നടൻ സലിംകുമാറിന്റെ വേർപാടിൽ ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഹൂസ്റ്റൺ: മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിൽ ചിരിയുടെ വസന്തം തീർത്ത നടൻ സലിംകുമാറിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് സ്വന്തം ശൈലിയും വ്യക്തിത്വവും നൽകി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് സലിംകുമാർ. ഹാസ്യവേഷങ്ങളിൽ മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തൻറെ അഭിനയ മികവ് തെളിയിച്ചു. അനേകം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ നിറ സാന്നിധ്യമായ അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സവിശേഷ സ്ഥാനമുള്ള കലാകാരനായി തുടരുമെന്ന് ഐ ഒ സി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാം കുന്നേൽ,ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയി എൻ സാമുവൽ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, ജോയിൻ്റ് ട്രഷറർ ജോജി ജോസഫ്, ഐ ഒ സി നാഷണൽ…

ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ വാഗ്ദാനം ചെയ്തതായി ഡൊണാൾഡ് ട്രംപ്

ഫെബ്രുവരി 28-ന് ഇറാനുമായുള്ള ഏറ്റുമുട്ടലിന്റെ പ്രാഥമിക കാരണം ടെഹ്‌റാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2011-ൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ട്രംപ് പറഞ്ഞതിനുശേഷം 74 തവണ വൈറ്റ് ഹൗസ് വസ്തുതാപത്രത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍: ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതൊരു വലിയ വിജയമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസിനും ന്യൂയോർക്ക് പോസ്റ്റിനുമൊപ്പം പോഡ്‌കാസ്റ്റുകളിൽ സംസാരിക്കവെ, ഇറാൻ ഒരിക്കലും ആണവ ബോംബ് കൈവശം വയ്ക്കില്ലെന്ന് ചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാനുമായുള്ള ഏറ്റുമുട്ടലിന്റെ പ്രാഥമിക കാരണം ടെഹ്‌റാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2011-ൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ട്രംപ് പറഞ്ഞതിനുശേഷം 74 തവണ വൈറ്റ് ഹൗസ് വസ്തുതാപത്രത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ട്രംപ് പരാമർശിക്കുന്ന വാഗ്ദാനം പുതിയതല്ലെന്ന് ആണവ വിദഗ്ധർ…

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോസ് ആഞ്ചലസ് : ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

കൊച്ചുമകളുടെ ബിരുദം: മുത്തച്ഛനും മുത്തശ്ശിക്കും ഇത് അഭിമാന നിമിഷം

ഹൂസ്റ്റൺ: കൊച്ചുമകൾ ഡെയ്ന മാത്യുവിന്റെ ബിരുദ ദാന ചടങ്ങ് തിരുവല്ല അമ്പലത്തിങ്കൽ ജോൺ ഏബ്രഹാമിനും (രാജു), സാറാമ്മ ജോണിനും (രാജമ്മ) അഭിമാന നിമിഷമായി മാറി. അച്ചടക്കം, ബഹുമാനം, കഠിനാധ്വാനം, മികച്ച വിജയം, അതിലുപരി ദൈവഭയവുമുള്ള ഡെയ്നയുടെ ബിരുദ ദാന ചടങ്ങ് ആഘോഷമാക്കി മാറ്റുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുചേർന്നു. അഞ്ച് പതിറ്റാണ് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഡെയ്നയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിമാനമായി. ഭാവിയിലും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കട്ടെ എന്ന് എല്ലാവരും ആശംസകൾ നേർന്നു. ഗ്രാജ്വേഷന്‍ വേഷത്തിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ കൊച്ചുമകളെ കണ്ട് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. കൊച്ചുമകളുടെ നേട്ടം അവരുടെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെയും പ്രാർത്ഥനകളുടെയും ഫലമാണെന്നും,”ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നാണെന്നും, എല്ലാവിധമായ ദൈവാനുഗ്രഹം ഉണ്ടാകട്ടെ” എന്ന…

അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു

ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6 ശനിയാഴ്ച വൈകീട്ട് 7.55-നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്. മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, ‘കേരള ലിറ്റററി ഫോം യുഎസ്എ’ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പിന്നീട്.  

വിവാഹ ദിവസം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ഡേവ് ഫിജിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

അറ്റ്ലാന്റ: വിവാഹ ദിനത്തില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഹെലികോപ്റ്റര്‍ ദുരന്തത്തിലൂടെ നിത്യതയിൽ ചേർക്കപ്പെട്ട ഡേവ് ഫിജിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദേശികളും മലയാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യൻ സമയം ജൂൺ 6ന് വൈകിട്ട് 9 മുതൽ 11.50 വരെ പ്രയിസ് കമ്മ്യൂണിറ്റി ചർച്ചിൽ സംസ്ക്കാര ശുശ്രൂഷകള്‍ നടന്നു. ജെസ്നി ദുഃഖം താങ്ങാനാകാതെ നിലവിളിച്ചതോടെ ചടങ്ങിൽ എത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീർ തുള്ളികൾ നിമിത്തം എല്ലാവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു. അമ്മയുടെ തോളിലേക്ക് ചാരി കിടന്ന് വിലപിച്ച ജെസ്നിയെ ബന്ധുക്കളും സഭാ വിശ്വാസികളും ചേർന്ന് ആശംസിപ്പിച്ചു. പ്രത്യാശ ഗാനങ്ങൾ ആലപിച്ചും സ്മരണകൾ പങ്കുവെച്ചും ഫിജിയുടെ സുഹൃത്തുക്കൾ എത്തിയത് ഒരു പരിധി വരെ ആശ്വാസമായി. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആഘോഷിച്ചു തീരും മുന്‍പേ ആണ്, ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍…

ഹൂസ്റ്റണിൽ ഭക്തിസാന്ദ്രമായ വണക്കമാസ സമാപനം

ഹൂസ്റ്റൺ: സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ മെയ് 31-ാം തീയതി ഭക്തിനിർഭരമായ വണക്കമാസ സമാപനം ആഘോഷിച്ചു. ഇടവകയിലെ ലീജിയൻ ഓഫ് മേരി സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഭംഗിയായി സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ 7:30-ലെ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി, ലീജിയൻ ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ സുപ്രാധാനമായ ഘോഷയാത്ര നടന്നു. തുടർന്ന് ലീജിയൻ ഓഫ് മേരി അംഗങ്ങൾ മാതാവിൻ്റെ രൂപത്തിന് മുന്നിൽ റോസാപ്പൂക്കൾ സമർപ്പിച്ചു പ്രാർത്ഥിച്ചു. അന്നേ ദിവസം ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട മൂന്ന് വിശുദ്ധ കുർബാനകൾക്കും ഇടവക വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റൻ്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം, ലീജിയൻ ഓഫ് മേരി അംഗങ്ങൾ സ്നേഹപൂർവ്വം തയ്യാറാക്കിയ പരമ്പരാഗത വിഭവമായ ‘പാച്ചോർ’ പള്ളിയിലെത്തിയ മുഴുവൻ വിശ്വാസികൾക്കുമായി വിതരണം ചെയ്തു. വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് നടന്ന…

9 നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം

വിർജീനിയ: വിർജീനിയയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേൽപ്പിച്ച നഴ്സിന് കോടതി തടവുശിക്ഷ വിധിച്ചു. ഹെൻറിക്കോ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ മുൻ നഴ്സായ എറിൻ സ്ട്രോട്ട്മാൻ (27) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. എന്നാൽ, കുഞ്ഞുങ്ങളുടെ അസ്ഥികൾ ഒടിക്കുന്നതടക്കമുള്ള അതിക്രൂരമായ കുറ്റം ചെയ്തിട്ടും പ്രതിക്ക് കേവലം മൂന്ന് വർഷത്തിൽ താഴെ മാത്രം തടവ് ലഭിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2022-നും 2024-നും ഇടയിൽ ഇവർ കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിന്റെ പാദങ്ങൾ തലയ്ക്ക് മുകളിൽ എത്തുന്നതുവരെ കാലുകളിൽ ഇവർ ബലം പ്രയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിർജീനിയ നിയമപ്രകാരം ഒരു കുഞ്ഞിനെ ഉപദ്രവിച്ചതിന് പരമാവധി 5 വർഷം വീതം ഒൻപത് കുഞ്ഞുങ്ങളുടെ കേസിൽ 45 വർഷം തടവാണ് കോടതി വിധിച്ചത്. എന്നാൽ, പ്രോസിക്യൂഷനുമായുള്ള പ്രത്യേക വാദ കരാർ  പ്രകാരം…

“എന്റെ കുട്ടികൾക്ക് അമേരിക്കയിലേക്ക് മടങ്ങാൻ താൽപ്പര്യമില്ല”: ബംഗളൂരുവിൽ 5 മാസം താമസിച്ചതിന് ശേഷമുള്ള അനുഭവം പങ്കു വെച്ച് അമേരിക്കൻ കുടുംബം

ബംഗളൂരുവിൽ അഞ്ച് മാസം ചെലവഴിച്ച ഒരു അമേരിക്കൻ കുടുംബം നഗരത്തിലെ ആളുകളെയും, അന്തരീക്ഷത്തെയും, ആതിഥ്യമര്യാദയെയും പ്രശംസിച്ചു. തങ്ങളുടെ കുട്ടികൾ വളരെ സന്തുഷ്ടരായിരുന്നുവെന്നും, വീട്ടിലേക്ക് മടങ്ങാൻ അവർക്ക് ആഗ്രഹമില്ലെന്നും അവർ പറയുന്നു. ബെംഗളൂരു നഗരം പലപ്പോഴും ഗതാഗതക്കുരുക്ക്, വർദ്ധിച്ചുവരുന്ന ജനസംഖ്യ, നഗര വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഒരു അമേരിക്കൻ കുടുംബത്തിന്റെ അനുഭവങ്ങൾ നഗരത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്. ജോലി ആവശ്യത്തിനായി അഞ്ച് മാസത്തോളം ബെംഗളൂരുവിൽ താമസിച്ച കുടുംബം സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു, അത് പെട്ടെന്ന് ചർച്ചാ വിഷയമായി. തങ്ങൾക്ക് സ്വന്തമാണെന്ന തോന്നലും സഹായകരമായ ആളുകളും കാഴ്ചപ്പാട് മാറ്റിമറിച്ച അവിസ്മരണീയമായ അനുഭവങ്ങളും കണ്ടെത്തിയതായി കുടുംബം പറഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് ബെംഗളൂരുവിനെക്കുറിച്ച് ഇന്റർനെറ്റിൽ ധാരാളം കാര്യങ്ങൾ വായിച്ചിരുന്നുവെന്ന് അമേരിക്കൻ പൗരൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിച്ചു. ഗതാഗതം, മാലിന്യം, പൊതു സൗകര്യങ്ങളുടെ അഭാവം…

‘ഗ്രീൻ കാർഡ് അപേക്ഷകർ നാട്ടിലേക്ക് മടങ്ങണം’; ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സിഇഒമാർ കർശന മുന്നറിയിപ്പ് നൽകി

ഗ്രീന്‍ കാര്‍ഡ് നിയമങ്ങളെച്ചൊല്ലി അമേരിക്കയില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടു. അപേക്ഷകര്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് അപേക്ഷിക്കണമെന്ന് ട്രംപ് ഭരണകൂടം പുതിയ നയം കൊണ്ടുവന്നത് കുടിയേറ്റക്കാര്‍ക്കിടയിലും വ്യവസായ മേഖലയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയം പ്രകാരം ഗ്രീന്‍ കാര്‍ഡ് അപേക്ഷകർ സ്വന്തം രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റക്കാരും ബിസിനസുകളും രംഗത്തെത്തിയതോടെ ആശങ്കകൾ ഉയർന്നു. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, അത്തരമൊരു നയം തങ്ങളുടെ തൊഴിൽ ശക്തിയെ ദോഷകരമായി ബാധിക്കുമെന്ന് അമേരിക്കയിലെ ബിസിനസ്സ് ശൃംഘലകള്‍ യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. മെയ് 22 ന്, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) സ്ഥിര താമസത്തിനുള്ള അപേക്ഷകർ “അസാധാരണമായ സാഹചര്യങ്ങൾ ഒഴികെ” അവരുടെ മാതൃരാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കണമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് ആരെ ബാധിക്കുമെന്ന് അവർ വ്യക്തമാക്കിയില്ല, ഇത് ദശലക്ഷക്കണക്കിന് അപേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി. റിപ്പോർട്ട് അനുസരിച്ച്,…