കുവൈറ്റ് : ആറ് മാസമോ അതിൽ കൂടുതലോ കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ താമസം/റസിഡൻസി പെര്‍മിറ്റ് റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. 2022 മെയ് 1 മുതൽ 2022 ഒക്ടോബർ 31 വരെ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ സാന്നിധ്യ കാലയളവ് കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേയ് ഒന്നിന് മുമ്പ് കുവൈറ്റിൽ നിന്ന് പോയവർ, താമസം റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പ് കുവൈറ്റിലേക്ക് മടങ്ങണം. കുവൈറ്റ് നിയമപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് പരമാവധി ആറ് മാസമാണ് താമസ കാലാവധി. ഇത് നേരത്തെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, COVID-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടത് മുതൽ, പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാനും അവരുടെ താമസ രേഖകൾ…
Category: MIDDLE EAST/GULF
നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ അനുവദിച്ചു
അബുദാബി: മലയാള നടൻ നീരജ് മാധവിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗോൾഡൻ വിസ അനുവദിച്ചു. “യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സർക്കാരിൽ നിന്ന് എന്റെ ഗോൾഡൻ വിസ സ്വീകരിക്കാനുള്ള സമ്പൂർണ്ണ പദവിയും ബഹുമതിയും ലഭിച്ചു. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ദുബായിൽ കൂടുതൽ സമയം ചെലവഴിക്കാനും നിങ്ങൾക്കെല്ലാവർക്കും കൂടുതൽ സന്തോഷം നൽകാനും ആഗ്രഹിക്കുന്നു. ഇഖ്ബാൽ മാർക്കോണി, നിങ്ങളുടെ എല്ലാ സേവനങ്ങൾക്കും നന്ദി,” നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മലയാളത്തിൽ ‘സുന്ദരി ഗാർഡൻസ്’, ‘ആർഡിഎക്‌സ്’ തുടങ്ങിയ പ്രോജക്ടുകൾക്കു പുറമേ സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘വേണ്ടു തനിന്ധാതു കാടു’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നീരജ്. സിമ്പു നായകനായ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നീരജ് മാധവിന് മാത്രമല്ല യു എ ഇ ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.…
യുഎഇ ലുലു മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്‌നാട്ടുകാരിക്ക് രണ്ടു കോടി രൂപ സമ്മാനം ലഭിച്ചു
അബുദാബി : യുഎഇ ആസ്ഥാനമായുള്ള ‘ലുലു മാൾ മില്യണയർ’ കാമ്പെയ്‌നിന്റെ ഭാഗമായി റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ നടത്തിയ നറുക്കെടുപ്പിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള സെല്‍വറാണി ഡാനിയേല്‍ ജോസഫ് ഒരു ദശലക്ഷം ദിർഹം (2,16,79,737 രൂപ) സമ്മാനം നേടി. ലുലു മാളിൽ നിന്ന് വാങ്ങിയ 80 കൂപ്പണുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 14 വർഷമായി യുഎഇയിൽ താമസിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ അവധി ആഘോഷിക്കുന്ന സെല്‍വറാണി ലുലുവിൽ ഷോപ്പിംഗ് നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശെല്‍വറാണിയുടെ ഭര്‍ത്താവ് അരുൾശേഖർ ആന്റണിസാമി സമ്മാനത്തുക കൈപ്പറ്റി. തമിഴ്‌നാട്ടിൽ എൻജിനീയറിംഗിനു പഠിക്കുന്ന മകനും നഗരത്തിലെ സ്‌കൂളിൽ 12-ാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമടങ്ങുന്ന രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്. “വിജയിച്ച തുക ഞങ്ങളുടെ മക്കളുടെ പഠനത്തിനായി ഉപയോഗിക്കും. മകൾക്ക് എംബിബിഎസിനു ചേരണമെന്നാണ് ആഗ്രഹം. ദരിദ്രരെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” ആന്റണിസാമി പറഞ്ഞു. 2022…
സ്വാതന്ത്യ്ര ദിനാഘോഷം: വിവിധ പരിപാടികളുമായി കൾച്ചറൽ ഫോറം
ദോഹ: 76 ആമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്ത് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും. ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്,…
ദുബായ് മഹ്‌സൂസ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യൻ പ്രവാസികൾ 100,000 ദിര്‍ഹം നേടി
അബുദാബി: ദുബായിൽ നടന്ന 88-ാമത് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ യുഎഇയിലെ മൂന്ന് ഇന്ത്യൻ പ്രവാസികൾ 100,000 ദിർഹത്തിന്റെ (21,66,249 രൂപ) സമ്മാനം നേടി. നറുക്കെടുപ്പിലെ വിജയികളായ ബിനു ഗോപാലകൃഷ്ണൻ, സതീഷ് കുമാർ പള്ളി, മുഹമ്മദ് താഹെർ നകാഷ് എന്നിവരാണ് ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന പ്രതിവാര തത്സമയ നറുക്കെടുപ്പിൽ ആറ് നമ്പറുകളിൽ അഞ്ചെണ്ണവും ശരിയായതില്‍ വിജയിച്ചത്. 46 കാരനായ മലയാളിയായ ബിനു ഗോപാലകൃഷ്ണൻ കഴിഞ്ഞ 16 വർഷമായി യുഎഇയിൽ താമസിക്കുന്നു. സഹപ്രവർത്തകർ വഴി മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞ് മാസത്തിൽ ഒന്നോ രണ്ടോ തവണ ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. “അപ്രതീക്ഷിതമായ ഈ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് പോലും എനിക്കറിയില്ല. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ എന്തെങ്കിലും നേടുന്നത്. എന്റെ സഹപ്രവർത്തകർ എന്നെ മഹ്‌സൂസിന് പരിചയപ്പെടുത്തി, അതിന് അവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ബിനു പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ…
ദോശ-ബിരിയാണി ‘ദോസ്തി’: ഇന്ത്യൻ, പാക്കിസ്താനി വിദ്യാർത്ഥികളുടെ വേറിട്ട സൗഹൃദം
അബുദാബി : ഏതാണ് കൂടുതൽ ജനപ്രിയമായത്? ദോശയോ അതോ ബിരിയാണിയോ? ഇന്ത്യയുടെയും പാക്കിസ്താന്റെയും 75-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണാർത്ഥം ‘ആസാദി കാ അമൃതിന്റെ’ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ യൂത്ത് പീസ് ഡയലോഗിൽ അതാത് രാജ്യങ്ങളിലെ സംസ്കാരം, പാചക രീതി, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യൻ, പാക്കിസ്താനി സ്കൂൾ വിദ്യാർത്ഥികൾ ദോശ-ബിരിയാണിയും വിഷയമാക്കി. ഇന്ത്യ ആസ്ഥാനമായുള്ള എജ്യുക്കേഷൻ എന്റർപ്രൈസ് വാൽ-എഡ് ഇനിഷ്യേറ്റീവ്‌സും (Val-Ed Initiatives) പാക്കിസ്താന്‍ ആസ്ഥാനമായുള്ള സ്‌കൂൾ ലേൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘എക്‌സ്‌ചേഞ്ച് ഫോർ ചേഞ്ച്’ പ്രോഗ്രാമിൽ 6-9 ഗ്രേഡുകളിലായി 20 ഇന്ത്യക്കാരും പാക്കിസ്താനി കുട്ടികളും ഉണ്ടായിരുന്നു. ബിരിയാണിയേക്കാൾ ദോശയാണോ പ്രചാരം എന്നതിനെച്ചൊല്ലി തർക്കിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. അതിലും പ്രധാനമായി, ഞങ്ങളുടെ രണ്ട് രാജ്യങ്ങളുടെയും സംസ്കാരം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവയും മറ്റും ഞങ്ങൾ ചർച്ച ചെയ്തുവെന്ന് യുഎഇ ആസ്ഥാനമായുള്ള പാക്കിസ്താന്‍ വിദ്യാർത്ഥിനിയായ 12…
അറുപത് ശതമാനം വരെ വിലക്കിഴിവ് നല്‍കുന്ന നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്
ദുബൈ: ഈ ഓഗസ്റ്റില്‍ നാല് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങുന്നതായി വെളിപ്പെടുത്തി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന പ്രൊമോഷന്‍, യൂണിയന്‍ കോപിന്റെ ദുബൈയിലെ എല്ലാ ശാഖകളിലും സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്. ഈ മാസത്തില്‍ തന്നെ ഒരു സൂപ്പര്‍ സെയില്‍ ക്യാമ്പയിനിനും കോഓപ്പറേറ്റീവ് തുടക്കമിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എല്ലാ ഔദ്യോഗിക കമ്മ്യൂണിക്കേഷന്‍ ചാനലുകള്‍ വഴിയും പുറത്തുവിടും. തെരഞ്ഞെടുത്ത ഭക്ഷ്യ, കണ്‍സ്യൂമര്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നതാണ് സൂപ്പര്‍ സെയില്‍ ക്യാമ്പയിന്‍. ഉപഭോക്താക്കള്‍ക്ക് സന്തോഷം പകരാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ന്യായമായ വിലയ്ക്ക് ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണിത്. സമൂഹത്തിലെ എല്ലാ…
Dubai Retailer Announces 4 Promotional Campaigns with Discount up to 60%
Dubai, UAE: The Director of Happiness and Marketing Dept. at Union Coop, ‘Dr. Suhail Al Bastaki’ revealed that Union Coop launched four promotional campaigns this August to reduce prices for several food products, including vegetables, fruits and other consumer goods, by up to 60% in all its branches in Dubai and through its Smart online store (App). He added that the cooperative would also launch a ‘Super Sale’ campaign in the same month, which will be announced in all official communication channels. The ‘Super Sale’ campaign will offer discounts up to…
ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദ വിശേഷങ്ങൾ
വേനൽച്ചൂട് കടുത്തതോടെ യാത്രകളും പുറമെയുള്ള വിനോദങ്ങളുമെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഒട്ടുമിക്ക പേരും. കുട്ടികളടക്കമുള്ളവർ കൂടുതൽ സമയം മൊബൈൽ-ടിവി സ്ക്രീനുകൾക്ക് മുൻപിലാണെന്ന പരാതിയും ഏറിത്തുടങ്ങി. എന്നാൽ വേനൽക്കാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് പറയുകയാണ് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായുള്ള ശിൽപ്പശാലകളും വിനോദപരിപാടികളും പ്രത്യേക ഓഫറുകളുമടക്കം നിരവധി വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 1 – അൽ മുൻതസ പാർക്കിലെ ജലകേളികൾ – മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി റൈഡുകളും വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ഫോം സെഷനുകളും ശിൽപ്പശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ -ലേഡീസ് ഡേ-യായി ആചരിച്ച്, സ്ത്രീകൾക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ, അന്നേ ദിവസം പ്രത്യേക സംഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽക്കാലത്തിന് അവസാനം കുറിക്കുന്ന സെപ്റ്റംബർ വരെ ഈ പ്രത്യേകപരിപാടികളുണ്ടാവും. 2- ശിലായുഗക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന മെലീഹ- അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന…
എക്സ്പാറ്റ് സ്പോര്‍ട്ടീവ് അഖില കേരള വടം വലി; രജിസ്ട്രേഷന്‍ ആരംഭിച്ചു
ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി അഖില കേരള വടംവലി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 30 വെള്ളിയാഴ്ച റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുക. പുരുഷ – വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 3363 0616, 6648 4810 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
