അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ ചരിത്ര വിജയം ആഘോഷിച്ച് ബുർജ് ഖലീഫ

അബുദാബി : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ലെ ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച അർജന്റീനയ്‌ക്കെതിരായ ചരിത്ര വിജയം ആഘോഷിക്കാൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ചൊവ്വാഴ്ച സൗദി അറേബ്യയുടെ പതാകയുടെ നിറങ്ങളാൽ പ്രകാശിപ്പിച്ചു. മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ 478,000 ഫോളോവേഴ്‌സുള്ള ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആണ് വീഡിയോ പ്രസിദ്ധീകരിച്ചത്. “ചാമ്പ്യൻ ഫാൽക്കണുകൾക്ക് അർഹമായ വിജയം! ഞങ്ങളെ സന്തോഷിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്ത സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങൾ,” ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു. 24 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ബുർജ് ഖലീഫ സൗദി ദേശീയ പതാകയും തുടർന്ന് ദേശീയ ഗാനവും പ്രദർശിപ്പിക്കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സൗദി ടീമിന്റെ വിജയം ആഘോഷിച്ചു. ചൊവ്വാഴ്ച, ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന…

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ രണ്ടാം ദിവസം മെക്സിക്കൻ ആരാധകൻ ഇസ്ലാം മതം സ്വീകരിച്ചു

ദോഹ : ഖത്തറിൽ 2022 ലോകകപ്പിന്റെ രണ്ടാം ദിവസം ദോഹയിലെ കത്താറ സാംസ്‌കാരിക ഗ്രാമത്തിലെ പള്ളിയിൽ വെച്ച് മെക്‌സിക്കൻ ആരാധകൻ ഇസ്‌ലാം മതം സ്വീകരിച്ചു. “ഈ മനുഷ്യൻ മുസ്‌ലിംകളുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ പള്ളിയിൽ പ്രവേശിച്ചു, തുടർന്ന് ഞാൻ അദ്ദേഹത്തോട് വിശ്വാസത്തിന്റെ തൂണുകളെക്കുറിച്ചും ഇസ്‌ലാം എല്ലാ പ്രവാചകന്മാരുടെയും മതമാണെന്നും വിശദീകരിച്ചു. അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും, ആരുടേയെങ്കിലും പ്രേരണയോ നിര്‍ബ്ബന്ധമോ ഈ തീരുമാനത്തിനു പുറകില്‍ ഉണ്ടോ എന്നും ആരാഞ്ഞു. ആരും നിര്‍ബ്ബന്ധിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി,” മതപ്രഭാഷകനായ അൽ-യാഫി തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ശഹാദഃ അറബിയിൽ – أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُلِلَّٱلَ റോമൻ ഇംഗ്ലീഷ് – അഷ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു, വ-അഷ്‌ഹദു അന്ന മുഹമ്മദൻ റസൂലു-ല്ലാഹ്. പരിഭാഷ –…

സന്ദർശക വിസയിൽ സൗദിയിലെത്തിയ തൃശൂര്‍ സ്വദേശി റിയാദില്‍ മരണപ്പെട്ടു

റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പാടത്ത് വീട്ടിൽ ഗോവിന്ദന്‍ (76) മരണപ്പെട്ടു. ഹൃദയസ്തംഭനമാണ് മരണകാരണം. ഭാര്യയ്‌ക്കൊപ്പം മകളുടെ മകൻ മനോജിനൊപ്പം സന്ദർശക വിസയിൽ എത്തിയതായിരുന്നു ഇയാൾ. ഭാര്യ – ജയ. മക്കള്‍ – ലത (ചെന്നൈ), പ്രേംചന്ദ്ര. ഒഐസിസി നേതാവ് രാജുവും, പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി രംഗത്തുണ്ട്.  

അർജന്റീനയ്‌ക്കെതിരെ സൗദി അറേബ്യയെ പിന്തുണയ്ക്കാന്‍ ഖത്തര്‍ അമീര്‍ സൗദി ദേശീയ പതാക കഴുത്തില്‍ ചുറ്റി

ദോഹ: ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യ-അർജന്റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലോകകപ്പ് വേദിയിൽ സൗദി പതാക കഴുത്തിൽ അണിഞ്ഞ് അയൽ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയായിരുന്നു. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തോടെയാണ് എതിരേറ്റത്. 36 മത്സരങ്ങളുടെ അപരാജിത റെക്കോർഡുമായി ലോക കപ്പിൽ പ്രവേശിച്ച ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയെ അക്ഷരാർത്ഥത്തിൽ തകര്‍ത്തെറിയുന്ന പ്രകടനമാണ് സൗദി അറേബ്യ നടത്തിയത്. ആദ്യ പകുതിയിൽ 1-0ന് പിന്നിലായിരുന്നെങ്കിലും ശക്തമായി തിരിച്ചുവന്ന സൗദി അറേബ്യ രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി.

ഫിഫ ലോക കപ്പ്: ആദ്യം കിതച്ചു പിന്നെ കുതിച്ചു; ഫ്രാന്‍സിന്റെ പടയോട്ടം കണ്ട് അമ്പരപ്പോടെ ആരാധക വൃന്ദം

ദോഹ: ഖത്തർ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഓസ്‌ട്രേലിയയെ ഒന്നിനെതിരെ നാല് ഗോളിന് തോല്പിച്ച് തങ്ങളുടെ സാന്നിധ്യമറിയിച്ചു. ആദ്യ ഒന്നു കിതച്ച് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഫ്രഞ്ച് പട മുന്നേറ്റം നടത്തിയത്. അഡ്രിയൻ റാബിയാറ്റ്, ഒലിവിയർ ജിറോഡ്, കൈലിയൻ എംബാപ്പെ എന്നിവർ ഫ്രാൻസിനായി സ്‌കോർ ചെയ്തു. ക്രെയ്ഗ് ഗുഡ്‌വിൻ ആണ് ഓസ്‌ട്രേലിയയുടെ ഏക ഗോൾ സ്‌കോറർ. ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ഒരു ദിവസം ഓസ്‌ട്രേലിയ മറ്റൊരു കറുത്ത കുതിരയാകുമോയെന്ന സംശയത്തോടെയാണ് മത്സരം തുടങ്ങിയത്. ചാമ്പ്യൻമാർ താളം കണ്ടെത്തുന്നതിന് മുമ്പ് ഒമ്പതാം മിനിറ്റിൽ സോക്കറോസ് ലീഡ് നേടി. മിനിറ്റുകൾക്കകം പരിക്ക് മൂലം ലൂക്കാസ് ഹെർണാണ്ടസ് കളം വിട്ടത് ഫ്രഞ്ച് ടീമിന് ഇരട്ട പ്രഹരമായി. 27-ാം മിനിറ്റിൽ റാബിയോട്ട് സമനില പിടിച്ചതോടെ ചാമ്പ്യന്മാർ ഉണർന്നു. 30-ാം മിനിറ്റിൽ ജിറോഡിലൂടെ ഫ്രാൻസ് ലീഡ് ഉയർത്തി. രണ്ടാം…

അർജന്റീന vs സൗദി അറേബ്യ ഫൈനൽ സ്‌കോർ; ലോക കപ്പിൽ മെസ്സിയെ തളർത്തി സൗദിയുടെ അല്‍ഹിലാല്‍ എസ് എഫ് സി

ദോഹ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ തോൽപ്പിച്ച് സൗദി അറേബ്യയുടെ ആവേശം. മത്സരത്തിൽ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത പൊസിഷനിൽ നിന്നാണ് സൗദി അവിശ്വസനീയ വിജയം നേടിയത്. വിജയത്തോടെ സൗദി കോച്ച് ഹെർവ് റെയ്‌നാർഡും ടീമംഗങ്ങളും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. ഒരു എതിരാളിയെയും നിസ്സാരമായി കാണരുതെന്നാണ് ആരാധകരും കായിക എഴുത്തുകാരും പറയുന്നത്. ഇത്തരമൊരു വിലയിരുത്തൽ നടത്താൻ സൗദി ടീമിനെ പ്രാപ്തമാക്കിയതിന് പിന്നിൽ അൽ ഹിലാൽ എസ്എഫ്‌സി എന്ന ഒരു ക്ലബ്ബുണ്ട്. ലോകോത്തര താരങ്ങളുള്ള അർജന്റീനയെ നേരിടാൻ സൗദി പ്രീമിയർ ലീഗിൽ മാത്രം കളിക്കുന്ന താരങ്ങൾ അടങ്ങുന്ന ടീമിനെയാണ് ഫ്രഞ്ചുകാരനായ റെയ്നാർഡ് ഇറക്കിയത്. അർജന്റീനിയൻ താരങ്ങൾക്ക് 645 മില്യൺ യൂറോയും സൗദി താരങ്ങൾക്ക് 25 മില്യൺ യൂറോയുമാണ് വിലയുള്ളത്. മാത്രമല്ല വിജയിച്ച ടീമിലെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ച ഒമ്പത് പേരും ഒരേ ക്ലബ്ബിൽ…

ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ‘അധാർമ്മികം’; മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്ന് അൽ-ഖ്വയ്ദ

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാണരുതെന്ന് അറബ് ഉപദ്വീപിലെ അൽ ഖ്വയ്ദ മുസ്ലീങ്ങളോട് അല്‍-ഖ്വയ്ദയുടെ ആഹ്വാനം. എന്നാൽ, രാജ്യത്ത് ആക്രമണം നടത്തുമെന്ന ഭീഷണിയൊന്നും ഭീകരസംഘടന നൽകിയിട്ടില്ല. യെമൻ ആസ്ഥാനമായുള്ള AQAP ഖത്തർ ഉപദ്വീപിലേക്ക് അധാർമികതയും സ്വവർഗരതിയും കൊണ്ടുവരുന്നുവെന്ന് ആരോപിച്ചു. മുസ്ലീം രാജ്യങ്ങളുടെ അധിനിവേശത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ലോകകപ്പ് നടക്കുന്നതെന്നും സംഘടന ആരോപിച്ചു. “മുസ്ലീം സഹോദരങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയോ പിന്തുടരുകയോ ചെയ്യരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,” AQAP പറഞ്ഞു. ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചും എൽജിബിടിക്യു നിരോധനത്തിനൊപ്പം സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കുന്നതിനെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങൾ വിമർശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഫിഫ ലോക കപ്പ്: സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ഇറാനിയന്‍ ടീം ദേശീയ ഗാനം ആലപിച്ചില്ല

ദോഹ (ഖത്തര്‍): ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ടീം അംഗങ്ങൾ ലോകകപ്പ് ഫുട്ബോൾ വേദിയിൽ. അർ-റയ്യാനിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഫിഫ ലോകകപ്പ് മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാനിയൻ ഫുട്ബോൾ ടീം പ്രതിഷേധിച്ചു. മത്സരത്തിനിടെ ഇറാൻ ആരാധകരുടെ വികാരനിർഭരമായ നിമിഷങ്ങൾക്കും ഗാലറി സാക്ഷിയായി. ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ ഇറാൻ ഇംഗ്ലണ്ടിനെ നേരിട്ടു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് ദേശീയ ഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് ഇറാൻ ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് നേരത്തെ പറഞ്ഞിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ഇറാന്റെ ടീം അംഗങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഗാലറിയിൽ പ്രതികരണങ്ങളുണ്ടായി. വിമന്‍, ലൈഫ്,…

മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്‌സംഘടിപ്പിച്ചഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണര്‍ അപ്പ്. അബുഹമൂര്‍ ഇറാനി സ്‌കൂളില്‍ നടന്നപെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ട്രോഫി സമ്മാനിച്ചു. മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍, മാനേജര്‍ ഷംസീര്‍ ഖാന്‍, ചീഫ് അക്കൗണ്ടന്റ് സഹീര്‍ സി.പി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ, വിഷന്‍ മീഡിയ പ്രതിനിധികളായ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, നസീമ വലിയകത്ത്എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ : മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ വിജയികളായ…

കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു

ബഹ്റൈന്‍: 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ജുഫയർ ഒലിവ് വെസ്റ്റേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉത്‌ഘാടനം ചെയ്തു. ഫ്രണ്ട്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് സെയ്ദ് റമദാൻ നദ്‌വി മുഖ്യാതിഥിയായും, വൈറ്റോൾ ബഹ്‌റൈൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നൈന മുഹമ്മദ്, ഫിറ്റ്ജീ ബഹ്‌റൈൻ കോ-ഓർഡിനേറ്റർ അനിരുദ്ധ് ബരൻവാൽ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ…