ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പേ ട്രംപിന്റെ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു; ഹോർമുസ് അദ്ദേഹത്തിന് ഒരു മുള്‍ക്കിരീടമായി മാറി

അമേരിക്കയും ഇറാനും തമ്മില്‍ ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ എണ്ണ വിതരണത്തിലും ആഗോള വിപണികളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതേസമയം, ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര വൈദഗ്ധ്യത്തെക്കുറിച്ചും വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും ചർച്ചകൾ വ്യാപകമാണ്. ഇരു രാജ്യങ്ങളും മുമ്പെന്നത്തേക്കാളും കൂടുതൽ ആക്രമണാത്മകമായി കാണപ്പെടുന്നു. അമേരിക്ക ഇറാനിലെ വിവിധ നഗരങ്ങളിൽ ബോംബാക്രമണം നടത്തുമ്പോള്‍, ഇറാൻ യുഎസിനെ നേരിട്ട് ആക്രമിക്കാതെ കനത്ത നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയാണ്. ഇറാൻ തങ്ങളുടെ ശക്തിയും അമേരിക്കയുടെ ബലഹീനതയും നന്നായി മനസ്സിലാക്കിയാണ് അവയെ ചൂഷണം ചെയ്യുന്നത്. ആണവ ആക്രമണം നടത്താതെ തന്നെ, ഇറാൻ അമേരിക്കയെ ആകർഷിക്കുക മാത്രമല്ല, ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു. ഹോർമുസ് കടലിടുക്കിനെ തങ്ങളുടെ ശക്തിയായി ഉപയോഗപ്പെടുത്തിക്കൊണ്ട്, ഇറാൻ അമേരിക്കയെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരാക്കുകയാണ്. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചപ്പോൾ, തനിക്ക് വേണമെങ്കിൽ ഇറാനെ നശിപ്പിക്കാൻ…

യു.എസ്. ഫെഡറൽ റിസർവ് ടാസ്‌ക് ഫോഴ്‌സുകളിൽ രഘുറാം രാജനും രാജ് ചെട്ടിക്കും ആശാ ശർമ്മയ്ക്കും നിയമനം

വാഷിംഗ്ടൺ: യു.എസ്. ഫെഡറൽ റിസർവിന്റെ ധനനയ രൂപീകരണവും ദീർഘകാല പരിഷ്‌കരണങ്ങളും അവലോകനം ചെയ്യുന്നതിനുള്ള നിർണായക ടാസ്‌ക് ഫോഴ്‌സുകളുടെ തലപ്പത്തേക്ക് പ്രമുഖ ഇന്ത്യൻ വംശജരെ നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുൻ ഗവർണർ രഘുറാം രാജൻ, പ്രശസ്ത ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് (Xbox) സി.ഇ.ഒ ആശാ ശർമ്മ എന്നിവരെയാണ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് വിവിധ സമിതികളുടെ തലപ്പത്തേക്ക് തിരഞ്ഞെടുത്തത്. കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഞ്ച് ടാസ്‌ക് ഫോഴ്‌സുകളുടെ വിവരങ്ങൾ ജൂലൈ 10-നാണ് ചെയർമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫെഡറലിന്റെ ബാലൻസ് ഷീറ്റ് ഫ്രെയിംവർക്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനുള്ള ‘ബാലൻസ് ഷീറ്റ് പോളിസി’ ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാനായാണ് രഘുറാം രാജനെ നിയമിച്ചിരിക്കുന്നത്. നിലവിൽ ചിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറാണ് അദ്ദേഹം. സാമ്പത്തിക വ്യവസ്ഥയിലെ…

യുവസംരംഭകരുടെ ആശയങ്ങളെ അവസരങ്ങളാക്കാൻ ‘സീറോ ബിസിനസ് കണക്റ്റ്’; ചിക്കാഗോയിൽ തുടക്കം

ചിക്കാഗോ: സീറോ മലബാർ സമൂഹത്തിലെ യുവജനങ്ങൾ, വിദ്യാർഥികൾ, യുവസംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി പുതിയ കരിയർ–മെന്റർഷിപ്പ് അവസരങ്ങൾ ഒരുക്കുന്ന സീറോ ബിസിനസ് കണക്റ്റിന് ചിക്കാഗോയിൽ സമാരംഭം. യുവതലമുറയ്ക്ക് ബിസിനസ്, കരിയർ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം സീറോ മലബാർ കൺവെൻഷനോടനുബന്ധിച്ച് ചിക്കാഗോ മക്കോർമിക് പ്ലേസിൽ നടന്ന ചടങ്ങിൽ ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു. വെറുമൊരു ബിസിനസ് നെറ്റ്‌വർക്കിങ് ക്ലബ് എന്നതിനപ്പുറം യുവതലമുറയെ ലക്ഷ്യമിട്ട് വിശ്വാസം, ധാർമ്മികത, പരസ്പര സഹായം എന്നിവയിലൂന്നി പ്രവർത്തിക്കുന്ന സ്ഥിരം ബിസിനസ് സമൂഹമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സംഘടനയുടെ സ്പിരിച്ച്വൽ ഡയറക്ടറും ചിക്കാഗോ സീറോ മലബാർ രൂപതാ പ്രൊക്യൂറേറ്ററുമായ  ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ആക്ടിംഗ് ചെയർമാൻ ജോസി ജോർജ് അഞ്ഞിലിവേലിൽ, നേതൃത്വസംഘാംഗങ്ങളായ റോബിൻ അലക്സ്, ചെറിയാൻ തോമസ്,…

കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി: ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് സ്വീകരണം നൽകി

ഡാളസ് : കേരള അസോസിയേഷൻറെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സ്നേഹസംഗമം’ യുവ വോളന്റിയർ കൂട്ടായ്മയിൽ ഫിഫ ലോകകപ്പ് ഹോസ്പിറ്റാലിറ്റി മാനേജർ വർഗീസ് എടത്തുകാരന് ഊഷ്മളമായ സ്വീകരണം നൽകി. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വർഗീസ് എടത്തുകാരനുമായി യുവ വോളന്റിയർമാർ സംവദിക്കുകയും, അന്താരാഷ്ട്ര തലത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്ത ‘Meet & Greet’ സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി. പുതുതലമുറയിലെ മിടുക്കരായ വോളന്റിയർമാർക്കും അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ നിരവധി യുവജനങ്ങൾക്കും ഈ കൂടിക്കാഴ്ച വലിയ ആവേശമാണ് പകർന്നു നൽകിയത്. അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം…

ലോക കപ്പ് ആവേശത്തിൽ ഫുട്ബോൾ മാമാങ്കം ഒരുക്കി ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക

ഡാളസ്: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയുടെ മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോകകപ്പ് ആവേശത്തിൽ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു.. ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി എല്ലാ പ്രായക്കാരെയും ഒരുമിപ്പിച്ച് സൗഹൃദവും സാഹോദര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്. ഞായറാഴ്ച രാവിലെ 9.30-ന് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം രാവിലെ 11.30 മുതൽ ഫ്രിസ്കോയിലെ സിയല്ലി സോക്കർ ഫാക്ടറി ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ആരംഭിച്ചത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായവിഭാഗങ്ങൾക്കായി സൗഹൃദ മത്സരങ്ങൾ ക്രമീകരിച്ചു.. ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പരിപാടിയിൽ പങ്കെടുക്കാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും മെൻസ് മിനിസ്ട്രി ഭാരവാഹികൾ പരിശ്രമിച്ചു.. അമ്മേരിക്കയിൽ നടക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മത്സരം ഇടവകയുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ഉത്സവമാക്കുക കൂടി എന്ന ഉദ്ദേശത്തോടെയാണ് മെൻസ് മിസ്ട്രി ഫുഡ്ബോൾ സ്നേഹിതരെ ഉൾച്ചേർത്ത് മത്സരം സംഘടിപ്പിച്ചത്.

ചിക്കാഗോ സീറോ മലബാർ ജൂബിലി കൺവെൻഷൻ: ഭക്തിയും പ്രായോഗിക ജ്ഞാനവും പകർന്ന് പ്രത്യേക വർക്ക്‌ഷോപ്പുകളും സമ്മേളനങ്ങളും; ആത്മീയ ഗുരുക്കന്മാർ മാർഗദർശനം നൽകി

വൈവിധ്യമാർന്ന പന്ത്രണ്ട് പ്രത്യേക കൂട്ടായ്മകളുമായി ജൂബിലി കൺവെൻഷൻ വേദി. കർദ്ദിനാൾ ജോർജ് കൂവക്കാട്, ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെയും സജീവ സാന്നിധ്യം. ഫാ. ജോൺ മേലേപ്പുറം , ഫാ. തോമസ് കടുകപ്പള്ളിൽ, ഫാ. തോമസ് മൂളാവനാൽ, ഫാ. ജോർജ് എളമ്പാശ്ശേരി എന്നിവർ മാർഗനിർദേശം നൽകി. ചിക്കാഗോ: ചിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന സീറോ മലബാർ ജൂബിലി കൺവെൻഷനിൽ വിവിധ സഭാ–സാമൂഹിക മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക സമ്മേളനങ്ങളും വർക്ക്‌ഷോപ്പുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സഭാസമൂഹത്തിലെ വ്യത്യസ്ത പ്രായത്തിലും പ്രൊഫഷണലുകളിലുമുള്ള വ്യക്തികളെ ഒന്നിപ്പിക്കുന്നതിനായി കൺവെൻഷൻ ചെയർമാൻ ബിജി മാണിയുടെയും സ്പെഷ്യൽ ഇവന്റ് ചീഫ് കോർഡിനേറ്റർ ജോമോൻ ചിറയിലിന്റെയും നേതൃത്വത്തിലാണ് വിപുലമായ പന്ത്രണ്ട്…

ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാമിലി കോൺഫ്രൻസ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 16 വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു. സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഉത്ഘാടന സമ്മേളനത്തിൽ 8658006 എന്ന നമ്പരിൽ “IPCNFC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കുന്ന പ്രഥമ യോഗം നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. ഷിബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. വെണ്ണിക്കുളം സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ” ആത്മ…

ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു.

ഹൂസ്റ്റൺ: ചിറ്റാട്ടില്‍ ജോര്‍ജ് മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: മേരി ജോര്‍ജ് (പാറപ്പുറം). മക്കള്‍: ബെനിറ്റ ഫ്ലെമിങ് (യു.എസ്.എ.), ബിന്‍സി ചാക്കോ (യു.എസ്.എ.), സോണിയ ജിമ്മി.(കൂരാച്ചുണ്ട്, കോഴിക്കോട്) മരുമക്കള്‍: ഫ്ലെമിങ് ജോര്‍ജ് (യു.എസ്.എ.), ചാക്കോ കോര (ഷാജി) (യു.എസ്.എ.), ജിമ്മി ബാസ്റ്റിന്‍.(കൂരാച്ചുണ്ട് ,കോഴിക്കോട്) കൊച്ചുമക്കള്‍: കെവിന്‍ ഫ്ലെമിങ്, ലിയോണ്‍‌ ഫ്ലെമിങ്, എഡ്വിന്‍ ചാക്കോ, ഐറിന്‍ ചാക്കോ, അലന്‍ ചാക്കോ, ഡിയോണ്‍ ജിമ്മി, അലീഷ ജിമ്മി. സഹോദരങ്ങള്‍: മാത്യു ചിറ്റാട്ടില്‍, ജോയ് ചിറ്റാട്ടില്‍. സഹോദരിമാര്‍: പരേതയായ സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക (അച്ചാമ്മ), സിസ്റ്റര്‍ സിസിലി (സെലിയമ്മ), സിസ്റ്റര്‍ അക്വില (മേരി), ഡോ. സിസ്റ്റര്‍ ക്ലോഡിയ (ലിസി). സംസ്‌കാരം പിന്നീട് ഹൂസ്റ്റൺ സെന്റ് മേരീസ് പേർലാൻഡ് കാത്തലിക് ദേവാലയത്തിൽ നടക്കും.

എങ്ങനെ വായിക്കണം, എങ്ങനെ വളരണം? (എഡിറ്റോറിയല്‍)

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 25 സ്കൂളുകൾ അടച്ചുപൂട്ടിയതായി ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. നീതി ആയോഗാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. 2014-15ൽ ഇന്ത്യയിൽ 11.07 ലക്ഷം സർക്കാർ സ്കൂളുകൾ ഉണ്ടായിരുന്നു. 2024-25ൽ ഈ എണ്ണം 10.13 ലക്ഷമായി കുറഞ്ഞു. അതേ കാലയളവിൽ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ എണ്ണം 83,000 ൽ നിന്ന് 79,000 ആയി കുറയുകയും ചെയ്തു. അതായത് 94,000 സ്കൂളുകൾ അടച്ചുപൂട്ടി. അതേസമയം, ഇന്ത്യയുടെ ജനസംഖ്യ 123 ദശലക്ഷം വർദ്ധിച്ചു. ഇന്ത്യ പോലുള്ള യുവജനസംഖ്യ കൂടുതലുള്ള ഒരു രാജ്യത്ത്, ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് സ്കൂളുകളുടെ എണ്ണവും വർദ്ധിക്കണമെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിക്കും. എന്നാല്‍, മുകളിൽ പറഞ്ഞ ദശകത്തിൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം 22.6 ദശലക്ഷം കുറഞ്ഞു എന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര സർക്കാരിന്റെ നയപരമായ മുൻഗണനകളുടെ ഫലമാണിത്. “വിഭവ വിനിയോഗം മെച്ചപ്പെടുത്തുന്നതിനായി” നരേന്ദ്ര…

അന്താരാഷ്ട്ര ബഹിരാകാശ ദൗത്യവുമായി മലയാളിയായ ഡോ. അനില്‍ മേനോന്‍; കസാക്കിസ്ഥാനില്‍ നിന്ന് രാത്രി 8:17ന് സോയൂസ് എം‌എസ്-29 കുതിച്ചുയരും

തിരുവനന്തപുരം: ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എഞ്ചിനീയറും സൈനിക ഉദ്യോഗസ്ഥനുമായ ഡോ. അനിൽ മേനോൻ ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ‌എസ്‌എസ്) ഒരു ദൗത്യത്തിനായി വിക്ഷേപിക്കും. സോയൂസ് എം‌എസ് -29 എന്ന ബഹിരാകാശ പേടകം കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് രാത്രി 8:17 ന് (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) പറന്നുയരും. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം എട്ട് മാസം ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും അദ്ദേഹത്തോടൊപ്പം ദൗത്യത്തിൽ പങ്കുചേരും. അമേരിക്കയിലാണ് ജനിച്ചു വളർന്നതെങ്കിലും, ഡോ. അനിലിന് കേരളവുമായി ആഴത്തിലുള്ള കുടുംബബന്ധമുണ്ട്. അച്ഛൻ ശങ്കരൻ മേനോൻ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ സർ ചേറ്റൂർ ശങ്കരൻ നായരുമായുള്ള ബന്ധത്തിനും ഈ കുടുംബം പ്രശസ്തമാണ്. അനിൽ മേനോന്റെ അമ്മ എലിസബത്ത് ഉക്രെയിനിയാണ്. പ്രാഥമിക വിദ്യാഭ്യാസവും ബിരുദ പഠനവും ഡൽഹിയിലായിരുന്നു. പിന്നീട് ഉപരിപഠനത്തിന്…