ലൈംഗിക പീഡനം: നടൻ നഥാൻ ചേസിംഗ് ഹോഴ്സിന് ജീവപര്യന്തം

ലാസ് വേഗാസ്: പ്രശസ്ത ഹോളിവുഡ് ചിത്രം ‘ഡാൻസസ് വിത്ത് വുൾവ്‌സ്’  എന്ന സിനിമയിലെ നടൻ നഥാൻ ചേസിംഗ് ഹോഴ്സിന് ലാസ് വേഗാസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തദ്ദേശീയരായ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തതിനാണ് 49-കാരനായ നടനെ ശിക്ഷിച്ചത്. ഒരു ആത്മീയ നേതാവെന്ന പദവി ദുരുപയോഗം ചെയ്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇയാൾ ക്രൂരമായ പീഡനങ്ങൾ നടത്തിവരികയായിരുന്നു. ഒന്നിലധികം ലൈംഗിക അതിക്രമക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിധി. 2063-ൽ മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവൂ. 2023-ലാണ് ഇയാൾ അറസ്റ്റിലായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മീഡിയ ഇഗ്നൈറ്റ് വർക്ക്‌ഷോപ്പ് ഷിക്കാഗോയിൽ

ഷിക്കാഗോ: ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഷിക്കാഗോ ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗജന്യ മീഡിയ പരിശീലന വർക്ക്‌ഷോപ്പ് ‘മീഡിയ ഇഗ്നൈറ്റ് 2026’ മെയ് 2-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഷാംബർഗ്, ഇലിനോയിയിലെ നാഷണൽ ഇന്ത്യ ഹബ്ബിൽ നടക്കും. മീഡിയ ഇഗ്നൈറ്റ് വർക്ക്‌ഷോപ്പ് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. മാധ്യമ രംഗത്ത് അടിസ്ഥാനപരമായ ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ മാധ്യമ മേഖലയിൽ താൽപര്യമുള്ളവർക്ക് പ്രായോഗിക അറിവ് നൽകുന്നതിനായിട്ടാണ് IPCNA ഷിക്കാഗോ ചാപ്റ്റർ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ പരിശീലന സെഷനുകൾ നയിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറും അധ്യാപകനുമായ ജോർജ് ലെക്ലെയർ ആയിരിക്കും. ഷിക്കാഗോയിലെ വിവിധ വാർത്താ മാധ്യമങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ…

ഐക്യരാഷ്ട്രസഭയിൽ അമേരിക്കയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു!; 121 രാജ്യങ്ങളുടെ പിന്തുണയോടെ ഇറാൻ പ്രധാന സ്ഥാനം നേടി

ആണവ നിർവ്യാപന ഉടമ്പടി (NPT) യുടെ അവലോകന യോഗം ഐക്യരാഷ്ട്രസഭയിൽ ആരംഭിച്ചു. അമേരിക്കയുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ, 121 രാജ്യങ്ങളുടെ പിന്തുണയോടെ ഇറാൻ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു. ഇറാൻ ഉൾപ്പടെ മുപ്പത്തി നാല് വൈസ് പ്രസിഡന്റുമാരെ യോഗത്തിൽ തിരഞ്ഞെടുത്തു. അമേരിക്ക ഇതിനെ അപമാനമായി വിശേഷിപ്പിച്ചപ്പോൾ, ആണവായുധങ്ങൾ ഉപയോഗിക്കുന്നതായി ഇറാൻ അമേരിക്കയെ കുറ്റപ്പെടുത്തി. ന്യൂയോര്‍ക്ക്: ആണവ നിർവ്യാപന കരാറിന്റെ (എൻ‌പി‌ടി) നിർണായക അവലോകന യോഗം ഐക്യരാഷ്ട്രസഭയിൽ ആരംഭിച്ചു. എന്നാൽ, തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇറാന്‍ വൈസ് പ്രസിഡന്റായി നിയമിതനായതിനെ അമേരിക്ക ശക്തമായി എതിർത്തെങ്കിലും എതിർപ്പ് പരാജയപ്പെട്ടു. ചേരിചേരാ രാജ്യങ്ങളുടെ ശക്തമായ പിന്തുണയോടെ ഇറാൻ സ്ഥാനം ഉറപ്പിച്ചു. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതും ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗവും ഈ ഒരു മാസം നീണ്ടുനിൽക്കുന്ന യോഗം ചർച്ച ചെയ്യും. അമേരിക്കയും ഇറാനും തമ്മിലുള്ള ചൂടേറിയ ചർച്ച ആഗോള രാഷ്ട്രീയത്തിൽ…

നായർ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം വർണാഭമായി

ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 45-ാമത് വിഷു ആഘോഷം ന്യൂയോർക്കിൽ ഫ്ലോറൽ പാർക്കിലുള്ള പി എസ് 115 ഓഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി ഏപ്രിൽ 26-ാം തീയതി ഞായാറാഴ്ച നടന്നു. എൻ ബി എ യുടെ പ്രഥമ വനിത വത്സ കൃഷ്ണ, പ്രസിഡന്റ് ക്രിസ് തോപ്പിൽ, മുഖ്യാതിഥി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി രാജ രാജേശ്വരി, വിശിഷ്ടാതിഥി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമാൻ എഡ്വേര്‍ഡ് ബ്രോൺസ്റ്റീൻ, വിഷു സന്ദേശം നൽകിയ അഡ്വ. വിനോദ് കെയാർക്കെ, എൻ ബി എ യുടെ മറ്റെല്ലാ ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. സംഘടനയുടെ പ്രഥമ പ്രസിഡന്റ് ഡോ. രാമചന്ദ്രൻ നായരും പത്നി സുപ്രഭ നായരും ചേർന്ന് പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു. സെക്രട്ടറി രഘുവരൻ നായരുടെ സ്വാഗത പ്രസംഗത്തിനു ശേഷം ബോർഡ് ഓഫ് ട്രസ്റ്റി ചെയർവുമൺ ശ്രീമതി വനജ…

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 1, വെള്ളി മുതല്‍ മെയ് 3, ഞായർ ദിവസങ്ങളിൽ

ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1, വെള്ളി മുതല്‍ മെയ് 3, ഞായർ ദിവസങ്ങളിൽ നടത്തപ്പെടും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സാസില്‍ ഉള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാള്‍ വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രെദ്ധേയവുമാണ്. ഏപ്രിൽ 26, ഞായറാഴ്ച രാവിലെ 9:15നു പ്രഭാത നമസ്കാരവും വി. കുർബാനക്കും ശേഷം 11:45 യോടുകൂടി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ “സൊഹദോ കാദീശോ” (വിശുദ്ധ രക്തസാക്ഷി) എന്ന ആൽബത്തിന്റെ ടീസർ പ്രകാശനം ചടങ്ങിൽ വച്ച് ഇടവക വികാരി നിർവഹിച്ചു. റവ. ഫാദർ തോമസ് മാത്യു രചനയും…

ന്യൂയോർക്ക് യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, റിംഗിൾ ബിജു, ഡോ. റെബേക്ക പോത്തൻ, പ്രേംസി ജോൺ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി. ദേവാലയ സെക്രട്ടറി സക്കറിയ ബാബു, ട്രഷറർ ബാബു ജോർജ്, ഭദ്രാസന അസംബ്ലി അംഗങ്ങളായ കുര്യൻ പള്ളിയങ്കൽ, ജോർജ്കുട്ടി മാത്യു, മലങ്കര അസോസിയേഷൻ അംഗങ്ങളായ വർഗീസ് മാമ്പള്ളിൽ, സാജൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. നൈനാൻ ടി. ഈശോ ഇടവക…

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട ‘ഡി മലയാളി’ ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ഡാലസിൽ പ്രൗഢഗംഭീരമായി നടന്നു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രിൽ 13-ന് ഒരു ‘വിഷു കൈനീട്ടമായി’ വായനക്കാരിലേക്ക് എത്തിയ പത്രം, വെറും പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ വിശ്വസ്ത ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങൾ. പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻകരകൾക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് സിട്രസ് (US Citrus) സ്ഥാപകനും ടെക്സസ് എ ആൻഡ് എം സർവ്വകലാശാലയിലെ പ്രൊഫസർ എമിരറ്റസുമായ ഡോ. മാണി സ്കറിയയുടെ സാന്നിധ്യം ചടങ്ങിന് മാറ്റ്…

ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് ട്രംപ്; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ വിവാദം പുകയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കിമ്മലിനെ എബിസി, ഡിസ്നി എന്നിവയിൽ നിന്ന് ഉടനടി പുറത്താക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച തന്റെ ഷോയ്ക്കിടെ പ്രഥമ വനിതാ മെലാനിയ ട്രംപിനെക്കുറിച്ച് കിമ്മൽ നടത്തിയ പരാമർശമാണ് വിവാദമായത്. മെലാനിയയെ “പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധവയെപ്പോലെ തിളങ്ങുന്നു” എന്നായിരുന്നു കിമ്മൽ വിശേഷിപ്പിച്ചത്. ഇത് വെറും തമാശയല്ലെന്നും മറിച്ച് അക്രമത്തിനുള്ള ആഹ്വാനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. കിമ്മലിന്റേത് “വെറുപ്പും അക്രമവും നിറഞ്ഞ വാചകങ്ങളാണ്” എന്ന് മെലാനിയ ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇത്തരം ആളുകൾക്ക് ഓരോ വൈകുന്നേരവും ജനങ്ങളുടെ വീട്ടിലെത്താൻ അവസരം നൽകരുതെന്നും അവർ കൂട്ടിച്ചേർത്തു. ശനിയാഴ്ച വൈറ്റ് ഹൗസ് ഡിന്നറിനിടെ ട്രംപും മെലാനിയയും ഇരുന്നിരുന്ന വേദിക്ക് സമീപം വെടിവെപ്പ് നടന്നിരുന്നു. ആർക്കും പരിക്കേറ്റില്ലെങ്കിലും…

75,000 ഡോളറിന്റെ തട്ടിപ്പ്: ലൂസിയാന മേയർ അറസ്റ്റിൽ; പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 75,000 ഡോളറിന്റെ (ഏകദേശം 62 ലക്ഷം രൂപ) മെഡിക്കെയ്ഡ്  ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ച് കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. തട്ടിപ്പ്: 2021 മുതൽ ഇവർ അനധികൃതമായി ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി ലൂസിയാന അറ്റോർണി ജനറൽ അറിയിച്ചു. മേയർ എന്ന നിലയിലുള്ള ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ച് ആനുകൂല്യങ്ങൾ തുടർന്നും വാങ്ങി എന്നതാണ് കേസ്. തന്റെ പുനർതെരഞ്ഞെടുപ്പ് പ്രചാരണം തകർക്കാൻ പിശാച് ശ്രമിക്കുകയാണെന്നാണ് അറസ്റ്റിന് പിന്നാലെ ആലീസ് ഫേസ്ബുക്കിൽ കുറിച്ചത്. തന്നെ അപമാനിക്കാനും ജനവിശ്വാസം തകർക്കാനുമുള്ള നീക്കമാണിതെന്നും അവർ ആരോപിച്ചു. ലൂസിയാന ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നിലവിൽ ആറ് കൗണ്ട് തട്ടിപ്പ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിൻസ്‌ബോറോയിലെ ആദ്യ…

പുടിന്റെ പിന്തുണക്ക് ശേഷം ഇറാന്റെ സ്വരം മാറി; ചർച്ചകൾക്ക് ട്രം‌പ് ആഗ്രഹം പ്രകടിപ്പിച്ചെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് ആഗ്രഹിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്ക അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടുവെന്നും ഇപ്പോൾ ചർച്ചകൾ തേടുകയാണെന്നും അരാഗ്ചി പ്രസ്താവന നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് ഈ പ്രസ്താവന. ഉപരോധങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നിട്ടും, അമേരിക്ക അതിന്റെ തന്ത്രത്തിൽ വിജയിച്ചിട്ടില്ലെന്ന് അരാഗ്ചി വ്യക്തമായി പ്രസ്താവിച്ചു. ട്രംപ് ഭരണകൂടം ഇപ്പോൾ സ്വന്തമായി ചർച്ചകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ഈ നിർദ്ദേശം പരിഗണിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരു…