ആലപ്പുഴ : ജില്ല നിയമ സേവന അതോറിറ്റിയും ആലപ്പുഴ കെഎസ്ആർടിസിയും സംയുക്തമായി ദേശീയ നിയമ സേവന അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ (15100) പ്രചരണവും നിയമ ബോധവൽക്കരണവും ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വച്ച് നടത്തി.
പ്രസ്തുത പ്രോഗ്രാമിൽ ഡിഎൽഎസ്എ സെക്ഷൻ ഓഫീസർ എൻ ലവൻ സ്വാഗതം അർപ്പിച്ചു. എടിഒ എ അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ഡിഎൽഎസ്എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ പ്രമോദ് മുരളി പ്രോഗ്രാം ഉത്ഘാടനം നിർവഹിച്ചു. നിയമ സേവന അതോറിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ബോധവൽക്കരണം നടത്തി. കെഎസ്ആർടിസി ഇൻസ്പെക്ടർ ആർ രജ്ഞിത്ത്, അഡ്മിനിസ്ട്രേറ്റ് ഓഫീസർ വൈ ജയകുമാരി എന്നിവർ പ്രസംഗിച്ചു. ഡിഎൽഎസ്എ പിഎൽവി തോമസ് ജോൺ പ്രോഗ്രാം കോ ഓർഡിനേറ്റ് ചെയ്തു.