കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി

തിരൂര്‍: മുത്തൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: റാഷിദ, റാഫിദ, റാഷിഖാ. മരുമക്കള്‍: ജലീല്‍ താനാളൂര്‍, ശിഹാബ് തിരുന്നാവായ. സഹോദരന്‍മാര്‍: കല്ലിങ്ങല്‍ മുഹമ്മദ് അലി, സുബൈര്‍. കബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോരങ്ങത്ത് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

എസ്.ഐ.ഒ മലപ്പുറം ജില്ലാ കേഡർ കോൺഫറൻസിന് തുടക്കമായി

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കേഡർ കോൺഫറൻസിന് തുടക്കമായി. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. വംശീയ കാലത്ത് ഇന്ത്യൻ സാമൂഹിക പരിസരത്തെ മുസ്ലിം വിദ്യാർഥിത്വത്തിന്റെ അനിവാര്യതയെ തിരിച്ചറിയുന്ന തുടർച്ചയിലാണ് കേഡർ കോൺഫറൻസ് സംഭവിക്കുന്നത് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ മുഖ്യാതിയായി പങ്കെടുത്തു. ഫാഷിസ്റ്റ് കാലത്തെ ഒരു മാധ്യമ പ്രവർത്തകന്റെ ഭാവന – ആശങ്കകളെ പങ്കുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസാരം.ലോകത്തെ ഫലസ്തീൻ അടക്കമുള്ള വിത്യസ്ത ഇസ്ലാമിക വിമോചന ഭാവനകളെയും ആവിഷ്കാരങ്ങളെയും പ്രതിനിധീകരിച്ച് സജ്ജീകരിച്ച സമ്മേളന നഗരി സംഗമത്തിൽ ശ്രദ്ധേയമായി.

നവകേരള സദസിന് പറവൂർ ഹയർ സെക്കൻഡറി സ്കൂള്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി

എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി എറണാകുളം പറവൂർ ഹയർ സെക്കൻഡറി സ്കൂള്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി. എട്ട് മീറ്ററോളം മതിലാണ് പൊളിച്ചു മാറ്റിയത്. പറവൂർ നഗരസഭ ഇടപെട്ടിട്ടും പറവൂർ തഹസിൽദാറുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ. നവകേരള സദസ്സില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് പൊളിച്ചതെന്ന് സംഘാടക സമിതി വാദിച്ചു. നവകേരള സദസ് പരിപാടിക്ക് ശേഷം സ്‌കൂൾ മതിൽ പുനർനിർമിക്കാനുള്ള ചുമതല കമ്മിറ്റി ഏറ്റെടുക്കുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്.  

ട്രോളി ബാഗിൽ 13 കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 13 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ അൻസാരി, ഷരീഫ്, ഫൈസൽ, സജീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ ട്രോളി ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിരോധിത വസ്തുക്കളുമായി ഓട്ടോയിൽ കയറാൻ ശ്രമിക്കവേയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അറസ്റ്റിലായവർക്ക് ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചരിത്രമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി.

ഒന്നര വയസ്സുള്ള കുഞ്ഞിന് തെറ്റായ മരുന്ന് നൽകി; നഴ്‌സിനെതിരെ രക്ഷിതാക്കൾ പരാതി നൽകി

മലപ്പുറം: വണ്ടൂരിലെ സർക്കാർ താലൂക്ക് ആശുപത്രിയിൽ ഒന്നര വയസുള്ള കുഞ്ഞിന് തെറ്റായ മരുന്ന് നൽകിയതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് കുട്ടിക്ക് മരുന്ന് മാറ്റി നൽകിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാവിലെ ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട കുട്ടിയെ വണ്ടൂരിലെ സർക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. ചുമയ്‌ക്ക് നൽകിയ മരുന്ന് നൽകുന്നതിന് പകരം മറ്റൊരു മരുന്നാണ് നഴ്‌സ് കുട്ടിക്ക് നൽകിയത്. മരുന്ന് ശരീരത്തിൽ പ്രവേശിച്ചതോടെ കുഞ്ഞ് തളർന്നു. ഉടൻ തന്നെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി

സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു. മക്കള്‍: സൈതലവി ഹാജി (ബാവ), അലിക്കുട്ടി ഹാജി, സിദ്ധീഖ്, ഹുസൈന്‍, ബീരാന്‍, (കെഎം സില്‍ക്‌സ്) സൈനബ, മൈമൂന, സുലൈഖ, സാജിദ, ഹാജറ. റിപ്പോര്‍ട്ട് നല്‍കുന്നത് : ഹുസൈന്‍ (മകന്‍)

ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍‌കര്‍ ഉദ്ഘാടനം ചെയ്തു. കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ ആണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ആയുർവേദത്തിന്റെ പരിവർത്തന രീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുന്നു. കേരളത്തിന്റെ ആയുർവേദ ടൂറിസം ക്ഷേമം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ഈ ചുവടുവയ്പ് ഒരു നാഴികക്കല്ലാണ്. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനും ഇത് ഇന്ത്യയെ സഹായിക്കും. 8 വർഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യയുടെ ഡിജിറ്റൽ…

60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസി വെൽഫെയർ ബോർഡിൽ അംഗമാകാനുള്ള പ്രായപരിധി അറുപത് വയസ്സ് എന്നത് മാറ്റി 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അവസരമൊരുക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സീസൺ സമയത്ത് വിമാന ടിക്കറ്റ് ചാർജ് ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ ഇടപെടണമെന്നും വിമാന ടിക്കറ്റ് കൊള്ളക്ക് ശാശ്വത പരിഹാരമായി യാത്രാ കപ്പൽ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് കേരളത്തിലെ ടൂറിസം മേഖലക്ക് കൂടി ഗുണപ്രദമാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷേമനിധി, സാന്ത്വനം സഹായങ്ങൾ തുടങ്ങിയവ പ്രവാസികൾക്ക് ലഭിക്കാൻ കാലതാമസം നേരിടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മലപ്പുറം ഫാറൂഖ് ഹാളിൽ ചേർന്ന യോഗത്തിൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. എകെ സൈതലവി, കോട്ടയിൽ ഇബ്‌റാഹിം, ഹംസ മണ്ടകത്തിങ്കൽ, മുഹമ്മദലി സി വേങ്ങര, മുഹമ്മദലി മാസ്റ്റർ മങ്കട എന്നിവർ സംസാരിച്ചു.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജീവിതം ദുരൂഹത നിറഞ്ഞതാണെന്ന് നാട്ടുകാര്‍

ചാത്തന്നൂർ: കൊല്ലം ഓയൂർ സ്വദേശിനിയായ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാറും കുടുംബവും ഒറ്റപ്പെട്ടതും ദുരൂഹത നിറഞ്ഞതുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ താമസിക്കുന്ന ഇരുനില വീട്ടിൽ ആരും അങ്ങനെ കയറില്ല. ഇവര്‍ പുറത്തുപോകുന്നതെല്ലാം കാറിലാണ്. അയൽക്കാരുമായി അടുപ്പം പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. 52 കാരനായ പത്മകുമാർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ഇവർ ജംഗ്ഷനിൽ ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ ഇടയ്ക്കിടെ ബേക്കറിയില്‍ പോകും. ജീവനക്കാരിയാണ് മുഴുവൻ സമയവും ബേക്കറിയില്‍. വീട് നിറയെ നായ്ക്കളാണ്. അതുകാരണം ഭയന്ന് കച്ചവടക്കാർ പോലും പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു കിലോമീറ്റർ അകലെ ചിറക്കരയില്‍ ഫാം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഓടുമേഞ്ഞ വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. ഈ ഫാമിലാണൊ വീട് എന്ന് പോലീസിന്…

അടിമാലിയിൽ സമരം ചെയ്യുന്ന വയോധികർക്കു നല്‍കിയ വാഗ്ദാനം നിറവേറ്റി സുരേഷ് ഗോപി

ഇടുക്കി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടി (87), അന്നമ്മ (80) എന്നിവർക്ക് പെൻഷന്റെ ആദ്യ ഗഡു വിതരണം നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി നിർവഹിച്ചു. നവംബർ 17 ന് അടിമാലിക്ക് സമീപം മറിയക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി അവർക്കും അന്നമ്മയ്ക്കും എംപിയുടെ പെൻഷനിൽ നിന്ന് 1600 രൂപ വീതം വരും മാസങ്ങളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബി.ജെ.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്ത സുരേഷ് ഗോപി, പണം ഈ വയോധികര്‍ക്ക് വിതരണം ചെയ്യാൻ നിർദേശിച്ചു. സുരേഷും മറ്റ് നേതാക്കളും വെള്ളിയാഴ്ച അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തി തുക കൈമാറി. വരുംമാസങ്ങളിലും തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് നവംബർ എട്ടിന് അടിമാലി ടൗണിൽ…