ഫ്ലോറിഡ: ഫ്ലോറിഡയിലെ നേപ്പിൾസിൽ 20,000ത്തോളം ആളുകളെ കൊല്ലാൻ പര്യാപ്തമായ അളവിൽ ഫെന്റനൈൽ കൈവശം വെച്ച കേസിൽ യുവതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. യുസ്ബെൽകിൻ ക്ലെമെന്റെ-വെഗ (40) എന്നയാൾക്കാണ് ബുധനാഴ്ച കോടതി ശിക്ഷ വിധിച്ചത്. ഇതിൽ കുറഞ്ഞത് 7 വർഷം അവൾ തടവ് ശിക്ഷ അനുഭവിക്കണം. 17,000ത്തിലധികം പേരെ കൊല്ലാൻ തികയുന്ന 34.1 ഗ്രാം ഭാരമുള്ള 318 ഫെന്റനൈൽ ഗുളികകൾ. മെത്താംഫെറ്റാമൈൻ, 13,380 ഡോളർ പണം എന്നിവയാണ് പരാതിയിൽ നിന്നും പിടിച്ചെടുത്തത് ഫെന്റനൈൽ കടത്ത്, മയക്കുമരുന്ന് വിൽപന എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു. കുട്ടികൾ കളിക്കുന്ന പാർക്കിന് എതിർവശത്തുള്ള ഒരു വീട്ടിൽ 2024 ഓഗസ്റ്റ് 14-നാണ് ഡെറ്റക്റ്റീവുകൾ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മൈക്കൽ റൗൾ ഫെലിപ് ബെർണലിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.
Category: AMERICA
ജീവകാരുണ്യ പ്രവർത്തകർക്കുള്ള ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2026; അപേക്ഷകൾ ക്ഷണിക്കുന്നു; ജേതാവിന് $2,500 ക്യാഷ് അവാർഡും പ്രശംസാഫലകവും
ന്യൂയോർക്ക്: ലോംഗ് ഐലൻഡിലെ ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി കഴിഞ്ഞ പതിമൂന്ന് വർഷമായി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ECHO (Enhance Community through Harmonious Outreach), 2026-ലെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ECHO ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ അവാർഡിന്റെ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇന്ത്യൻ വംശജരായ വ്യക്തികൾക്കും ചെറിയ ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ജേതാവിന് പ്രശംസാഫലകവും 2,500 യുഎസ് ഡോളർ ക്യാഷ് അവാർഡും നൽകും. അവാർഡ് തുക ജേതാവ് താൻ നടത്തുന്ന ഏതെങ്കിലും ജീവകാരുണ്യ പദ്ധതിക്കായി വിനിയോഗിക്കേണ്ടതാണ്. ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് ജെറിക്കോയിലെ The Cotillion, 440 Jericho Turnpike, Jericho, NY 11753-ൽ നടക്കുന്ന ECHOയുടെ വാർഷിക ഡിന്നർ ഫണ്ട് റൈസർ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. അപേക്ഷിക്കുന്നതിനുള്ള…
രാധ, രാധ മാത്രമല്ല (ലേഖനം): രാജു മൈലപ്ര
മലയാളത്തിലെ പ്രമുഖ ആധുനിക സാഹിത്യകാരന്മാരില് ഒരാളാണ് എം. മുകുന്ദന്. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളും, ഏകാന്തതയും, പ്രണയവും, സാമൂഹിക മാറ്റങ്ങളും, സൂക്ഷ്മമായും, വ്യത്യസ്തമായ ആഖ്യാന ശൈലിയിലും അവതരിപ്പിക്കുന്നതാണു മുകുന്ദന്റെ രചനകളുടെ പ്രത്യേകത. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നാണ് ‘രാധ രാധ മാത്രം.’ 1964-ല്‍ പ്രക്ഷേപണം ചെയ്ത ചാള്‍സ് ബ്യൂമോണ്ടിന്റെ ‘Persons Unknown’ എന്ന കഥയും 1970-ല്‍ പ്രസിദ്ധീകരിച്ച മുകന്ദന്റെ ‘രാധ, രാധ മാത്രം’ എന്ന കഥയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? 1. രാധ രാധ മാത്രം. രാധ പതിവുപോലെ കോളേജ് കവിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി, ബസ്സ്റ്റേപ്പില്‍ വെച്ച് അപ്രതീക്ഷിതമായി തന്റെ സുഹൃത്ത് സുരേഷിനെ കാണുന്നു.ആഹ്ലാദത്തോടെ അവള് അവന്റെ അരികിലേക്ക് ഓടിയെത്തി, വിശേഷങ്ങള്‍ തിരക്കുന്നു. പക്ഷേ സുരേഷിന് അവളെ മനസ്സിലാവുന്നില്ല. ‘നീ ഏതാണു കുട്ടി?’ എന്നയാള്‍ ചോദിച്ചപ്പോള്‍ തന്നെ കളിയാക്കുകയാണെന്നാണ് രാധ ആദ്യം കരുതിയത്. എന്നാല്‍ അവളെ…
ഫ്ലോറിഡയിൽ മോബിൻ എബ്രഹാം അറസ്റ്റിൽ; തോക്കുകളും മയക്കുമരുന്നും പിടിച്ചെടുത്തതായി പോലീസ്
വാൽറിക്കോ, ഫ്ലോറിഡ: ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ Hillsborough County Sheriff’s Office (HCSO) Gang Unit മോബിൻ എബ്രഹാം (30) എന്നയാളെ അറസ്റ്റ് ചെയ്തു. 2026 സെപ്റ്റംബർ 15-ന് വാൽറിക്കോയിലുള്ള എബ്രഹാമിന്റെ വസതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സെർച്ച് വാറണ്ട് നടപ്പാക്കി. പരിശോധനയിൽ രണ്ട് തോക്കുകൾ, മരിജുവാന, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി HCSO അറിയിച്ചു. നിയന്ത്രിത ലഹരിവസ്തു കൈവശം വയ്ക്കുന്നതിനിടെ ആയുധം കൈവശം വച്ചത്, കഞ്ചാവ് വിതരണം, 20 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കൈവശം വയ്ക്കൽ, cannabis resin കൈവശം വയ്ക്കൽ, drug paraphernalia കൈവശം വയ്ക്കൽ, നിയമവിരുദ്ധ ആവശ്യത്തിന് two-way communication device ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി felony charges എബ്രഹാമിനെതിരെ ചുമത്തിയിട്ടുണ്ട്.
റഷ്യയ്ക്കെതിരെ പുതിയ യുഎസ് ഉപരോധ നീക്കം; ഇന്ത്യയ്ക്കും ചൈനയ്ക്കും 100% വരെ താരിഫ് ഭീഷണി
വാഷിംഗ്ടൺ: റഷ്യയ്ക്കെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധ ബിൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയതോടെ മോസ്കോ–വാഷിംഗ്ടൺ ബന്ധത്തിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. റഷ്യയുടെ എണ്ണ-വാതക വരുമാനം നിയന്ത്രിക്കുകയും ഉക്രെയ്ൻ യുദ്ധത്തിന് ധനസഹായം ലഭിക്കുന്ന വഴികൾ തടയുകയും ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, പുതിയ ഉപരോധങ്ങൾ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ക്രെംലിൻ മുന്നറിയിപ്പ് നൽകി. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ പേരിലുള്ള ‘Lindsey O. Graham Sanctioning Russia and Iran Act of 2026’ സെപ്റ്റംബർ 16-ന് യുഎസ് ജനപ്രതിനിധി സഭ 262–159 എന്ന വോട്ടിന് അംഗീകരിച്ചു. ഓഗസ്റ്റ് 7-ന് സെനറ്റ് 86–11 എന്ന വൻ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയിരുന്നു. ഇതോടെ കോൺഗ്രസിലെ നടപടിക്രമങ്ങൾ പൂർത്തിയായ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക്…
അധികാരം മാറിയാൽ ഭരണശൈലിയും മാറണം (എഡിറ്റോറിയല്‍)
ജനാധിപത്യത്തിൽ അധികാരമാറ്റം എന്നത് ഭരണകൂടത്തിന്റെ പേരോ അതിന്റെ നായകന്റെ മുഖമോ മാറുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നിലവിലുള്ള ഭരണരീതിയോടുള്ള അതൃപ്തിയും മറ്റൊരു സമീപനത്തിനായുള്ള പ്രതീക്ഷയുമാണ് പലപ്പോഴും ഒരു രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ പുതിയൊരു സർക്കാർ അധികാരത്തിലെത്തുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്നത് മുൻഗാമികളുടെ വീഴ്ചകളുടെ ആവർത്തനമല്ല; സമീപനത്തിലും ശൈലിയിലും പ്രവർത്തനത്തിലും പ്രകടമായ മാറ്റമാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരും വിലയിരുത്തപ്പെടേണ്ടത് ഈ മാനദണ്ഡത്തിലാണ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കേവലം സർക്കാരിന്റെ അറിയിപ്പുകൾ മാധ്യമങ്ങൾക്ക് കൈമാറാനുള്ള വേദിയല്ല. ഭരണകൂടത്തോട് ജനങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്ന ജനാധിപത്യ വേദി കൂടിയാണത്. മാധ്യമ പ്രവർത്തകർ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലത് കടുപ്പമുള്ളതാകാം; ചിലത് അതൃപ്തിയുള്ളതാകാം; ചിലതാകട്ടേ പ്രകോപനപരമായിരിക്കാം; ചില ചോദ്യങ്ങളുടെ ഉദ്ദേശ്യത്തോടുപോലും മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടാകാം. എന്നാൽ, അതൊന്നും ചോദ്യങ്ങളെ മറുചോദ്യങ്ങളിലൂടെ നേരിടാനുള്ള ന്യായീകരണമാകുന്നില്ല. ചോദ്യം ചോദിക്കുന്നവരോട് തിരികെ ചോദ്യം ചോദിക്കുകയും…
യുദ്ധത്തിനിടയിലും നയതന്ത്രത്തിന്റെ വാതിൽ തുറന്ന് അമേരിക്ക; ഇറാൻ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും യുഎസ് വിസ അനുവദിച്ചു; യാത്രയ്ക്കും ആഡംബര വസ്തുക്കൾ വാങ്ങുന്നതിനും നിയന്ത്രണം
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷവും കടുത്ത നയതന്ത്ര പിരിമുറുക്കവും തുടരുന്നതിനിടെ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചിക്കും അമേരിക്ക വിസ അനുവദിച്ചു. എന്നാൽ, വിസ അനുവദിക്കുന്നതിനൊപ്പം ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ ന്യൂയോർക്കിലെ യാത്രയ്ക്കും ചില വസ്തുക്കൾ വാങ്ങുന്നതിനുമുള്ള നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ സംഘർഷഭരിതമായി തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഉന്നത നേതാക്കൾക്ക് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത് ശ്രദ്ധേയമായ നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ ആതിഥേയ രാജ്യമെന്ന നിലയിൽ അംഗരാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾക്ക് യുഎൻ യോഗങ്ങളിൽ പങ്കെടുക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ട്. ഈ ബാധ്യതയുടെ അടിസ്ഥാനത്തിലാണ് ഇറാനിയൻ പ്രതിനിധി സംഘത്തിന് ആവശ്യമായ വിസ അനുവദിക്കുന്നത്. വിസ ലഭിക്കുന്ന ഇറാനിയൻ നേതാക്കളിൽ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചിയും ഉൾപ്പെടും.…
സൗദി–ഹൂത്തി സംഘർഷം രൂക്ഷം; രഹസ്യ ചർച്ചകൾക്ക് പിന്നാലെ അമേരിക്കയുടെ നിലപാട് ചർച്ചയാകുന്നു
റിയാദ് (സൗദി അറേബ്യ): വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിൽ സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കയുടെ പുതിയ നീക്കങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, സൗദി അറേബ്യയോടുള്ള വാഷിംഗ്ടണിന്റെ സമീപനത്തിൽ മാറ്റമുണ്ടായോ എന്ന ചോദ്യവും ഉയരുന്നു. ഇറാനുമായുള്ള സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനിടെയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുമായുള്ള ഏറ്റുമുട്ടലും സൗദിക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. സംഘർഷത്തിന്റെ പ്രതിഫലനം മക്കയ്ക്ക് സമീപത്തേക്കും എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, അമേരിക്ക നേരിട്ട് ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഒമാനിലെ മസ്കറ്റിൽ യുഎസ് ഉദ്യോഗസ്ഥരും ഹൂത്തി പ്രതിനിധികളും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ട്. യുഎസ് എംബസി ഉദ്യോഗസ്ഥർ അമേരിക്കൻ പക്ഷത്തെ പ്രതിനിധീകരിച്ചപ്പോൾ മുഹമ്മദ് അബ്ദുൽസലാമും അബ്ദുൽമാലിക് അൽ-അസ്രിയും ഹൂത്തി വിഭാഗത്തെ പ്രതിനിധീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ചർച്ചയിൽ അമേരിക്കയുടെയോ ഇസ്രായേലിന്റെയോ കപ്പലുകളെയും…
ഹൂത്തികളുമായി അമേരിക്കയുടെ രഹസ്യ ചർച്ച; ചെങ്കടൽ പ്രതിസന്ധിയിൽ സൗദിക്ക് പുതിയ വെല്ലുവിളികൾ
ഒമാന്‍: യെമനിലെ ചെങ്കടൽ തീരത്ത് ഹൂത്തി വിമതർ നടത്തുന്ന മുന്നേറ്റവും അമേരിക്കയുമായി അവർ നേരിട്ട് ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും മിഡിൽ ഈസ്റ്റിലെ ഭൂരാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒമാന്റെ മധ്യസ്ഥതയിൽ നടന്നതായി പറയപ്പെടുന്ന യുഎസ്–ഹൂത്തി കൂടിക്കാഴ്ച സൗദി അറേബ്യയുടെ സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ചെങ്കടൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്ന റിയാദിന് പ്രധാന അന്താരാഷ്ട്ര സഖ്യകക്ഷികളിൽ നിന്ന് പ്രതീക്ഷിച്ച തോതിലുള്ള സൈനിക പിന്തുണ ലഭിക്കുന്നില്ലെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിനിടെയാണ് വാഷിംഗ്ടണും ഹൂത്തികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎസും ഹൂത്തികളും തമ്മിലുള്ള ചർച്ചകൾ ഒരു അനൗപചാരിക ധാരണയിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് ചില മുൻ അമേരിക്കൻ നയതന്ത്രജ്ഞരുടെ വിലയിരുത്തൽ. മേഖലയിൽ ദീർഘകാലമായി സൈനിക ഇടപെടലുകൾ നടത്തിയിരുന്ന അമേരിക്ക, നേരിട്ടുള്ള ഏറ്റുമുട്ടൽ പരമാവധി ഒഴിവാക്കുന്നതിനൊപ്പം അന്താരാഷ്ട്ര ജലപാതകളിലൂടെ സഞ്ചരിക്കുന്ന സ്വന്തം കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ്…
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതൽ മരംമുറി വരെ: ജയശങ്കര്‍ പിള്ള
മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ സത്യത്തിനുവേണ്ടി അധികാരത്തോട് ഏറ്റുമുട്ടിയ ധീരനായ പത്രാധിപനെന്ന നിലയിൽ അനശ്വരമായ സ്ഥാനമാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്കുള്ളത്. 1878 മെയ് 25-ന് നെയ്യാറ്റിൻകരയിൽ ജനിച്ച രാമകൃഷ്ണപിള്ള ചെറുപ്പത്തിൽ തന്നെ എഴുത്തിലും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലും ആഴത്തിലുള്ള താൽപര്യം പ്രകടിപ്പിച്ചു. കേരളദർപ്പണം, കേരളപഞ്ചിക, മലയാളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം 1906-ൽ വക്കം അബ്ദുൽ ഖാദർ മൗലവി സ്ഥാപിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപനായി. ആ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണകൂടത്തിന്റെ ദുർനടപടികളെയും, അധികാരികളുടെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും ഭരണത്തിലെ അനീതികളെയും അദ്ദേഹം നിർഭയമായി വിമർശിച്ചു. അതുകൊണ്ടുതന്നെ സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പേര് പിന്നീട് രാമകൃഷ്ണപിള്ളയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായി മാറി. യഥാർത്ഥത്തിൽ “സ്വദേശാഭിമാനി” എന്നത് ആദ്യം പത്രത്തിന്റെ പേരായിരുന്നു. എങ്കിലത് പിന്നീട് ആ പത്രത്തിലൂടെ അദ്ദേഹം ഉയർത്തികാട്ടിയ നിർഭയമായ ശബ്ദവും,പത്ര ധർമ്മവും മുൻനിർത്തി അദ്ദേഹത്തെ “സ്വദേശാഭിമാനി രാമകൃഷ്ണപിള്ള” എന്ന…
