ദുബായ് : അടുത്തിടെ ഒരു യാചകനിൽ നിന്ന് 40,000 ദിർഹം (ഏകദേശം 8 ലക്ഷം രൂപ) ദുബായ് പോലീസ് കണ്ടെടുത്തു. 500 ദിർഹത്തിന്റെ നോട്ടുകെട്ടുകളാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ, നിരവധി മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ മോഷ്ടിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ ഏതു രാജ്യക്കാരനാണെന്നും, ഇയാളുടെ പേരില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സന്ദര്‍ശക വിസയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് റംസാൻ മാസത്തിൽ ഉദാരമായ സംഭാവനകൾ മുതലെടുത്ത് ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷാടന നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് യുഎഇ. ഭവനരഹിതർക്കും ദരിദ്രർക്കും പുനരധിവാസവും മറ്റ് സൗകര്യങ്ങളും നൽകുന്നതിനാൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണിവിടെ. യാചകർക്ക് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളുണ്ടെന്നതും ഭിക്ഷാടന നിരോധനത്തിന് കാരണമാണ്. വിശുദ്ധ റംസാൻ മാസത്തിൽ യുഎഇയിൽ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സകാത്തിന്റെ ഭാഗമായി പണം നൽകുന്നത് മുതലെടുത്താണ് യാചകര്‍…
Category: MIDDLE EAST/GULF
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സ്ഥാപക ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്ഥാപക ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ചടങ്ങ് ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലോഞ്ചിംഗും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിനെയും 1950ല്‍ ഐസിസിആര്‍ സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചടങ്ങില്‍ അംബാസിഡര്‍ അനുസ്മരിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ നിരവധി പരിപാടികളാണ് ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും തമിലുള്ള വ്യാപാരങ്ങള്‍ ഏറെ മെച്ചപ്പെട്ടതായും ഇന്ത്യന്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കാമ്പയിനില്‍ പങ്കെടുക്കുവാന്‍ കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളോട് അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ ഐസിസിആര്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. സലിം കോട്ടയില്‍
നീറ്റ് പരീക്ഷയ്ക്ക് ദോഹയിലും സെന്റര്‍
ദോഹ: ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ഇന്ത്യയ്ക്കു പുറത്തുള്ള 14 നഗരങ്ങളില്‍ ഒന്നായി ദോഹയേയും ഉള്‍പ്പെടുത്തി. ജൂലൈ 17 നു നടക്കുന്ന നീറ്റ് (എംബിബിഎസ്) പരീക്ഷയുടെ കേന്ദ്രങ്ങളിലൊന്നായി ദോഹയേയും ഉള്‍പ്പെടുത്തിയതായി ദോഹയിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്തു. ഖത്തറില്‍ നിന്നുള്ള എന്‍ആര്‍ഐ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന അംഗീകരിച്ചതിന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക് നന്ദി അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ – മുഹറക്ക് ഏരിയ സമ്മേളനം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറക്ക് ഏരിയ സമ്മേളനം മുഹറക്ക് അൽഒസ്ര റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ സെക്രട്ടറി എം. കെ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം, മുഹറക്ക് ഏരിയ കോഓർഡിനേറ്റർ ഹരി എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം.കെ. അഭിലാഷ് ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഹരി എസ് പിള്ള നേതൃത്വം നൽകി. കെ പി എ ട്രഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, വൈസ് പ്രസിഡന്റ് സജീവ് ഫിലിപ്പ്, സെക്രട്ടറി രാഗിൽ ആർ. എൽ, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടന്‍ പിള്ള, ട്രഷറർ അജി അനിരുദ്ധൻ എന്നിവരെ തെരഞ്ഞെടുത്തു. എം.കെ. അഭിലാഷ്നേ കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ രാജ് കൃഷ്ണൻ…
ദുബായിയില്‍ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു
ദുബായ്: ദുബായിയിലെ പൊതു-സ്വകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷല്‍ സ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ദുബായ് ഡിജിറ്റല്‍ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ സേവനം നല്‍കേണ്ടത്. നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനം സര്‍ക്കാര്‍ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാര്‍ നല്‍കാമെന്നും നിയമം വ്യക്തമാക്കുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കണം.ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ഫീസ് നല്‍കാതെ തന്നെ ഈ സേവനങ്ങള്‍ ലഭിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ എൺപത് പുതിയ പ്രാർത്ഥനാ ഹാളുകൾ തുറന്നു
മക്ക: മക്കയിലെ ഗ്രാൻഡ് മോസ്‌കിലെ മൂന്നാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി എൺപത് പുതിയ പ്രാർത്ഥനാ ഹാളുകൾ ഈ വർഷം റമദാനിൽ ആദ്യമായി ആരാധകർക്കായി തുറന്നതായി ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി പ്രഖ്യാപിച്ചു. “പുതിയ ഹാളുകൾ താഴത്തെയും ഒന്നാമത്തേയും നിലകളിലും, പള്ളിയുടെ ഒന്നും രണ്ടും നിലകളിലും, മധ്യനിലകളിലുമാണ്. പള്ളിയുടെ വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലുള്ള നിരവധി പ്രവേശന കവാടങ്ങളിലൂടെയും പ്രധാന കവാടത്തിലൂടെയും ആരാധകർക്ക് അവയിലേക്ക് പ്രവേശിക്കാം,” ഗ്രാൻഡ് മോസ്‌കിലെ വിപുലീകരണത്തിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ വാലിദ് അൽ മസൗദി പറഞ്ഞു. പുതിയ സൗകര്യങ്ങൾ മസ്ജിദിന്റെ ഭാഗത്തുള്ള പ്രാർത്ഥനാ ഹാളുകളുടെ മൊത്തം ശേഷിയുടെ 95 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. അവയ്ക്ക് ഇപ്പോൾ 300,000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. ഈ ഇന്റീരിയർ ഹാളുകൾ നിറഞ്ഞാൽ, വടക്കേ മുറ്റത്ത് അധികമായി 280,000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ, പടിഞ്ഞാറൻ മുറ്റങ്ങളിൽ…
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ ബാഡ്മിന്റന്‍ ടൂർണമെന്റ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചു നടന്നു. അസ്സോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ സജീവ് ആയൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ്, വിഷ്ണു എന്നിവര്‍ ഓന്നാം സ്ഥാനവും, കൊല്ലം സ്ട്രൈക്കേഴ്സ് അംഗങ്ങളായ നിജീഷ്, പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവു നല്ല കളിക്കാരനുള്ള സമ്മാനം വിഷ്ണു കരസ്ഥമാക്കി. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സർ ഓട്ടോ ഷൈൻ നൽകിയ ട്രോഫി ഒന്നാം സ്ഥാനക്കാർക്കും, നൂർ ദാന ഫൈബർ ഗ്ലാസ്സ് കമ്പനി നൽകിയ ട്രോഫി രണ്ടാം സ്ഥാനക്കാർക്കും അസ്സോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം അനോജ് മാസ്റ്റർ കൈമാറി. ഏരിയ…
Union Coop launches an initiative that allows consumers to form their Ramadan basket at competitive prices during Ramadan
Dubai: Dr. Suhail Al Bastaki, Director of Happiness and Marketing Department at Union Coop confirmed that the Coop launched an initiative during the holy month of Ramadan that will continue until the end of the blessed month, allowing consumers to form their consumer food basket at competitive and reduced prices, in all its branches and centers in the Emirate of Dubai. He pointed out that this initiative was launched to meet the needs and desires of consumers of all categories at the best prices, as there are many owners of…
എം.എ. യൂസഫലി അതിസമ്പന്നനായ മലയാളി
ദുബായ് : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ മലയാളികളായ സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 540 കോടി ഡോളറിന്റെ ആസ്തിയാണ് എം.എ. യൂസഫലിക്ക്. 410 കോടി ഡോളര്‍ ആസ്തിയുള്ള ഇന്‍ഫോസിസ് ഉടമ ഗോപാലകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്. ബൈജു ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), രവി പിള്ള (260 കോടി ഡോളര്‍), എസ്.സി. ഷിബുലാല്‍ (220 കോടി ഡോളര്‍), സണ്ണി വര്‍ക്കി (210 കോടി ഡോളര്‍), ജോയ് ആലുക്കാസ് (190 കോടി ഡോളര്‍), മുത്തൂറ്റ് കുടുംബം (140 കോടി ഡോളര്‍) എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റു മലയാളികള്‍. ഇന്ത്യയിലെ മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളര്‍ വീതമാണ് ഇവരുടെ…
ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സോജന്‍ മാത്യു (പ്രസിഡന്റ്), ബാബു ചാക്കോ (വൈസ് പ്രസിഡന്റ്), ബിജോ തോമസ് (സെക്രട്ടറി), അലന്‍ സെബാസ്റ്റ്യന്‍ ( ജോയിന്റ് സെക്രട്ടറി), ജിന്റോ ജോയി (ട്രഷറര്‍), പി.ജെ. ജോസ് ( ജോയിന്റ് ട്രഷറര്‍), ജിജി മാത്യു (ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍), അനീറ്റ് സിബി (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) എന്നിവരെയും പത്ത് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും പത്ത് അംഗ വിമന്‍സ് ഫോറം അംഗങ്ങളെയും ഏഴ് അംഗ ഉപദേശക ബോര്‍ഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ബാബു അഗസ്റ്റിന്‍ പാറയാനിയും ജെയ്‌സണ്‍ കാളിയാനിയും തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. വഫ്ര ലേക്ക് റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസോസിയേഷന്‍ കുടുംബങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിനു പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അഡ്വ. ലാല്‍ജി ജോര്‍ജ്, ട്രഷറര്‍ പി. അനീഷ് ,…
