എടത്വ: ലഘു സമ്പാദ്യ പദ്ധതി ‘കരുതാം നാളേക്കായി’ തലവടി സിഎംഎസ് ഹൈസ്കൂളിൽ തുടക്കമായി. കുട്ടികളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കാനും പണത്തിന്റെ മൂല്യം എന്തെന്ന് മനസ്സിലാക്കുവാനും സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എടത്വ ട്രഷറി ഓഫീസർ എസ് സുധി നിർവഹിച്ചു.
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും ചേർന്ന് നടത്തുന്ന സ്റ്റുഡൻസ് സേവിങ്സ് സ്കീം പദ്ധതി, ആദ്യ പാസ്സ് ബുക്ക് എൻ. ആർ ഹഗ്യക്ക് നൽകി. പിറ്റിഎ പ്രസിഡൻ്റ് കെ.റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, പദ്ധതി കോഓർഡിനേറ്റർ സാനി എം.ചാക്കോ, സൂസൻ വി. ഡാനിയേൽ, ബിജു, നിഷ. എസ്, അനുമോൾ ആൻ്റണി എന്നിവർ പ്രസംഗിച്ചു.