ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 51 കാരനായ ഇന്ത്യക്കാരൻ ഏഴ് കോടി രൂപ നേടി

റിയാദ് : ഏപ്രിൽ 27 ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 51 കാരനായ സൗദി അറേബ്യ ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസിക്ക് ഒരു മില്യൺ ഡോളർ (7,56,17,500 രൂപ) സമ്മാനം ലഭിച്ചു. സൗദി അറേബ്യയിലെ അൽ-ഖോബാറിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന സയ്യിദ് ഹഷീം, ഏപ്രിൽ 4 തിങ്കളാഴ്ച ഓൺലൈനിൽ വാങ്ങിയ മില്ലേനിയം മില്യണയർ സീരീസ് 387-ൽ ടിക്കറ്റ് നമ്പർ 4114-നാണ് സമ്മാനാര്‍ഹനായത്. ഏകദേശം 12 വർഷമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മുടങ്ങാതെ പങ്കെടുക്കുന്നയാളാണ് ഹഷീം. “എന്റെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി, ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല,” അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയോട് പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ ഷോ ആരംഭിച്ചതിന് ശേഷം ഒരു ദശലക്ഷം ഡോളർ നേടുന്ന 187-ാമത്തെ ഇന്ത്യക്കാരനാണ് പുതുച്ചേരിയിൽ നിന്നുള്ള ഹഷീം. മില്ലേനിയം മില്യണയർ ദുബായ് ഡ്യൂട്ടി ഫ്രീ…

കൊല്ലം പ്രവാസി അസോസിയേഷൻ – സിത്ര ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ സമ്മേളനം മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ വൈസ് പ്രസിഡന്റ് അൽ സാബിത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം സിത്ര ഏരിയ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സിദ്ദിഖ് ഷാൻ ഏരിയാ റിപ്പോർട്ടും ഏരിയ ട്രഷറര്‍ അരുൺകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ നേതൃത്വം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി. കെ പി എ സിത്ര ഏരിയ കോഓഡിനേറ്റർ നിഹാസ് പള്ളിക്കൽ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് അഭിലാഷ് കുമാർ, വൈസ് പ്രസിഡന്റ് വിനീഷ് മോഹനൻ, സെക്രട്ടറി ഫസിലുദീൻ, ജോയിൻ സെക്രട്ടറി അരുൺ കുമാർ,…

ഫാ. മാത്യൂ എം മാത്യൂസിന് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔദ്യോഗിക പദവി പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് മടങ്ങുന്ന കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം അംഗവും സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ചു വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂസിനു സമാജം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമാജത്തിന്റെ ഉപഹാരം സലിം രാജ് നല്‍കി , ഫാ. മാത്യൂ എം. മാത്യൂസ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. സലിം കോട്ടയില്‍  

ഫോക്കസ് അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് , കുവൈറ്റ് ) പതിനാറാമത് പ്രവര്‍ത്തന വര്‍ഷത്തിന്റെ ഭാഗമായി അംഗത്വ വിതരണ മാസാചരണം ഉദ്ഘാടനം ചെയ്തു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമതി യോഗത്തില്‍ വച്ചു പുതിയതായി അംഗത്വത്തിലേക്കു വന്ന മുഹമ്മദ് ഷെയ്ക് , ഷാജി ബേബി, ബിനു മാത്യൂ , മുഹമ്മദ് റിഫാന്‍ , നിഷ ഗിരിഷ് , പ്രേം കിരണ്‍ , മുഹമ്മദ് ഫൈസല്‍ എന്നിവര്‍ക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേല്‍ തോമസ്, സി.ഒ. കോശി, റെജി കുമാര്‍ ,സുനില്‍ ജോര്‍ജ് . ജേക്കബ്ബ് ജോണ്‍ എന്നിവര്‍ അംഗത്വ വിതരണം നടത്തി ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡര്‍ രതീഷ് കുമാര്‍ ,…

പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാം

റിയാദ്: വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാമെന്ന് നോര്‍ക്കയുടെയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെയും പ്രതിനിധികള്‍ പറഞ്ഞു. അപേക്ഷകര്‍ അതാത് രാജ്യങ്ങളില്‍ ഫാമിലി വിസയോടുകൂടി ആറ് മാസത്തിലധികം താമസിക്കുന്നവരായിരിക്കണം. ഇവര്‍ ഏതെങ്കിലും തൊഴില്‍ വിസയിലായിരിക്കണമെന്ന നിബന്ധനയില്ലെന്നും ‘കോഴിക്കോടന്‍സ്’ സംഘടിപ്പിച്ച നോര്‍ക്ക റൂട്‌സ് – പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ബോധവല്‍ക്കരണ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കവെ ഇവര്‍ വ്യക്തമാക്കി. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷാദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ നോര്‍ക്ക വഴിയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയും നടന്നു വരുന്നുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷ, പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രവാസി ഭദ്രത, വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കിയ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍, ചികിത്സ – വിവാഹ സഹായങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് . പതിനെട്ട് വയസ്സുമുതല്‍ അറുപത് വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും…

ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

മസ്‌കറ്റ്: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒമാന്‍ സൂപ്രീം കൗണ്‍സില്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നാണ് രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പെരുന്നാള്‍ നമസ്‌കാരത്തിനു കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാതെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പള്ളികളില്‍ ആണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ തുറന്ന സ്ഥലത്താണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കോവിഡ് ഇപ്പോഴും പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണം. ഹസ്തദാനവും ആലിംഗനം എന്നിവ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കാന്‍ ശ്രമിക്കണം. ഈ ശീലങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്…

ടെക് സ്റ്റാർട്ടപ്പില്‍ സ്ത്രീകളുടെ എണ്ണത്തിൽ സൗദി അറേബ്യ യൂറോപ്പിനേക്കാൾ മുന്‍പില്‍

റിയാദ്: സൗദി അറേബ്യയിൽ സ്റ്റാർട്ടപ്പ് ടെക്‌നോളജി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം യൂറോപ്പിലേതിനേക്കാൾ കൂടുതലാണെന്ന് പുതിയ ഗവേഷണ കണ്ടെത്തലുകൾ. എൻഡവർ ഇൻസൈറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ടെക്ക് രംഗത്ത് സ്ത്രീകളുടെ ശതമാനം പുരുഷന്മാരേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, ടെക് മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 2021 മൂന്നാം പാദത്തിൽ 28 ശതമാനമായിരുന്നു, യൂറോപ്യൻ ശരാശരി നിരക്കായ 17.5 ശതമാനത്തിന് മുകളിലാണിത്. കൂടുതൽ കമ്പനികൾ സ്കെയിലിൽ എത്തിയാൽ, മിഡിൽ ഈസ്റ്റിലെ സാങ്കേതിക സംരംഭകത്വത്തിന്റെ ഒരു പ്രാദേശിക കേന്ദ്രമായി മാറാൻ സൗദി അറേബ്യയ്ക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. സാങ്കേതിക സംരംഭകരുമായും 340-ലധികം കമ്പനികളുമായും അവയുടെ സ്ഥാപകരുമായും നടത്തിയ 70 അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എൻഡവർ ഇൻസൈറ്റ് റിപ്പോർട്ടിലെ പുതിയ ഗവേഷണ കണ്ടെത്തലുകൾ. വിഷൻ 2030 ന് മുന്നോടിയായി സൗദി അറേബ്യ വനിതാ തൊഴിൽ ശക്തി വർദ്ധിപ്പിക്കുന്നു…

മദീനയിലെ പ്രവാചക മസ്ജിദിൽ കുട്ടികളുടെ നഴ്സറി വികസിപ്പിക്കും

റിയാദ്: സൗദി അറേബ്യയിലെ മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ മാതാപിതാക്കൾ ആരാധനയ്ക്ക് പോകുമ്പോൾ കുട്ടികളെ പരിപാലിക്കുന്നതിനായി നഴ്സറിയുടെ നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. 263 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതിയിൽ കളിസ്ഥലവും കിടപ്പുമുറിയും ഉൾപ്പെടും. മെയ് 1 ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ റംസാൻ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദുൽ ഫിത്വറിന് ശേഷം നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പ് പ്രത്യേകമായി ശവ്വാൽ 10ന് ആരംഭിക്കുമെന്നും, പ്രവാചകന്റെ മസ്ജിദ് അങ്കണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പൂർത്തിയാകാൻ നാലോ ആറോ മാസമെടുക്കുമെന്നും ജനറൽ എഞ്ചിനീയറിംഗ് പ്രോജക്ടുകളുടെ അസിസ്റ്റന്റ് ഡെപ്യൂട്ടി അബ്ദുല്ല അൽ മുഹമ്മദി പറഞ്ഞു. റംസാൻ ആരംഭിച്ചതിന് ശേഷം, മദീനയിലെ പ്രവാചകന്റെ പള്ളിയിൽ 14 ദശലക്ഷത്തിലധികം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു. അൽ റൗദ അൽ ഷരീഫ 944,355 സന്ദർശകരെയും ആരാധകരെയും സ്വാഗതം ചെയ്തിട്ടുണ്ട്.…

ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരണം: ഡോ. ശുക്കൂര്‍ കിനാലൂര്‍

ദോഹ: ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും അക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ പ്രതി അല്‍ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി കൊടങ്ങാട് ഏറ്റുവാങ്ങി . ഈദുല്‍ ഫിത്വര്‍ ആത്മപരിത്യാഗത്തിന്റൈ ആഘോഷപ്പെരുന്നാളാണെന്നും സമൂഹത്തില്‍ ഊഷ്മളമായ ബന്ധങ്ങളുണ്ടാക്കുവാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാള്‍ നിലാവിന്റെ ഓണ്‍ ലൈന്‍ പതിപ്പ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ പ്രകാശനം ചെയ്തു. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്താനും ഐക്യപ്പെടുവാനുമുള്ള സന്ദര്‍ഭമാണ്…

ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, കുവൈറ്റ് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തല്‍, ധാരണാപത്രങ്ങളുടെ പുരോഗതി, ഇന്ത്യന്‍ പ്രവാസി വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സലിം കോട്ടയില്‍