മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ – സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്. 2025 ജനുവരി 29-ന്…
Category: AMERICA
സ്റ്റെഫ്ന പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും ന്യൂയോർക്കിൽ നടത്തി
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയും എപ്പിസ്കോപ്പൽ ചർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോൺസി ഇട്ടിയും ഭദ്രദീപം കൊളുത്തിയാണ് ഈ വർഷത്തെ പ്രവത്തനോദ്ഘാടനം നിർവ്വഹിച്ചത്. ലോങ്ങ് ഐലൻഡ് ഭാഗത്തെ വിവിധ വിഭാഗത്തിൽ പെട്ട പള്ളികളിൽ നിന്നുള്ള വൈദികരുടെയും ധാരാളം വിശ്വാസികളുടെയും നിറ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന കർമ്മം നടത്തിയത്. ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹാ കേരളത്തിൽ വന്ന് ക്രിസ്തീയ സഭയുടെ തുടക്കം കുറിച്ചതും അവിടെ നിന്നുള്ള ക്രിസ്തീയ സഭയുടെ വളർച്ചയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പൗലോസ്…
സെനറ്റര്‍ ലിൻഡ്സെ ഗ്രഹാമിന്റെ മരണം: റഷ്യയും ഇറാനും സംശയത്തിന്റെ നിഴലില്‍
യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുള്ള മരണം തെളിവുകളൊന്നുമില്ലെങ്കിലും റഷ്യയെയും ഇറാനെയും കുറ്റപ്പെടുത്തുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വഴിയൊരുക്കി. വാഷിംഗ്ടണ്‍: മുതിർന്ന റിപ്പബ്ലിക്കൻ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ മരണം ഓൺലൈനിൽ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പ്രളയത്തിന് കാരണമായി. മരണത്തിന്റെ ഔദ്യോഗിക കാരണം “ഹ്രസ്വവും പെട്ടെന്നുള്ളതുമായ അസുഖം” ആണെങ്കിലും, സോഷ്യൽ മീഡിയ ഉപയോക്താക്കളും രാഷ്ട്രീയ വിശകലന വിദഗ്ധരും മരണത്തിന് പിന്നിൽ വിദേശ ശക്തികളാണെന്ന് സംശയിക്കുന്നു. പ്രത്യേകിച്ച് റഷ്യയും ഇറാനും ഈ സോഷ്യൽ മീഡിയ ചർച്ചയുടെ കേന്ദ്ര ബിന്ദുവായി മാറിയിരിക്കുകയാണ്. ഈ നിഗൂഢമായ കഥയുടെ ആദ്യ ത്രെഡ് അദ്ദേഹത്തിന്റെ സമീപകാല ഉക്രെയ്ൻ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഗ്രഹാം തന്റെ പത്താമത്തെ കൈവ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു, അവിടെ അദ്ദേഹം ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയെ കണ്ടു. മോസ്കോയ്ക്കെതിരായ പുതിയ ഉപരോധ പാക്കേജിൽ ഗ്രഹാം പുരോഗതി പ്രഖ്യാപിച്ചിരുന്നു.…
ട്രംപിന്റെ അടുത്ത സുഹൃത്തും സമാന ചിന്താഗതിക്കാരനുമായ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അന്തരിച്ചു
സൗത്ത് കരോലിനയിൽ നിന്ന് ദീർഘകാലം യുഎസ് സെനറ്റിനെ പ്രതിനിധീകരിച്ചിരുന്ന മുതിർന്ന റിപ്പബ്ലിക്കൻ നേതാവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായിരുന്ന ലിൻഡ്സെ ഗ്രഹാം (71) അന്തരിച്ചു. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അദ്ദേഹത്തിന്റെ മരണം ഔദ്യോഗിക ഓഫീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ, പിന്തുണക്കാർ, രാഷ്ട്രീയ ലോകം എന്നിവർക്കിടയിൽ അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഞെട്ടലുണ്ടാക്കി. ലിൻഡ്സെ ഗ്രഹാമിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഹ്രസ്വവും പെട്ടെന്നുള്ളതുമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം എന്ന് പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഗ്രഹാമിന്റെ ആരോഗ്യം പെട്ടെന്ന് വഷളായതായും ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചതായും പ്രസ്താവനയിൽ പറയുന്നു. ഈ ദുഷ്കരമായ സമയത്ത് അനുശോചനത്തിനും പ്രാർത്ഥനകൾക്കും ഗ്രഹാമിന്റെ കുടുംബം നന്ദി പ്രകടിപ്പിച്ചതായും ഓഫീസ് അറിയിച്ചു. എല്ലാവരും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവായി…
സംസാരവും സംസ്കാരവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ സംസ്കാരം എന്തെന്നതു നിശ്ചയമസംശയം! സംസ്കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ! പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും! പ്രാരംഭം നന്നായിരുന്നെങ്കിലേ പിന്നീടുള്ള പ്രവൃത്തിയെല്ലാം ശുഭ ദായിയായ് ഭവിക്കുള്ളൂ! ദേശവും അവിടുത്തെ ഭാഷാപ്രയോഗമെല്ലാം ലേശവും മറയ്ക്കാതെ ഭാഷയിലുളവാകും! വിദ്യയും സംസ്കാരവും ഒത്തുപോകുമെന്നതു മിഥ്യയാണൊരിക്കലും ചേരണമെന്നില്ലല്ലോ! രക്തത്തിലൂറിച്ചേർന്ന കുടുംബ പാരമ്പര്യം വ്യക്തമായ് നിഴലിക്കും വാക്പ്രയോഗത്തിൽ നീളെ! കുടുംബ പാരമ്പര്യം പെരുമാറ്റത്തിൽ നിന്നു- മുടനേതിരിച്ചറിഞ്ഞീടുവാനാകും നൂനം! സംസാരം ശ്രോതാവിനു രസിക്കുന്നതു പോലെ കൈകാര്യം ചെയ്യാനുള്ള ചാതുരി എളുതല്ല! ഒരിക്കൽ കേട്ടാൽ പേർത്തും കേൾക്കുവാനിച്ഛിക്കും പോൽ ഉരിയാടുവാനുള്ള ചാതുരി വിരളം താൻ! ചിലർ തൻ സംഭാഷണം കേട്ടെന്നാലപ്പോൾത്തന്നെ നിലച്ചു പോകും നമ്മിലങ്കുരിച്ചൊരാ പ്രിയം! എങ്കിലും ചിലരുടെ ചാതുരിയസാമാന്യം ശങ്കിച്ചിടാതെയാരും കേട്ടുകേട്ടിരുന്നു പോം! ഭഗവാൻ ശ്രീരാമനെ ദർശിച്ച ഹനുമാൻ പോയ് സുഗ്രീവനോടു ചൊന്നാൻ “സംസ്കാര സമ്പന്നഹ”!…
സാറാമ്മ ചെറുവാഴകുന്നേലിന്റെ ശവസംസ്കാരം ജൂലൈ 16 നു രാവിലെ 10 മണിക്ക്
ഡാളസ് :ജർമനി കൊളോണിൽ താമസിച്ചു വരുന്ന മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ ചെറുവാഴകുന്നേൽ (72) ജൂലൈ 2 നു നിര്യാതയായ വിവരം അതീവ ദുഃഖത്തോടെയും വേദനയോടെയും ബന്ധുമിത്രാദികളെ അറിയിച്ചു കൊള്ളട്ടെ. പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്. സാറാമ്മ 47 -ൽ പരം വർഷം നഴ്സ് ആയി സേവനം ചെയ്ത ആദ്യ കാലങ്ങളിൽ ജർമനിയിൽ കുടിയേറിയ മലയാളി ആണ്. ഫലിതങ്ങൾ പറഞ്ഞു ആരെയും പൊട്ടി ചിരിപ്പിക്കുന്ന സാറാമ്മ ജർമ്മൻ മലയാളികൾക്കിടയിൽ പ്രസിദ്ധ ആയിരുന്നു. തിരക്കിട്ട ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു. കഴിഞ്ഞ നാളുകളിൽ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ജർമ്മനിയിൽ എത്തിയ നാൾ മുതൽ മലയാളി സംഘടനകളിൽ വളരെ ആക്റ്റീവ് ആയിരുന്നു. സാറാമ്മയുടെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ നേരിട്ടും ഫോണിൽ വിളിച്ചും അനുശോചനം അറിയിക്കുകയും ആശ്വാസ…
വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 15 ഇന്ത്യാക്കാര്‍ മരിച്ചു; വീഡിയോ
വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനടുത്ത് ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് പതിനഞ്ച് പേർ മരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും സഹായത്തിനുമായി ഹനോയിയിലെ ഇന്ത്യൻ എംബസി അടിയന്തര കൺട്രോൾ റൂം നമ്പറുകൾ പുറത്തിറക്കി. വിയറ്റ്നാമിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ന് (ശനിയാഴ്ച) ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ഒരു ബോട്ട് കടലിൽ മറിഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ദാരുണമായ അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു, അതേസമയം നിരവധി പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ പ്രാദേശിക അധികാരികളുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ യുദ്ധതലത്തിലുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഈ ദാരുണമായ സംഭവത്തെത്തുടർന്ന്, ഹനോയിയിലെ ഇന്ത്യൻ എംബസി ഉടൻ തന്നെ ജാഗ്രത പാലിക്കുകയും പ്രതികരണം സജീവമാക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ “എക്സ്” ൽ എംബസി സംഭവം സ്ഥിരീകരിച്ചു, അഗാധമായ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള പൂർണ്ണ…
ക്രിപ്റ്റോ കറന്‍സി ഹറാമാണെന്ന് ഫത്വ; പാക്കിസ്താനില്‍ ട്രംപിന്റെ ക്രിപ്റ്റോ പദ്ധതിക്ക് തിരിച്ചടിയായി
പാക്കിസ്താനിൽ ക്രിപ്റ്റോ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് വന്‍ തിരിച്ചടി. കറാച്ചിയിലെ ദാറുൽ ഉലൂമിന്റെ തലവൻ മുഫ്തി മുഹമ്മദ് തഖി ഉസ്മാനിയാണ് ക്രിപ്റ്റോ കറൻസി “ഹറാം” ആയി പ്രഖ്യാപിച്ചത്. പാക്കിസ്താന്: പാക്കിസ്താനിൽ ക്രിപ്റ്റോ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് കറാച്ചിയിലെ ദാറുൽ ഉലൂമിന്റെ തലവനായ മുഫ്തി മുഹമ്മദ് തഖി ഉസ്മാനി ക്രിപ്റ്റോ കറൻസി “ഹറാം” ആയി പ്രഖ്യാപിച്ചത് വന്‍ തിരിച്ചടിയായി. ട്രംപ് കുടുംബത്തിന്റെ കമ്പനിയായ WLF ന്റെ പാക്കിസ്താൻ ഇടപാടിനെ ഈ ഫത്വ അപകടത്തിലാക്കി. കറാച്ചിയിലെ ദാറുൽ ഉലൂമിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനായ മുഫ്തി തഖി ഉസ്മാനി, ബിറ്റ്കോയിൻ, എതെറിയം, യുഎസ്ഡിടി (ടെതർ) എന്നിവയുൾപ്പെടെ എല്ലാ സ്റ്റേബിൾ കോയിനുകളും ബ്ലോക്ക്ചെയിൻ ടോക്കണുകളും ശരിയത്ത് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഈ ഡിജിറ്റൽ ആസ്തികൾ “സമ്പത്ത് അല്ലെങ്കിൽ സ്വത്ത്” എന്നതിന്റെ ഇസ്ലാമിക നിർവചനം പാലിക്കുന്നില്ലെന്ന് സെമിനാരി പറയുന്നു. അതിനാൽ, അവയുടെ…
ഇനി ചർച്ചകളൊന്നുമില്ല ‘1000 മിസൈലുകൾ തയ്യാർ’; ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്
മിഡിൽ ഈസ്റ്റില്‍ അമേരിക്കൻ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ള ഏതെങ്കിലും ഭീഷണികൾ നടപ്പിലാക്കിയാൽ, യുഎസ് ശക്തമായി തിരിച്ചടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് ഇറാന്റെ ഭീഷണി. ദോഹ (ഖത്തര്‍): മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വീണ്ടും ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മേഖലയിലെ സമാധാന പ്രതീക്ഷകൾ മങ്ങുകയാണ്. അതേസമയം, അമേരിക്കൻ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ള ഏതെങ്കിലും ഭീഷണികൾ നടപ്പിലാക്കിയാൽ, യുഎസ് ശക്തമായി മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ നിലവിൽ യുഎസുമായി ഒരു ചർച്ചയും നടത്തുന്നില്ല. വാഷിംഗ്ടൺ നിലവിലെ നിലപാട് മാറ്റുന്നില്ലെങ്കിൽ ചർച്ചകൾക്ക് സാധ്യതയില്ലെന്ന് ടെഹ്റാൻ പറയുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ വഷളാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു…
ഡോ. സുജ തോമസിനും ഡോ. ആനി ജോര്‍ജിനും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിംഗ് ഫെല്ലോഷിപ്പ്
ന്യൂയോര്‍ക്ക്: നഴ്സിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സുജ തോമസും ഡോ. ആനി ജോര്‍ജും അമേരിക്കൻ അക്കാദമി ഓഫ് നഴ്സിംഗില്‍ (AAN) ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. നഴ്സിംഗ് പ്രൊഫഷനിൽ അമേരിക്കയിലെ ഏറ്റവും ഉന്നത ബഹുമതികളിൽ ഒന്നാണ് അമേരിക്കൻ അക്കാദമിയിലെ ഫെല്ലോഷിപ്പ്. ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് നഴ്സിംഗ് രംഗത്ത് നയരൂപീകരണത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഈ സംഘടനയിൽ ഫെല്ലോ ആയുള്ള തെരഞ്ഞെടുപ്പ് നഴ്സിംഗ് പാണ്ഡിത്യത്തിന്റെ കൊടുമുടിയായാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ 39 സംസ്ഥാനങ്ങളിൽ നിന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ നിന്നും മറ്റു പതിനേഴു രാജ്യങ്ങളിൽ നിന്നുമായി ആരോഗ്യരംഗത്ത് റിസേർച്, ക്ലിനിക്കൽ പ്രാക്ടീസ്, പോളിസി, എജുക്കേഷൻ എന്നീ ശാഖകളിലെ നേതൃത്വത്തിലൂടെ പുരോഗതിക്കായി നൂതനമായ മാറ്റങ്ങൾ വരുത്തിയ സമുന്നതരായ ഇരുന്നൂറ്റി എഴുപത്തിഅഞ്ചു പേരെയാണ് ഈ വര്‍ഷം അമേരിക്കൻ അക്കാദമി ഓഫ് നഴ്സിംഗ് ഫെല്ലോ ആയി അവരോധിക്കുന്നത്. ലോകത്തെ ഏറ്റവും വിദഗ്ദ്ധരായ നഴ്സുമാരെ…
