നവകേരള നിർമ്മാണത്തിന് ആവേശകരമായ ഉത്തേജനം നൽകുന്നതാണ് ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലക്ഷ്യമായ നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയൊരു പ്രചോദനം നൽകുന്ന ഒരു സൃഷ്ടിപരമായ ഇടപെടലാണ് കേരളത്തിന്റെ ഈ വാർഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ, കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനം ഉണ്ടായിരുന്നിട്ടും, കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിത ക്ഷേമത്തെയും ശക്തിപ്പെടുത്തുകയും അത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വകാല ക്ഷേമ സഹായത്തിനും ദീർഘകാല വികസനത്തിനും ഊന്നൽ നൽകുന്നു. ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തിന് വിട്ടുവീഴ്ച ചെയ്യാതെ വിഭവങ്ങൾ സമാഹരിക്കുന്നു. വിഭവ സമാഹരണത്തിനായി പുതിയ മേഖലകൾ തിരിച്ചറിയുന്നു. അർഹതപ്പെട്ടതു കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ഉറപ്പാക്കുന്നു ഈ ബജറ്റ്. വിലക്കയറ്റത്തിന്റെ ദേശവ്യാപക അന്തരീക്ഷത്തിലും സാധാരണ ഉപഭോക്താക്കളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. നവകേരള നിർമ്മിതിക്കും വിജ്ഞാന സമ്പദ്ഘടനാ വികസനത്തിനും…

മർകസ് കുടിവെള്ളപദ്ധതി സമർപണം നാളെ(ഞായർ) കൊടുവള്ളിയിൽ

കൊടുവള്ളി: മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കളരാന്തിരി റഹ്മത്താബാദിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാളെ(09/02/2025 ഞായർ) നാടിന് സമർപ്പിക്കും. പ്രദേശത്ത് കുടിവെള്ളക്ഷാമം പതിവായ സാഹചര്യത്തിൽ എസ് വൈ എസ് കമ്മിറ്റി ഭാരവാഹികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് ശുദ്ധജല പദ്ധതി ആരംഭിക്കുന്നത്.  നഗരസഭയിലെ എട്ടാം ഡിവിഷനിലെ 15 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച പൊതുകിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനുമാണ് നാളെ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്. സമർപ്പണ ചടങ്ങ് എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു സ്വിച്ച് ഓൺ കർമം നിർവഹിക്കും. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ കളരാന്തിരി പ്രാർഥനക്ക് നേതൃത്വം നൽകും. പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി നൽകിയ വി പി…

ദേശീയ നിയമ സേവന അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ (15100) പ്രചരണവും നിയമ ബോധവൽക്കരണവും നടത്തി

ആലപ്പുഴ : ജില്ല നിയമ സേവന അതോറിറ്റിയും ആലപ്പുഴ കെഎസ്ആർടിസിയും സംയുക്തമായി ദേശീയ നിയമ സേവന അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ (15100) പ്രചരണവും നിയമ ബോധവൽക്കരണവും ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വച്ച് നടത്തി. പ്രസ്തുത പ്രോഗ്രാമിൽ ഡിഎൽഎസ്എ സെക്ഷൻ ഓഫീസർ എൻ ലവൻ സ്വാഗതം അർപ്പിച്ചു. എടിഒ എ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ഡിഎൽഎസ്എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ പ്രമോദ് മുരളി പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. നിയമ സേവന അതോറിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി. കെഎസ്ആർടിസി ഇൻസ്പെക്ടർ ആർ രജ്ഞിത്ത്, അഡ്മിനിസ്ട്രേറ്റ് ഓഫീസർ വൈ ജയകുമാരി എന്നിവർ പ്രസംഗിച്ചു. ഡിഎൽഎസ്എ പിഎൽവി തോമസ് ജോൺ പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തു.

കരുതാം നാളെക്കായി: ലഘു സമ്പാദ്യ പദ്ധതി തലവടി സിഎംഎസ് ഹൈസ്കൂളിൽ തുടക്കമായി

എടത്വ: ലഘു സമ്പാദ്യ പദ്ധതി ‘കരുതാം നാളേക്കായി’ തലവടി സിഎംഎസ് ഹൈസ്കൂളിൽ തുടക്കമായി. കുട്ടികളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കാനും പണത്തിന്റെ മൂല്യം എന്തെന്ന് മനസ്സിലാക്കുവാനും സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എടത്വ ട്രഷറി ഓഫീസർ എസ് സുധി നിർവഹിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും ചേർന്ന് നടത്തുന്ന സ്റ്റുഡൻസ് സേവിങ്സ് സ്കീം പദ്ധതി, ആദ്യ പാസ്സ് ബുക്ക് എൻ. ആർ ഹഗ്യക്ക് നൽകി. പിറ്റിഎ പ്രസിഡൻ്റ് കെ.റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, പദ്ധതി കോഓർഡിനേറ്റർ സാനി എം.ചാക്കോ, സൂസൻ വി. ഡാനിയേൽ, ബിജു, നിഷ. എസ്, അനുമോൾ ആൻ്റണി എന്നിവർ പ്രസംഗിച്ചു.  

തയ്യൽ തൊഴിലാളികൾക്ക് സർക്കാർ പലിശ രഹിത സംരഭ വായ്പകൾ നൽകണം: എഫ്. ഐ.ടി.യു

മലപ്പുറം: തയ്യൽ തൊഴിലാളികൾക്ക് സർക്കാർ പലിശ രഹിത സംരഭ വായ്പകൾ നൽകണമെന്ന് ടൈലറിംഗ് ആൻഡ്‌ ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ ഇ എച്ച് ആവശ്യപ്പെട്ടു. ടൈലറിംഗ് ആൻഡ്‌ ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ഭാരവാഹി പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷതവഹിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ, യൂണിയൻ ജില്ല സെക്രട്ടറി സമീറ വടക്കാങ്ങര, ജില്ലാ ട്രഷററായി അബൂബക്കർ പിടി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ, ഷീബ വടക്കാങ്ങര, ഖദീജ വേങ്ങര, ജോയിൻ സെക്രട്ടറിമാരായ സുരയ്യ കുന്നക്കാവ്, റഹ്മത്ത് പെരിന്തൽമണ്ണ, നസീമ കൊണ്ടോട്ടി, മുഹ്സിന താനൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു. വാർത്ത നൽകുന്നത്  സെക്രട്ടറി

റസ്റ്റോറന്റിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു

കൊച്ചി: കലൂരിലെ ഒരു കഫേയിൽ ‘കുക്കിംഗ് സ്റ്റീമർ’ പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിച്ചു. അതേസമയം മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ബംഗാൾ സ്വദേശിയായ സുമിത് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ നില ഗുരുതരമായി തുടരുന്നു. കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ താഴത്തെ നിലയിലുള്ള ഒരു കഫേയിൽ വ്യാഴാഴ്ച വൈകുന്നേരം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി വിവരം ലഭിച്ചതായി ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞത്, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതല്ലെന്നും, അമിതമായ മർദ്ദം മൂലമാണ് കഫേയിലെ ‘കുക്കിംഗ് സ്റ്റീമർ’ പൊട്ടിത്തെറിച്ചതെന്നുമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ സുമിതിനെ കഫേയ്ക്കുള്ളിൽ കണ്ടെത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്…

സംസ്ഥാന ബജറ്റ് 2025: റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്ക് 3061 കോടി; തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. റോഡുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി 1000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനുള്ള പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റികൾ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിക്ക് 1160 കോടി രൂപ ബജറ്റിൽ കണക്കാക്കിയിട്ടുണ്ട്. ആരോഗ്യ ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം നഗരത്തിൽ ഒരു ഐടി പാർക്ക് കൊണ്ടുവരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോല​ഗോപാൽ. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍…

കേരള ഭാഗ്യക്കുറിയുടെ പത്തു കോടിയുടെ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടാം തീയതി രണ്ടു മണിയ്ക്കാണ് ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍

അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ വിദ്യാർത്ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു

അടൂര്‍: പുതുതലമുറയിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി അടൂര്‍ ഹോളിഏഞ്ചല്‍സ് സ്‌കൂളില്‍ നഗരനയ കമ്മിഷന്‍ വിദ്യാർത്ഥി കൗണ്‍സില്‍ സംഘടിപ്പിച്ചു. കില നഗരനയ സെല്ലും യൂനിസെഫും അടൂര്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് മൂന്നാമത് നഗരനയ കൗണ്‍സില്‍ നടത്തിയത്. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറി എന്നിവരെ വിദ്യാർത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത സ്റ്റുഡന്റ്സ് കൗണ്‍സില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി. കില കണ്‍സള്‍ട്ടന്റ് ആന്റണി അഗസ്റ്റിന്‍ നേതൃത്വം നല്‍കി. നഗരസഭ പരിധിയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. അലാവുദ്ദീന്‍ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എം രാജു, എസ് പി സി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍ ജി സുരേഷ് കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, കില അര്‍ബന്‍…

അവകാശ സമരങ്ങളിലൂടെ ശക്തിയാർജിക്കുന്നത് മലപ്പുറത്തിൻ്റെ ആത്മാഭിമാനം കൂടിയാണ്: കെ.എ ഷഫീഖ്

മലപ്പുറം: സംഘ്പരിവാറും ഇടത് പക്ഷവും മുന്നോട്ട് വെക്കുന്ന അപരത്വവൽക്കരണ ശ്രമങളെ ഭയപ്പെടാതെ മലപ്പുറത്ത് ശക്തിപ്പെടുവരുന്ന വിദ്യാർത്ഥി യുവജന സമരങ്ങൾ ആത്മാഭിമാനത്തിൻ്റെയും ,രാഷ്ട്രിയമായ ഇഛാശക്തിയുടെതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.ഷഫീഖ് പറഞ്ഞു. ജനസംഖ്യാനുപാതിക വികസനം യാഥാർത്യമാക്കുക.മലപ്പുറത്തോടുള്ള വിവേചനം സർക്കാർ ധവളപത്രം പുറത്തിറക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ജില്ലാ നിവർത്തന പ്രക്ഷോഭ റാലിയുടെ സമാപനം മക്കരപറമ്പിൽ രോഹിത് വെമുല നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ്കാരക്കുന്ന്, ജംഷീൽ അബൂബക്കർ ,ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, കെ.പി.സമീറ, ബന്ന മുതുവല്ലൂർ, മെഹബൂബ് റഹ്മാൻ,വി.ടി.എസ് ഉമർ തങ്ങൾ,ഷബീർ പി. കെ, അഡ്വ: റാഷിന, മുബീൻ മലപ്പുറം അൽത്താഫ്,എന്നിവർ പ്രസംഗിച്ചു., അജ്മൽ ഷെഹീൻ, ഫായിസ് എല്ലാംങ്കോട്, അജ്മൽ തോട്ടോളി,…