ദോഹ: ഖത്തറിലെ മിസൈദില്‍ കാർ പാറയിലിടിച്ച് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തിൽപടിയിൽ നിവാസിയായ റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ.ഷമീം (35) എന്നിവരാണ് മരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ രക്ഷപ്പെട്ടു. ഡ്രൈവർ കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ശരൺജിത്ത് ശേഖരന് സാരമായി പരിക്കേറ്റു. സജിത്തിന്റെ ഭാര്യയ്ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കാര്യമായ പരുക്കില്ലെന്നാണ് വിവരം. ഇവർ മൂന്നു പേരും ഹമദ് മെഡിക്കൽ കോർപറേഷന്റെ അൽ വക്ര ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെ മൈതറിൽ നിന്ന് മിസൈദിലെ സീലൈനിൽ ഈദ് അവധി ആഘോഷിക്കാൻ എത്തിയതാണ് സംഘം. രണ്ടു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതിൽ ലാൻഡ് ക്രൂസർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം കല്ലിലിടിച്ച് നിയന്ത്രണം…
Category: MIDDLE EAST/GULF
സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്’; പി.സി.ജോര്‍ജിന് പരോക്ഷ മറുപടിയുമായി യൂസഫലി; നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടും
ഷാര്‍ജ: തന്നെക്കുറിച്ചുള്ള പ്രസ്താവന പി.സി.ജോര്‍ജ് തിരുത്തിയ സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ . യൂസഫലി ഷാര്‍ജയില്‍ പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് മലയാളികള്‍. തന്നെ കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു. പി.സി.ജോര്‍ജ് വിഷയത്തിലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് എം.എ.യുസഫലി ശ്രീബുദ്ധന്റെ വാക്കുകള്‍ മറുപടിയായി നല്‍കി. യെമനില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരികയാണ് . അതിനു എല്ലാ അര്‍ഥത്തിലും തന്റെ പിന്തുണ ഉണ്ടാകും എന്നും യൂസഫലി പറഞ്ഞു
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ മധുരം നൽകി മെയ് ദിനം ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസ്സിയേഷൻ ഹമദ് ടൗൺഏരിയ മെയ് ദിന ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഭാഗത്തു ലേബർ ക്യാമ്പുകളിൽ മധുര വിതരണം നടത്തി. ഹമദ് ടൗൺ ഏരിയ ഏക്സിക്യൂട്ടിവ് അംഗങ്ങളായ പ്രമോദ് വി, എം, അനുപ് , രാഹുൽ , പ്രദിപ് , വിനിത്, വിഷ്ണു, സെൻട്രൽ കമ്മറ്റി അംഗങ്ങളായ അജിത്ത് ബാബു, നവസ് കരുനാഗപ്പള്ളി എന്നിവർ മധുര വിതരണത്തിന് നേതൃത്വം നൽകി എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്നു .
ലുലുവിന്റെ ഓഹരി വില്‍പ്പന 2023 പകുതിയോടെ – എം.എ യൂസഫലി
ഷാര്‍ജ: ലുലുവിന്റെ ഓഹരി വില്‍പന 2023 പകുതിയോടെ തുടങ്ങുമെന്ന് എം.എ യൂസഫലി. ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ജീവനക്കാര്‍ക്കുകൂടി ഗുണമുണ്ടാകുന്ന രീതിയില്‍ മാനദണ്ഡമുണ്ടാക്കും. മലയാളികള്‍ക്കും ഓഹരി നേടാന്‍ അവസരമുണ്ടാകും. അവരാണ് തന്നെ വളര്‍ത്തിയത്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എണ്ണം 300 തികക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിമ കുവൈത്ത് സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും സംഘടിപ്പിച്ചു
കുവൈറ്റ് : കുവൈറ്റിലെ വിവിധ സംഘടനാ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് തനിമ കുവൈറ്റ് സംഘടിപ്പിച്ച സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും ഇന്ത്യന്‍ അംബാസ്ഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മതേതര സാഹോദര്യവും സേവനതത്പരതയും കൈമുതലാക്കി തനിമ നടത്തുന്നതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പരസ്പരം കൈത്താങ്ങായ് നിന്നാല്‍ നമുക്ക് വിജയിക്കാനും സാധിക്കുമെന്ന് സിബി ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തി.. പ്രോഗ്രാം കണ്‍വീനര്‍ ദിലീപ് ഡി.കെ. അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഷൈജു പള്ളിപ്പുറം സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി. സക്കീര്‍ ഹുസ്സൈന്‍ തൂവൂര്‍, ബാലമുരളി കെ.പി, ഫാ. മാത്യു എം. മാത്യു എന്നിവര്‍ മതസൗഹാര്‍ദ്ധവും സഹവര്‍ത്തിത്തവും നിലനില്‍ക്കേണ്ട സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് റമദാന്‍ സന്ദേശം കൈമാറി. ഇന്ത്യന്‍ അംബാസ്ഡര്‍ ശ്രീ. സിബി ജോര്‍ജ്ജിനോടൊപ്പം കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പെര്‍സ്സണ്‍ ശ്രീമതി ഹിന്ദ് ഇബ്രാഹിം അല്‍ഖുത്തൈമി, പ്രിന്‍സിപ്പള്‍ ശ്രീമതി. സബാഹത്ത്…
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ഈദ് ഡീല്‍സ്’ പ്രമോഷന്‍ ആരംഭിച്ചു
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ഈദ് ഡീല്‍സ്’ പ്രമോഷന്റെ ഭാഗമായി ‘ഡിഗിഫ്റ്റ്’ എന്ന പേരില്‍ ഡിജിറ്റല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഏപ്രില്‍ 28ന് ലുലു അല്‍ റായ് ഔട്ട്‌ലെറ്റില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ടെക് ഇന്‍ഫ്‌ലുവെന്‍സര്‍ സയ്യിദ് മുഹമ്മദ് അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനായും ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ടി.വി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഐ.ടി ഉല്‍പന്നങ്ങള്‍, ആക്‌സസറികള്‍ തുടങ്ങിയവക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. www.luluhypermarkets.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓഫറുകള്‍ പ്രയോജനപ്പെടുത്താം. റംസാന്‍ മാസം അവസാനിക്കുമ്പോള്‍ ‘ബിഗ് ഈദ് ഡീല്‍സ്’ ഫെസ്റ്റിവല്‍ ആരംഭിക്കുകയാണ്. കുട്ടികള്‍ക്കായി വിവിധതരം കളിപ്പാട്ടങ്ങളിലും സൈക്കിളുകളിലും പ്രത്യേക ഓഫറുകളില്‍ നല്‍കുന്ന ‘ടോയ് ഫെസ്റ്റ്’, ചോക്ലറ്റ് ഫെസ്റ്റിവല്‍, രുചികരമായ ബിരിയാണി, മജ്ബൂസ്, കബ്‌സ, അറബിക് സലാഡുകള്‍ തുടങ്ങി ഭക്ഷ്യവിഭവങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന യമ്മി മീല്‍സ് ഫെസ്റ്റ്, കൂടാതെ…
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
റിയാദ്: ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കും. എവിടെയും മാസപ്പിറവി കാണാത്തതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നത്. സൗദിയിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍.<br> <br> ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാല്‍, തിങ്കളാഴ്ച മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേര്‍ന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാള്‍.
ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും
അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ മുഷ്രിഫ് മാളിലെ ഇന്ത്യന്‍ പാലസ് റസ്റ്ററന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനൂപ് , മാധ്യമ പ്രതിനിധികളായ റസാഖ് ഒരുമനയൂര്‍, എന്‍.എം. അബുബക്കര്‍, അനില്‍ സി. ഇടിക്കുള, സമീര്‍ കല്ലറ, ടി.പി. അനൂപ് , ടി.എസ്. നിസാമുദ്ദീന്‍, സഫറുള്ള പാലപ്പെട്ടി, ഷിജിന കണ്ണന്‍ദാസ് , പി. എം. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ സി. ഇടിക്കുള
കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു
കുവൈറ്റ് സിറ്റി: പെരുന്നാള്‍ ആശംസകളുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കുവൈറ്റിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആഘോഷമാണിത്. മനുഷ്യത്വത്തില്‍ നാമെല്ലാവരും തുല്യരാണെന്നതിന്റെ സുപ്രധാനമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സന്ദര്‍ഭം. കാരുണ്യ പ്രവര്‍ത്തി, സാഹോദര്യം, അനുകമ്പ തുടങ്ങിവയിലുള്ള വിശ്വാസം ഈദിലൂടെ ശക്തിപ്പെടട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും സിബി ജോര്‍ജ് സന്ദേശത്തില്‍ വ്യക്തമാക്കി. വിവിധ സാമൂഹിക സാംസ്‌കാരിക, ഭാഷാ, മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1.3 ബില്യണിലധികം ആളുകള്‍ തികഞ്ഞ ഐക്യത്തോടെ ജീവിക്കുന്ന, മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമൃദ്ധമായ വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ ഈദുല്‍ ഫിത്തര്‍ പ്രത്യേക ആഘോഷമാണ്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, ഏറെ ആവേശത്തോടെ ഈദ് ആഘോഷിക്കുന്നു. നാനാമതസ്ഥര്‍ ആഘോഷങ്ങളില്‍ ഒത്തുചേരുന്നു. സലിം കോട്ടയില്‍
‘Eid al-Fitr’ Promotions: Union Coop Declares Discounts of up to 75%
Dubai, UAE: Union Coop, the largest consumer cooperative in the UAE, announced the launch of a promotional campaign dedicated to Eid al-Fitr, which will continue until May 9, 2022. The cooperative announced a discount of up to 75% on more than 1,500 basic food, non-food and essential consumer goods, as part of its goals and its keenness to launch community initiatives aimed at making consumers happy, meeting their requirements and providing them with high-quality products at competitive prices, in addition to supporting and serving all social segment groups, which is…
