കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകളും നേർന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ , ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും…

പരിക്കേറ്റ 11 വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ചികിത്സയ്ക്കായി തുർക്കിയിലേക്ക്

ജറുസലേം: ഇസ്രായേലി ആക്രമണത്തിനിടെ പരിക്കേറ്റ 11 വയസ്സുള്ള പലസ്തീൻ പെൺകുട്ടി റഹാഫ് സൽമാനും 13 വയസ്സുള്ള സഹോദരനും തുർക്കിയിൽ ചികിത്സയ്ക്കായി ഗാസ മുനമ്പിൽ നിന്ന് പുറപ്പെട്ടു. തലസ്ഥാനമായ അങ്കാറയിൽ ചികിത്സ പൂർത്തിയാക്കാൻ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾ മാതാപിതാക്കളോടൊപ്പം പോയത്. ഓഗസ്റ്റ് 6 ന്, വടക്കൻ ഗാസ മുനമ്പിലെ ജബാലിയ പട്ടണത്തിൽ പതിച്ച ഇസ്രായേൽ മിസൈലിൽ നിന്നാണ് റാഹഫിനും മുഹമ്മദിനും പരിക്കേറ്റത്. അടിവയറ്റിലെ പരിക്കുകൾ, ഒടിഞ്ഞ കോളർബോൺ, സ്ഥാനഭ്രംശം സംഭവിച്ച തോളെല്ല്, രണ്ട് കണ്ണുകളുടെയും ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമേ, റഹാഫിന്റെ ഇരു കാലുകളും വലതു കൈയും ഛേദിക്കപ്പെട്ടു. അവളുടെ സഹോദരൻ മുഹമ്മദിനെ സംബന്ധിച്ചിടത്തോളം, പെൽവിസിൽ കഷ്ണങ്ങൾ കൊണ്ട് അടിച്ചു, മുട്ടും സന്ധിയും തകർന്നു. “പരിക്കേറ്റ പെൺകുട്ടി റഹാഫ് സൽമാനെയും സഹോദരനെയും തുർക്കിയിൽ ചികിത്സയ്ക്കായി സ്വീകരിക്കാൻ തുർക്കി പ്രസിഡന്റ് ദയയോടെ സമ്മതിച്ചു” എന്ന്…

തമായസ്: യൂണിയന്‍ കോപിന്റെ ലോയല്‍റ്റി പ്രോഗ്രാമില്‍ ചേര്‍ന്നത് 7,40,000ല്‍ അധികം ഉപഭോക്താക്കള്‍

യൂണിയന്‍ കോപില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ തമായസ് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കുന്നിത് പുറമെ, ആകര്‍ഷകമായ വിലക്കുറവ് ലഭിക്കുന്ന പ്രമോഷണല്‍ ഓഫറുകളില്‍ നിന്നുള്ള പ്രയോജനവും ലഭിക്കുന്നു. ദുബൈ: യൂണിയന്‍ കോപിന്റെ 740,840 ഉപഭോക്താക്കള്‍ ഇതുവരെ തമായസ് ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമായതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി അറിയിച്ചു. രണ്ട് തരത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി ‘ഗോള്‍ഡന്‍’ കാര്‍ഡുകളും ഓഹരി ഉടമകളല്ലാത്ത ഉപഭോക്താക്കള്‍ക്കായി ‘സില്‍വര്‍’ കാര്‍ഡുകളുമാണുള്ളത്. വ്യാപാരത്തിന്റെ ഏറിയപങ്കും ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗങ്ങളായ ഉപഭോക്താക്കളില്‍ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യൂണിയന്‍കോപ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വര്‍ഷവും ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറികളിലുള്ള തമായസ് കാര്‍ഡ് ഉടമകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവ് യൂണിയന്‍ കോപില്‍ ഉപഭോക്താക്കള്‍ക്കുള്ള…

ഓൺലൈൻ യാത്രാ തട്ടിപ്പിനെതിരെ പ്രവാസികള്‍ക്ക് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

അബുദാബി : യാത്രാ തട്ടിപ്പിനെതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ ഉപയോഗിച്ച് ദുരിതമനുഭവിക്കുന്നവരെയും സഹായം ആവശ്യമുള്ളവരെയും കബളിപ്പിച്ച് ഒരിക്കലും ലഭിക്കാത്ത സഹായവാഗ്ദാനം നല്‍കി അവരിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. “@embassy_help’ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും ‘ind_embassy.mea’ എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ക്രമീകരിക്കാൻ ചിലർ സന്ദേശങ്ങൾ അയച്ചും പണം പിരിച്ചും നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കുന്നത് എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. gov@protonmail.com,”, എംബസി ചൊവ്വാഴ്ച ഒരു പ്രസ്താനയില്‍ പറഞ്ഞു. ‘@embassy_help’ എന്ന ട്വിറ്റർ ഹാൻഡിലുമായും ‘ind_embassy.mea.gov@protonmail.com’ എന്ന ഇമെയിൽ ഐഡിയുമായും അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്ന് എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇതിനാൽ അറിയിക്കുന്നു,” എംബസിയുടെ മുന്നറിയിപ്പില്‍ പറഞ്ഞു. എംബസിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങൾ, ട്വിറ്റർ…

വിമതരുടെ ട്വീറ്റുകൾ ഷെയർ ചെയ്ത സൗദി യുവതിക്ക് 34 വർഷം തടവും 34 വര്‍ഷം യാത്രാ വിലക്കും

റിയാദ്: വിമതരുടെ ട്വിറ്റര്‍ ഷെയയര്‍ ചെയ്തതിന് 34 കാരിയായ സൗദി വനിത സൽമ അൽ-ഷെഹാബിന് 34 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ സൽമ അൽ-ഷെഹാബിനെ സൗദി അറേബ്യയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ അവകാശങ്ങൾക്കും ആക്ടിവിസ്റ്റുകളുമായുള്ള ഐക്യദാർഢ്യത്തിനും പിന്തുണ നൽകുന്ന സോഷ്യൽ മീഡിയ ആക്ടിവിസം കാരണമാണ് അവർ അറസ്റ്റു ചെയ്യപ്പെട്ടത്. 2021 ജനുവരി 15 നായിരുന്നു അറസ്റ്റ്. രാജ്യത്തിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസത്തിൽ കഴിയുന്ന സൗദി വിമതരുടെ ട്വീറ്റുകൾ സൽമ ചിലപ്പോൾ റീട്വീറ്റ് ചെയ്തിരുന്നു. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അവകാശത്തെ പിന്തുണച്ചതിന് തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത പ്രമുഖ സൗദി ആക്ടിവിസ്റ്റായ ലൗജൈൻ അൽ-ഹത്‌ലൂലിനെ അവർ പിന്തുണച്ചിരുന്നു. സൽമ അൽ-ഷെഹാബിനെ പ്രത്യേക തീവ്രവാദ കോടതി ആദ്യം മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2022…

സ്കൂളുകള്‍ തുറക്കുന്നു; വിലക്കുറവ് ആഘോഷമാക്കാന്‍ വിപണി

ദുബൈ: മധ്യവേനലവധി അവസാനിച്ച് ഈ മാസം അവസാനത്തോടെ യുഎഇയിലെ സ്കൂളുകള്‍ തുറക്കും. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർച്ചയാണ് നടക്കുക. അതേസമയം തന്നെ കുട്ടികളുടെ സ്കൂളുകളിലേക്കുളള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് വിപണി. ബാക് ടു സ്കൂള്‍ ക്യാംപെയിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനിലൂടെ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെ എല്ലാ മേഖലയിലുമുളള ആളുകള്‍ക്കും സേവനം എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. ഇതിനായി ആവിഷ്കരിക്കുന്ന വാർഷിക പദ്ധതികളുടെ ഭാഗമായാണ് ക്യാംപെയിനെന്നും അദ്ദേഹം അറിയിച്ചു. ദുബായിലെ…

Back to School: Dubai retailer announces more than 65% ‘discounts’

Dubai, UAE: Dr. Suhail Al Bastaki, Director of Happiness & Marketing Dept. at Union Coop, stated that the cooperative launched its annual “Back to School” promotional campaign coinciding with the start of the new school season, with its first campaign on August 12, 2022, offering a discount of more than 65% on hundreds of products and school based items, noting that the cooperative has allocated 3 back-to-school campaigns, as part of the package of initiatives launched by the cooperative for its customers on various occasions throughout the year. He also…

കെ.പി.എ ഹമദ് ടൗണ്‍ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൗണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്‍റെ മധുരം പങ്കിട്ടു. നേരത്തെ അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. ഹമ്മദ് ടൗൺ എരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ വൈസ് പ്രസിഡന്‍റ് രാഹുല്‍ സ്വാഗതം പറഞ്ഞു. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഓ ന്യൂട്ടൻ, അഡ്മിനിസ്ട്രേഷൻ മാനേജർ റെജിത, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ സുജാതൻ, കെപിഎ ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേര്‍ന്നു. ഏരിയ സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു. കെ.പി.എ…

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളുമായി കള്‍ച്ചറല്‍ ഫോറം

ദോഹ: 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്റ്റ് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും. ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന്‌ നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്, സ്കിറ്റ്…

കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം

ഖത്തര്‍: കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബിന്റെ (കെ.ഇ.സി) ആഭിമുഖ്യത്തില്‍ 76-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഭിമാനകരമായ മേല്‍ വിലാസമാണ്‌ ഇന്ത്യന്‍ സമൂഹത്തിനുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണെന്നും ഇതിനു കോട്ടം തട്ടാതെ കൂടുതല്‍ ശോഭയോടെ സൂക്ഷിക്കാന്‍ കഴിയണമെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു. കെ.ഇ.സി രക്ഷാധികാരി മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു. കെ.ഇ.സി പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഇ. സി വൈസ് ചെയര്‍മാന്‍ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭാ അംഗവും കെ.ഇ.സി എക്സിക്യൂട്ടീവ് മെമ്പറുമായ ഷൈനി കബീര്‍, അബ്ദു റസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം കബീര്‍ നിംഷീദ് കക്കൂ…