ഡാലസിൽ വാഹന മോഷണങ്ങൾ വർദ്ധിക്കുന്നു: സണ്ണി മാളിയേക്കൽ

ഡാളസ് :ഡാലസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. ഞായറാഴ്ച ഉൾപ്പെടെ ഈയടുത്ത കാലത്തായി ഉണ്ടായ നിരവധി സംഭവങ്ങൾ മലയാളികളിൽ ആശങ്കയുള്ളവാക്കുന്നു. വളരെയധികം മലയാളികളുടെ വാഹനങ്ങൾ ഈയിടെയായി മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഡാലസിലെ ഒരു മലയാളിയുടെ ഫോർഡ് F250 ട്രക്ക് സ്വന്തം വീടിൻ്റെ മുമ്പിൽ നിന്ന് മോഷണം പോയിട്ട് പോലീസിൻ്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. സിസി ടിവി ദൃശ്യങ്ങളിൽ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടും തുടർ അന്വേഷണത്തിന് മുതിരാതെ ഇൻഷുറൻസ് കമ്പനിയിൽ നഷ്ടപരിഹാരത്തിന് ശ്രമിക്കാനാണ് പോലീസ് വാഹന ഉടമസ്ഥനോട് നിർദ്ദേശിച്ചത്. ഞായറാഴ്ച പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളി വിദ്യാർത്ഥിയുടെ നിസ്സാൻ അൾട്ടിമ വാഹനത്തിൻറെ ചില്ലുകൾ പൊട്ടിച്ച് വിലയേറിയ വസ്തുക്കൾ (ലാപ്ടോപ്പ്, ടാബ് ലറ്റ് തുടങ്ങിയ ) അപഹരിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വിശദാംശങ്ങൾ വിദ്യാർത്ഥിനിയുടെ പിതാവ് ഡി മലയാളി ലേഖകനെ വിളിച്ചറിയിച്ചു. കഴിഞ്ഞ…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഫിലാഡൽഫിയ: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ ഉമ്മന്‍ ചാണ്ടിസാറിൻറ്റെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്ററിൻറ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ നടപടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ആദരണീയനായ ഉമ്മന്‍ ചാണ്ടിസാറിൻറ്റെ ജീവിതചര്യയുടെ ലഘു ഡോക്യൂമെൻട്രി പ്രദർശിപ്പിച്ചുകൊണ്ടു അനുസ്മരണ പ്രെഭാഷണം നടത്തുകയുണ്ടായി. ചാപ്റ്റർ വൈസ് ചെയർമാന്മാരായ ജീമോൻ ജോർജ്, ജോർജ് ഓലിക്കൽ, വൈസ് പ്രസിഡൻറ്റ് അലക്സ് തോമസ്, ഷാജി സുകുമാരൻ, സ്റ്റാൻലി ജോർജ്, ജെയിംസ് പീറ്റർ, ഫോമാ വൈസ് പ്രെസിഡൻറ്റ് ഷാലു പുന്നൂസ്, പമ്പ പ്രസിഡൻറ്റ് ജോൺ പണിക്കർ, സുധാ കർത്താ എന്നിവർ ഉമ്മൻചാണ്ടിസാറിനെ ക്കുറിച്ചുള്ള…

പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ഒക്ടോബര്‍ 11ന് കേരളാ സെന്ററില്‍

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ (1824 FAIR FAX ST ELMONT 11003 ) ഒക്ടോബര്‍ 11 ന് നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിവിധ പരിപാടികളോടെയാണ് വാര്‍ഷിക സംഗമം നടത്തുക. 1995-ല്‍ ബിനോയ് തെന്നശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.സ്‌കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങിന് പുറമെ വിവിധ അവാര്‍ഡുകള്‍ നേടിയ പിറവം നിവാസികളെ കൂടി ആദരിക്കുന്നു . കലാപരിപാടികള്‍ക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെസി ജെയിംസ് കോളങ്ങായില്‍ (പ്രസിഡന്റ് ) 516 603 2024,…

ചിക്കാഗോയിൽ ഒരു വയസ്സുള്ള മകൻ മുങ്ങിമരിച്ചു; അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

ചിക്കാഗോ: ഒരു വയസ്സുള്ള മകൻ മുങ്ങിമരിച്ച സംഭവത്തിൽ 31 വയസ്സുകാരിയായ സൂറ അമോണിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. മിഷിഗൺ തടാകത്തിൽ വെച്ചാണ് കുട്ടി മുങ്ങിമരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അമോണിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും, മരണം സംഭവിക്കാൻ സാധ്യതയുള്ള കുറ്റകൃത്യവും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9:45 ഓടെ സൗത്ത് ഷോർ ഡ്രൈവിന്റെ 7000-ബ്ലോക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. വെള്ളത്തിൽ അമോണിനെ കണ്ടെത്തിയെന്നും, അവർ കുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ചിക്കാഗോ ഫയറിന്റെ മറൈൻ യൂണിറ്റ് കുട്ടിയെ രക്ഷപ്പെടുത്തി കോമർ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് കുട്ടി മരിച്ചതായി റിപ്പോർട്ടുണ്ട്. മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അമോൺ പോലീസിനോട് പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് മൂന്ന് മണിക്കൂർ മുമ്പ്, അമോണിന്റെ…

മംഗലരാഗം (കഥ): ജോയ്‌സ് വര്‍ഗീസ്, കാനഡ

റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റർ സാരി കാറ്റിന്റെ ആയത്തിൽ പറന്നു. അന്തിമേഘങ്ങൾ മെല്ലെ ചുവപ്പണിയുന്നതും കിളികൾ കൂടണയാൻ ധൃതിയിൽ പറന്നു പോകുന്നതും അവൾ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാർമേഘങ്ങളുടെ മൂടൽ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോർത്തു. പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഗ്രതയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ അതിൽ അള്ളിപ്പിടിക്കുന്നു. സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കാൻ വഴിതേടുന്നവർ. ആ ഉന്തുവണ്ടിയോട് അവൾക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴിൽ. ദിവസവും…

ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1-3 തീയതികളിൽ

ഡാളസ്:കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെ.ഇ.സി.എഫ്.)  വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ശുശ്രൂഷകൾ. കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് ഈ വർഷത്തെ കൺവെൻഷൻ നടക്കുന്നത്. “നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു” (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ബൈജു മാത്യു മാവിനൽ മുഖ്യ പ്രഭാഷണം നടത്തും. ക്നാനായ അതിരൂപതയിലെ റാന്നി & ഔട്ട്സൈഡ് കേരള റീജിയന്റെ മെത്രാപ്പോലീത്തയും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു ഈ വർഷത്തെ കൺവെൻഷൻ ആതിഥേയത്വം വഹിക്കുന്നത്  സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലാണ്(2707 ഡോവ് ക്രീക്ക്…

സൗത്ത് ഡാളസിൽ വൻതോതിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി,ഒരാൾ അറസ്റ്റിൽ

ഡാളസ്: സൗത്ത് ഡാളസിലെ ഒരു വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്നുകളും തോക്കുകളും പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരു സൂചനയെ തുടർന്നാണ് പോലീസ് ഈ ഓപ്പറേഷൻ നടത്തിയത്. കഴിഞ്ഞയാഴ്ച ഹാർമൺ സ്ട്രീറ്റിലെ 3100 ബ്ലോക്കിലുള്ള ഒരു വീട്ടിൽ മയക്കുമരുന്ന് ഇടപാട് നടക്കുന്നതായി ടെക്സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിൽ നിന്ന് ഡാളസ് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്, വീട്ടിൽ നടത്തിയ തിരച്ചിലിൽ അഞ്ച് പൗണ്ടിലധികം ടി.എച്ച്.സി. വാക്സ്, 16 പൗണ്ടിലധികം കഞ്ചാവ്, 1.3 ഗ്രാമിൽ കൂടുതൽ ഓക്സികോഡോൺ, 252.4 ഗ്രാം ടി.എച്ച്.സി. ഭക്ഷ്യവസ്തുക്കൾ, 2.8 ഗ്രാം അഡെറാൾ, എട്ട് കുപ്പി പ്രോമെതസിൻ എന്നിവ കണ്ടെത്തി. കൂടാതെ, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്ന സ്കെയിലുകൾ, പാക്കേജിംഗ് ഹീറ്റ് സീലർ, പാക്കേജിംഗ് സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു. ഒരു റൈഫിൾ മാഗസിൻ, ഒരു പിസ്റ്റൾ മാഗസിൻ,…

ഐ.ഒ.സി.യു.എസ്.എ കേരള ചാപ്റ്റർ, ട്രൈസ്‌റ്റേറ്റ് സ്വാതന്ത്ര്യദിനാഘോഷം; രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി

ഐ. ഒ. സി. യു. എസ്. എ കേരള ചാപ്റ്റർ – ട്രൈ സ്‌റ്റേറ്റ് ഘടകം നടത്തുന്ന 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. ഓഗസ്റ്റ് 15 FRIDAY, 7.00 മണി(EST)ക്ക് ന്യൂയോർക്കിലെ കോൺഗേഴ്സിൽ (331 Route 9W)) വച്ചാണ്    ആഘോഷങ്ങൾ.  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക്  പുറമെ വിവിധ  സംഘടനകളുടെ  നേതാക്കളും  പങ്കെടുക്കും. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രനെ 40438 വോട്ടിന് പരാജയപ്പെടുത്തി കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2024-ലാകട്ടെ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്ററെ 1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പൊതുസംവാദങ്ങളിലും…

മുങ്ങുന്ന കേരളവും കപ്പിത്താനും; കുത്തഴിഞ്ഞ് വിദ്യാഭ്യാസ മേഖല!!!; സിസ്റ്റം ഇല്ലാത്ത ആരോഗ്യ മേഖല!!!

ആരോഗ്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻപന്തിയിലെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യം ഭയാനകമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞു. ഭാരതാംബ വിവാദത്തിന്റെ പേരിൽ കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായി. വിദ്യാർത്ഥികളുമായി പുലബന്ധം പോലുമില്ലാത്ത വിവാദത്തിൽ എസ്. എഫ്. ഐക്കാർ തിരുവനന്തപുരത്തെ സർവകലാശാല ആസ്ഥാനം യ്യേറി എല്ലാം അടിച്ചു തകർക്കുകയായിരുന്നു. നൂറ് കണക്കിനാളുകൾ വിദ്യാർത്ഥികൾ എന്ന പേരിൽ സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറിയപ്പോൾ പൊലീസ് നോക്കി നിന്നു. സമരം ചെയ്തവർ എല്ലാം വിദ്യാർത്ഥികളല്ലെന്ന് വൈസ് ചാൻസിലർ പറഞ്ഞതിൽ വാസ്തവമുണ്ട്. ഡിഗ്രി കോഴ്‌സിൽ പ്രവേശിച്ച് എസ്. എഫ്. ഐയ്ക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തും. മൂന്നാം വർഷം പാസാകാതെ മറ്റൊരു ഡിഗ്രി കോഴ്‌സിന് ചേരും. ഇങ്ങനെ രണ്ടും മൂന്നും തവണ അഡ്മിഷനെടുത്ത് സംഘടനാ പ്രവർത്തനവും ഗുണ്ടായിസവും കാണിക്കുന്നവരെ വിദ്യാർത്ഥികളെന്നു വിളിക്കാൻ കഴിയുമോ?. കേരളത്തിലെ കോളേജുകളിൽ പ്രൊഫഷണൽ ഡിഗ്രി…

മരുന്നിന് പകരമായി ലൈംഗികത; ന്യൂജെഴ്സിയില്‍ ഇന്ത്യൻ ഡോക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ; ക്ലിനിക്ക് ഉടൻ അടച്ചുപൂട്ടാന്‍ ഉത്തരവ്

ന്യൂജെഴ്സി: ഇന്ത്യൻ വംശജനായ ഒരു ഡോക്ടറെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി കോടതി വീട്ടുതടങ്കലിൽ ആക്കി. ന്യൂജേഴ്‌സിയിലെ സെക്കോക്കസിൽ താമസിക്കുന്ന 51 കാരനായ ഇന്റേണിസ്റ്റ് ഡോ. റിതേഷ് കൽറയ്‌ക്കെതിരെ അപകടകരമായ മരുന്നുകളുടെ നിയമവിരുദ്ധ വിതരണം, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്, മരുന്നുകൾക്ക് പകരമായി സ്ത്രീ രോഗികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, ന്യൂജേഴ്‌സിയിലെ ഫെയർ ലോണിലുള്ള തന്റെ ക്ലിനിക്ക് റിതേഷ് കൽറ ഒരു ‘ഗുളിക മിൽ’ ആക്കി മാറ്റി, അവിടെ ഓക്‌സികോഡോൺ പോലുള്ള മരുന്നുകൾക്ക് സാധുവായ ഒരു മെഡിക്കൽ കാരണവുമില്ലാതെ വലിയ അളവിൽ കുറിപ്പടികള്‍ നല്‍കി. കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രകാരം, 2019 ജനുവരി മുതൽ 2025 ഫെബ്രുവരി വരെ അദ്ദേഹം 31,000-ത്തിലധികം കുറിപ്പടികൾ നൽകിയിട്ടുണ്ട്. അഞ്ച് ഫെഡറൽ കുറ്റങ്ങളും, മൂന്ന് മയക്കുമരുന്ന് വിതരണവും, രണ്ട് ആരോഗ്യ സംരക്ഷണ തട്ടിപ്പുമാണ് ഇപ്പോൾ…