എസ് ഓ എച്ച് ടി 20 മലയാളി ക്രിക്കറ്റ് ടൂർണമെൻറ് സീസൺ വൺ മാർച്ച് 25ന് ആരംഭിക്കും

ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ക്ലബ് ആയ സ്റ്റാർസ് ഓഫ് ഹുസ്റ്റൺ സംഘടിപ്പിക്കുന്ന എസ് ഓ എച്ച് ടി 20 മലയാളി ക്രിക്കറ്റ് ടൂർണ്ണമെൻറ് സീസൺ വൺ മാർച്ച് 25ന് ആരംഭിക്കും. അമേരിക്കയിലെ പ്രഗൽഭരായ നിരവധി ടീമുകളാണ് മത്സരിക്കുന്നത്. ബ്രദേഴ്സ് ന്യൂയോർക്ക്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ, ഫില്ലി മച്ചാൻസ് , ഡാലസ് ടസ്കർസ്, ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, ഹൂസ്റ്റൺ ഹരിക്കെയിൻസ്, അറ്റ്ലാൻഡാ കൊമ്പൻസ്, ഡാലസ് റാപ്റ്റേഴ്സ്, എന്നിങ്ങനെ 8 ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് 1500 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത മെഡലുകളും റണ്ണേഴ്സ് അപ്പ് ആയി വരുന്ന ടീമിന് ആയിരം ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും വ്യക്തിഗത മെഡലും ലഭിക്കും എന്ന് സംഘാടക സമിതി പ്രസിഡൻറ് സന്തോഷ് ആറ്റുപുറവും വൈസ് പ്രസിഡൻറ് ജോൺ ഉമ്മൻ സെക്രട്ടറി ജോബി ചെറിയാൻ എന്നിവർ സംയുക്തമായി…

ദര്‍ശന പട്ടേല്‍ കാലിഫോര്‍ണിയാ അസംബ്ലിയിലേക്ക് മത്സരിക്കുന്നു

കാലിഫോര്‍ണിയ: മെയ് ആദ്യവാരം നടക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്റ്റ് 76 ല്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ ദര്‍ശന പട്ടേല്‍ മത്സരിക്കുന്നു. ഇത് സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം പുറത്തുവന്നു. 48 വയസ്സുള്ള പട്ടേല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുക. സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിനാല്‍ കാലിഫോര്‍ണിയ പൊവെ യൂണിഫൈഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ്  ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണ മത്സരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളില്‍ ഒരു മാറ്റം സൃഷ്ടിക്കുക എന്നതാണ് തന്റെ തിരഞ്ഞെടുപ്പു ലക്ഷ്യമെന്നും അവര്‍ കൂട്ടിചേര്‍ത്തു. പൊതുവിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ, പ്രകൃതി സംരക്ഷണം, ആരോഗ്യരംഗ വികസനം എന്നിവയും തിരഞ്ഞെടുപ്പു വാഗ്ദാനമായി ഇവര്‍ ഉയര്‍ത്തികാണിക്കുന്നു. കൗമാര പ്രായത്തിലാണ് ഇവര്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 14 വയസ്സില്‍ മാതാവിനെ നഷ്ടപ്പെട്ട ഇവര്‍ മെഡിക്കല്‍, ഹെല്‍ത്ത് ഗവേഷണ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇര്‍വിനിലെ കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ കെമിസ്ട്രിയില്‍ പി.എച്ച്.ഡി. നേടി.…

യുഎസ് സർക്കാർ ഉപകരണങ്ങളിൽ ഇനി TikTok ഉണ്ടാകില്ല

വാഷിംഗ്ടൺ: ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്പ് സുരക്ഷാ കാരണങ്ങളാൽ വാഷിംഗ്ടണിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമായതിനാൽ, എല്ലാ സർക്കാർ ഉപകരണങ്ങളിൽ നിന്നും TikTok തുടച്ചു മാറ്റാൻ വൈറ്റ് ഹൗസ് എല്ലാ ഫെഡറൽ ഏജൻസികൾക്കും 30 ദിവസത്തെ സമയം നൽകി. “സെൻസിറ്റീവ് സർക്കാർ ഡാറ്റയിലേക്ക് ആപ്പ് അവതരിപ്പിക്കുന്ന അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്നതിനുള്ള നിർണായക ചുവടുവെപ്പ്” എന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് വിശേഷിപ്പിച്ചത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്, ഹോംലാൻഡ് സെക്യൂരിറ്റി, സ്റ്റേറ്റ് എന്നിവയുൾപ്പെടെ ചില ഏജൻസികൾക്ക് ഇതിനകം നിയന്ത്രണങ്ങളുണ്ട്. 30 ദിവസത്തിനുള്ളിൽ ഫെഡറൽ ഗവൺമെന്റിന്റെ ബാക്കിയുള്ളവരോട് ഇത് പിന്തുടരാൻ മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് ഇതിനകം തന്നെ അതിന്റെ ഉപകരണങ്ങളിൽ TikTok അനുവദിക്കുന്നില്ല. “നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പ്രതിരോധിക്കുന്നതിനും വിദേശ എതിരാളികളുടെ അമേരിക്കക്കാരുടെ ഡാറ്റയിലേക്കുള്ള പ്രവേശനം തടയുന്നതിനും ബൈഡന്‍-ഹാരിസ് അഡ്മിനിസ്ട്രേഷൻ വളരെയധികം…

അഭിപ്രായ സര്‍വേയില്‍ ട്രംപിന് 43 ശതമാനം ഡിസാന്റിസിനു 28 നിക്കി ഹേലിക്ക് 7

വാഷിംഗ്ടണ്‍: ഫോക്‌സ് ന്യൂസ് സർവേയിൽ ട്രംപും ഡിസാന്റിസും മുന്നിൽ നിൽക്കുന്നു റിപ്പബ്ലിക്കന്‍ അഭിപ്രായ സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണു മുന്‍തൂക്കം. മുഖ്യ എതിരാളിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനേക്കാള്‍ 15 ശതമാനം അധികം പിന്തുണയാണ് ട്രംപിന് ലഭിച്ചത്. നവംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ട്രംപിന് 43 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചതെന്ന് ഫോക്‌സ് പറയുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്, 28 ശതമാനം പിന്തുണ. അടുത്തിടെ പുറത്തു വന്ന സര്‍വേകളെല്ലാം ഡിസാന്റിസിന് ട്രംപിനു മേല്‍ ലീഡ് പ്രവചിച്ചിരുന്നു. മുന്‍ പ്രസിഡന്റിന് ആശ്വാസം പകരുന്ന സര്‍വേയാണ് ഈ വാരം പുറത്തിറങ്ങിയിരിക്കുന്നത്. മല്‍സരിക്കാന്‍ സാധ്യതയുള്ള 15 റിപ്പബ്ലിക്കന്‍ നേതാക്കളുടെ പേരുകളാണ് ഫോക്‌സ് മുന്നോട്ടു വെച്ചത്. ഈ മാസം ആദ്യ പ്രചാരണം ആരംഭിച്ച യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലിക്ക് 7…

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളീക്ക് (ആത്മ) നവനേതൃത്വം

റ്റാമ്പാ : റ്റാമ്പായിലുള്ള മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മ ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം നൂറ്റി അൻപതിലധികം സജീവഅംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്. ആത്മയുടെ 2023 പ്രവർത്തക സമിതി അഷീദ്‌ വാസുദേവന്റെയും , അരുൺ ഭാസ്കറിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2023 ലെ ആത്മ ഭാരവാഹികൾ അഷീദ് വാസുദേവൻ – പ്രസിഡന്റ് പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ് അരുൺ ഭാസ്കർ – സെക്രട്ടറി പൂജ വിജയൻ – ജോയിന്റ് സെക്രട്ടറി രാജി രവീന്ദ്രൻ – ട്രഷറർ പ്രഫുൽ നായർ- ജോയിന്റ് ട്രഷറർ കമ്മിറ്റി അംഗങ്ങൾ രേഷ്മ ധനേഷ് സുസ്മിത പദ്മകുമാർ ശ്രീരാജ് നായർ ശ്രീജേഷ് രാജൻ ദീപു ശശീന്ദ്ര അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 5 നു പിക്‌നിക്കും ,…

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും 2023 ഏപ്രിൽ 7, 8, 9 തീയതികളിൽ ഐപിസി സൗത്ത് ഫ്ലോറിഡ ദൈവസഭയിൽ വച്ച് നടത്തപ്പെടും ( IPC SOUTH FLORIDA, 6180 NW 11 th STREET, SUNRISE, FLORIDA). ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും. ക്രിസ്തുവിൽ പ്രസിദ്ധനും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ ഡോക്ടർ സാബു വർഗീസ് മഹായോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. റീജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ദിവസവും വൈകിട്ട് 6. 30ന് പൊതുയോഗം ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 ന് പി വൈ പി എ, സൺഡേസ്കൂൾ –…

നേതൃത്വ മാറ്റം കാലഘട്ടത്തിന് അനിവാര്യം: മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേതൃത്വമാറ്റം അനിവാര്യമാണെന്ന് കരുതുന്നതായി മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഫെബ്രുവരി 24ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും പെന്‍സ് നല്‍കി. വസന്തകാലത്തിന്റെ വരവോടെ ഇതില്‍ ഒരു അന്തിമ തീരുമാനമെടുക്കുമെന്നും പെന്‍സ് പറഞ്ഞു. വ്യക്തമായ തീരുമാനത്തിലെത്താന്‍ അല്പം കൂടി സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രമ്പ്-പെന്‍സ് ഭരണത്തില്‍ സ്വീകരിച്ച തന്ത്രപ്രധാന നയങ്ങളോടു അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ യോജിപ്പാണെന്നും പെന്‍സ് പറഞ്ഞു. ട്രമ്പിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സങ്കീര്‍ണ്ണമാക്കും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കുവാനും പെന്‍സ് മറന്നില്ല. 2020 ജനുവരിയിലെ തിരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ സ്‌പെഷല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്ത് ഗ്രാന്റ് ജൂറിക്കു മുമ്പില്‍ വിചാരണക്ക് ഹാജരാക്കാന്‍ മൈക്ക് പെന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന…

പമ്പ അസ്സോസിയേഷൻ്റെ പുതിയ ഭരണ സമിതി അധികാരമേറ്റു

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെ൯റ്റ്) അതിൻ്റെ 2023 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് മുൻ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേലിൻറ്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ വച്ച് നടത്തപ്പെട്ടു. മുൻ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ പുതിയ പ്രെസിഡൻറ്റ് സുമോദ് റ്റി നെല്ലിക്കാലയ്ക്കു അധികാരം കൈമാറുകയുണ്ടായി. തുടർന്ന് മുൻ സെക്രട്ടറി ജോർജ് ഓലിക്കൽ പുതിയ സെക്രട്ടറി തോമസ് പോളിന് അധികാരം കൈമാറി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ, സെക്രട്ടറി, ട്രെഷറർ, പമ്പ അസോസിയേഷൻ സെക്രട്ടറി, ട്രെഷറർ, ഫ്രണ്ട്‌സ് ഓഫ് റാന്നി ഫൗണ്ടർ മെമ്പർ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിലകളിൽ വൃക്തി മുദ്ര പതിപ്പിച്ച ഒരു പ്രെതിഭയാണ് ഒരു ഗായകൻ കൂടിയായ സുമോദ് തോമസ് നെല്ലിക്കാല. പമ്പ, ട്രൈസ്റ്റേറ്റ്, ഫ്രണ്ട്‌സ്…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഫീസ് ആക്രമണം; ഫോമാ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി

ഡാളസ് (ടെക്സാസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ഓഫീസിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ ഫോമാ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി, ഇന്ത്യൻ കമ്മ്യൂണിറ്റിക്കു നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യക്കാർ വളരെ രോഷാകുലരാണെന്നും അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ നശിപ്പിക്കുകയും മറ്റു ഓഫീസ് ഫർണിച്ചർ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ നശിപ്പിക്കുകയോ കേടു വരുത്തുകയോ ചെയ്തതായും സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു.…

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം,”ഡയോസിഷ്യൻ സൺ‌ഡേ” മാർച്ച് 5നു

ന്യൂയോർക്ക് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം ,മാർച്ച് 5ന് ഡിയോസിഷ്യൻ സൺ‌ഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്” ,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് )ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും. കഴിഞ്ഞ മുപ്പതു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിരണ്ടും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ്‌ പട്ടക്കാരുമാണ് പ്രവർത്തിക്കുന്നത് .8030 കുടുംബങ്ങളായി (യൂ എസ്…