ഇലന്തൂരിലെ നരബലി: മുഖ്യപ്രതിയെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി : രണ്ട് സ്ത്രീകളുടെ മരണത്തിനിടയാക്കിയ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജു അറിയിച്ചു. കൂടാതെ, ഇരകളുടെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം സംസ്കരിച്ച പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ വില്ലേജിലെ പ്രതിയുടെ വീടും സമീപത്തെ വസ്തുവും ഉൾപ്പെടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 11 ന് നടന്ന ദാരുണമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ മസാജ് തെറാപ്പിസ്റ്റായ ഭഗവൽ സിംഗ് (68), ഭാര്യ ലൈല (59) എന്നിവരെ ഷാഫി (52) എന്നിവരോടൊപ്പം അറസ്റ്റ് ചെയ്തു. നരബലി തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നും ഐശ്വര്യം കൊണ്ടുവരുമെന്നും ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെത്തുടർന്ന്, തെരുവുകളിൽ ലോട്ടറി ടിക്കറ്റ് വിറ്റ് നിത്യജീവിതം നയിച്ചിരുന്ന രണ്ട് സ്ത്രീകളെ അവർ “ബലിയർപ്പിച്ചു”. മരിച്ചവരുടെ…

ഇലന്തൂർ നരബലി സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി

എറണാകുളം: ഇലന്തൂരില്‍ നടന്ന ഇരട്ട നരബലി സമൂഹ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, സമാനതകളില്ലാത്ത കുറ്റകൃത്യമാണെന്നും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശാസ്ത്രബോധത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ ഭരണഘടനയുടെ ആത്മാവ്. വിചിത്രമായ വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, ആചാരങ്ങളും തുടങ്ങിയവ പ്രചരിപ്പിക്കാന്‍ പ്രധാനമായും facebook, മൊബൈൽ ഫോൺ, YouTube തുടങ്ങിയ ആധുനിക ശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഫലത്തിൽ, ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ സമൂഹത്തെ മുന്നോട്ട് നയിക്കുന്നു. അതേസമയം, അത്തരം പിന്തിരിപ്പൻ പ്രവർത്തനങ്ങൾ സമൂഹത്തെ പിന്നോട്ടടിക്കുന്നു. അന്വേഷിക്കേണ്ട 20 പ്രത്യേക മേഖലകൾ അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കേസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ശരിയായതും സമഗ്രവുമായ അന്വേഷണത്തിന് കൂടുതൽ സൂചനകളും വിവരങ്ങളും ലഭിക്കുന്നതിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. പ്രതികളെ…

ജന്മദിനത്തിൽ അമ്മയെ കാണാൻ പതിനായിരങ്ങളെത്തി

സ്വന്തം ജീവിതത്തിൽ മനുഷ്യൻ സൃഷ്ടിക്കുന്ന വേർതിരിവുകളുമാണ് ഇന്നത്തെ എല്ലാ ദു:ഖങ്ങൾക്കും കാരണം; മാതാ അമൃതാനന്ദമയി ദേവി കൊല്ലം: ജീവിതമാകുന്ന പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ അർധസ്വപ്‌നത്തിലെന്ന പോലെയാണ് അവന്റെ കർമ്മങ്ങൾ ചെയ്യുന്നതെന്നും സ്വന്തം ജീവിതത്തിലും സമൂഹത്തിലും മനുഷ്യൻ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിടവുകളും വേർതിരിവുകളുമാണ് മനുഷ്യന്റെ ഇന്നത്തെ എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഈ ജീവിതവും സുഖവും സൗഭാഗ്യങ്ങളുമെല്ലാം ഈശ്വരനെന്ന മഹാശക്തിയുടെ ദാനമാണെന്നുള്ളതാണ് സത്യമെന്നും യഥാർത്ഥ പ്രേമം ഉണ്ടെങ്കിലേ ഈശ്വരനും പ്രകൃതിയും മനുഷ്യനിൽ അനുഗ്രഹം ചൊരിയുകയുള്ളൂവെന്നും 69ാം ജന്മദിനത്തിൽ അമൃതപുരി ആശ്രമത്തിൽ ജന്മദിന സന്ദേശം നൽകവേ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജന്മദിനത്തിൽ മാതാ അമൃതാനന്ദമയി ദേവിയെ ദർശിക്കാൻ പതിനായിരങ്ങളാണ് വ്യാഴാഴ്ച അമൃതപുരിയിലേക്ക് ഒഴുകിയെത്തിയത്. ആഘോഷങ്ങളൊഴിവാക്കിയായിരുന്നു ഇത്തവണത്തെ പിറന്നാൾ ആചരണം. രാവിലെ 5 മണി മുതൽ അമൃതപുരി ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചു. ലളിതാ…

ശോഭ മെഡോസ്-വിസ്പറിംഗ് ഹിൽ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ടിന് തിരുവനന്തപുരം ആക്കുളത്ത് തുടക്കം

പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശോഭ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ആദ്യ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ട്ടാണ് ശോഭ മെഡോസ്-വിസ്പറിങ്ങ് ഹിൽ. തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായ ശോഭ ലിമിറ്റഡ്, തിരുവനന്തപുരത്തെ ആക്കുളത്ത് ‘ശോഭ മെഡോസ് വിസ്പറിങ്ങ് ഹിൽ’ എന്ന തങ്ങളുടെ ആഡംബര അപ്പാർട്ട്മെന്റുകളുടെ ആദ്യ ഗേറ്റഡ് കമ്മ്യൂണിറ്റി സംരംഭത്തിന് തുടക്കം കുറിച്ചു. അന്താരാഷ്ട്ര നിലവാരത്തിലും ആഡംബരത്തിലും ഉയർന്ന ജീവിതശൈലിയിലുമുള്ള പ്രോജക്ടുകൾക്ക് പേരുകേട്ട ശോഭ തങ്ങളുടെ പുതിയ അപ്പാർട്മെന്റ്റ് പ്രോജക്ടിലൂടെ ഉപഭോക്താക്കൾക്ക് ആഡംബര ജീവിതശൈലിക്കും ഉയർന്ന നിക്ഷേപത്തിനുമുള്ള മാർഗങ്ങളാണ് തുറന്നുകൊടുക്കുന്നത്. അന്താരാഷ്ട്ര എയർപോർട്ട്, നാഷണൽ ഹൈവേ 66, റെയിൽവേ സ്റ്റേഷൻ, പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കേരളത്തിലെ പ്രധാനപ്പെട്ട ഐടി ഹബ്ബ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് അപ്പാർട്മെന്റുകൾ സ്ഥിതി ചെയ്യുക. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉയർന്ന നിലവാരത്തിലുള്ള പ്രോജക്ടുകൾ ആവിഷ്കരിക്കുന്നതിൽ കേരള വിപണിക്ക്…

ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപി‌എം

ന്യൂഡൽഹി: രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എം. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് ഇതിന് ഉദാഹരണമാണെന്ന് സിപിഎം ആരോപിച്ചു. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിലാണ് ഹിന്ദി രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സിപിഎം രൂക്ഷമായി വിമർശിച്ചത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷാ പ്രാവീണ്യം നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിവേചനപരമാണ്. മാതൃഭാഷ ഹിന്ദിയല്ലാത്തവരോടുള്ള കടുത്ത വിവേചനമാണിതെന്നും സിപിഎം ആരോപിച്ചു. കേന്ദ്ര സർവകലാശാലകളിൽ ഹിന്ദി പഠന മാധ്യമമാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ, ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രംഗത്തെത്തിയതോടെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെയും കേന്ദ്ര സർവകലാശാലകളിൽ മാത്രം ഹിന്ദി പഠനമാധ്യമമാക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ എല്ലാ വിദ്യർഥികൾക്കും കേന്ദ്ര സർവകലാശാലകളിൽ…

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ചു; പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെതിരെ പ്രതികാര നടപടിയുമായി മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രികയുടെ ആകൃതിയിലുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഡോക്ടർമാരുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയതിന് യുവതിയുടെ ഭർത്താവിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകി. തെറ്റ് പറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോയിലാണ് നടപടി. അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രികയുടെ രൂപത്തിലുള്ള ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത് മറ്റേതെങ്കിലും ആശുപത്രിയില്‍ സംഭവിച്ചതാകാം എന്നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരുടെ പ്രാഥമിക വിശദീകരണം. ഈ വാദം പൊളിച്ചെഴുതുന്ന വീഡിയോ പിന്നീട് പുറത്തുവന്നതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി. ഇതിനിടെയിലാണ് യുവതിയുടെ ഭർത്താവ് അഷ്‌റഫിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്. ഇന്ന് വൈകിട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി അഷ്‌റഫ് പറഞ്ഞു. അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് കാട്ടി മെഡിക്കൽ കോളജ് മദർ ആൻഡ് ചൈൽഡ് കെയർ…

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: യുവ അദ്ധ്യാപിക നൽകിയ പീഡന പരാതിയെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കുറ്റവാളികൾ തമ്മിൽ ലിംഗവ്യത്യാസമില്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടർമാർ എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും എൽദോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എം.എൽ.എ പത്ത് തവണ ഒരേ കാര്യങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്എല്‍ദോസ് കുന്നപ്പിള്ളിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് എം.എല്‍.എയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു.അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല സത്യസന്ധമായി സത്യസന്ധർ…

അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരെയുള്ള പോരാട്ടം സി.പി.എം ശക്തിപ്പെടുത്തണം

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന മന്ത്രവാദ കൊലപാതകം കേരളത്തിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രത തുറന്നുകാട്ടുന്നതാണെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നതായും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവന്ന്‌ സമൂഹത്തിനൊരു പാഠമായി ഈ അന്വേഷണത്തെ മാറ്റണം. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമെങ്കിൽ പുതിയ നിയമനിർമാണമുൾപ്പെടെ ആലോചിക്കേണ്ടതാണെന്നും സിപിഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.  

റോസിലിയുടേയും പത്മയുടേയും മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു

കോട്ടയം: പത്തനംതിട്ട ഇലന്തൂരിൽ നരബലിയിൽ കൊല്ലപ്പെട്ട റോസിലിയുടെയും പത്മയുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നാളെയും (ഒക്‌ടോബർ 13) പോസ്റ്റ്മോര്‍ട്ടം തുടരുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ട് നല്‍കും. ദുര്‍മന്ത്രവാദത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹാവശിഷ്‌ടങ്ങള്‍ ഇന്നലെയാണ് (ഒക്‌ടോബര്‍ 11) വൈദ്യന്‍ ഭഗവല്‍ സിങ്ങിന്‍റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ആദ്യം പദ്മയുടെയും പിന്നീട് നീണ്ട തിരച്ചിലിനൊടുവിൽ റോസിലിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ഡോ. ദീപു, ഡോ. ജോമോൻ എന്നിവരുടെ നേതൃത്വത്തിലാണ്…

ഷാഫി ആസൂത്രണം ചെയ്ത നരബലി; ഭഗവല്‍ സിംഗും ലൈലയും നരഭോജനം നടത്തിയതായി സംശയം

എറണാകുളം: എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി തിരുവല്ലയ്ക്കു സമീപം കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, നരബലി ആസൂത്രണം ചെയ്തത് മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. കൂട്ടുപ്രതികളായ ഭഗവൽ സിംഗിന്റേയും ലൈലയുടെയും അന്ധവിശ്വാസം മുതലെടുത്താണ് ഷാഫി കൊലപാതകം നടത്തിയത്. കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മയെ കാണാനില്ലെന്ന് അവരുടെ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു സാധാരണ തിരോധാനക്കേസല്ലെന്ന് ആദ്യം മുതലേ പോലീസിന് അറിയാമായിരുന്നു. പത്മയെ സ്‌കോർപിയോ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമായി. ഷാഫിയുടേതാണ് വാഹനം. എന്നാൽ ഇയാളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും പോലീസിന് ബുദ്ധിമുട്ടായിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലായിരുന്നു പ്രതിയുടെ മൊഴി. ഒടുവിൽ കൂട്ടുപ്രതികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ്…