പെംബ്രോക് പൈന്‍സ് (ഫ്ലോറിഡ): സൗത്ത് ഫ്ലോറഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്കൂളിലെ അഞ്ചു വയസ്സുകാരന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈന്‍ പോലീസ് മാര്‍ച്ച് 7 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം . ക്ലാസില്‍ ബഹളം വെക്കുകയും കസേരകള്‍ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക കൂള്‍ ഡൗണ്‍ റൂമില്‍ കൊണ്ട് പോയി , അവിടെ വച്ചാണ് കുട്ടി മര്‍ദ്ദിച്ചത് . സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്ന അദ്ധ്യാപികയെ കണ്ടെത്തി. മുഖം വിളറി വെളുത്തിരുന്നതായും, ക്ഷീണിതയായും ഇരുന്നിരുന്ന അദ്ധ്യാപികയെ തുടര്‍ന്ന് ഹോളിവുഡിലെ മെമ്മോറിയല്‍ റീജിയണല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം അദ്ധ്യാപികയെ ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് അറിയിച്ചു . അദ്ധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും വയസ്സ് പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു…
Category: AMERICA
പ്രശസ്ത സാഹിത്യകാരന് ജോണ്‍ ഇളമതയെ ആദരിച്ചു
ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും, പ്രവാസി മലയാളി എഴുത്തുകാരില്‍ അറിയപ്പെടുന്ന നോവലിസ്റ്റും, ചെറുകഥകള്‍, നാടകങ്ങള്‍, ഹാസ്യം തുടങ്ങി നിരവധി രചനകള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി അര നൂറ്റാണ്ടിലധികം കാലത്തോളം എഴുതി വായനക്കാരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ജോണ്‍ ഇളമതയെ ആദരിക്കുന്നതിനു വേണ്ടി, അദ്ദേഹത്തിന്റെ അന്‍പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗ് വാസ്തവത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്രസ്തുത സൂം മീറ്റിംഗ് യൂട്യൂബില്‍ ലഭ്യമാണ്. ലേഖകന്റെ അടുത്ത സുഹൃത്തായ ഇളമതയോട് ആദരിക്കല്‍ ചടങ്ങിന്റെ കാര്യം സംസാരിച്ചപ്പോള്‍, അതിന്റെയൊന്നും ആവശ്യമില്ല, ഈ കോവിഡ് കാലത്ത് മനുഷ്യര്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ആരാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനെത്തുക എന്ന വിപരീത അഭിപ്രായമായിരുന്നു അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്. എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി സൂം മീറ്റിംഗിന്റെ വിവരം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്കി. ഏതാനും വിശസ്തരായ സുഹൃത്തുക്കളെ വ്യക്തിപരമായി ക്ഷണിക്കുകയും, അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും…
ഡാളസില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു
ഡാളസ് : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 5 ന് ഡാളസ്സില്‍ വിവിധ പരിപാടികളോടെ ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിൽ വെച്ച് സംഘടിപ്പിച്ചു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇരുപത്തിയൊന്നാമതു . പ്രാര്‍ത്ഥനാ ദിന പരിപാടികൾ രാവിലെ 10 നു വെരി റവ എം എസ് ചെറിയാൻ കോർഎപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.ഘോഷയാത്രക്കും ആരാധനക്കും ശേഷം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അവതരിപ്പിച്ച സ്കിറ്റ് അതിമനോഹരമായിരുന്നു.റവ ജിജോ അബ്രഹാം സ്വാഗത പ്രസംഗം നടത്തി .ഡെൽഫി തോമസ് (കോർഡിനേറ്റർ):ആമുഖപ്രസംഗം ചെയ്തു. പ്രസിഡന്റ് :വെരി റവ രാജു ദാനിയേൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ…
കൃഷ്ണൻ ജി കേശവൻ മന്ത്ര കൺവെൻഷൻ ചെയർ
ഹ്യുസ്റ്റണിൽ 2023 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ചെയർമാൻ ആയി കൃഷ്ണൻ ജി കേശവനെ തിരഞ്ഞെടുത്തു. കോ ചെയർ ആയി സുരേഷ് കരുണാകരൻ, സുനിൽ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച, ഹ്യുസ്റ്റണിൽ തന്നെ താമസിക്കുന്ന മൂവരുടെയും സാന്നിധ്യം മന്ത്രയുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായകരമാകും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ ജി കേശവൻ കോളേജ്തലം മുതൽ സംഘടനാ രംഗത്ത് സജീവമാണ്. ഇപ്പോൾ ശീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണ് . എഴുത്തുകാരൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത മലയാള നാടകങ്ങൾ അമേരിക്കയിലെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുണ്ട്. കോട്ടയം രാമപുരം സ്വദേശിയായ സുരേഷ് കരുണാകരൻ ബാലഗോകുലം മുതൽ നിരവധി ഹൈന്ദവ സംഘടനകളിൽ പ്രവർത്തിച്ചു സംഘടനാ…
കാനഡയിൽ നിന്ന് ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ശുഭ അഗസ്റ്റിൻ
ഒന്റാറിയോ – ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഗ്രാൻഡ് റിവർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ശുഭ അഗസ്റ്റിൻ. 2004 ൽ രൂപീകൃതമായ കാനഡ ഒന്റാറിയോ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റ് ആയി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ശുഭ അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. ജി ആർ എം എയുടെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വിമൻസ് വിങ്ങിന്റെ കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശുഭ അഗസ്റ്റിൻ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു, കേരളത്തിലെയും ഇവിടെയുമുള്ള വനിതകൾക്കും കുട്ടികൾക്കും വേണ്ടി ഫോമാ നടപ്പിലാക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാവുക എന്നത് ഒരു ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ രണ്ടു ടേമുകളിലായി ഫോമാ വിമൻസ് ഫോറം ഫോമയുടെ മെമ്പർ അസോസിയേഷനുകളുടെ സഹായത്തോടെ കേരളത്തിൽ നൂറു കണക്കിന് നഴ്സിംഗ്…
ട്വിറ്റര്‍ ഓഫീസുകള്‍ മാര്‍ച്ച് 15 മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കും: സി.ഇ.ഒ. പരാഗ് അഗര്‍വാള്‍
സാന്‍ഫ്രാന്‍സിസ്ക്കൊ: (കാലിഫോര്‍ണിയ): പാന്‍ഡമിക്കിനെ തുടര്‍ന്ന് പൂര്‍ണ്ണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്റെ എല്ലാ ഓഫീസുകളും മാര്‍ച്ചു 15 മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാള്‍ അറിയിച്ചു. ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ജീവനക്കാര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി വീടുകളിലിരുന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അതും സ്വാഗതം ചെയ്യുന്നതായും സി.ഇ.ഒ. പറഞ്ഞു. തിരഞ്ഞെടുക്കേണ്ടതു ജീവനക്കാരാണെന്നും, അതിന് അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാവരേയും അതതു ഓഫീസുകളില്‍ കാണുന്നതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പാന്‍ഡമിക്കിനെ കുറിച്ചു ഭയാശങ്കകളില്ലെന്നും, രണ്ടുവര്‍ഷമായി അടഞ്ഞുകിടക്കുന്ന ഓഫീസുകള്‍ തുറക്കുന്നതു എല്ലാവര്ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം ‘വര്‍ക്ക് അറ്റ് ഹോം’ പൂര്‍ണ്ണമായും ഏപ്രില്‍ 4 മുതല്‍ അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ കമ്പനി അധികൃതര്‍ പറഞ്ഞു. അമേരിക്കയില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയതാണ് ട്വിറ്റര്‍, ഗൂഗിള്‍ കമ്പനി അധികൃതരെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍…
ഉക്രൈൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന; റഷ്യയുമായുള്ള സൗഹൃദം ‘പാറപോലെ ഉറച്ചത്’
ബീജിംഗ്: റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ അന്താരാഷ്ട്രതലത്തിൽ അപലപിച്ചിട്ടും ബീജിംഗും മോസ്കോയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച ഊന്നിപ്പറഞ്ഞു. എന്നാല്‍, സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള “പരിധികളില്ലാത്ത” തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ മാസം പറഞ്ഞതിന് ശേഷം ബെയ്ജിംഗ് അതിന്റെ അടുത്ത സഖ്യകക്ഷിയായ മോസ്കോയെ അപലപിക്കാൻ വിസമ്മതിച്ചു. “രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉറച്ചതാണ്, ഇരുപക്ഷത്തിന്റെയും ഭാവി സഹകരണ സാധ്യതകൾ വളരെ വിശാലമാണ്,” വാങ് ഒരു വാർഷിക പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, “ആവശ്യമുള്ളപ്പോൾ ആവശ്യമായ മധ്യസ്ഥത” വഹിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ശക്തികൾക്ക് ഈ പങ്ക് നിറവേറ്റാൻ കഴിയാത്തതിനാൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള ഭാവി സമാധാന ചർച്ചകൾക്ക് ചൈന മധ്യസ്ഥത വഹിക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ…
റഷ്യ-ഉക്രെയ്ന് യുദ്ധം: ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ നിരവധി നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു
ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തലോടെ പല മേഖലകളിലും മാനുഷിക ഇടനാഴികൾ തുറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. വടക്ക്, തെക്ക്, മധ്യ ഉക്രെയ്നിലെ നഗരങ്ങളിൽ റഷ്യ വെടിവയ്പ്പ് തുടരുന്നതിനാൽ ആയിരക്കണക്കിന് ഉക്രേനിയക്കാർ സുരക്ഷിതമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കിയെവിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഉക്രേനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. അതിനിടെ, തിങ്കളാഴ്ച മൂന്നാം ഘട്ട ചർച്ച നടത്താനും ഇരുപക്ഷത്തു നിന്നുമുള്ള ഉദ്യോഗസ്ഥർ പദ്ധതിയിടുന്നുണ്ട്. സൈനിക നടപടി ആരംഭിച്ച് 12-ാം ദിവസമായ തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ ടാസ്ക് ഫോഴ്സ് അറിയിച്ചു. തലസ്ഥാനമായ കിയെവ്, തെക്കന്‍ തുറമുഖ നഗരമായ മരിയുപോൾ, ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ടാസ്ക് ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ, വെടിനിർത്തൽ എത്രനാൾ പ്രാബല്യത്തിൽ തുടരുമെന്നും…
ഉക്രെയ്ൻ സ്ഥാപനങ്ങളിലെയും ബോർഡിംഗ് സ്കൂളുകളിലെയും 100,000 കുട്ടികളുടെ കാര്യത്തില്‍ യുഎന്നിന് ആശങ്ക
ജനീവ: ഉക്രെയ്നിലെ സ്ഥാപനങ്ങളിലും ബോർഡിംഗ് സ്കൂളുകളിലും ഏകദേശം 100,000 കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ടെന്നും, റഷ്യൻ അധിനിവേശം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവരെ വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് മാതാപിതാക്കളുടെ സമ്മതം തേടണമെന്നും ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പറഞ്ഞു. അഭയാർത്ഥികൾക്കും കുട്ടികൾക്കുമുള്ള യുഎൻ ഏജൻസികളുടെ (UN agencies for refugees) തലവന്മാർ പ്രതിസന്ധിയിൽ അകപ്പെട്ട ദുർബലരായ കുട്ടികള്‍ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ സംയുക്ത അഭ്യർത്ഥന നടത്തി. ഉക്രെയ്നിലെ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്ന അകമ്പടിയില്ലാത്തതും വേർപിരിഞ്ഞതുമായ കുട്ടികളെ സംരക്ഷിക്കണമെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സലും അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറും ഫിലിപ്പോ ഗ്രാൻഡിയും പറഞ്ഞു. എന്നാൽ, ജീവിച്ചിരിക്കുന്ന ബന്ധുക്കളോ നിയമപരമായ രക്ഷിതാക്കളോ ഉള്ളവരുടെ കാര്യത്തിൽ, സ്ഥലം മാറ്റത്തിന്റെ ഫലമായി “ഒരു സാഹചര്യത്തിലും” കുടുംബങ്ങളെ വേർപെടുത്തരുതെന്നും അവർ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശത്തിന് ശേഷം 1.7 ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്നിൽ…
കോവിഡ് മഹാമാരി മൂന്നാം വർഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യൺ
വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഗോള മരണസംഖ്യ 6 മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോൺ ഹോപ്കിൻസ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് . അമേരിക്കയിൽ ഇത് വരെ 957000 മരിച്ചതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാലിഫോർണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം ടെക്സസ് (85835), ഫ്ലോറിഡ (70997), ന്യുയോർക്ക് (66940), ഇല്ലിനോയ്ഡ് (37108) ഏറ്റവും കുറഞ്ഞ മരണം ഉണ്ടായിട്ടുള്ളത് വെർമോണ്ടിൽ (598). മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാൻഡമിക്കിന്റെ ഭീകരതയിൽ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട് . രണ്ടു വർഷം മുൻപ് ലോകജനത കോവിഡിൽ നിന്ന് രക്ഷ നേടുന്നതിന് ഉപയോഗിച്ച് തുടങ്ങിയ ഫേസ് മാസ്ക് ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു . ഭാഗികമായി തടസ്സപ്പെട്ടിരുന്ന യാത്രാ…
