രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എൻ.എ ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു. 2026 ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30ന് EST / രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക.   പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ. എ. പി. സുകുമാർ, സുകുമാർ കാനഡ, തന്റെ “Ramayanam – A Concise Rendering” എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും. പതിനാറ് പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാർ, ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സന്ദേശം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ KHNAയും ഈ വർഷവും രാമായണ…

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ന്യൂജേഴ്സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ന്യൂജേഴ്സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടക്കുന്നതിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായി അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും ഭദ്രാസന സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാട്ട്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്‍റ് സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്‍റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി അമേരിക്കയില്‍ വരുന്ന ശ്രേഷ്ഠ ബാവയോടുള്ള ആദരസൂചകമായി 22-ാം തീയതി ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ബാങ്ക്വറ്റില്‍ എല്ലാവരും പങ്കാളികളാകണമെന്ന്…

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി

ഡാലസ് ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ വെച്ച് നടത്തുന്ന രാജ്യാന്തര 56 ചീട്ടുകളി മത്സര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിലേക്ക് ഇതിനോടകം തന്നെ നിരവധി ടീമുകൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കളിയിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ ക്യാഷ് അവാർഡുകളും സമ്മാനിക്കുന്നതായിരിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി ചീട്ടുകളി പ്രേമികളും ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കാൻ എത്തും. 1999-ൽ ഡിട്രോയിറ്റിൽ തുടക്കം കുറിച്ച ഈ ബൗദ്ധിക വിനോദം, ഇന്ന് ലോകമെമ്പാടുമുള്ള മലയാളി ചീട്ടുകളി പ്രേമികളുടെ ഏറ്റവും വലിയ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ ഉറപ്പുവരുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വർദ്ധിപ്പിക്കുക’ അതോടൊപ്പം സൗഹൃദം പുതുക്കുക, അതുവഴി പൊതുവായ വിഷയങ്ങളിൽ ആശയവിനിമയം സാധ്യമാക്കുക എന്നിവയാണ് സംഘാടകർ…

അർജന്റീന vs ഈജിപ്ത്: റൗണ്ട് ഓഫ് പതിനാറിൽ ഇന്ന് മെസ്സിയും സലായും ഏറ്റുമുട്ടും

2026 ഫിഫ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾ കൂടുതൽ ആവേശകരമായി മുന്നേറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ചൊവ്വാഴ്ച ഈജിപ്തിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ സ്ഥാനം നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചു, ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവരെ പരാജയപ്പെടുത്തി ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, റൗണ്ട് ഓഫ് 32 ൽ കേപ് വെർഡെയ്‌ക്കെതിരെ അവർക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു, പക്ഷേ 111-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡർ 3-2 വിജയം ഉറപ്പിച്ചു. ടീം വീണ്ടും അവരുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയിൽ വലിയ പ്രതീക്ഷകൾ വെച്ചു. മെസ്സി ഇതുവരെ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്, ഗോൾഡൻ ബൂട്ട് മത്സരത്തിൽ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ, നോർവേയുടെ എർലിംഗ് ഹാലൻഡ് എന്നിവരുമായി ഒപ്പത്തിനൊപ്പമാണ്. തുടർച്ചയായ രണ്ടാം ലോകകപ്പ്…

കരുണ പ്രസംഗിക്കുകയും വിദ്വേഷം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍; നഴ്സുമാരുടെ സമരവും മുഖം തിരിക്കുന്ന സഭയും: വിന്‍സെന്റ് ഇമ്മാനുവല്‍

തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സമരത്തോടുള്ള തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിഷേധാത്മക നിലാപാടായിരുന്നു. കേരളത്തില്‍ നഴ്സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ജൂബിലിയിലും അമലയിലുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. സമരം തികച്ചും അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം 800-ലധികം ബെഡുകളുള്ള വലിയ ആശുപത്രികള്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥരായ ഇവര്‍ ഇവിടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്് നല്‍കുന്ന ശമ്പളത്തെയാണ് പൊതുവായ ശമ്പളമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ 300 ബെഡില്‍ താഴെയുള്ള ആശുപത്രികള്‍ പോലും നിലവില്‍ ജൂബിലിക്കും അമലയ്ക്കും തുല്യമോ അതില്‍ കൂടുതലോ ആയ ശമ്പളം നല്‍കുന്നുണ്ട്. ന്യായമായ വേതനം ആവശ്യപ്പെട്ടുള്ള സമരത്തെ മുസ്ലിം-ക്രൈസ്തവ ലഹളയാക്കി ചിത്രീകരിക്കാനും അണിയറയില്‍ നീക്കം നടന്നു. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ 90…

ഭൂമിക്ക് മതമില്ല, നിയമത്തിനോ? (ലേഖനം): സണ്ണി മാളിയേക്കല്‍, ഡാളസ്, ടെക്സസ്

കേരളത്തിലെ മതാഷ്ഠിത ഭൂനിയമങ്ങളിലെ നൂലാമാലകൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും ഏകീകൃത ഭൂനിയമം നടപ്പിൽ വരേണ്ടതിന്റെ ആവശ്യകതയും……. മാറുന്ന കാലവും മാറാത്ത നിയമങ്ങളും കേരളം സാമൂഹികമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് പോയെങ്കിലും, നമ്മുടെ ഭൂനിയമങ്ങളും പിന്തുടർച്ചാവകാശങ്ങളും ഇപ്പോഴും സങ്കീർണ്ണമായ ചില പഴയകാല സമുദായിക ചട്ടക്കൂടുകളിലാണ് തങ്ങിനിൽക്കുന്നത്. ഭൂമി എന്ന പ്രകൃതിവിഭവത്തിന് മതമില്ല, അത് എല്ലാവർക്കും ഒരേപോലെയാണ് ഫലം തരുന്നത്. എന്നാൽ, ആ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റവും വിൽപത്രവുമെല്ലാം വന്നെത്തുമ്പോൾ ഇവിടെ നിയമങ്ങൾ മനുഷ്യന്റെ ജാതിയും മതവും നോക്കി വഴിപിരിയുന്നു. സാധാരണക്കാരെ ദശകങ്ങളോളം കോടതിക്കയറ്റുന്ന വലിയൊരു പ്രതിസന്ധിയായി ഇത് ഇന്ന് മാറിയിരിക്കുകയാണ്. മരുമക്കത്തായത്തിന്റെ നിഴലുകൾ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം നിയമം മൂലം നിർത്തലാക്കിയിട്ട് പതിറ്റാണ്ടുകളായി. നായർ, ഈഴവ തുടങ്ങിയ പ്രമുഖ സമുദായങ്ങൾ മക്കത്തായത്തിലേക്ക് മാറിയെങ്കിലും, പഴയ ‘തറവാട് വക’ സ്വത്തുക്കളുടെ അവകാശത്തർക്കങ്ങൾ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല.…

ചിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം; കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഈ വർഷത്തെ ചടങ്ങുകളിൽ വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പായുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യ അതിഥിയായി പങ്കെടുക്കും. രാവിലെ 9:45നു കർദിനാളിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നൽകും. തുടർന്ന് പത്തുമണിക്ക് കർദ്ദിനാൾ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹകാർമ്മികരായിരിക്കും. കുർബാനക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട്‍ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഇടവകയിൽ 2025-26…

യുഎസ്-ഇറാൻ അടുത്ത ഘട്ട ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകും

 അമേരിക്കയും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട സാങ്കേതിക ചർച്ചകൾക്കുള്ള പ്രധാന വേദിയായി പാക്കിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 18 ന് യുഎസും ഇറാനും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. തുടർന്ന് ജൂൺ 21 ന് സ്വിറ്റ്സർലൻഡിൽ പാക്കിസ്താനും ഖത്തറും മധ്യസ്ഥരായി സാങ്കേതിക തല ചർച്ചകൾ നടന്നു. നയതന്ത്ര പ്രക്രിയ ശരിയായ ദിശയിൽ നിലനിർത്തുന്നതിനും വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ചർച്ചകൾ പുനരാരംഭിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സാങ്കേതിക ചർച്ചകൾക്ക് രണ്ട് സാധ്യതയുള്ള വേദികളുണ്ട് – ഇസ്ലാമാബാദും സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടും. എന്നാല്‍, ഇസ്ലാമാബാദ് ആണ് കൂടുതൽ സാധ്യതയുള്ള ഓപ്ഷൻ എന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക ചർച്ചകൾ ജൂലൈ 11 ന് നടക്കുമെന്ന്…

29-ാമത് കെ.ഇ.സി.എഫ് (KECF) സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 7 മുതൽ 9 വരെ ഡാളസ്സിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവെൻഷൻ) 2026 ആഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്. 2026 ആഗസ്റ്റ് 7, 8, 9  എല്ലാ ദിവസവും വൈകുന്നേരം 6:00 മണി മുതൽ രാത്രി 9:00 മണി വരെ നടക്കുന്ന കൺവെൻഷനിൽ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും. ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള “Loss & Redemption” (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം. ഡാളസ് ഫോർട്ട്…

റൊണാൾഡോയുടെ വിടവാങ്ങൽ കണ്ണീർ; ഡാലസിലെ പോരാട്ടത്തിൽ സ്പെയിൻ ക്വാർട്ടർ ഫൈനലിൽ!

ഡാലസ്: ടെക്സാസിലെ ഫുട്ബോൾ പ്രേമികളെ ആവേശക്കൊടുമുടിയിലാഴ്ത്തിയ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ എഴുപതിനായിരത്തിലധികം വരുന്ന കാണികളിൽ വലിയൊരു പങ്ക് ആവേശഭരിതരായ മലയാളി ഫുട്ബോൾ ആരാധകരുമുണ്ടായിരുന്നു. നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് കളി നീങ്ങുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ മിഖേൽ മെറിനോ നേടിയ നാടകീയ ഗോളാണ് സ്പെയിനിന് ചരിത്രവിജയം സമ്മാനിച്ചത്. ഈ കനത്ത പരാജയത്തോടെ ലോക ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരോടെയുള്ള അന്ത്യമായി. മത്സരത്തിന്റെ ആദ്യപകുതി മുതൽ ഇരു ടീമുകളും കനത്ത ആക്രമണ-പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും പ്രതിരോധക്കോട്ടകൾ തകർക്കാൻ ആർക്കും സാധിച്ചില്ല. പോർച്ചുഗലിന്റെ നുനോ മെൻഡിസിന്റെ ശക്തമായൊരു ഷോട്ട് സ്പെയിൻ ഗോൾപോസ്റ്റിന്റെ ക്രോസ്ബാറിൽ തട്ടി തെറിച്ചപ്പോൾ മലയാളി ആരാധകർ ഒന്നടങ്കം നെഞ്ചുരുകി. മറുഭാഗത്ത് സ്പെയിൻ മുന്നേറ്റങ്ങളെ പോർച്ചുഗൽ…