പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാന ജനറൽ സെക്രട്ടറി പിരിച്ചുവിട്ടു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പിരിച്ചുവിട്ടു. എല്ലാ സംഘടനാ പ്രവർത്തനങ്ങളും നിർത്താനും കേഡറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഘടന നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എല്ലാ അംഗങ്ങൾക്കും അവരുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസ്താവനയുടെ പൂര്‍ണ രൂപം: “പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന്…

യുവ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ വനിതാ കമ്മീഷൻ അപലപിച്ചു

തിരുവനന്തപുരം: കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ അപലപിച്ച് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. ഇത് അത്യന്തം ആശങ്കാജനകവും അപലപനീയവുമാണെന്ന് പ്രതികരിച്ച അവര്‍, സംഭവത്തിൽ പോലീസ് ഉടൻ ഇടപെട്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതു കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവണം. കോഴിക്കോട്ടെ സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സിനിമാ പ്രമോഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് യുവനടി ലൈംഗികാതിക്രമത്തിനിരയായത്. തിരക്കിനിടയിൽ അക്രമം നടത്തിയ യുവാവിന്റെ മുഖത്ത് നടി അടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ നിർമ്മാതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ ബി.ജെ.പി തീവ്രശ്രമം നടത്തുമ്പോഴും പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദ രണ്ട് പ്രധാന ക്രിസ്ത്യൻ വിഭാഗങ്ങളിലെ ആർച്ച് ബിഷപ്പുമാരുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. ഞായറാഴ്ച കോട്ടയം തെള്ളകത്തുള്ള ക്നാനായ സഭയുടെ വിദ്യാഭ്യാസ കാമ്പസിൽ വച്ച് സീറോ മലബാർ സഭയുടെ ചങ്ങനാശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ക്നാനായ സഭയുടെ കോട്ടയം രൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവരുമായാണ് നദ്ദ കൂടിക്കാഴ്ച നടത്തിയത്. വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിലെ രാഷ്ട്രീയ, സാമുദായിക നേതാക്കൾ ചേർന്ന് രൂപീകരിച്ച ഭാരതീയ ക്രിസ്ത്യൻ സംഗമം (ബിസിഎസ്) എന്ന സംഘടനയുടെ രൂപീകരണത്തിന് തൊട്ടുപിന്നാലെയാണ് യോഗത്തിന് പ്രാധാന്യം ലഭിച്ചത്. ന്യൂനപക്ഷങ്ങളുമായുള്ള ബിജെപിയുടെ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹവുമായി അടുത്തിടപഴകാൻ പാർട്ടി ശ്രമിച്ചുവരികയാണ്.…

കുടുംബ പ്രശ്നം: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്: കോതകുറിശ്ശിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കിഴക്കേപ്പുരയ്ക്കല്‍ രജനി(37) യാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരുടെ മകളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരെ ഉടന്‍ ഒറ്റപ്പാലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് കൃഷ്ണദാസെന്ന് പോലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

പി എഫ് ഐ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം; മലപ്പുറം ജില്ലയിൽ നിന്ന് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റു ചെയ്തു

മലപ്പുറം: ജില്ലയിലെ തിരൂരിൽ നിന്നും പെരുമ്പടപ്പിൽ നിന്നും ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റു ചെയ്തു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ PFI, SDPI പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. 18 സ്ഥലങ്ങളിൽ പോലീസ് പരിശോധനയും നടത്തി. തിരൂരിലെ എസ്ഡിപിഐ പ്രവർത്തകൻ കാസിം, പൊന്നാനി സ്വദേശികളായ പിഎഫ്ഐ പൊന്നാനി മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി ഫൈസൽ റഹ്മാൻ, കുഞ്ഞൻബാവ, കുഞ്ഞിമുഹമ്മദ് എന്നിവരും അറസ്റ്റിലായി. ഹർത്താൽ ദിനത്തിൽ ലോറി തകർത്തതിന് പെരുമ്പടപ്പില്‍ നിന്നാണ് സക്കീറും റമീസും അറസ്റ്റിലായി. കേരളം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമായതിനാല്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനം നടപ്പാക്കാനായി കേരള പോലീസ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചാല്‍ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. ക്യാമ്പുകളിലെ പോലീസുകാരെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ഗർഭച്ഛിദ്രത്തിന് ഭാര്യക്ക് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗര്‍ഭിണിക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ സുപ്രധാന പരാമര്‍ശവുമായി ഹൈക്കോടതി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിൽ ഗർഭച്ഛിദ്രത്തിന് ഭർത്താവിൽ നിന്ന് അനുമതി വാങ്ങണമെന്ന വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു. ഗർഭാവസ്ഥയുടെയും പ്രസവത്തിന്റെയും വേദനയും സമ്മർദ്ദവും സ്ത്രീ സഹിക്കുന്നു എന്നതാണ് ഇതിന് കാരണം. കോട്ടയം സ്വദേശിനിയായ 21കാരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതിൽ മെഡിക്കൽ നിബന്ധനകൾ അനുസരിച്ച് ഗർഭഛിദ്രത്തിന് യുവതി അനുമതി തേടിയിരുന്നു. ഗർഭിണിയായ സ്ത്രീ നിയമപരമായി വിവാഹമോചിതയോ വിധവയോ അല്ല. യുവതിക്ക് ഭർത്താവുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് വിജി അരുൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതി ഭർത്താവിനെതിരെ ക്രിമിനൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവിന് അവരോടൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞിരുന്നു. അതിനാൽ, ഇത് അവരുടെ ദാമ്പത്യ ജീവിതത്തിൽ സമൂലമായ മാറ്റത്തിന് തുല്യമാണെന്ന് കോടതി വിലയിരുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്…

പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തു

കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂരിലാണ് സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍-അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടർ മുള്ളൻബസാർ സ്വദേശി കൊട്ടേക്കാട്ട് സ്വദേശി അച്ചു എന്ന അനീഷിനെ (35) യാന് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാർ അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2021 ഒക്ടോബർ മുതൽ പലതവണ ഇയാൾ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി.

ജി. ദേവരാജൻ മാസ്റ്ററുടെ 95-ാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: അനശ്വര സംഗീതജ്ഞൻ ജി. ദേവരാജൻ മാസ്റ്ററുടെ 95-ാം ജന്മദിനം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇന്നലെ മാനവീയം വീഥി ദേവരാജൻ സ്‌ക്വയറിൽ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരും പിന്നണി ഗായകരും ആരാധകരും ചേർന്ന് പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. ഗായകരായ കല്ലറ ഗോപന്‍, രാജീവ് ഒ. എവി, രാജലക്ഷ്മി, സരിത രാജീവ്, അപര്‍ണ രാജീവ്, ഫൗണ്ടേഷന്‍ പ്രസിഡന്റ് ജയമോഹന്‍, സെക്രട്ടറി കരമന ഹരി എന്നിവരോടൊപ്പം തിരുവനതപുരം കോര്‍പ്പറേഷന്റെ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് ദീപങ്ങള്‍ തെളിയിച്ചു. ഒ.എന്‍.വി. ദേവരാജന്‍ കൂട്ടുകെട്ടിലെ അനശ്വര ഗാനമായ വരിക ഗന്ധര്‍വ്വ ഗായകാ വീണ്ടും എന്ന ഗാനം ഗായകര്‍ ആലപിച്ചു. ദേവരാജ സംഗീതത്തിൽ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിന്റെ 50-ാം വാർഷികാഘോഷം ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ ഒക്ടോബറിൽ സംഘടിപ്പിക്കും. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  

അങ്കിത ഭണ്ഡാരി വധക്കേസ്: ബിജെപിയും ആർഎസ്‌എസും സ്ത്രീകളെ ‘വസ്തുവായി’ കാണുന്നു: രാഹുൽ ഗാന്ധി

മലപ്പുറം : ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റായ 19 കാരിയെ ബിജെപി നേതാവിന്റെ മകൻ കൊലപ്പെടുത്തിയെന്നാരോപിച്ച് ഉത്തരേന്ത്യയിൽ പ്രതിഷേധത്തിന് ഇടയാക്കിയ വിഷയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഭാരത് ജോഡോ യാത്രാ പ്രസംഗത്തിൽ ഉന്നയിച്ചു. സ്ത്രീകളെ ഒരു ‘വസ്തുവായി’ കാണുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രത്തെയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. അങ്കിത ഭണ്ഡാരി എന്ന യുവതിയുടെ കൊലപാതകത്തെ പരാമർശിച്ച് കോൺഗ്രസ് നേതാവ് ആരോപിച്ചു, “ഹോട്ടൽ ഉടമയായ ബിജെപി നേതാവും ഹോട്ടൽ നടത്തിയിരുന്ന അദ്ദേഹത്തിന്റെ മകനും ഒരു പെൺകുട്ടിയെ വേശ്യയാക്കാൻ നിർബന്ധിക്കുകയായിരുന്നു. അവൾ വിസമ്മതിച്ചപ്പോഴാണ് ആറ് ദിവസത്തിന് ശേഷം ഋഷികേശിന് സമീപമുള്ള ചീല കനാലിൽ ഭണ്ഡാരിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്ങനെയാണ് ബിജെപി സ്ത്രീകളോട് പെരുമാറുന്നതെന്നും വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ആരോപിച്ചു. അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ സെപ്റ്റംബർ 25 ന് ഉത്തരാഖണ്ഡിലെ ഒരു പ്രധാന ഹൈവേ എട്ട്…

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനം

പാലക്കാട്: രണ്ട് ദിവസമായി ജില്ലയിലെ കാമ്പസുകളിൽ ആവേശം തീർത്ത ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനമായി. ചൊവ്വാഴ്ച രാവിലെ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലായിരുന്നു ആദ്യ പര്യടനം. സി.ഐയുടെ അനുമതി വേണമെന്ന് പറഞ്ഞ് പോലീസ് കാരവനെ കാമ്പസിന് മുന്നിൽ തടഞ്ഞു. പോലീസും ഫ്രറ്റേണിറ്റി പ്രവർത്തകരും വാക്കുതർക്കത്തിലായതിനെ തുടർന്ന് സി.ഐ സ്ഥലത്തെത്തി. തുടർന്ന് ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി കാരവന് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റംഗം നുജൈം പി.കെ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റംഗം ആബിദ് വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകർക്ക് അംഗത്വ കാർഡ് നൽകി. യൂണിറ്റ് ഭാരവാഹികളായ റിഷാന, സഫ് വ,ഫാദിയ, മണ്ഡലം അസി.കൺവീനർ ഷിബിൻ എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റും കാരവന് സ്വീകരണം നൽകി. ജില്ല സെക്രട്ടറിയേറ്റംഗം റഷാദ് പുതുനഗരം, യൂണിറ്റ് ഭാരവാഹികളായ ഹസ്ന തസ്നി, സഫ് വാൻ എന്നിവർ…