‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയം: മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും വേണ്ടി സംസ്ഥാന സർക്കാർ കെഎസ്ആർടിസി വഴി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയമാണെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. കഴിഞ്ഞ 50 ദിവസത്തെ ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവറിലെ കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിയദർശിനി പദ്ധതിയിൽ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തിൽ നിന്ന് 12.71 ലക്ഷമായി ഉയർന്നു. നിലവിൽ കെഎസ്ആർടിസി യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുന്നാൾ എഞ്ചിനീയറിങ് കോളേജിന്റെ സഹായത്തോടെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങൾ പഠിക്കും. പൊതുഗതാഗത ഉപയോഗം വർധിച്ചതോടെ കാർബൺ ഡയോക്‌സൈഡ് പുറം തള്ളൽ ഗണ്യമായി കുറഞ്ഞതായി…

ഈ വര്‍ഷത്തെ തിരുവോണ ബമ്പര്‍ ലോട്ടറി ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണ ബമ്പർ ലോട്ടറി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തുക ₹30 കോടിയായി ഉയർത്തിയ ബമ്പര്‍ ടിക്കറ്റാണ് അദ്ദേഹം പുറത്തിറക്കിയത്. സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് നടത്തിയ ചെറിയ ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടന്നത്. തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ലോട്ടറീസ് ഡയറക്ടർ അഞ്ജു കെ.എസ്. എന്നിവർ പങ്കെടുത്തു. ജൂലൈ 20 മുതൽ ടിക്കറ്റുകൾ വിറ്റു തുടങ്ങും. സെപ്റ്റംബർ 26 ന് നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനത്തുക 25 കോടിയിൽ നിന്ന് 30 കോടിയായി വർദ്ധിപ്പിച്ചതായി ഡയറക്ടറേറ്റ് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ നടത്തുന്ന കേരള സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. ടിക്കറ്റ് വില ₹500 ആയി മാറ്റമില്ലാതെ തുടരും. ഒന്നാം…

ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

യു എസ് ടിയുടെ മികച്ച നേതൃത്വ പാടവം, നൂതന ആശയങ്ങൾ നടപ്പാക്കുന്നതിലെ മികവ്, പഠന-പരിശീലന രംഗത്തെ മുന്നേറ്റങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണ് സ്ഥാപന, വ്യക്തിഗത തലങ്ങളിലായി ലഭിച്ച ഏഴ് പുരസ്കാരങ്ങൾ. തിരുവനന്തപുരം: രാജ്യത്തെ മുൻ നിര പുരസ്കാരങ്ങളായ ഇ.ടി. എച്ഛ് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്‌സ് 2026-ൽ മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഏഴു പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കമ്പനി-തലത്തിലും വ്യക്തിഗത തലത്തിലും ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് യു എസ് ടിക്ക് സമ്മാനിച്ചത്. വിവിധ നേതൃവിഭാഗങ്ങളെ ഉൾക്കൊളളിച്ചുകൊണ്ടുള്ള ഈ അംഗീകാരം, ഭാവിയിലേക്ക് സജ്ജമായ പ്രതിഭകളെ വളർത്താനും ഉപഭോക്തൃ മൂല്യം വർധിപ്പിക്കുന്ന കഴിവുകൾ തുടർച്ചയായി ശക്തിപ്പെടുത്താനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്. മാനവശേഷി വികസനവും പഠനപ്രവർത്തനങ്ങളും വഴി വ്യക്തികളെ ശാക്തീകരിക്കുകയും, ഭാവി മുന്നിൽക്കണ്ട് കൊണ്ടുള്ള കഴിവുകൾ രൂപപ്പെടുത്തുകയും, നാളെയുടെ തൊഴിലിടങ്ങളെ ശക്തമാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ…

കാവനൂരിൽ മർകസ് യുനാനി ക്ലിനിക് ഉദ്ഘാടനം നാളെ, 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

കാവനൂർ: ആതുരസേവന രംഗത്ത് പതിനഞ്ച് വർഷമായി ശ്രദ്ധേയമായ സേവനം തുടരുന്ന കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റൽ സേവന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാവനൂരിൽ പുതിയ ക്ലിനിക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 16 വ്യാഴാഴ്ച) മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും. വിവിധ വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും, യുനാനി റെജിമെന്റൽ തെറാപ്പികളും ക്ലിനിക്കിൽ ലഭ്യമാകും. കൂടാതെ ഗുണനിലവാരമുള്ള യുനാനി മരുന്നുകളുടെ വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ ദീർഘകാലമായി അലട്ടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിൽ സാധാരണക്കാർക്ക് സമഗ്രമായ യുനാനി ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്. കാവനൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിദഗ്ധ യുനാനി ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായകരമാകും. ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  നാളെ  മുതൽ 20 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും…

മർകസ് ത്വൈബ ഗാർഡൻ 14-ാം വാർഷികം: ‘വെരിറ്റാസ് ലെക്സ് ത്വൈബ’ ലീഗൽ സെൽ സമർപ്പിച്ചു

മാജിഖണ്ഡ(പശ്ചിമ ബംഗാൾ): മർകസ് ദേശീയ മിഷനായ ബംഗാൾ ത്വൈബ ഗാർഡന്റെ 14-ാമത് വാർഷിക സ്ഥാപക ദിനാഘോഷവും 15-ാം വാർഷിക  പ്രഖ്യാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള ത്വൈബ ഗാർഡൻ പ്രധാന ക്യാമ്പസിൽ നടന്ന പരിപാടികൾ ത്വൈബ ഗാർഡൻ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീൻ നൂറാനി ഉദ്ഘാടനം ചെയ്തു. ത്വൈബ ഗാർഡൻ സമൂഹത്തിന് നൽകുന്ന പതിനാലാം വാർഷിക ഉപഹാരമായി, സ്ഥാപനത്തിന്റെ ഔദ്യോഗിക പൂർവവിദ്യാർഥി സംഘടനയായ ‘ബീഹാൻ ഫൗണ്ടേഷന്റെ’ കീഴിൽ രൂപീകരിച്ച ‘വെരിറ്റാസ് ലെക്സ് ത്വൈബ’ ലീഗൽ സെല്ലിന്റെ പ്രഖ്യാപനവും സമർപ്പണവും ചടങ്ങിൽ സുഹൈറുദ്ദീൻ നൂറാനി നിർവഹിച്ചു. പൊതുജനങ്ങൾക്കിടയിൽ നിയമസാക്ഷരത വളർത്തുക, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്തുക, നിയമരംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമിടയിൽ മികച്ച ശൃംഖല രൂപീകരിക്കുക എന്നിവയാണ് ഈ ലീഗൽ സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനു പുറമെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾക്കും ഈ…

വൺ മില്യൻ തൂഫാൻ ഗോൾസ് വേൾഡ് കപ്പ്: തലവടി സിഎംഎസ് ഹൈസ്ക്കൂളില്‍ പ്രവചന മത്സരം

തലവടി: അങ്ങ് അമേരിക്കയിൽ കാൽപന്ത് കളിയുടെ ലോക കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ശേഷിക്കുമ്പോൾ തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ ആവേശം വാനോളമുയർത്തി പ്രവചന മത്സരത്തിൽ പങ്കാളികളായി. ലോക കപ്പ് കിരീടം അണിയുവാൻ സാധൃതയുള്ള രാജ്യങ്ങളുടെ പേര് എഴുതി പ്രവചന പെട്ടിയില്‍ സ്കൂൾ ചെയർമാൻ വിജിൽ വർക്കി ആദ്യ കൂപ്പൺ നിക്ഷേപ്പിച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൺവീനർ രമ്യ ബാബു, മേഴ്സി മാത്യു, സൂസൻ വി. ഡാനിയേൽ, ഫാത്തിമ കബീർ, പ്രവീണ സുരേഷ്, സംഗീത എം. കെ, ജോസി സാറാ ജോർജ്ജ്, നീതു മാത്യു, വിൻ്റു മെറിൻ ജെയിംസ്, ആൻസി ജോസഫ്, സുഗു ജോസഫ്, ശ്രീകാന്ത് ആർ, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ലഹരി വിമുക്ത തലമുറ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ…

മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിസി ടിവിയില്‍ പതിഞ്ഞ മൂന്ന് ബൈക്ക് മോഷ്ടാക്കളെ പിടികൂടി

കൂത്താട്ടുകുളം: എം.സി.റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് മോഷ്‌ടിച്ച അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിലെ മൂന്നുപേരെ കൂത്താട്ടുകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം വാസപ്പടി പണിക്ക വീട്ടില്‍ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് തൃത്താല ഞാങ്ങാട്ടിരി കണ്ണന്നൂർ കൂരിപറമ്പിൽ ജിബിൻ ബെൻഷാദ് (24), പാലക്കാട് കൂറ്റനാട് ബാവന്നൂർ തട്ടാരത്തൊടി, സ്വദേശി ടി കെ ആഷിഫ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 11 രാത്രിയാണ് സംഭവം നടന്നത്. കൂത്താട്ടുകുളം പാലക്കുഴയിൽ എംസി റോഡിന് സമീപം ആനന്ദഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന 2.40 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് സംഘം മോഷ്ടിച്ചത്. കോട്ടയം ചിങ്ങവനത്ത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കുഴയിൽ നിന്ന് മോഷ്ടിച്ച അതേ ബൈക്ക് തന്നെയാണെന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെയും കവർച്ച നടന്ന സ്ഥലത്തെയും…

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…

മർകസ്-എസ് വൈ എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു

മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്. 36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം എ റസാഖ് മാസ്റ്റർ എം എൽ എ…

പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപെട്ടു. കുട്ടനാട് താലൂക്കിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പൈപ്പ് ലൈൻ പല ഇട റോഡുകളിലും സ്ഥാപിച്ചിരുന്നു. സഞ്ചാര യോഗ്യമായിരുന്ന റോഡുകൾ വെട്ടിപ്പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പൈപ്പ് ലൈന്‍ വലിച്ചതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാൽ റോഡുകൾ കുഴിച്ചതിനെ തുടർന്ന് ചെളിക്കുളമായി മാറിയിരിക്കുകയാണ്. 10 അടി വീതിയുള്ള റോഡിന്റെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുത്തതുമൂലം ടാർ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാൽനടയായി സഞ്ചരിക്കാൻ പോലും സാധ്യമല്ലാതായി. സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് സൈക്കിൾ യാത്ര നടത്താൻ പോലും പറ്റാത്ത അവസ്ഥയാണ്.…