ട്രംപിന്റെ കടുത്ത വിമർശകയായ ഡെമോക്രാറ്റിക് എംപി ഇൽഹാൻ ഒമറിന്റെ വീട്ടിൽ യുഎസ് ഇമിഗ്രേഷൻ അധികൃതരുടെ റെയ്ഡ്

വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകയും മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ യുഎസ് ജനപ്രതിനിധിസഭാംഗം ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ യുഎസ് ഇമിഗ്രേഷൻ അധികൃതർ റെയ്ഡ് നടത്തി. നിലവിൽ നടന്നുവരുന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ നിരന്തരമായ രാഷ്ട്രീയ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുള്ള നേതാവാണ് ഇൽഹാൻ ഒമർ. ഇവരുടെ വസതിയിൽ നടന്ന പരിശോധന അമേരിക്കൻ രാഷ്ട്രീയരംഗത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന വ്യക്തിയുടെ അഭിപ്രായത്തിൽ, ആരോപണവിധേയമായ ഇമിഗ്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. സൊമാലിയയിൽ ജനിച്ച ഇൽഹാൻ ഒമർ കുട്ടിയായിരുന്നപ്പോൾ അന്തരിച്ച പിതാവ് തയ്യാറാക്കിയ കുടിയേറ്റ രേഖകളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം, പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാൻ അമേരിക്കൻ ഭരണകൂട…

ജനാധിപത്യത്തിന്റെ യുദ്ധക്കളം (എഡിറ്റോറിയല്‍)

ഇന്ത്യൻ ജനാധിപത്യം നിർണായകമായ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെച്ചൊല്ലി ഉയർന്നുവരുന്ന ആശങ്കകളും പ്രതിഷേധങ്ങളും രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങളെ നേരിടാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും പ്രതിഷേധക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതും പ്രശ്നപരിഹാരത്തിനുപകരം കൂടുതൽ സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഭരണകൂടവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഈ രാഷ്ട്രീയ പ്രതിസന്ധി എവിടെ ചെന്നവസാനിക്കുമെന്ന് പ്രവചിക്കുക എളുപ്പമല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (എസ്‌ഐആർ) പിൻവലിക്കൽ, വിവാദമായ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പുനഃപരിശോധന തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധങ്ങൾ ശക്തിപ്പെടുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിവിധ ജനകീയ സംഘടനകളും ഈ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതോടെ വിഷയം കേവലമായ രാഷ്ട്രീയ പ്രതിഷേധത്തിന്റെ പരിധി കടന്ന് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചയായി മാറിയിരിക്കുകയാണ്.…

മാർപാപ്പയുടെ ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ചിക്കാഗോയിലെ വിശ്വാസികൾ

ചിക്കാഗോ: ല’യോ പതിനാലാമൻ മാർപാപ്പയുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഉടൻ നടക്കാനിരിക്കെ, അദ്ദേഹത്തിനായി പ്രാർത്ഥനയോടെ ചിക്കാഗോയിലെ വിശ്വാസികൾ. ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കിടയിലാണ് ഹോളി നെയിം കത്തീഡ്രലിൽ എത്തിയ വിശ്വാസികൾ മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകൾ അർപ്പിച്ചത്. സമീപകാലത്തെ ആരോഗ്യ പരിശോധനകളിലാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മാർപാപ്പ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മാർപാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ വിദഗ്ധരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രായം 70കളിൽ ആണെങ്കിലും മാർപാപ്പ ആരോഗ്യവാനാണെന്നും ശസ്ത്രക്രിയയ്ക്കുശേഷം വേഗത്തിൽ സുഖം പ്രാപിക്കുമെന്നും നോർത്ത് വെസ്റ്റേൺ മെഡിസിൻ സർജറി പ്രൊഫസർ സാമുവൽ കിം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വിശ്വാസികൾ തനിക്കൊപ്പമുണ്ടെന്നും പ്രാർത്ഥിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ സൈനിക നീക്കത്തിൽ അമേരിക്കയും പങ്കുചേർന്നേക്കും; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത

വാഷിംഗ്ടൺ: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർക്കെതിരെ സൗദി അറേബ്യ നടത്താനൊരുങ്ങുന്ന സൈനിക നടപടിയിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. സൗദി തലസ്ഥാനമായ റിയാദിലെ പ്രധാന വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് പിന്നാലെയാണ് ഹൂത്തികൾക്കെതിരായ സൈനിക നടപടിയിൽ പങ്കാളിയാകുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നത്. ഈ നീക്കം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാനുമായുള്ള യുദ്ധസാഹചര്യം തുടരുന്നതിനിടെ യെമനിലെ ഹൂത്തി വിമതർക്കെതിരായ സൈനിക നീക്കത്തിലും അമേരിക്ക പങ്കാളിയായാൽ മേഖലയിൽ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, സൈനിക ഇടപെടലിന്റെ സ്വഭാവത്തെക്കുറിച്ചോ അമേരിക്ക സ്വീകരിക്കാനിരിക്കുന്ന നടപടികളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് ഞായറാഴ്ച വൈറ്റ് ഹൗസിൽ നിന്ന് ഔദ്യോഗിക പ്രതികരണവും ഉണ്ടായില്ല. സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാകുന്നത് ആഗോള എണ്ണവിപണിയെയും അന്താരാഷ്ട്ര സമുദ്രവ്യാപാരത്തെയും സാരമായി ബാധിച്ചേക്കുമെന്നാണ്…

പട്ടടയിൽ കേരവൃക്ഷം നടുന്നത് എന്തിന്? (ലേഖനം): ജയശങ്കര്‍ പിള്ള

കേരളത്തിലെ ഹൈന്ദവ ആചാരങ്ങളിൽ പട്ടടയിൽ കർമ്മങ്ങൾക്കു ശേഷം തെങ്ങിൻതൈ നടുന്നതും, ശബരിമലയിൽ പതിനെട്ട് തവണ ദർശനം പൂർത്തിയാക്കിയതിന്റെ ഭാഗമായി തെങ്ങിൻ തൈ നടുന്ന ആചാരവും പരിശോധിക്കുമ്പോൾ, അതിന്റെ പിന്നിൽ പ്രകൃതിയോടും ജീവിതത്തോടും പൂർവികരോടും ബന്ധപ്പെട്ട ആഴമുള്ള പ്രതീകാത്മകമായ ആശയങ്ങൾ കാണുവാൻ സാധിക്കും. ആചാരങ്ങളുടെ പ്രാദേശികവും കുടുംബപരവുമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ, എല്ലായിടത്തും ഒരേ അർത്ഥമാണ് ഇതിനു പിന്നിലെന്ന് പറയാനാവുകയില്ല, പൊതുവെ ഇവയെ ബന്ധിപ്പിക്കുന്ന ചില ദാർശനിക തലങ്ങളുണ്ട്. തെങ്ങിൻതൈ നടുക എന്നത് ജീവിതത്തിന്റെ തുടർച്ചയെ ഭൂമിയിൽ/മണ്ണിൽ അടയാളപ്പെടുത്തുക എന്നതാണ്. മനുഷ്യജീവിതം വളരെ പരിമിതമാണ്. ജനനം, വളർച്ച, വാർധക്യം, മരണം എന്നിവ അതിന്റെ സ്വാഭാവിക ഘട്ടങ്ങളാണ്. എന്നാൽ, മനുഷ്യൻ ജീവൻ വെടിഞ്ഞു കടന്നുപോയാലും പ്രകൃതിയുടെ ജീവചക്രം തുടരുന്നു. ഒരു മനുഷ്യന്റെ ആയുസ്സിനെക്കാൾ ദീർഘകാലം ജീവിക്കാനും തലമുറകൾക്ക് ഓർമ്മകൾ പടർത്തി, ഉപകാരപ്പെടാനും കഴിയുന്ന തെങ്ങ് ഈ ജീവിതത്തുടർച്ചയുടെ പ്രതീകമായി മാറുന്നു. ഇന്ന്…

നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ട്രംപിന്റെ രാഷ്ട്രീയ പരസ്യങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ നിർത്തിവയ്ക്കണമെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ഞായറാഴ്ച രാത്രിയാണ് ഫെഡറൽ ജഡ്ജി ഇതുസംബന്ധിച്ച താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, പരസ്യപ്രചാരണം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് കോടതി താൽക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കാലയളവിൽ വിവാദ പരസ്യങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, വിതരണം, പ്രചാരണം, സംപ്രേഷണം എന്നിവയ്ക്ക് അനുമതി നൽകുന്ന പുതിയ കരാറുകളിൽ ഏർപ്പെടാനോ നിലവിലുള്ള കരാറുകൾ പുതുക്കാനോ വിപുലീകരിക്കാനോ പാടില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ശനിയാഴ്ച രാത്രി കോടതിയിൽ സമർപ്പിച്ച രേഖയിൽ, വിവാദമായ പരസ്യപ്രചാരണം അടുത്ത ദിവസം അവസാനിക്കുമെന്നതിനാൽ താൽക്കാലിക നിരോധന ഉത്തരവിന്റെ ആവശ്യമില്ലെന്ന് നീതിന്യായ വകുപ്പ് വാദിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പാണ് (DHS) പരസ്യങ്ങൾക്കായി നികുതിദായകരുടെ പണത്തിൽനിന്ന്…

ന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു

ന്യൂയോർക്ക്: ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് 26 നോർത്ത് ടൈസൺ സെന്ററിൽ അയ്യപ്പ സംഗമത്തിന് ഭക്തിനിർഭരമായ തുടക്കമായി. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് സൂം (Zoom) മുഖേന അയ്യപ്പ സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കാനഡയിൽ നിന്നുള്ള ഡോ. സുകുമാർ, ആധ്യാത്മിക ആചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് പ്രസിഡന്റ് രാജീവ് ഭാസ്കർ, കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, ‘മന്ത്ര’ അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, എൻ.എസ്.എസ്. ഓഫ് ഹഡ്സൺ വാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ തുടങ്ങിയ പ്രമുഖർ ആശംസാപ്രഭാഷണങ്ങൾ നടത്തി.…

പുനരൈക്യ ശതാബ്ദിയുടെ മുന്നോടിയായി മലങ്കര കത്തോലിക്കാ സഭ കാരുണ്യത്തിന്റെയും നീതിയുടെയും വർഷം ആചരിക്കുന്നു

സ്നേഹത്തിലൂടെയും കരുണയിലൂടെയും നീതിയിലൂടെയും സുവിശേഷം ജീവിതത്തിൽ പകർത്താൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആഹ്വാനം ചെയ്തു ഹ്യൂസ്റ്റൺ: 2030-ൽ ആഘോഷിക്കാനിരിക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രപ്രധാനമായ പുനരൈക്യ ശതാബ്ദിയുടെ മുന്നോടിയായി, സഭ ഈ വർഷം കാരുണ്യത്തിന്റെയും നീതിയുടെയും വർഷമായി ആചരിക്കുന്നു. ഹ്യൂസ്റ്റണിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത വർഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. സ്നേഹം, കാരുണ്യം, നീതി, ദരിദ്രരോടുള്ള കരുതൽ എന്നിവ സുവിശേഷത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ദൈവവചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു എന്ന സത്യത്തെ അനുസ്മരിച്ചുകൊണ്ട്, ദൈവവചനം കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ അതനുസരിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യം ബിഷപ്പ് തന്റെ വചനസന്ദേശത്തിൽ എടുത്തുപറഞ്ഞു. “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?” എന്നും “എന്റെ അയൽക്കാരൻ…

ശരീരമാസകലം ടാറ്റൂ ചെയ്ത് കനേഡിയൻ യുവാവ് ഗിന്നസ് പട്ടം നേടിയെടുത്തു

ആല്‍ബര്‍ട്ട: ശരീരത്തിൽ 90 ശതമാനത്തിലധികം ഭാഗത്തും ടാറ്റൂ ചെയ്ത് ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടി കനേഡിയൻ യുവാവ്. ‘എഫെമറൽ റെമി’ എന്നറിയപ്പെടുന്ന 38 -കാരനായ ആല്‍ബര്‍ട്ട സ്വദേശിയാണ് ലോകത്തെ ഞെട്ടിച്ച ഈ നേട്ടത്തിന് അർഹനായത്. 2005 -ൽ തന്റെ ഇടത് കയ്യിൽ മകന്റെ പേര് ടാറ്റൂ ചെയ്തുകൊണ്ടാണ് റെമി ഈ വിചിത്രമായ യാത്ര ആരംഭിക്കുന്നത്. പിന്നീട് ശരീരമാകെ മഷികൊണ്ട് മൂടിയെങ്കിലും അദ്ദേഹം അവിടെ നിർത്താൻ തയ്യാറായില്ല. വർഷങ്ങളായി ടാറ്റൂവിന് മുകളിൽ വീണ്ടും ടാറ്റു ചെയ്ത് അദ്ദേഹം ഏകദേശം നാൽപതോളം പാളികൾ തീർത്തു. ശരീരത്തിന്റെ ചില ഭാഗങ്ങളിലാകട്ടെ 100 -ലധികം തവണയാണ് ടാറ്റൂ ചെയ്തിട്ടുള്ളത്. നൂറിലധികം ശരീര സുഷിരങ്ങളിൽ ആഭരണങ്ങൾ അണിഞ്ഞ് ബോഡി മോഡിഫിക്കേഷനിൽ മുൻപിലായിരുന്നെങ്കിലും, തന്റെ ശരീരം മുഴുവൻ ടാറ്റൂ ചെയ്യുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ചെറുപ്പത്തിൽ ഗോതിക് ശൈലിയിലുള്ള വസ്ത്രധാരണവും വ്യത്യസ്തമായ ഹെയർസ്റ്റൈലുകളും പരീക്ഷിച്ചിരുന്ന ആളാണ്…

മിടായികുന്നിലെ തണൽ മരങ്ങൾ (ഭാഗം-7): ജയശങ്കര്‍ പിള്ള

“ബാലൻ സാറിന്റെ വീടല്ലേ” വിറയാർന്ന സ്വരത്തിൽ ദേവൻ തിരക്കി. “സാറിവിടില്,… പുറത്തു പോയിരിയ്ക്ക്യാ, ആരാ.” അമ്മ തിരക്കി. “അമ്മേ, ഞങ്ങള്‍ മായയുടെ ക്‌ളാസ്സ് മേറ്റ്സ് ആണ്, എന്റെ പേര് വക്കച്ചൻ ” വക്കച്ചനാണ് മറുപടി പറഞ്ഞത്. “മായേടെയോ..മക്കളിവിടെ നില്ല്..ഓളെ വിളിയ്ക്കാട്ടോ…” അമ്മ അകത്തേക്ക് പോയി. ചാരിയിട്ട വാതിലിനു പിന്തിരിഞ്ഞു നിൽക്കുമ്പോള്‍ ദേവന്റെ നെഞ്ചിടിപ്പു കൂടി വന്നു മുറ്റത്തേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ഇടതൂർന്ന ചില്ലകൾക്കിടയിൽ ഉറക്കം തൂങ്ങിയ അണ്ണാറക്കണ്ണന്മാർ ഞെട്ടിയുണർന്നു ചിലക്കുവാൻ തുടങ്ങി. അകത്തെവിടെയോ ആകാശവാണിയിലൂടെ ഒഴുകിയെത്തിയിരുന്ന ചലച്ചിത്ര ഗാനങ്ങൾ പൊടുന്നനെ നിലച്ചു. “എടാ,.. വക്കച്ചാ .. ” അകത്തേക്ക് പ്രതീക്ഷയോടെ നോക്കി നിന്ന വക്കച്ചന്റെ കൈയ്യിൽ പിടിച്ചു ദേവൻ വിളിച്ചു. “നമുക്ക് തിരികെ പോയാലോ? കുഴപ്പായോ ? ” “നീ ഇങ്ങനെ പേടിച്ചാലോ… അവിടെ നിൽക്ക്” ചവിട്ടുപടിയിൽ നിന്നും മുറ്റത്തേക്കിറങ്ങിയ ദേവനെ അവൻ…