പ്രവാസി വെൽഫെയർ കോട്ടയം ജില്ലാ ഘടകവും ഡൈനാമിക് സ്പോർട്സ് ക്ലബ്ബും സംയുക്തയമായി സംഘടിപ്പിച്ച അക്വാ ഫിയസ്റ്റ-2024 നീന്തൽ മത്സരങ്ങൾ സമാപിച്ചു. ആറ് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ 16 മുതൽ 40 വയസ്സുവരെയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ അജു ഇമ്മാനുവേൽ കോട്ടയം ഒന്നാം സ്ഥാനവും ഖാമിൽ മുഖ്താര്‍ കോഴിക്കോട് രണ്ടാം സ്ഥാനവും റെബീയുൽ ഇബ്രാഹിം തൃശ്ശൂര്‍ മുന്നാം സ്ഥാനവും നേടി. നാൽപ്പത് വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മൽസരത്തിൽ രതീഷ് പി രാജു ആലപ്പുഴ, അഷ്റഫ് കോട്ടയം, മാത്യൂ ലൂക്കോസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അയാൻ സഹീർ കോട്ടയം, ഇഹാൻ ബാസിം കോഴിക്കോട്, ആതിഫ് മുഹമ്മദ് കോട്ടയം എന്നിവരും സീനിയർ പെൺകുട്ടികളുടെ മൽസരത്തിൽ മെലാനി മാത്യൂസ് കോട്ടയം, പാർവ്വതി കൊല്ലം എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇവാൻ…
Category: MIDDLE EAST/GULF
കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനോജ് മാസ്റ്ററിന്റെ പിതാവ് നാട്ടിൽ നിര്യാതനായി
കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും ബഹ്‌റൈൻ ഡോജോ മാർഷ്യൽ ആർട്സ് ഡയറക്റ്ററും ആയ അനോജ് മാസ്റ്ററിന്റെ പിതാവ് കൊല്ലം പരവൂർ, അനോജ് കോട്ടേജിൽ കമലാസനൻ (83) നാട്ടിൽ നിര്യാതനായി . ഭാര്യ രാധാ കമലാസനൻ, നിഷ രാജേഷ്, ഉഷ രതീഷ് എന്നിവർ മറ്റു മക്കളാണ്. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൊല്ലം പ്രവാസി അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ – ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ഉമല്‍ഹസം കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി ഫയാസ് സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രെട്ടറി വിനീത് അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. കെപിഎ വൈസ് പ്രസിഡന്‍റ് കിഷോര്‍ കുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രെട്ടറി അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടറും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മുഹമ്മദ് ഷഹനാസും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ…
അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്‌കാരം
യു.എ.ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ കലാ-സാഹിത്യ-സാംസ്കാരിക കൂട്ടായ്മയാണ് അക്ഷരക്കൂട്ടം. നാട്ടിലും വിദേശത്തുമായി നിരവധി എഴുത്തുകാരും സാഹിത്യാസ്വാദകരും പിന്തുണയ്ക്കുന്ന ഈ കൂട്ടായ്മ രൂപീകൃതമമായിട്ട് 25 വർഷം പൂർത്തിയാവുകയാണ്. നാട്ടിലും വിദേശത്തുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ സാഹിത്യ സാംസ്കാരിക പരിപാടികളോടെയാണ് അക്ഷരക്കൂട്ടം അതിന്റെ സിൽവർജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നത്. “സാംസ്‌കാരിക പ്രവാസത്തിന്റെ 25 വർഷങ്ങൾ” എന്ന ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 9 ന് ഷാർജയിൽ കവി / കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് പ്രൊഫ: കെ. സച്ചിദാനന്ദൻ നിർവ്വഹിക്കും. വിപുലമായ പരിപാടികളുടെ ഭാഗമായി പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, സൃഷ്ടിപരമായ എഴുത്തിന് വേദി നൽകുക എന്ന ലക്ഷ്യത്തോടെ നോവൽ മത്സരം സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് രണ്ടുവർഷം എങ്കിലും പുറം രാജ്യത്തോ മറ്റു സംസ്ഥാനങ്ങളിലോ താമസിച്ചവരോ, താമസിക്കുന്നവരോ ആയിരിക്കണം. 25,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം…
യുഎഇ പുതിയ ഹജ്, ഉംറ നിയമങ്ങൾ പുറപ്പെടുവിച്ചു
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) അധികാരികൾ മെയ് 27 തിങ്കളാഴ്ച ഹജ്, ഉംറ സംവിധാനത്തിന് പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. ലൈസൻസ് നടപടിക്രമങ്ങളും ലംഘനങ്ങൾക്കുള്ള പിഴയും ഉൾപ്പെടെ ഇസ്ലാമിക തീർഥാടനം സംഘടിപ്പിക്കുന്നത് നിയന്ത്രിക്കാനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്. തീർത്ഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്കും പ്രചാരണ സംഘാടകർക്കും ഓഫീസുകൾക്കും 50,000 ദിർഹം (11,31,625 രൂപ) വരെ പിഴ ചുമത്താനുള്ള തീരുമാനം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ഔഖാഫ്) എക്‌സില്‍ അറിയിച്ചു. ഹജ്ജ് അല്ലെങ്കിൽ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനോ പരസ്യം ചെയ്യുന്നതിനോ മുമ്പ് ഔഖാഫിൽ നിന്ന് ലൈസൻസ് നേടേണ്ടത് ആവശ്യമാണ്. ലൈസൻസില്ലാതെ തീർഥാടനത്തിനായി സംഭാവനകൾ ശേഖരിക്കുന്നതും സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.
മൽഖ റൂഹിയുടെ ചികിത്സയ്ക്ക് 2.15 ലക്ഷം ഖത്തർ റിയാൽ കണ്ടെത്തി ഖത്തർ മലയാളീസ്
ദോഹ: അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ ) ടൈപ്പ് 1 ബാധിച്ച് ചികിത്സ കാത്തു കഴിയുന്ന മലയാളി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ മൽഖ റൂഹിയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി പ്രവാസ ലോകത്ത് വേറിട്ട മാതൃക തീർത്ത് മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’. മേയ് 10, 24 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 12,000ത്തോളം ബിരിയാണി പൊതികളാണ് രാജ്യത്താകമാനം ഖത്തർ മലയാളീസ് വിതരണം ചെയ്തത്. ഇതിന് പുറമെ ഗോൾഡ് ലൂപ്പ് ചലഞ്ച്, ക്യൂ ആർ കോഡ് കളക്ഷൻ എന്നിവ വഴി ആകെ 2.15 ലക്ഷം ഖത്തർ റിയാൽ ആണ് ചികിത്സാ ധനസഹായമായി ശേഖരിച്ചത്. ഖത്തർ മലയാളീസ് ഫെയ്സ്ബുക്ക് വഴി സേവന സന്നദ്ധരായ ഇരുന്നൂറോളം സന്നദ്ധ സേവന പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബിരിയാണി എത്തിച്ചു കൊടുത്തത്.…
നടുമുറ്റം മെഡിക്കൽ ക്യാമ്പ് മെയ് 31 ന്
ദോഹ: നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വനിതകൾക്കും കുട്ടികൾക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രി ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങൾക്ക് പുറമെ ലാബ് ടെസ്റ്റുകൾ,ഹെൽത്ത് സ്ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പിൽ സൌജന്യമായി ലഭ്യമാവും. വിദഗ്ധ ഡോക്ടർ നയിക്കുന്ന ആരോഗ്യ ക്ലാസും ക്യാമ്പിൻ്റെ ഭാഗമായി നടക്കും. കൂടാതെ എക്സ്ക്ലൂസീവ് ഓഫറിൽ ഡെൻ്റൽ ചെക്കപ്പും ലഭ്യമാവും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെഡിക്കൽ ക്യാമ്പിന് ശേഷം ഒരാഴ്ച വരെ സൌജന്യ സേവനവും ക്യാമ്പിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. താൽപര്യമുള്ളവർക്ക് 974 7732 1436 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇറാനുമായുള്ള ബന്ധം ഉടൻ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ പാർലമെൻ്റ് സ്പീക്കർ
ബഹ്റൈന്‍: “ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വാണിജ്യ ബന്ധങ്ങൾ പുനരാരംഭിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും, ഇറാൻ ഒരു അയൽ രാജ്യമാണെന്നും, ബഹ്‌റൈൻ എല്ലാ പ്രാദേശിക സംസ്ഥാനങ്ങളുമായും സുസ്ഥിരമായ ബന്ധത്തെ പിന്തുണയ്ക്കുന്നു എന്നും ബഹ്റൈന്‍ പാര്‍ലമെന്റ് വൈസ് സ്പീക്കര്‍ അബ്ദുൾനബി സൽമാൻ പറഞ്ഞു. മനാമയും ടെഹ്‌റാനും തമ്മിലുള്ള ബന്ധം പുനരാരംഭിക്കാനുള്ള ആഗ്രഹം ബഹ്‌റൈൻ സർക്കാരിൽ നിന്നും ജനപ്രതിനിധി കൗൺസിലിൽ നിന്നും നല്ല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും നിയമനിർമ്മാണം ഇക്കാര്യത്തിൽ അനുകൂലമായ പ്രസ്താവന പോലും പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇറാനുമായി ഏറ്റവും അടുത്തുള്ള രാജ്യമാണ് ഞങ്ങളുടേത്. ഇറാനിയൻ പ്രവാസികൾ ബഹ്‌റൈനിൽ താമസിക്കുന്നുണ്ട്, ഇറാനിലെ ബഹ്‌റൈൻ പൗരന്മാരുടെ സാന്നിധ്യത്തിനും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്,” സൽമാൻ ചൂണ്ടിക്കാട്ടി. ടെഹ്‌റാനുമായി സുസ്ഥിരവും ശക്തവുമായ രാഷ്ട്രീയ ബന്ധം പുനരാരംഭിക്കുമെന്ന് മനാമ പ്രതീക്ഷിക്കുന്നതായി…
കൊല്ലം പ്രവാസി അസോസിയേഷന്‍ സൽമാബാദ് ഏരിയക്ക് പുതിയ നേതൃത്വം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാബാദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ഏരിയ വൈസ് പ്രസിഡന്റ് തസീബ് ഖാന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ സലീം തയ്യില്‍ ഉത്ഘാടനം ചെയ്തു.. കെപിഎ ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി ജോസ് മങ്ങാട് അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോര്‍ കുമാര്‍, സന്തോഷ് കാവനാട് , അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ രജീഷ്…
എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷന് യൂണിയൻ കോപ് പിന്തുണ
യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖാ സിറ്റി മാളിൽ യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയർപേഴ്സൺ ഡോ. മനൽ ജരുർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷനൊപ്പം ധാരണാപത്രം ഒപ്പുവച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷന്റെ വാർഷിക പരിപാടികളുടെ ഡയമണ്ട് സ്പോൺസർ യൂണിയൻ കോപ് ആകും. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പരിപാടി. യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖാ സിറ്റി മാളിൽ യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയർപേഴ്സൺ ഡോ. മനൽ ജരുർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഡൗൺ സിൻഡ്രം ബാധിച്ചവരുടെ വിദ്യാഭ്യാസം, റിഹാബിലിറ്റേറ്റീവ് ക്ലാസ്സുകൾ, സ്പോർട്സ് ടൂർണമെന്റുകൾ തുടങ്ങിയവയ്ക്ക് പുതിയ ധാരണാപത്രം വഴി സഹായമെത്തും. സമൂഹത്തിലെ എല്ലാ മേഖലകളിലും സഹായമെത്തിക്കുക എന്നതാണ്…
