റോബോട്ടിക്സ്, ഐ ഒ ടി, സൈബർ സുരക്ഷ മേഖലകളിൽ പുരോഗമനാത്മക ഡിജിറ്റൽ, എഞ്ചിനീയറിംഗ് സൊല്യൂഷനുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ധാരണ. യുഎസ്ടിയുടെ എഞ്ചിനീയറിംഗ്, എഐ കഴിവുകളും, ഐഹബിന്റെ ഗവേഷണ-നവീകരണ മികവും ഏകീകരിക്കുന്ന പങ്കാളിത്തം. തിരുവനന്തപുരം, 28 ഏപ്രിൽ 2026: എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ദീപ് ടെക്ക് ഇന്നൊവേഷൻ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പ്രമുഖ എഐ ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, ഐഐടി റൂർക്കിയിലെ ടെക്നോളജി ഇന്നൊവേഷൻ സംരംഭമായ ഐഹബ് ദിവ്യസമ്പർക്കുമായി ധാരണാ പത്രം ഒപ്പിട്ടു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംയുക്ത സംരംഭമാണ് ഐഹബ്ബ് ദിവ്യസമ്പർക്ക്.യുഎസ്ടി തിരുവനന്തപുരം ക്യാമ്പസിൽ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ധാരണാ പത്രം കൈമാറിയത്. എംബെഡഡ് ഹാർഡ് വെയർ, ഫേംവെയർ എഞ്ചിനീയറിംഗ്, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ, എഐ/എംഎൽ, ഡാറ്റ സയൻസ്…
Category: KERALA
നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസ്: പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസ് കസ്റ്റഡിയില്‍
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്ന സജിയെ വീടിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. വീടിന് പുറത്തുള്ള കുന്നിൽ സജി ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം ഡ്രോണുകളും മറ്റ് മാർഗങ്ങളും ഉപയോഗിച്ച് പരിശോധന നടത്തി. പോലീസ് പരിശോധന ആരംഭിച്ചപ്പോൾ സജി പുറത്തേക്കിറങ്ങി പോലീസിന് മുമ്പാകെ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി കസ്റ്റഡിയിലെടുക്കും. സജിയുടെ അമ്മ മേരി (70), സഹോദരൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. കുറച്ചു ദിവസമായി ഇവരെ കാണാതായിരുന്നു. മേരിയുടെ മകൾ സിനി നൽകിയ പരാതിയെത്തുടർന്ന് നെടുങ്കണ്ടം പോലീസ് വീട്ടുവളപ്പിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഇന്നലെയാണ് ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേരിക്കുട്ടിയും…
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളി
ന്യൂഡൽഹി: തൊണ്ടിമുതല്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദിപങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 3 വര്‍ഷം തടവിന് വിധിച്ച നെടുമങ്ങാട് കോടതിയുടെ ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ താൽക്കാലികമായി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി…
മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമിച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ല: എ എന്‍ ഷംസീര്‍
തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം കൊണ്ട് ആക്രമണം നടത്തിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും സ്പീക്കർ പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ അവശയായി മന്ത്രി ഇരിക്കുന്നതു കണ്ടപ്പോള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തെന്നും സ്പീക്കർ വ്യക്തമാക്കി. മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കെഎസ്‌യു പെൺകുട്ടികൾ എന്തുകൊണ്ട് വന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യത്തിൽ പണിമുടക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ചിലപ്പോള്‍ ജയിലിൽ കിടക്കേണ്ടിവരുമെന്ന് എ എൻ ഷംസീർ വ്യക്തമാക്കി. മുൻകാലങ്ങളിൽ തങ്ങള്‍ക്കെതിരെ വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നര വർഷത്തിലേറേ സ്പീക്കറായി സേവനമനുഷ്ഠിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമ പരിഷ്കാരങ്ങൾ നടപ്പിലാക്കി. സഭ…
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കനത്ത ചൂട് കാരണം ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ വരുന്നു. പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ രൂപത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. സാധ്യമാകുമ്പോഴെല്ലാം എസ്എംഎസ് വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ലോഡ് വർദ്ധിക്കുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗം പീക്ക് സമയങ്ങളിൽ നിയന്ത്രിക്കുന്നതിലൂടെ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപഭോഗം വളരെ കൂടുതലാകുന്നത്.…
ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറ: ഡോ. കഫീൽ ഖാൻ
ആരോഗ്യ രംഗത്തെ നീതിനിഷേധങ്ങളെ ചോദ്യം ചെയ്തും പ്രതിസന്ധികൾ ചർച്ച ചെയ്തും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മെഡിക്കൽ സമ്മിറ്റ് കോഴിക്കോട്: ഭരണകൂട വീഴ്ചകൾക്കെതിരെ പ്രതികരിക്കുന്നവർക്കുള്ള പ്രതിഫലം തടവറയാണെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ ഡോ. കഫീൽ ഖാൻ. ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയും മെഡിക്കൽ ഫ്രറ്റേൺസും സംയുക്തമായി കോഴിക്കോട് നിതിൻ രാജ് നഗറിൽ സംഘടിപ്പിച്ച മെഡിക്കൽ സമ്മിറ്റിൽ യു. പി ഖൊരഖ്പൂറിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരണപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം തുറന്നു പറഞ്ഞ തന്നെ ഭരണകൂടം നിരന്തരമായി വേട്ടയാടി. ഭക്ഷണവും വെള്ളവും പോലും നൽകാതെ ഏകാന്തതടവിൽ പാർപ്പിച്ചു. ഭരണകൂടത്തിനെതിരെ ഇനി സംസാരിക്കരുതെന്ന് പറഞ്ഞപ്പോൾ ഞാനവർക്ക് മറുപടിയായി ഒരു പുസ്തകമെഴുതി; അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നിശ്ശബ്ദരാവരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലെ മുപ്പത്തിലധികം മേഖലകളിൽ നിന്നായി അറുനൂറിലധികം…
സ്വകാര്യ ആശുപത്രികൾ ഹൈക്കോടതി മാർഗ്ഗനിർദേശങ്ങൾ പാലിക്കണം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന എല്ലാ രോഗികൾക്കും, പണമോ രേഖകളോ ഇല്ലെങ്കിലും, ആരോഗ്യനില ഭദ്രമാവും വിധം ചികിത്സ നൽകണമെന്ന കഴിഞ്ഞ നവംബർ മാസത്തെ സുപ്രധാനമായ ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ആശുപത്രികളുടെ റിസപ്ഷനുകളിലും വെബ്സൈറ്റ്കളിലും ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന കോടതി നിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നതായി കാണുന്നില്ല. ഈ ചികിത്സാ നിരക്കുകളെക്കാൾ കൂടുതൽ ഈടാക്കുന്ന പക്ഷം പരാതി നൽകാനുള്ള പരാതി പരിഹാര ഡെസ്ക്കുകൾ ഉണ്ടാകണം. ഒരാഴ്ചക്കുള്ളിൽ പരാതികൾക്ക് തീർപ്പ് ഉണ്ടാക്കുകയും വേണം. ഓരോ ആശുപത്രികളും, ലഭ്യമായ സേവനങ്ങളും പാക്കേജ് നിരക്കുകളും ഡോക്ടർമാരെ സംബന്ധിച്ച വിശദ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്റേ, സ്കാൻ റിപ്പോർട്ടുകളടക്കം എല്ലാ ചികിത്സാ രേഖകളും രോഗിക്ക് കൈമാറണം. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…
മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസ്: തെളിവുകളില്ലാതെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസിനെതിരെ നടപടി
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചതിന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത് അടിസ്ഥാനരഹിതമാണെന്ന സൂചനകൾ ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിഷേധത്തിനിടെ ഉന്തും തള്ളും മൂലമാണ് പരിക്കുകൾ ഉണ്ടായതെന്നും ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും മന്ത്രി തന്നെ പ്രസ്താവന നടത്തിയതോടെ, കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പോലീസിന്റെ അധികാര ദുർവിനിയോഗമാണെന്ന ആരോപണങ്ങൾ ശക്തമാവുകയാണ്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആയുധം കണ്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവില്ലെന്ന് പറഞ്ഞിട്ടും കൊലപാതകശ്രമത്തിന് കേസെടുത്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. വസ്തുതകൾ പരിശോധിക്കാതെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങുകയും തെറ്റായ കേസുകൾ ഫയൽ ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) വ്യവസ്ഥ ചെയ്യുന്നു. ഒരു വ്യക്തിയെ പരിക്കേൽപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള തെറ്റായ ആരോപണത്തിനെതിരെ BNS…
സാമ്രാജത്യ സയണിസ്റ്റ് സംഘപരിവാർ വംശീയതയെ ചെറുക്കുക: ടി ഇസ്മാഈൽ
മലപ്പുറം : നിലവിലെ ആഗോള രാഷ്ട്രീയ ക്രമം അനീതിയിലധിഷ്ഠിതമാണെന്നും, ഇതിന് നേതൃത്വം നൽകുന്ന സാമ്രാജത്യ സയണിസ്റ്റ് സംഘപരിവാർ വംശീയതയെ ചെറുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉൽഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഫലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരെ ലോക മനസാക്ഷി ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അൻഫാൽ ജാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. സാമ്രാജ്യത്വ ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അജണ്ടകളെ തിരിച്ചറിയണമെന്നും സയണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പ്രതിരോധം കേവലം വൈകാരികമല്ല, മറിച്ച് ബോധപൂർവ്വമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീർ കെ. സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് നാസർ വള്ളുവമ്പ്രം…
താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല; നിരവധി കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും വളർന്നു വന്നവനാണ്: രമേശ് ചെന്നിത്തല
കൊച്ചി: താന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവനല്ലെന്നും, ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് നേതാവായതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സൂചിപ്പിച്ചു. ഇക്കാലത്ത് ആരെങ്കിലും സോഷ്യൽ മീഡിയയിൽ എഴുതിയാൽ അയാള്‍ക്ക് നേതാവാകാൻ കഴിയുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, സൈക്കിളിൽ യാത്ര ചെയ്താണ് കെഎസ്‌യു രൂപീകരിച്ചതെന്നും, ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ടെന്നും കൊച്ചിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ കെപിസിസി നിരോധിച്ചതിനെത്തുടർന്നാണ് തന്റെ രാഷ്ട്രീയ അനുഭവങ്ങൾ ചെന്നിത്തല തുറന്നു പറഞ്ഞത്. വി.എം. സുധീരന്റെ സാന്നിധ്യത്തിലാണ് രമേശ് ചെന്നിത്തല താൻ സ്വീകരിച്ച പാതയെക്കുറിച്ച് സംസാരിച്ചത്. വി.എം. സുധീരനും ചെന്നിത്തലയുടെ മികച്ച ഭരണത്തെ പ്രശംസിച്ചു. തുടർന്ന്, കെ.എസ്.യു. രൂപീകരണം ഉൾപ്പെടെയുള്ള ചരിത്രത്തെക്കുറിച്ച് ചെന്നിത്തല സംസാരിച്ചു. “എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായത്. അത് ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ഞങ്ങളെല്ലാം നിരവധി കഷ്ടപ്പാടുകളിലൂടെയും…
