ദോഹ: കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് . ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പ്രവാസ ലോകത്ത് വേറിട്ട പ്രവര്‍ത്തനമായി ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡിന് കലാജ്ഞലിയേയും അതിന്റെ ശില്‍പി മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാറിനേയും തെരഞ്ഞെടുത്തത്. കേരളത്തിലെ യുവജനോല്‍സവം മാതൃകയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കായി കലാജ്ഞലി എന്ന പേരില്‍ ഇന്റര്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് വിജയിപ്പിച്ചത് മാതൃകാപരമാണെന്നും പ്രവാസ ലോകത്തെ ഈ മുന്നേറ്റം ശ്ളാഘനീയമാണെന്നും അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. തിരുവനന്തപുരം താജ് വിവന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പശ്ചമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസില്‍ നിന്നും ജി.ബിനുകുമാര്‍ അവാര്‍ഡ് സ്വീകരിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ഉഷ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഗോപാല കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന…
Category: MIDDLE EAST/GULF
യൂണിയൻ കോപ് തമയസ് ലോയൽറ്റി കാർഡ് ഉടമകളുടെ എണ്ണം 913,306
ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം. യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമായ ‘തമയസ്’ അംഗങ്ങളുടെ എണ്ണം 913,306 കവിഞ്ഞു. മൊത്തം വിൽപ്പനയുടെ 87% ഈ കാർഡ് കൈവശമുള്ളവരിലൂടെയാണ്. രണ്ട് കാർഡുകളാണ് തമയസ് വഴി ലഭിക്കുന്നത്. ഓഹരിയുടമകൾക്ക് ഗോൾഡ്, ഓഹരി ഇല്ലാത്തവർക്ക് സിൽവർ എന്നിങ്ങനെയാണിവ. ഗോൾഡ് കാർഡ് ഉള്ളവരുടെ എണ്ണം 33,937 ആണ്. സിൽവർ കാർഡ് ഉടമകളുടെ എണ്ണം 879,369 എത്തി. ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം. ഓരോ ഇടപാടിന്റെയും വിശദ വിവരങ്ങളും ഇൻവോയിസ് ട്രാക്കിങ്ങും സാധ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഓരോ ദിർഹത്തിനും ഓരോ പോയിന്റും നേടാനാകും. എല്ലാ യൂണിയൻ കോപ് ശാഖകളിലും സൗജന്യമായി തമയസ് കാർഡുകൾ വാങ്ങാം. രജിസ്റ്റർ ചെയ്ത്, ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്ത് ഉപയോഗിക്കാം. യൂണിയൻ കോപ് ശാഖകളിലെ കസ്റ്റമർ…
സി.ഐ.സി കായിക മേള: ലഖ്ത ജേതാക്കൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. പതിനൊന്ന് ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ലഖ്‌ത യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. മദീന ഖലീഫ സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും ബിൻ ഉംറാൻ മൂന്നാം സ്ഥാനവും നേടി. മാർച്ച് പാസ്റ്റ്, ഓട്ടം, നടത്തം, ഷൂട്ടൗട്ട് , ബാൾ ബാസ്കറ്റിങ്, ഫുട്ബാൾ, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. ടി.എസ് ഖത്തർ സിസ്റ്റംസ് ആൻ്റ് കമ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് മാനേജർ റഈസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ സമ്മാനദാനം നിർവഹിച്ചു. സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡൻ്റ് അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ്…
കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ്, ദീപശിഖാ പ്രയാണത്തിന് തുടക്കമായി
ദോഹ : ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി. ഖത്തർ ദേശീയ കായിക ദിനത്തിൽ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ മുഖ്യ പ്രായോജകരായ ഓട്ടോഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം എക്സ്പാറ്റ്സ് സ്പോർടീവ് ക്യപ്റ്റന്‍ അസീം എം.ടിക്ക് ദീപശിഖ കൈമാറിയാണ് പ്രയാണം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ പങ്കെടുക്കുന്ന ടീമുകളിലൂടെയുള്ള വിവിധ ദിവസങ്ങളിൽ ദീപശിക പ്രയാണം നടത്തും. 14 ജില്ല ടീമുകളിലും പ്രയാണം പൂർത്തിയാക്കി കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് നടക്കുന്ന ഫെബ്രുവരി 23 വെള്ളിയാഴ്ച മീറ്റിന്റെ വേദിയായ യൂണിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആന്റ് ടെക്നോളജി ഗ്രൗണ്ടില്‍ ദീപശിക പ്രയാണം സമാപിക്കും. വിവിധ ടീമുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദീപശിക സ്വീകരണ പരിപാടിയിൽ…
തടവിലാക്കപ്പെട്ട 8 ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തിന് ഖത്തർ അമീറിന് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു
ദോഹ (ഖത്തര്‍): 2022 ഓഗസ്റ്റിൽ ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് നന്ദി പറഞ്ഞു. വാണിജ്യം, ഊർജം, നിക്ഷേപം, പുതിയ സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ഇന്ത്യ-ഖത്തർ ബന്ധം ഗണ്യമായി വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഖത്തർ അമീറുമായി മോദി വിപുലമായ ചർച്ചകൾ നടത്തി. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിനായി അമീറിൻ്റെ പിന്തുണയ്‌ക്ക് മോദി നന്ദി പറയുന്നതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. “ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമത്തിനായി അമീറിൻ്റെ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു, അൽ-ദഹ്‌റ കമ്പനിയിലെ എട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതിന് അമീറിനോട് തൻ്റെ ആഴമായ അഭിനന്ദനം അറിയിച്ചു. അവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” ക്വാത്ര പറഞ്ഞു.…
കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ-കുടുംബ സംഗമവും ഒന്നാം വാർഷികവും നടന്നു
ദോഹ: ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ കുടുംബ സംഗമവും, ഒന്നാം വാർഷികവും ഫെബ്രുവരി 13 ചൊവ്വ (ഖത്തർ കായിക ദിനത്തിൽ) ദോഹയിലെ നുഐജ കൾച്ചറൽ ഫോറം ഹാളിൽ വെച്ച് നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് മുൻ പ്രസിഡണ്ടും , ഇപ്പോഴത്തെ ഉപദേശക സമിതി ചെയർമാനുമായ ഡോ. ബിജു ഗഫൂർ (സീനിയർ കൺസൾറ്റൻറ്, എമർജൻസി മെഡിസിൻ, ഹമദ് ഹോസ്പിറ്റൽ) ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ അഷറഫ് അമ്പലത്ത് മുഖ്യാതിഥി ആയിരുന്നു. ആതുര സേവന രംഗത്ത് ഖത്തറിൽ ദീർഘകാലമായി നൽകിയ സമഗ്ര സംഭാവനകൾക്ക് ഡോ. ബിജു ഗഫൂറിനെയും കൂടാതെ ഖത്തറിൽ ദീർഘകാലമായി ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾക്ക് അമ്പലത്ത് അഷറഫിനെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. 25 വർഷങ്ങൾ പൂർത്തിയാക്കിയ എട്ടു പ്രവാസികളെ…
എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം
ദോഹ (ഖത്തര്‍): ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴിൽ ഉം അൽ സനീം പാർക്കിലെ ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ ) കായിക ദിനാഘോഷ വേദിയിൽ വെച്ച് ക്യു.എസ്.എഫ്.എ ഇവന്റ്സ് ആന്റ് ആക്റ്റിവിറ്റീസ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ദോസരി എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫിക്ക് അനുമതി പത്രം കൈമാറി. കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ് വൈസ് ചെയർമ്മാർ ആർ ചന്ദ്രമോഹൻ, സ്പോർട്ട്സ് മീറ്റ് കോഡിനേറ്റർമ്മാരായ മുനീഷ് എസി, മജീദ് അലി, ഷാഫി മൂഴിക്കൽ, റഷീദ് അലി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ് എക്സ്പാറ്റ്സ് സ്പോർട്ടീവ്…
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു (വീഡിയോ)
അബുദാബി: മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സമൂഹത്തിന് സുപ്രധാന നിമിഷം കുറിച്ചുകൊണ്ട് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഈ വലിയ ക്ഷേത്രം 27 ഏക്കർ വിസ്തൃതിയിൽ 700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്. രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനിടെ, ഇന്ന് ഖത്തറിലേക്ക് പോകുന്ന പ്രധാനമന്ത്രി മോദി, ചൊവ്വാഴ്ച ഒരു വലിയ പ്രവാസി സമ്മേളനത്തിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അനുമോദിച്ചു. 2015-ൽ നടന്ന കൂടിക്കാഴ്ചയിൽ അന്നത്തെ കിരീടാവകാശി ക്ഷേത്രത്തിന് സ്ഥലം അനുവദിക്കാൻ സമ്മതിച്ചത് എങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. “ഇന്ത്യയോടുള്ള നിങ്ങളുടെ സ്നേഹത്തിൻ്റെയും യുഎഇയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിൻ്റെയും പ്രതിഫലനമായാണ് ഞാൻ ഇവിടെ BAPS ക്ഷേത്രം നിർമ്മിക്കുന്നത്. നിങ്ങളുടെ പിന്തുണയില്ലാതെ…
പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനത്തില്‍ ബുർജ് ഖലീഫ ഇന്ത്യയെ ആദരിച്ചു
ദുബായ് : ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് മുന്നോടിയായി ദുബായിലെ ബുർജ് ഖലീഫ ‘ഗസ്റ്റ് ഓഫ് ഓണർ – റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ’ എന്ന വാക്കുകൾ കൊണ്ട് പ്രകാശിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രധാനമന്ത്രി മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അന്താരാഷ്ട്ര സഹകരണത്തിന് മാതൃകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. യുഎഇ വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി മോദി ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ഉച്ചകോടിയിൽ പ്രത്യേക മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. മികച്ച ഭരണരീതികളും വിജയഗാഥകളും സംരംഭങ്ങളും പങ്കിടുന്നതിനുള്ള ലോകത്തെ മുൻനിര പ്ലാറ്റ്‌ഫോമുകളിലൊന്നായി ലോക ഗവൺമെൻ്റ് ഉച്ചകോടി പരിണമിച്ചതായി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്…
കൾച്ചറൽ ഫോറം കാസറഗോഡ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
കൾച്ചറൽ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെൻറ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കൾച്ചറൽ ഫോറം പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, തസീൻ അമീൻ, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ. സി, തെലുങ്കനാ ഗൾഫ് സമിതി പ്രസിഡന്റ് മധു ശങ്കർ തുടങ്ങിയവർ സംബന്ധിച്ചു. ഖത്തറിന്റെ ആരോഗ്യ രംഗത്ത് പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പുകൾ ശ്രദ്ധേയമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഷബീർ പടന്ന, ജനറൽ സെക്രട്ടറി റമീസ്, ട്രഷറർ മനാസ് ഷംനാട്,…
