌ടത്തിന് കാരണമാക്കിയേക്കാം തുലാം: കൂടുതൽ സമയവും ജനമദ്ധ്യത്തിലായിരിക്കും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ…
രാശിഫലം (13-09-2025 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമാണ്. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. നിങ്ങള്‍ക്ക് സമൂഹിക അംഗീകാരം നോടാനാകും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരില്‍ നിന്നും പിന്തുണ ലഭിക്കാനും സാധ്യത. വിദേശത്തേക്ക് പോകാൻ തയ്യാറായിട്ടുള്ളവർക്ക് അനുകൂല ദിനം. വിദൂര ദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകും ഇന്ന്. തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ സന്തോഷത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറാന്‍ ശ്രമിക്കുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയാകണം. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഇന്ന് നിങ്ങള്‍ക്ക് അൽപ്പം ആശ്വാസവും…
രാശിഫലം (12-09-2025 വെള്ളി)
ചിങ്ങം: ഇന്ന് രാവിലെ നിങ്ങള്‍ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കും. ഇന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. ഇന്ന് വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമനായിരിക്കും. ഇന്ന് ആളുകൾ നിങ്ങളില്‍ ആകൃഷ്‌ടരാകും. നിങ്ങളുടെ പെരുമാറ്റത്തെയും വസ്‌ത്ര ധാരണ…
രാശിഫലം (11-09-2025 വ്യാഴം)
ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികള്‍ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. കന്നി: മുൻപ് നിങ്ങൾ ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ഇന്നു നിങ്ങൾക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കും. ഓടി നടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ നിങ്ങള്‍ക്ക് കഴിയും. തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ നിങ്ങള്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ രൂപഭംഗിയും വ്യക്തിത്വവും വർധിപ്പിക്കാൻ പണം ചെലവഴിക്കും. വൃശ്ചികം: ദിവസം മുഴുവൻ മാനസികമായി ശാന്തമായും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം നിങ്ങൾക്കുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കും.…
രാശിഫലം (08-09-2025 തിങ്കൾ)
ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് പ്രഭാത സമയങ്ങളിൽ. നിരവധി പ്രശങ്ങൾക്ക് പരിഹാരം കാണേണ്ടതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാനും സാധ്യത കാണുന്നു. കന്നി: ചെറിയ കാര്യങ്ങളെ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം: നിങ്ങളുടെ സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ത്താൻ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും. വൃശ്ചികം: നിങ്ങളുടെ ദുർവാശി നിങ്ങളെ ആപത്തിലേയ്‌ക്ക് നയിക്കും. അതിവൈകാരികതയും കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌ക്കണ്ഠയും മാനസികപിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക്…
രാശിഫലം (07-09-2025 ഞായര്‍)
ചിങ്ങം : ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി : നിങ്ങളുടെ വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ് പുറത്തുവരൂ. തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹ്യത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. ഒരു കൂട്ടുകച്ചവടസംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം : നിങ്ങൾക്കിന്ന് നിങ്ങളുടെ ബോസിന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവ്വമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക് ശ്രമിക്കലും വൈകിയുള്ള അഭിമുഖ…
രാശിഫലം (06-09-2025 ശനി)
ചിങ്ങം: ഇന്ന് ആരോടും വിട്ടുവീഴ്‌ചയില്ലാത്ത സമീപനമായിരിയ്‌ക്കും നിങ്ങൾക്ക്. നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളെ തന്നെ സംതൃപ്‌തനാക്കും. എന്നിരുന്നാലും, അനുനയപരമായ സമീപനം വിട്ടുകളയരുത്. ജോലി സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾ പ്രായോഗികമതിയും അതുപോലെ ബിസിനസ് ചിന്താഗതിക്കാരനുമാണെങ്കിൽ അത് നിങ്ങളുടെ വളർച്ചയ്‌ക്ക് സഹായകമായേയ്‌ക്കും. കന്നി: ഇന്ന് നടക്കുന്ന ചില കാര്യങ്ങൾ നിങ്ങളെ വേദനപ്പെടുത്തിയേക്കാം. വ്യക്തിത്വം മെച്ചപ്പെടുത്തുന്ന ഏതെങ്കിലും കോഴ്‌സിൽ ചേരുന്നതിന് സാധ്യതയുണ്ട്. മറ്റൊരാളുമായുള്ള സന്തോഷ വർത്തമാനത്തിന് ഇടയുണ്ടാകും. തുലാം: ഇന്ന് സമാധാനപരമായ ദിവസമായിരിയ്‌ക്കും. മാനസിക നില മെച്ചപ്പെടും. കഴിഞ്ഞകാലത്തെ നല്ല ഓർമ്മകൾ ഓർമിക്കാൻ ഇഷ്‌ടപ്പെടുകയും സമാന ചിന്താഗതിക്കാരായ ആളുകളുമായി സൗഹൃദസല്ലാപം നടത്താൻ സമയം കിട്ടുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവക്കുകയും ചെയ്യും. തത്ത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. വർത്തമാനകാലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം സന്തോഷത്തോടെ ജീവിതം തുടരും. വൃശ്ചികം: നിങ്ങൾ ഇന്ന് വളരെ…
