ദോഹ: കൾച്ചറൽ ഫോറം ഖത്തർ കമ്യൂണിറ്റി സർവീസ് വിഭാഗം റിപാട്രിയേഷൻ വർക്ക്ഷോപ്പും ലീഗൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. കുടുംബം പോറ്റാൻ കടൽ കടന്ന് പ്രവാസ ലോകത്ത് എത്തുകയും ജീവിതം കര പറ്റിക്കാനുള്ള പരിശ്രമത്തിന് ഇടയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നവരെ ഉറ്റവർക്ക് അവസാനമായി ഒന്ന് കാണാൻ നാട്ടിലെത്തിക്കുന്ന പ്രവൃത്തി വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വണ്ണം മഹത്തരമാണെന്ന് വർക് ഷോപ്പ് ഉദ്ഘാടനം ചെയത് കൊണ്ട് സംസാരിച്ച ഐ സി ബി എഫ് സെക്രട്ടറിയും ദോഹയിലെ പ്രമുഖ ജനസേവന പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. റിപ്പാട്രിയെഷൻ വിഭാഗം ഹെഡ് ഷെറിൻ മുഹമ്മദ്, ലീഗൽ സർവീസ് വിഭാഗം ഹെഡ് നൗഷാദ് ഒളിയത്ത് എന്നിവർ വിഷയാവതരണം നടത്തി. ഖത്തറിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ , ബന്ധപ്പെടേണ്ട മന്ത്രാലയങ്ങൾ, ശരിയാക്കേണ്ട രേഖകൾ, വിവിധ തരം കേസുകളുടെ സ്വഭാവം…
Category: MIDDLE EAST/GULF
ഖോർഫക്കാൻ തീരത്ത് പുതിയ ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് ഷുറൂഖ്
ഷാർജയുടെ കിഴക്കൻ തീരമായ ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കാനും മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട് നിർമിക്കുന്ന ആഡംബര പാർപ്പിട പദ്ധതി, ഷാർജ റിയൽ എസ്റ്റേറ്റ് എക്സ്ഹിബിഷനായ ഏക്കേർസ് 2023ൽ വച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. അജ്‍വാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാർപ്പിട്ട കെട്ടിടങ്ങളും സ്വിമ്മിങ് പൂളും മിനി വാട്ടർ തീം പാർക്കുമടക്കം അനവധി സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്. ഖോർഫക്കാൻ മലനിരകൾക്കും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അജ്‍വാന്റെ രൂപകൽപ്പന. വാണിജ്യാവസരങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷവുമൊരുക്കുന്ന പദ്ധതി തീരദേശ പട്ടണത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്. 2, 3, 4 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ മുതൽ വിശാലമായ 3-ബെഡ്‌റൂം, 4-ബെഡ്‌റൂം ഡ്യുപ്ലെക്‌സ് വസതികൾ വരെ ഉൾപ്പെടുന്ന, 184 വസതികളാണ് പദ്ധതിയിലുണ്ടാവുക.…
ശിൽപശാല സംഘടിപ്പിച്ചു
കൾച്ചറൽ ഫോറം വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ സ്ത്രീകൾക്ക് മാത്രമായി നടന്ന പരിപാടിക്ക് വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൌസിയ ആരിഫ് നേതൃത്വം നൽകി.നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ ഫേക്ക് ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റും വുമൺ എംപവർമെൻ്റ് ഇൻചാർജുമായ സജ്ന സാക്കി അധ്യക്ഷത വഹിച്ചു. ഫൌസിയ ആരിഫിനുള്ള കൾച്ചറൽ ഫോറത്തിൻ്റെ സ്നേഹോപഹാരം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി കൈമാറി.നജ്ല നജീബ് ഗാനമാലപിച്ചു.കൾച്ചറൽ ഫോറം മുൻ സെക്രട്ടറി ഷാഹിദ ജലീൽ ,മുഫീദ അഹദ്,ജഫ് ല ഹമീദുദ്ദീൻ,സകീന അബ്ദുല്ല,സന നസീം തുടങ്ങിയവർ ചർച്ചയിൽ…
അബുദാബിയിലും ഓൺലൈന്‍ ഡെലിവറി വ്യാപിപ്പിച്ച് യൂണിയന്‍ കോപ്
യൂണിയന്‍ കോപ് ഡെലിവറി ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ AED 300-ന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് സൗജന്യമായി ഡെലിവറി ലഭിക്കും. ഓൺലൈന്‍ ഓര്‍ഡറുകളുടെ ഡെലിവറി വ്യാപിപ്പിച്ച് യൂണിയന്‍ കോപ്. അബു ദാബി മേഖലയിലാണ് പുതിയ സേവനം. യൂണിയന്‍ കോപ് സ്‍മാര്‍ട്ട് ആപ്പ്, വെബ് സ്റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ദുബായ്, ഷാര്‍ജ, ഉം അൽ ക്വയ്ൻ, അജ്‍മാന്‍, അബു ദാബി എന്നിവിടങ്ങളിൽ ഇപ്പോള്‍ ഡെലിവറി ലഭിക്കും. ഭാവിയിൽ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഡെലവറി ലഭ്യമാകും. യൂണിയന്‍ കോപ് ഡെലിവറി ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ AED 300-ന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് സൗജന്യമായി ഡെലിവറി ലഭിക്കും. ഓൺലൈന്‍ വഴി ദിവസവും 1000-ന് മുകളിൽ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് യൂണിയന്‍ കോപ് അറിയിച്ചു. ഡിജിറ്റൽ വാലറ്റ് സേവനവും കമ്പനി തുടങ്ങിയിട്ടുണ്ട്. ഇത് റിട്ടേണുകള്‍ക്ക് വേഗത്തിൽ റീഫണ്ട് സാധ്യമാക്കും. ഓൺലൈനിലൂടെ സ്‍മാര്‍ട്ട് ഓഫറുകളും യൂണിയന്‍ കോപ്…
ഷബാബ് അൽ അഹ്‍ലി ക്ലബ് യൂത്ത് ടീമിനെ അനുമോദിച്ച് യൂണിയന്‍ കോപ്
യൂണിയന്‍ കോപ് തലസ്ഥാനമായ ദുബായിലെ അൽ വര്‍ഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം. ADNOC പ്രോ ലീഗ് 2022-23 സീസണിൽ വിജയം നേടിയത് ഷബാബ് അൽ അഹ്‍ലി ക്ലബ് യൂത്ത് ടീമിന്‍റെ ഡയറക്ടര്‍മാര്‍, കളിക്കാര്‍, ടെക്നിക്കൽ, അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരെ അനുമോദിച്ച് യൂണിയന്‍ കോപ്. എട്ടാം തവണയാണ് ടീമിന്‍റെ കിരീട നേട്ടം. യൂണിയന്‍ കോപ് തലസ്ഥാനമായ ദുബായിലെ അൽ വര്‍ഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം. യൂണിയന്‍ കോപ് എം.ഡി അബ്‍ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ, ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായ ഡോ. സുഹൈൽ അൽ ബസ്തകി, അഡ്‍മിൻ അഫേഴ്സ് ഡയറക്ടര്‍ മുഹമ്മദ് ബെറെഗാദ് അൽ ഫലാസി എന്നിവര്‍ക്കൊപ്പം യൂണിയന്‍ കോപ് ജീവനക്കാരും അനുമോദന പരിപാടിയിൽ പങ്കെടുത്തു. കായികമേഖലയിലെ പങ്കാളിത്തം യൂണിയന്‍ കോപ് തുടരുമെന്ന് എം.ഡി പറഞ്ഞു. ദുബായിലെ കായിക സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം തുടരും. അതുവഴി…
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ്
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് . ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂള്‍ എന്ന അടിസ്ഥാനത്തിലാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ അവാര്‍ഡിന് പരിഗണിച്ചത്. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് മെയ് 27 ന് ന്യൂ ഡല്‍ഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി ഡോ. രാം ദാസ് അത്താവാലെ പുരസ്‌കാരം സമ്മാനിക്കും. മീഡിയ പ്‌ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം ഏറ്റുവാങ്ങും. 2007 മുതല്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും…
ഇസ്രായേലിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസുകൾ അടുത്ത മാസം മുതല്‍ ആരംഭിക്കും
ടെൽ അവീവ്: അടുത്ത മാസം മക്കയിലേക്ക് ഹജ് തീർഥാടനം നടത്തുന്ന മുസ്‌ലിം പൗരന്മാർക്ക് നേരിട്ടുള്ള വിമാനങ്ങൾ അനുവദിക്കുന്നതിന് ഇസ്രായേൽ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ടെൽ അവീവിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനങ്ങൾ സംബന്ധിച്ച് ധാരണയിലെത്താൻ ഇസ്രായേൽ ശ്രമിക്കുന്നതായി മന്ത്രാലയ വക്താവ് പറഞ്ഞു. അവർക്കുള്ള സൗദിയുടെ അംഗീകാരം രാജ്യങ്ങൾ തമ്മിലുള്ള സാധാരണവൽക്കരണത്തിന്റെ മറ്റൊരു ചുവടുവയ്പ്പായിരിക്കും. വിമാനങ്ങൾക്കായി ഇസ്രായേൽ ഔപചാരിക അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ടെന്നും സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എലി കോഹൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ആറ് മാസത്തിനുള്ളിൽ സൗദി അറേബ്യയുമായി സാധാരണ നിലയിലാകുമെന്ന് ഇസ്രായേലിന്റെ ഉന്നത നയതന്ത്രജ്ഞൻ ഈ വാരാന്ത്യത്തിൽ പറഞ്ഞു. നിലവിൽ, വാർഷിക തീർത്ഥാടനം നടത്തുന്ന ഇസ്രായേലികൾക്ക് ജോർദാൻ പോലുള്ള മൂന്നാം രാജ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു. അതുമൂലം പുറത്തേക്കും മടക്കയാത്രയ്ക്കും ചെലവ് വർദ്ധിക്കുന്നു. ഇസ്രായേൽ പൗരന്മാരിൽ 18 ശതമാനവും മുസ്ലീങ്ങളാണ്. ഓരോ വർഷവും…
ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബിൽ യു.എ.ഇയിൽ 700ഓളം വിദ്യാര്‍ഥികൾ അംഗങ്ങളായി
ദുബായ്: ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാര്‍ഥികൾ അംഗങ്ങളായി കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ മലയാളം ക്ലബ്ബിന് അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ തുടക്കമായി. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്‌മാൻ ചാപ്റ്ററിന്റെ കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പ്രവാസ ലോകത്തെ പുതിയ മലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്‌സിലേക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്‌ളബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടര്‍ ഷംസു സമാന്‍ പ്രത്യാശിച്ചു. പത്താം ക്‌ളാസുവരെയോ ഡിഗ്രി തലത്തിലോ…
ഹൃദയപൂര്‍വ്വം മാലാഖ വിജയികളെ പ്രഖ്യാപിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂര്‍വ്വം മാലാഖ എന്ന പേരിൽ സംഘടിപ്പിച്ച അനുഭവക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സൂസൻ എബ്രഹാം (ബി.ഡി.എഫ് ഹോസ്പിറ്റൽ), രണ്ടാം സമ്മാനം ജിൻസി മജു (ബി.ഡി.എഫ് ഹോസ്പിറ്റൽ). മൂന്നാം സമ്മാനം ഷൈനിമോൾ സീലസ് തങ്കം എന്നിവർ കരസ്ഥമാക്കി. ഒരു നഴ്സ് എന്ന നിലയിൽ ഏതു ഘട്ടത്തിലും ഏതു സ്ഥലത്തും കർത്തവ്യ ബോധം ഉള്ളവരായിരിക്കണം ഭൂമിയിലെ മാലാഖമാർ എന്ന വിശേഷണം ഉള്ളവരാണ് നഴ്സിംഗ് വിഭാഗം എന്നതിൽ ഊന്നി മികച്ച അനുഭവക്കുറിപ്പുകളുമാണ് ലഭിച്ചിരുന്നത് എന്നു വിധികർത്താക്കൾ അറിയിച്ച കാര്യവും , വിജയികൾക്കുള്ള സമ്മാനം മെയ് 19 നു ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
അൽഷിമേഴ്‌സ് രോഗം ഭേദമാക്കാൻ യുഎഇ ബഹിരാകാശ സഞ്ചാരി ബഹിരാകാശ പരീക്ഷണം നടത്തി
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) അൽഷിമേഴ്സ് രോഗം ഭേദമാക്കാൻ “റിംഗ് ഷിയേർഡ് ഡ്രോപ്പ്” എന്ന ബഹിരാകാശ പരീക്ഷണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറബ് ബഹിരാകാശയാത്രികരുടെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം അൽ നെയാദി തുടരുന്നു, ഇത് ആറ് മാസം നീണ്ടുനിൽക്കും. നൂതന എയറോനോട്ടിക്കൽ ബയോളജി ഗവേഷണത്തെ പിന്തുണയ്ക്കുന്ന പരീക്ഷണാത്മക ഉപകരണത്തിൽ, അൽ നെയാഡിയും നാസ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയും തിങ്കളാഴ്ച ദിവസം മുഴുവൻ പ്രവർത്തിച്ചു. ന്യൂറോ-ഡീജനറേറ്റീവ് രോഗങ്ങൾക്കുള്ള സാധ്യതയുള്ള ചികിത്സകൾ നൽകുന്ന റിംഗ് ഷിയേർഡ് ഡ്രോപ്പ് (ആർഎസ്ഡി) പരീക്ഷണത്തിനായി അൽ നെയാദി മൈക്രോഗ്രാവിറ്റി സയൻസ് ഗ്ലോവ്ബോക്സിനുള്ളിൽ (എംഎസ്ജി) പ്രോട്ടീൻ ലായനി നിറച്ച ഒരു സിറിഞ്ച് സ്ഥാപിച്ചു,” നാസയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി)…
