ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് നടത്തിയ വലിയ തോതിലുള്ള സംയുക്ത സൈനിക നീക്കങ്ങളെത്തുടർന്ന് ഭീഷണികളും പ്രകോപനങ്ങളും നേരിടാൻ ലക്ഷ്യമിട്ട് കൊറിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്ത് ഉത്തര കൊറിയ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ (എസ്ആർബിഎം) പ്രയോഗിച്ചു. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള ഗാങ്വോൺ പ്രവിശ്യയിലെ ടോങ്ചിയോൺ പ്രദേശത്ത് നിന്നാണ് എസ്ആർബിഎമ്മുകൾ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ സൈന്യം വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11:59 നും (0259 GMT) 12:18 നും ഇടയിൽ ഗാംഗ്വോണിലെ ടോങ്ചോൺ പ്രദേശത്ത് നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത് കണ്ടെത്തിയതായി സൗത്ത് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. രാജ്യത്തിന്റെ സൈന്യം “നിരീക്ഷണം വർദ്ധിപ്പിച്ചതായും” അദ്ദേഹം കൂട്ടിച്ചേർത്തു. കൊറിയൻ അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ടോങ്ചോൺ വിക്ഷേപണ കേന്ദ്രം. ദക്ഷിണ കൊറിയയും യുഎസും ചേർന്ന് 12 ദിവസത്തെ…
Category: AMERICA
എലികളെ തുരത്താന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ബില്‍ പാസ്സാക്കി
ന്യൂയോര്‍ക്ക്: അനിയന്ത്രിതമായി പെരുകുന്ന എലികളെ നിയന്ത്രിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പുതിയ ബില്‍ പാസ്സാക്കി. 2019 നേക്കാള്‍ 67 ശതമാനം എലികളാണ് 2022 ല്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും, ഇതു പൗരന്മാരുടെ സൈര്യജീവിതം തടസ്സപ്പെടുമെന്നും, ഇതിനെതിരെയാണ് റാറ്റ് ആക്ഷന്‍ പ്ലാന്‍ ഉള്‍പ്പെടുന്ന നാലു ബില്ലുകള്‍ ഇന്ന് ഒക്ടോബര്‍ 27 ന് വ്യാഴാഴ്ച ചേര്‍ന്ന് സിറ്റി കൗണ്‍സില്‍ യോഗം പാസ്സാക്കിയതു പൊതു ശത്രുവായിട്ടാണ് എലികളെ പരിഗണിക്കുന്നവരുടെ ബില്ലവതാരകരില്‍ ഒരാളായ ചി ഓബെ പറഞ്ഞു. വസ്തുവകകള്‍ നശിപ്പിക്കുകയും, ആഹാര പദാര്‍ത്ഥങ്ങള്‍ വിഷലിപ്തമാക്കുകയും, പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുകയും ചെയ്യുന്ന എലികളെ തുരത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എലികളെ കുറിച്ചുള്ള പരാതികളുമായി 25,000 ടെലിഫോണ്‍ കോളുകളാണ് സിററിയില് ലഭിച്ചത്. ഈ വര്‍ഷം ആദ്യ ഒമ്പതു മാസം 2,600 കോളുകളും ലഭിച്ചു. ഹെല്‍ത്ത് ആന്റ് മെന്റല്‍ ഹൈജിന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇതു…
യുവ സംരംഭകര്‍ക്ക് ഫൊക്കാന പരിശീലന പദ്ധതി ആവിഷ്കരിക്കും: ഡോ. ബാബു സ്റ്റീഫന്‍
ഹ്യൂസ്റ്റണ്‍: ഫൊക്കാനയുടെ നേതൃത്വത്തില്‍ യുവ വ്യവസായ സംരംഭകര്‍ക്ക് പരിശീലന പദ്ധതി ആരംഭിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. ഹ്യൂസ്റ്റണില്‍ ഫൊക്കാന ടെക്സാസ് റീജിയണ്‍ എലൈറ്റ് ഇന്‍ഡോ പാക് റസ്റ്റോറന്റില്‍ വെച്ചു നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങളുടെ നാടായ അമേരിക്കയില്‍ പ്രായോഗികമായി വിജയത്തിലെത്തിക്കാവുന്ന അനേകം അവസരങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ നമ്മുടെ യുവ തലമുറയ്ക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. ആവശ്യമായ പരിശീലനം ലഭിച്ചാല്‍ നമ്മുടെ കുട്ടികളെ വിജയത്തിലെത്തിക്കാവുന്ന അനേകം അവസരങ്ങള്‍ ഇവിടെയുണ്ട്. ഈ രംഗത്ത് വൈദഗ്ധ്യം നേടിയ ആള്‍ക്കാരെ ഉള്‍പ്പെടുത്തി സെമിനാറുകളും, വേബിനാറുകളും മുഖേനയായിരിക്കും പരിശീലനം നടത്തുന്നത് എന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ സ്വത്തുവകകള്‍ സംരക്ഷിക്കാനും, വില്പന നടത്താനും വിദേശ മലയാളികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേരള ഗവണ്മെന്റിന്റെ കിഴിൽ ഒരു ട്രൈബ്യുണൽ സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.…
ഉണ്ണി തൊയക്കാട്ട് മന്ത്ര കണക്റ്റികട്ട് റീജിണൽ വൈസ് പ്രസിഡന്റ്
മന്ത്രയുടെ കണക്റ്റികട്ട് റീജിണൽ വൈസ് പ്രസിഡന്റ് ആയി ഉണ്ണി തൊയക്കാട്ടിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. കണക്ടിക്കട്ടിലെ മലയാളി സമൂഹത്തിലെ പരിചിത മുഖം ആയ ശ്രീ ഉണ്ണി മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരും എന്ന് ശ്രീ ഹരി പ്രത്യാശ പ്രകടിപ്പിച്ചു മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ട് (മസ്കോൺ) 2009-ൽ ആരംഭിച്ചത് മുതൽ സംഘടനയിൽ വിവിധ റോളുകൾ വഹിക്കുന്ന ഉണ്ണി തൊയക്കാട്ട് നിലവിൽ അതിന്റെ ഉപദേശക സമിതി അംഗമാണ്. 2023 – 2024 വർഷത്തേക്കുള്ള ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമായി ന്യൂ ഇംഗ്ലണ്ട് റീജിയനെ പ്രതിനിധീകരിച്ച് ഉണ്ണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു . ഒരു ഐടി പ്രൊഫഷണലായ ഉണ്ണി പാലക്കാട് സ്വദേശിയാണ്, ഭാര്യ രാധയ്ക്കും രണ്ട് പെൺമക്കളായ അനുശ്രീ , അർച്ചന എന്നിവർക്കുമൊപ്പം കണക്ടിക്കട്ടിലെ ട്രംബുളിൽ താമസിക്കുന്നു.
ഐ പി എല്ലില്‍ പാസ്റ്റർ മാത്യൂസ് ജോർജ് മായായിൽ നവംബർ 1 നു സന്ദേശം നല്കുന്നു
ഹൂസ്റ്റണ്‍: ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ നവംബർ 1 നു സംഘടിപ്പിക്കുന്ന ടെലി കോണ്ഫ്രന്സില് സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റർ മാത്യൂസ് ജോർജ് മായായിൽ (സീനിയർ പാസ്റ്റർ ഐ പി സി , കാർമേൽ,ഡാളസ്) വചന പ്രഘോഷണം നടത്തുന്നു. കേരളത്തിൽ പത്തനംതിട്ടയിൽ ജനിച്ചു ബോംബയിൽ നിന്നും ബിരുദാനധര ബിരുദം നേടിയ മാത്യൂസ് ജോർജ് 1986 ഗൾഫിൽ എത്തിയശേഷം ജോലിയിടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപ്രതനാകുകയും , അവിടെ നിരവധി പെന്തക്കോസ്റ്റൽ കൂടായ്മകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ നാല് വർഷത്തിൽ അധികമായി കുടുംബത്തോടൊപ്പം സഭയുടെ പാസ്റ്റർ ആയി പ്രവർത്തിക്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന് ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്. വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍…
ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു
ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ (47th Street & 7th Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടത്തുന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ ഐ.ഓ.സി. ഭാരവാഹികളും കോൺഗ്രസ്സ് അനുഭാവികളുമായ നൂറുകണക്കിന് പ്രവർത്തകർ പ്രസ്തുത പദയാത്രയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് “തുല്യതയുടെയും ഐക്യതയുടെയും സമാധാന യാത്ര” എന്നാണ് ഈ യാത്രക്ക് പേര്…
യുഎസ്-ഇന്ത്യ ബന്ധം വീണ്ടും അടുത്ത തലത്തിലേക്ക് കൊണ്ടുപോകും: ഡൊണാൾഡ് ട്രംപ്
ഫ്ലോറിഡ: ഹിന്ദുക്കളുമായും ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും താൻ മികച്ച ബന്ധമാണ് പങ്കിടുന്നതെന്ന് 200 ഓളം ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ റിപ്പബ്ലിക്കൻ ഹിന്ദു കോയലിഷൻ (ആർഎച്ച്സി) സംഘടിപ്പിച്ച ദീപാവലി പ്രസംഗത്തിൽ, 200 ഓളം ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിലാണ് 76 കാരനായ ട്രംപ് പറഞ്ഞു, “ഞാന്‍ ഹിന്ദുക്കളുമായും ഇന്ത്യയുമായും പ്രധാനമന്ത്രിയുമായും മികച്ച ബന്ധം പങ്കിടുന്നു.” 2024ൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ആർഎച്ച്സി സ്ഥാപകൻ ശലഭ് കുമാറിനെ ഇന്ത്യയിലെ തന്റെ അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദീപാവലി റിസപ്ഷനിൽ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ RHC ചൊവ്വാഴ്ച പുറത്തിറക്കി. അതിൽ മുൻ പ്രസിഡന്റ് താൻ മത്സരിക്കുമെന്ന്…
ഋഷി സുനക് ഇന്ത്യയുടെ അഭിമാനം: മാധവൻ ബി നായർ
ഹൂസ്റ്റൺ: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ഒരു കാലത്ത് പേരുകേട്ട ബ്രിട്ടന്റെ ഇടക്കാല പ്രധാനമന്ത്രിയായി ഇന്ത്യൻ പാരമ്പര്യമുള്ള ഋഷി സുനക് ചുമതലയേറ്റ സന്ദർഭം ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് ആത്മാഭിമാനത്തിന്റെയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ് സംഭാവന ചെയ്തതെന്ന് വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ. ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യയുൾപ്പെടെ ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഏറ്റവും ധനികനായ പ്രധാനമന്ത്രിയുമായ ഋഷി സുന കിന്റെ സ്ഥാനലബ്ധിയിൽ വേൾഡ് ഹിന്ദു പാർലമെന്റ് അനുമോദിക്കുന്നുവെന്ന് ആശംസാ സന്ദേശത്തിൽ മാധവൻ ബി നായർ അറിയിച്ചു. ശരീര വർണത്തിൽ വിവേചനം കാട്ടിയിരുന്ന ബ്രിട്ടനിൽ ഹിന്ദു മത വിശ്വാസിയായ ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായി അവരോധിതനായത് ബ്രിട്ടീഷ് ജനത മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയായി പരിണമിച്ചതിനാലാണ്. ക്രിസ്തുമതത്തിന് ഔദ്യോഗിക സ്ഥാനമുള്ള ഒരു രാജ്യത്ത് ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോൾ…
എൻ്റെ ജന്മദേശം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
കേരങ്ങളെങ്ങും വളരുന്നതാം കൊച്ചു കേരളമാണെന്റെ ജന്മദേശം! ഈ മണ്ണിലല്ലോ പിറന്നതെന്നോർക്കുമ്പോൾ രോമാഞ്ചം കൊള്ളൂന്നെൻ മേനിയാകെ! മാവേലി പണ്ടു ഭരിച്ചൊരീപ്പൂമണ്ണിൽ മാനവർക്കെൻതൈക്യമായിരുന്നു! തമ്മിൽ വഴക്കും വക്കാണവു മില്ലാതൊ- രമ്മ തൻ മക്കൾ പോൽ വർത്തിച്ചവർ! ഈണത്തിൽ പാടീ കവീശ്വരന്മാരെല്ലാം ഈ പുണ്യ ദേശത്തിൻ സൗകുമാര്യം! ഭൂമിയിലേവർക്കും മാതൃകയായല്ലോ ഈ മഹാദേശത്തിൻ സൗഹൃദവും! തുഞ്ചത്തെഴുത്തച്ഛൻ ഉള്ളൂരും വള്ളത്തോൾ കുഞ്ചനുമാശാനുമെത്ര പാടി! ചങ്ങമ്പുഴ തൻ പ്രകൃതി വർണ്ണനകൾ തങ്ങി നിന്നീടാത്തതേതു ഹൃത്തിൽ! മുറ്റുമനശ്വര സ്നേഹസംഗീതങ്ങൾ മാറ്റൊലിക്കൊണ്ടീ മഹിയിലാകെ, ശാന്തി തൻ സന്ദേശ വാഹികൾ പ്രാവുകൾ സ്വച്ഛന്ദം പാറിപ്പറന്നു ചെമ്മേ! തെച്ചിയും പിച്ചിയും തൂമുല്ലയും പച്ച- പട്ടുടുത്താടും നെൽപ്പാടങ്ങളും, തോരണം ചാർത്തി നിന്നാടും മരങ്ങളും തൂമയെഴും മൊട്ടക്കുന്നുകളും, പൊട്ടിച്ചിരിച്ചൊഴുകീടുമരുവിയും പാടിപ്പറക്കും കുയിലുകളും, വെള്ളിച്ചിലമ്പിട്ടൊഴുകും നദികളും കുളിർ കോരും നീലത്തടാകങ്ങളും, ചേലെഴും മാമരത്തോപ്പുകളും നീളെ ചോലയും വള്ളിക്കുടിലുകളും, ചെന്തെങ്ങും ചെത്തിയും ചെമ്പരത്തിപ്പൂവും എൻ്റെ നാടിൻ…
സേവനത്തിന്റെ മുഖമായ പെൺകരുത്ത് വീണ്ടും അങ്കത്തട്ടിൽ
ഹ്യൂസ്റ്റൺ: 2018 ലെ ഇലക്ഷനിൽ ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി നീലവർണമണിഞ്ഞ് ഡെമോക്രാറ്റിക് പാർട്ടിയുടെ കൈകളിലേക്ക് പതിച്ചപ്പോൾ അന്നത്തെ വിജയത്തിന്റെ ശില്പികളിൽ ഒരാളായിരുന്നു ജഡ്ജ് ജൂലി മാത്യു. ടെക്സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ വനിതാ ജഡ്ജായി. ഇന്ന് പൂർവാധികം ശക്തിയോടെ മലയാളത്തിന്റെ പെൺകരുത്ത് കച്ചമുറുക്കി അങ്കത്തട്ടിൽ ഇറങ്ങിയിട്ടുണ്ട്. പതിനഞ്ചു വർഷത്തെ നിയമ പരിജ്ഞാനവും നാലുവർഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ജഡ്ജ് ജൂലി മാത്യു പോരിനിറങ്ങിയിരിക്കുന്നത്. കോടതികൾ ജനങ്ങൾക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനത്തിൽ ജൂലി അത് തെളിയിച്ചു കഴിഞ്ഞു. കോവിഡ് കാലത്തേ ലോക്ക് ഡൗണിൽ കോടതികളും കൗണ്ടി ഓഫീസുകളും അടഞ്ഞു കിടന്നപ്പോഴും ജൂലി പ്രവർത്തനനിരതയായിരുന്നു. കോവിഡ് സമയത്തു ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നിൽ പള്ളിയും പട്ടക്കാരനും വരെ കൈമലർത്തിയപ്പോൾ തുണയായതു് ജൂലി മാത്യു…
