വാഷിംഗ്ടൺ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി വെടിയേറ്റു മരിച്ചു

വാഷിംഗ്ടൺ :വിവാഹമോചനക്കേസിലെ പ്രതിക്കെതിരെ കുട്ടികളുടെ കസ്റ്റഡി കേസിൽ വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, വ്യാഴാഴ്ച  സംസ്ഥാന ജഡ്ജി   ആൻഡ്രൂ വിൽക്കിൻസൺ  വീട്ടിൽ വച്ച് വെടിയേറ്റു കൊല്ലപ്പെട്ടു . പ്രതിയെ  ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു  മേരിലാൻഡ് ഷെരീഫ് വെള്ളിയാഴ്ച പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്താണ് ജഡ്ജിയുടെ ഡ്രൈവ്വേയിൽ വെടിയേറ്റത്, “ഇത് ജഡ്ജി (ആൻഡ്രൂ) വിൽക്കിൻസണെതിരായ ലക്ഷ്യത്തോടെയുള്ള ആക്രമണമായിരുന്നു,” വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ബ്രയാൻ ആൽബർട്ട് പറഞ്ഞു. പ്രതിയെന്നു സംശയിക്കപ്പെടുന്ന പെഡ്രോ അർഗോട്ട് (49) “സായുധനും അപകടകാരിയുമായി കണക്കാക്കപ്പെടുന്നു,.അർഗോട്ടിന് 5-അടി-7, 130 പൗണ്ട്, കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ടെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. മേരിലാൻഡ് പ്ലേറ്റുകളുള്ള ഒരു സിൽവർ 2009 മെഴ്‌സിഡസ് GL450 വാഹനമാണ് ഓടിക്കുന്നത്‌ ,” ആൽബർട്ട് പറഞ്ഞു. വിൽകിൻസന്റെ മരണം കൗണ്ടിയിലുടനീളമുള്ള ജഡ്ജിമാർക്ക് ഉയർന്ന സുരക്ഷ നൽകുന്നതിന് കാരണമായി. “മുൻകരുതൽ കാരണങ്ങളാൽ, വാഷിംഗ്ടൺ കൗണ്ടിയിൽ…

ഇന്ത്യയുടെ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുസ്സഹമാക്കുന്നു: കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇന്ത്യൻ സർക്കാർ നടപടി ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തങ്ങളുടെ പദവി ഏകപക്ഷീയമായി പിൻവലിക്കുമെന്ന ഇന്ത്യൻ ഭീഷണിയെ തുടർന്ന് 41 നയതന്ത്രജ്ഞരെ പിൻവലിച്ചതായി കാനഡ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. കാനഡയിൽ ജൂണിൽ നടന്ന സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർ ഉൾപ്പെട്ടിരിക്കാമെന്ന് ട്രൂഡോ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടതിൽ ന്യൂഡൽഹി രോഷാകുലരാണ്. “ഇന്ത്യയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാധാരണ ജീവിതം തുടരാൻ ഇന്ത്യൻ സർക്കാർ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടിക്കുന്നു. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമായാണ് അവർ അത് ചെയ്യുന്നത്,” ട്രൂഡോ പറഞ്ഞു. “ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് തങ്ങളുടെ ഉത്ഭവം കണ്ടെത്തുന്ന ദശലക്ഷക്കണക്കിന് കനേഡിയൻമാരുടെ ക്ഷേമത്തിലും സന്തോഷത്തിലും എന്നെ വളരെയധികം ഉത്കണ്ഠാകുലനാക്കുന്ന കാര്യമാണിത്,” ഒന്റാറിയോയിലെ ബ്രാംപ്ടണിൽ ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട്…

ഹൗസ് സ്പീക്കർ വോട്ട് മൂന്നാം തോൽവി, ജിം ജോർദാനെ റിപ്പബ്ലിക്കൻ പാർട്ടി ഒഴിവാക്കി

വാഷിംഗ്ടൺ – ഈ ആഴ്‌ച മൂന്ന് തവണ ഭൂരിപക്ഷം വോട്ടുകൾ  നേടാനാകാതെ വന്നതിനെ തുടർന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർദാനെ സ്പീക്കർ സ്ഥാനത്തേക്കുള്ള  നോമിനിയാക്കാനുള്ള തീരുമാനം പിൻവലിക്കാൻ  ഹൗസ് റിപ്പബ്ലിക്കൻ വോട്ട് ചെയ്തു. ജോർദാനെ പുറത്താക്കാനുള്ള നീക്കം ഹൗസ് ഫ്ലോറിൽ മൂന്നാം  റൗണ്ടിൽ  നടന്ന വോട്ടെടുപ്പിനെ തുടർന്നാണ് 427 അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്തി.427 അംഗങ്ങൾ ഹാജരായി. അതിനർത്ഥം ഭൂരിപക്ഷത്തിന് 214 വോട്ടുകൾ ആവശ്യമാണ്.  ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസിന് 210 വോട്ടുകൾ ലഭിച്ചപ്പോൾ ജോർദാന്  194 വോട്ടുകൾ നേടി., ചൊവ്വാഴ്ച ആദ്യ റൗണ്ടിൽ 200 ഉം ബുധനാഴ്ച രണ്ടാം റൗണ്ടിൽ 199 ഉം വോട്ടുകളുമാണ്  ജോർദാന് നേടാനായത് . ജോർദാൻ ഇതര പ്രതിഷേധ സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്യുന്ന റിപ്പബ്ലിക്കൻമാരുടെ എണ്ണം വെള്ളിയാഴ്ച 20 മുതൽ 22 വരെ 25 ആയി മൂന്ന് റൗണ്ടുകളിൽ വർദ്ധിച്ചു. ഹൗസ് റിപ്പബ്ലിക്കൻ…

“കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ഇന്ന്

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ  മിഡ് ലാൻഡ് പാർക്ക്  സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു  ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ന്റ്റെ ഗ്രാൻഡ് റിലീസ് ഇന്ന്. പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ   ആൽബത്തിന്റെ ഗ്രാൻഡ് റിലീസ് ഉത്‌ഘാടന കർമം  നിർവഹിക്കും. വൈകിട്ട്  നാലു മണിക്ക്  സൈന്റ്റ്  സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ്  ഗ്രാൻഡ് റിലീസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള സഹോദരൻ പ്രോജെക്റ്റിനുള്ള സഹായഹസ്തമേകാനാണ് ആൽബം ഒരുക്കിയിരിക്കുന്നത്.റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച  അത്താണി, ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മ്യൂസിക്കൽ  ആൽബങ്ങൾക്കു ശേഷമാണു  കാദീശ്  ആൽബം റിലീസിന് ഒരുങ്ങുന്നത്  . ആൽബം തയ്യാറാക്കുന്നതിൽ പരിശുദ്ധ ബാവാ…

പരിശോധനകൾ ജീവിതത്തെ നിരാശപെടുത്തുന്നതിനല്ല ശുദ്ധീകരിക്കുന്നതിനാണ്: റവ. റെജീവ് സുകു

ഡാളസ്: ജീവിതത്തിൽ തുടർച്ചയായി പ്രതിസന്ധികളും പരിശോധനകളും വരുന്നത് നിരാശയിലേക്കു നയിക്കുന്നതിനല്ല മറിച്ചു ജീവിതത്തെ സമൂലമായി   ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണെന്ന് വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇയ്യോന്റെ ജീവിതത്തെ സവിസ്തരം പ്രതിവാദിച്ചുകൊണ്ടു സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനുമായ  റവ. റെജീവ് സുകു അഭിപ്രായപ്പെട്ടു ഒക്ടോബർ 20 മുതൽ  സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായി സംഘടിപ്പിച്ച കൺവെൻഷനിൽ പ്രാരംഭരാത്രി ഇയ്യോബു 42-മത്  അധ്യായത്തെ അധികരിച്ചു വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു റവ..റെജീവ് സുകു. ഇയ്യോബു ഭക്തനായ പുരുഷനാണെന്ന് ദൈവവും, സാത്താനും, ഭാര്യയും , കൂട്ടുകാരും ഒരുപോലെ സാക്ഷ്യപെടുത്തിയിരിക്കുന്നതു നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന വലിയൊരു വെല്ലുവിളിയാണെന്ന് അച്ചൻ പറഞ്ഞു.നമ്മളെക്കുറിച്ചു അങ്ങനെ ഒരു സാക്ഷ്യം ലഭിക്കുമോ ?അച്ചൻ ചോദിച്ചു. ജീവിതത്തിൽ എല്ലാം സുരക്ഷിതമാണെന്നും ,ശാന്തമാണെന്നു നിനച്ചിരിക്കുമ്പോൾ  ആഞ്ഞടിച്ച ചുഴലി ഇയോബിനുണ്ടായിരുന്ന സർവ്വതും കവർന്നെടുത്തപ്പോൾ…

സെന്റ് മേരീസ് ഫാള്‍ ക്ലാസിക് 5 കെ റണ്‍/വാക്ക് ഒക്‌ടോബര്‍ 21 ശനിയാഴ്ച

ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ് സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 9-ാമത് 5 കെ റണ്‍/വാക്ക്‌ ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ റോക്‌ലാന്റ് ലെയ്ക് സ്റ്റേറ്റ്‌ പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണ്‌. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഇതിനകം തന്നെ 5 കെ റണ്‍/വാക്കിന്‌ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീസിന്റെ മുഴുവന്‍ തുകയും നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ്‌ (NAMI) ന്‌ നല്‍കുന്നതാണ്‌. ഏകദേശം 80,000 ഡോളര്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്‌. സെന്റ്‌ മേരീസ്‌ ഇടവകയിലെ ഫോക്കസ്‌ ഗ്രൂപ്പും, എം.ജി.ഒ.സി.എസ്‌.എം അംഗങ്ങളും ചേര്‍ന്ന്‌ നടപ്പാക്കിയ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഇടവകയിലെ ചെറുപ്പക്കാരുടെ ആവേശമായി ഇന്നും ശക്തമായി തുടരുന്നു. സെന്റ്‌ മേരീസ്‌ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലും അമേരിക്കയില്‍ അര്‍ഹതയുള്ള പ്രസ്ഥാനങ്ങള്‍ക്കാണ്‌ നല്‍കുന്നത്‌. 5 കെ…

ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസ സേവനം കാനഡ നിർത്തിവച്ചു

ഒട്ടാവ: ഇന്ത്യയിലെ ഹൈക്കമ്മീഷനിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കനേഡിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചതിനു പിന്നാലെ, ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ വിസ സേവനവും മറ്റു പ്രവര്‍ത്തനങ്ങളും താൽക്കാലികമായി നിർത്തി വെച്ചു. ഇന്ത്യയിൽ കനേഡിയന്‍ വിസ അനുവദിക്കുന്ന ജോലി ഇനി ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിലായിരിക്കും നടക്കുക. ഖാലിസ്ഥാൻ അനുകൂല ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കം അവസാനിക്കുന്നതായി തോന്നുന്നില്ല. ഇന്ത്യയുടെ സമ്മർദത്തെത്തുടർന്ന് കാനഡ ഒടുവിൽ നയതന്ത്രജ്ഞരെ ഹൈക്കമ്മീഷനിൽ നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷനിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായി കനേഡിയൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. ബംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ ഹൈക്കമ്മീഷൻ കേന്ദ്രങ്ങളിൽ വിസ സേവനം താൽക്കാലികമായി നിർത്തിവച്ചതായും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിസ അനുവദിക്കുന്ന ജോലി ഇനിമുതല്‍ ന്യൂഡൽഹിയിലെ…

ഇസ്രായേൽ ഗാസ ജില്ലയിലെ ഓർത്തഡോക്സ് കൃസ്ത്യന്‍ പള്ളി ബോംബിട്ട് തകര്‍ത്തു; അഭയം തേടിയെത്തിയ നിരവധി പേര്‍ കൊല്ലപ്പെട്ടു

ഗാസ: കുടുംബങ്ങൾക്ക് രക്ഷപ്പെടാൻ അരമണിക്കൂർ മുന്നറിയിപ്പ് നൽകിയ ശേഷം വെള്ളിയാഴ്ച വടക്കൻ ഗാസ ജില്ലയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസ ആക്രമിക്കുമെന്ന അറിയിപ്പ് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആളുകള്‍ അഭയം പ്രാപിച്ച ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയിലാണ് വ്യോമാക്രണം നടത്തിയത്. അതേസമയം, വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലില്‍ നിന്ന് തിരിച്ചു വന്ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുകയും, അമേരിക്കക്കാരോട് ഹമാസിനെതിരെ പോരാടുന്നതിന് ഇസ്രായേലിനെ സഹായിക്കാൻ ബില്യൺ കണക്കിന് ഡോളർ ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹമാസ് ഇസ്രായേലിന്റെ ജനാധിപത്യത്തെ “നശിപ്പിക്കാൻ” ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഗാസയെ വ്യോമാക്രമണത്തിലൂടെ തകർക്കുകയും 2.3 ദശലക്ഷം ഫലസ്തീനികളെ ഭവനരഹിതരാക്കുകയും ചെയ്തു. അവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്ന സന്നദ്ധ സംഘടനകളുടെ ഭക്ഷണം, ഇന്ധനം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ കയറ്റുമതി പോലും നിരോധിച്ചു. ഒക്‌ടോബർ 7 മുതൽ 1,500-ലധികം കുട്ടികൾ ഉൾപ്പെടെ 3,785…

റോക്ക്‌ലാന്റ് സെന്റ് മേരീസ് ഇടവകയുടെ രജത ജൂബിലി ആഘോഷം; പരി. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും

ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ് കൗണ്ടിയിലെ രണ്ട്‌ ദേവാലയങ്ങള്‍ തമ്മില്‍ ലയിച്ച്‌ ഒന്നായിത്തീര്‍ന്ന സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ്‌ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടികളുടെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ്‌ ത്രിതീയന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച രാവിലെ 8 മണിക്ക്‌ ദേവാലയത്തിലെത്തുന്ന പരിശുദ്ധ ബാവാ തിരുമേനിയേയും, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ്‌ തിരുമേനിയേയും കത്തിച്ച മെഴുകുതിരി നല്‍കി ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസ്‌, സ്വാഗത ഗീതം ആലപിച്ച്‌ ഇടവക ക്വയര്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും ചേര്‍ന്ന്‌ ഹൃദ്യമായി സ്വീകരിക്കും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11:30-ന്‌ പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനത്തില്‍ വച്ച്‌ രജത ജൂബിലിയോടനുബന്ധിച്ച്‌ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെക്കുകള്‍ ബാവാ തിരുമേനി സ്വീകരിക്കുന്നതാണ്‌. ആര്‍ദ്ര ഭവന നിര്‍മ്മാണ…

ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ്

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവുകൾ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു. ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസന അരമനയിൽ എത്തിയാണ് ബിഷപ് ഡോ. മാർ ഫിലക്സിനോസ് ഭദ്രാസനത്തിന്റെ ആദരവുകൾ അറിയിച്ചത്. ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയും ഒപ്പം ഉണ്ടായിരുന്നു. മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനെയും, ഭദ്രാസന സെക്രട്ടറിയെയും മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്താ സ്വീകരിച്ചു. ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് മുൻപ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായോടൊപ്പം കോട്ടയത്തെ FFRRC തിയോളജിക്കൽ സെമിനാരിയിൽ ഫാക്കൽറ്റികൾ…