ഫ്‌ളോറിഡയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; ഹാന്‍ഡിമാന്‍ അറസ്റ്റില്‍

ജെന്‍സണ്‍ ബീച്ച് (ഫ്‌ളോറിഡ) : ഫെബ്രുവരി അവസാനം ഫ്‌ലോറിഡയിലെ ജെന്‍സണ്‍ ബീച്ചില്‍ നിന്നും കാണാതായ 57  വയസ്സുകാരിയുടെ മൃതദേഹം അവരുടെ വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെരീഫ് വില്യം സിന്‍ഡര്‍ മാര്‍ച്ച് 4 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . സിന്ധ്യ കോള്‍ (57) അവസാനമായി കാണപ്പെട്ടത് ജാമിന്‍ ജെന്‍സണ്‍ ഇവന്റിലാണ് . ജെന്‍സണ്‍ ബീച്ച് സൗത്ത് ടൗണിലായിരുന്നു  ഇവന്റ് സംഘടിപ്പിച്ചത് ഈ സംഭവവുമായി ബന്ധപ്പെട്ട സിന്ധ്യ കോളിന്റെ ദീര്‍ഘകാല ഹാന്‍ഡിമാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കിയോക്കി ഹിലോ ഡിമിക്കിനെ (34) പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട് . സിന്ധ്യ കോളിന്റെ തിരോധാനവുമായി പല തവണ കിയോക്കിയെ ചോദ്യം ചെയ്തുവെങ്കിലും തെറ്റായ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് കൈമാറിയത് . വീടിന് സമീപത്തുള്ള ക്യാമറയില്‍ നിന്നും കിയോക്കിയുടെ ചിത്രം…

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു

മാർത്തോമാ സഭയുടെ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിന് കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ഭദ്രാസന കോൺഫറൻസ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെയുള്ള തീയതികളിൽ പെൻസിൽവേനിയയിലുള്ള കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് South East റീജിയൻ സന്നദ്ധ സുവിശേഷക സംഘം ആകുന്നു നേതൃത്വം വഹിക്കുന്നത്. സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ്. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനും ആയ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനും ആയ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും. “ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of…

നോമ്പാചരണം – പാപം മൂലം ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനുള്ള അവസരം: വെരി റവ ഡോ. ചെറിയാൻ തോമസ്

ഡാളസ്: തീവ്രമായ നോമ്പ് ആചരണ ദിനങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം ഇപ്പോൾ കടന്നുപോകുന്നത് . ക്രൈസ്തവർ മാത്രമല്ല ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ഇതര മതവിഭാഗങ്ങളും കഠിനമായി നോമ്പ് ആചരിക്കുന്നു എന്നുള്ളത് നാം വിസ്മരിക്കരുതു .നോമ്പ് ആചരണം മാർത്തോമ സഭ വേർതിരിച്ചിരിക്കുന്നത് പാപം മൂലം ദൈവത്തിൽ നിന്നും അകന്നുപോയി ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനും പ്രാർഥനക്കും കൂടുതൽ സമയം ചെലവഴികുന്നതിനുള്ള അവസരം ലഭ്യമാകുക എന്നതിനാണ് മാർത്തോമാ സഭ മുൻ വികാരി ജനറലൂം ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച വികാരിയുമായ വെരി റവ ഡോ: ചെറിയാൻ തോമസ് പറഞ്ഞു . മാർച്ച് 6 ഞായറാഴ്ച നോർത് അമേരിക്ക ദദ്രാസന ദിനത്തോടനുബന്ധിച്ചുഡാളസ് സെയിന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകായായിരുന്ന റവ ചെറിയാൻ തോമസ്. നോമ്പ് നോൽക്കുന്നത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം വർജിച്ചു ശാരീരിക സൗഖ്യം പ്രാപിക്കുക എന്നതിലുപരി…

ഇന്നത്തെ ചിന്താവിഷയം

ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു…

അതിമാനുഷിക ശിശുക്കൾ വരവായി

ഫുങ് വിൻ അന്ന് ജോലിയിൽ എത്തിയപ്പോൾ വളരെ വിഷാദവതിയായിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിച്ച്പ്രസരിപ്പോടെ സഹപ്രവർത്തകർക്കെല്ലാം ആഹ്‌ളാദം പകർന്നു നൽകിയിരുന്ന ഫുങിന് എന്തുസംഭവിച്ചു? ജോലിത്തിരക്കൊഴിഞ്ഞ സമയത്ത് വ്യസനകാരണം അന്വേഷിച്ചപ്പോൾ. അവർ ഗദ്ഗദകണ്ഡയായി അറിയിച്ചു. “എനിക്കുള്ള ഒരേയൊരു മകളുടെ വിവരങ്ങൾ നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? ആനി കഴിഞ്ഞ മാസമാണ് റെസിഡൻസി എല്ലാം കഴിഞ്ഞ് ഡോക്‌റായി ജോലിയിൽ പ്രവേശിച്ചത്. ആറുമാസം കഴിഞ്ഞ് അവളുടെ സഹപാഠിയുമായിട്ടുള്ള വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. ആനിയുടെ മുപ്പതാമത്തെ ജന്മദിനം അടുത്തയാഴ്ച വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്നലെ, ഇന്നലെയാണ് ആ ദുരന്ത വാർത്ത സ്ഥിരീകരിച്ചത്. അവൾക്ക് സ്തനാർബുദം പിടിപെട്ടിട്ടുണ്ട്..” വ്യസനം പൊതുസ്ഥലങ്ങളിൽ പ്രകടിപ്പിക്കാതിരിക്കുക എന്ന അമേരിക്കൻ സ്വഭാവം, വിയറ്റ്നാമിൽ ജനിച്ച ഫ്യൂങ്ങിനുണ്ടായിരുന്നതിനാൽ, കണ്ണുനീരിനെ തടകെട്ടി നിറുത്താൻ പ്രയാസപ്പെടുന്നതായി കാണപ്പെട്ടു. ആനിയുടെ ഉയർച്ചയുടെ ഓരോ പടവുകളും സഹപ്രവർത്തകരുമായി ഒത്തുചേർന്ന് വലിയ പാർട്ടികളാക്കി ഫുങ്ആഘോഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആനിയുടെ രോഗം, സ്വന്തം കുടുംബാംഗത്തിന് സംഭവിച്ച്…

കോവിഡ്-19: രണ്ടാം വര്‍ഷം ഡാളസ് കൗണ്ടിയില്‍ മരണം 6000 കവിഞ്ഞു

ഡാളസ്: കോവിഡ് വ്യാപനം രണ്ടാം വാര്‍ഷികത്തിലേക്കു കടക്കുമ്പോള്‍ ഡാളസ് കൗണ്ടിയില്‍ മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. കൗണ്ടിയില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2020 മാര്‍ച്ച് 10 നു ശേഷം മാര്‍ച്ച് 4 വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് കൗണ്ടി ജഡ്ജി ക്ലേ ജംഗിന്‍സ് പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 10ന് തൊട്ടടുത്ത ദിവസം ആഗോളതലത്തില്‍ കോവിഡ് വ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു .വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും മാര്‍ച്ച് 11ന് വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ‘ഓരോ ജീവനും വിലയേറിയതാണെന്ന് പ്രിയപ്പെട്ടവര്‍ക്ക് പകരംവെക്കാനില്ലാത്ത ഒന്നാണ് മരണം മൂലം നഷ്ടപ്പെടുന്നത്’ എന്ന് രണ്ടാം വാര്‍ഷിക ത്തിലേക്ക് പ്രവേശിക്കുന്ന സമയം സ്‌കൗട്ട് ജഡ്ജി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു കോവിഡ് മഹാമാരിയില്‍ ടെക്‌സസില്‍ മാത്രം 84,000 പേര്‍ മരിച്ചതില്‍ 14,000 പേര്‍ ഡാളസ് ,ഡെന്റണ്‍ ,കോളിന്‍ കൗണ്ടിയിലെ ആയിരുന്നു വെന്നും ജഡ്ജി പറഞ്ഞു നോര്‍ത്ത്…

വിസ, മാസ്റ്റർ കാർഡ് റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

ഉപരോധം നേരിടുന്ന റഷ്യയിൽ കാർഡ് പേയ്‌മെന്റ് ഭീമൻമാരായ വിസയും മാസ്റ്റർ കാർഡും പ്രവർത്തനം നിർത്തിവച്ചതായി കമ്പനികൾ ശനിയാഴ്ച പറഞ്ഞു. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിന് ശേഷം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിൽ മൈക്രോസോഫ്റ്റും ആപ്പിളും പോലുള്ള മറ്റ് കമ്പനികളുമായി ചേരുന്ന ഏറ്റവും പുതിയ യുഎസ് ബഹുരാഷ്ട്ര കമ്പനികളായി രണ്ട് പേയ്‌മെന്റ് കമ്പനികളും മാറി. “റഷ്യയുടെ ഉക്രെയ്നിലെ പ്രകോപനരഹിതമായ അധിനിവേശത്തിനും ഞങ്ങൾ സാക്ഷ്യം വഹിച്ച അസ്വീകാര്യമായ സംഭവങ്ങൾക്കും ശേഷം പ്രവർത്തിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു,” വിസ ഇങ്ക് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അൽ കെല്ലി പ്രസ്താവനയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ എല്ലാ വിസ ഇടപാടുകളും അവസാനിപ്പിക്കാൻ റഷ്യയിലെ ക്ലയന്റുകളുമായും പങ്കാളികളുമായും പ്രവർത്തിക്കുമെന്ന് വിസ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകില്ല. റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകള്‍ നടത്താനാകില്ലെന്നും ആ സ്ഥാപനങ്ങള്‍…

മലയാളി വിദ്യാർത്ഥിനിക്ക് പ്രശസ്ത പുരസ്‌കാരം

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രസിദ്ധമായ റീജനറോൺ ആൻഡ് സൊസൈറ്റി ഫോർ സയൻസ് സംഘടിപ്പിച്ച സയൻസ് ടാലെന്റ്റ് സെർച്ചിൽ ന്യൂജേഴ്‌സിയിലെ ബെർഗെൻ കൗണ്ടി അക്കാദമിയിലെ മലയാളി വിദ്യാർത്ഥിനി ജൂലി അലൻ ഉന്നത വിജയം കരസ്ഥമാക്കി സയൻസ് ആൻഡ് മാത്ത് വിഷയങ്ങളെ ആസ്പദമാക്കി അമേരിക്കയിലെ നാല്പത്തിയാറു സ്റ്റേറ്റുകളിൽ നിന്നായി രണ്ടായിരത്തിൽ പരം സീനിയർ വിദ്യാർത്ഥികൾ സമർപ്പിച്ച ഗവേഷണ വിഷയങ്ങളിൽ നിന്നാണ് ജൂലീ അലൻ ആദ്യത്തെ മുന്നൂറു റിസർച്ച് സ്കോളർമാരിൽ സ്ഥാനം നേടി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. പാർക്കിൻസൺ രോഗാവസ്ഥയിൽ തലച്ചോറിലെ പ്രോടീൻ സെല്ലുകളുടെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു ജൂലി അലന്റെ ഗവേഷണം ബെർഗെൻ കൗണ്ടി എക്സിക്യൂട്ടീവ് ജിം ടെടെസ്‌കോ ,ജൂലി അലൻ ഉൾപ്പെടെ ബെർഗെൻ അക്കാദമിയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിക്കുകയും, ബെർഗെൻ കൗണ്ടി കമ്മീഷണേഴ്‌സ് ഓഫീസ് വിജയികളെ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി .റീജനറോൺ ആൻഡ് സൊസൈറ്റി…

സെലെൻസ്‌കിയും ജോ ബൈഡനും ഫോണില്‍ സംസാരിച്ചു; ബൈഡനോട് കൂടുതൽ പിന്തുണ ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: റഷ്യയ്‌ക്കെതിരായ സാമ്പത്തിക പിന്തുണയും ഉപരോധവും ചർച്ച ചെയ്യാൻ ഉക്രെയ്ൻ പ്രസിഡന്റ് വോലോഡിമർ സെലെൻസ്‌കി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. സുരക്ഷ, ഉക്രെയ്നിനുള്ള സാമ്പത്തിക സഹായം, റഷ്യക്കെതിരായ ഉപരോധം തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തതായി സെലെന്‍സ്കി ട്വീറ്റ് ചെയ്തു. അരമണിക്കൂറോളം നീണ്ട ഫോണ്‍ കോളില്‍ ഉക്രെയ്നിലെ ആക്രമണത്തിന് റഷ്യ കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കുമെന്നും അതിനുവേണ്ടി തന്റെ ഭരണകൂടവും സഖ്യകക്ഷികളും സ്വീകരിച്ച നടപടികൾ ബൈഡൻ ഊന്നിപ്പറഞ്ഞതായി വൈറ്റ് ഹൗസ് പറഞ്ഞു. ഫെബ്രുവരി 24 ലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് മോസ്കോയെ മരവിപ്പിക്കാനുള്ള പേയ്‌മെന്റ് ഭീമൻമാരായ വിസയും മാസ്റ്റർകാർഡും പോലുള്ള സ്വകാര്യ കമ്പനികളുടെ ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ബൈഡനുമായി സംസാരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സെലെന്‍സ്കി യുഎസ് നിയമനിർമ്മാതാക്കളെ വീഡിയോ കോളിലൂടെ അഭിസംബോധന ചെയ്തു. ഉപരോധിച്ച രാജ്യത്തിന് കൂടുതൽ സഹായത്തിനായി അഭ്യർത്ഥിക്കുകയും…

റഷ്യയുടെ അന്താരഷ്ട്ര നിയമലംഘനത്തിനെതിരെ പ്രതികരണങ്ങൾ ഏകോപിപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂറോപ്പിലേക്ക്

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാർച്ച് 6 മുതൽ 11 വരെ യുണൈറ്റഡ് കിംഗ്ഡം, ലാത്വിയ, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ റഷ്യയുടെ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനത്തിനെതിരെ കൂടുതൽ പ്രതികരണങ്ങൾ ഏകോപിപ്പിക്കും. റഷ്യയുടെ ഉക്രെയ്നിലെ നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ കാനഡയുടെ യൂറോപ്യൻ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായും അദ്ദേഹം ഐക്യദാർഢ്യം ശക്തിപ്പെടുത്തും. “ഞങ്ങളുടെ പങ്കാളികൾക്കും സഖ്യകക്ഷികൾക്കുമൊപ്പം ഉക്രെയ്‌നെ പിന്തുണച്ച് കാനഡ ഐക്യത്തോടെ തുടരുന്നു,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ പ്രകോപനരഹിതവും ന്യായീകരിക്കപ്പെടാത്തതുമായ സൈനിക ആക്രമണത്തിന് നമ്മുടെ യോജിച്ച പ്രതികരണം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്റെ സന്ദർശന വേളയിൽ പ്രധാന സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നിൽ ഉയർന്നുവരുന്ന ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ആളുകൾ രാജ്യം വിടുമ്പോഴും കാനഡയുടെ പിന്തുണയ്‌ക്കും അദ്ദേഹം ഊന്നൽ നൽകും. വ്യാപാരം, സാമ്പത്തിക വളർച്ച, കാലാവസ്ഥാ പ്രവർത്തനം, മനുഷ്യാവകാശം തുടങ്ങിയ…