തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) പിന്തുണ പ്രഖ്യാപിച്ചു. സെപ്തംബർ 14ന് മൂലമ്പിള്ളിയിൽ നിന്ന് ആരംഭിച്ച് 18ന് വിഴിഞ്ഞത്ത് സമാപിക്കുന്ന പ്രചാരണ യാത്രയ്ക്ക് കെസിബിസിയുടെ ആഭിമുഖ്യത്തിൽ രൂപതകളുടെ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. വിഴിഞ്ഞം അദാനി തുറമുഖത്ത് തീരദേശവാസികൾ നടത്തുന്ന സമരം 50 ദിവസം തികയുന്ന സാഹചര്യത്തിലാണ് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ് കൗൺസിൽ ജനബോധന യാത്ര നടത്താൻ തീരുമാനിച്ചത്. കെസിബിസി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സമരസമിതി കണക്കുകൂട്ടുന്നു.
Category: KERALA
ഗവർണറുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു; പോലീസുകാരുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു
ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കുകളോടെ രണ്ട് പോലീസുകാരെയും ഗവർണര്‍ ഓഫീസിലെ നാല് ജീവനക്കാരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു ഗവർണർ.
വ്യാപക നാശം വിതച്ച് തൃശ്ശൂരിൽ മിന്നല്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു
തൃശൂർ: തൃശൂരിൽ വീണ്ടും ഇടിമിന്നൽ. വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂർ, മാഞ്ഞൂർ മേഖലകളിലാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത തൂണുകൾ തകർന്നു. മുപ്ലിയം പാലത്തിന് സമീപം മൂന്ന് വൈദ്യുത തൂണുകൾ ഒടിഞ്ഞു വീണു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു. രാവിലെ 11 മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്‍ഡില്‍ 125 ഘനമീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാര്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ്, ക്രൂരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി രണ്ട് വർഷത്തോളമായി യു.പി.യിലെ ജയിലില്‍ കഴിഞ്ഞിരുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. കാപ്പൻ മോചിതനായ ഉടൻ തന്നെ ആറാഴ്ച ഡൽഹിയിൽ തുടരണമെന്നും എല്ലാ തിങ്കളാഴ്ചകളിലും ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ബെഞ്ച് നിർദേശിച്ചു. ആറാഴ്‌ചയ്‌ക്കൊടുവിൽ, കേരളത്തിലെ തന്റെ ജന്മസ്ഥലമായ മലപ്പുറത്തേക്ക് പോകാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം ലഭിച്ചു. തിങ്കളാഴ്ചകളിൽ മലപ്പുറത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത് തുടരണം. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവുള്ളൂ എന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം…
ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 36 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തല്‍ഫലമായി ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നിലവിൽ ആന്ധ്ര ഒഡീഷ തീരത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കര്‍ണാടക തീരങ്ങളിലും ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശനി, ഞായർ ദിവസങ്ങളിലും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക്…
ചിരിയുടെ മേളം തീര്‍ക്കാന്‍ ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ സീ കേരളം ചാനലിൽ സെപ്റ്റംബർ 12 മുതൽ
കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി – വൈഫ് ഈസ് ബ്യൂട്ടിഫുള്‍ – എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. സെപ്റ്റംബർ 12 മുതൽ വൈകിട്ട് 7 മണിക്ക് വൈഫ് ഈസ് ബ്യൂട്ടിഫുൾ സംപ്രേഷണം ചെയ്യും. പ്രമുഖ താരങ്ങളായ ആദിനാട് ശശി, ഷൈനി സാറ, മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, സലിം ഹസന്‍, വീണ നായര്‍, സ്‌നേഹ, സൂഫി, നിയാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികള്‍ ഇതുവരെ കണ്ടതും കേട്ടതുമായ പതിവ് കോമഡി പരിപാടികളില്‍ നിന്നെല്ലാം വ്യത്യസ്ഥവും എന്നാല്‍ മുഴുനീള ഹാസ്യ സന്ദർഭങ്ങളുമായാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു സാധാണ കുടുംബത്തില്‍ നമ്മള്‍ കണ്ടുവരുന്ന കാര്യങ്ങൾ തന്നെയാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും…
കോടിയേരിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പിണറായി വിജയൻ ചെന്നൈയിലെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ ചെലവഴിക്കും. ക്യാൻസർ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്‌ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുൻ മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: ബുള്ളറ്റ് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിയെ വെടിവെച്ച സംഭവത്തിൽ വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ്. ബാലിസ്റ്റിക് പരിശോധനയിലൂടെ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ നാവിക സേനയുടെ ഫയറിംഗ് പരിശീലനത്തിന്റെ സമയം പോലീസ് പരിശോധിച്ചുവരികയാണ്. ഉന്നം തെറ്റി ബുള്ളറ്റ് മത്സ്യത്തൊഴിലാളിയുടെ ചെവിയിൽ പതിച്ചതായിരിക്കാമെന്നുമാണ് നിഗമനം. കടലിൽ വെച്ച് വെടിയേറ്റ സ്ഥലത്തും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. തീരത്തുനിന്നുതന്നെ വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ്(70) വെടിയേറ്റത്. ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. നാവികസേനയുടെ എൈ.എന്‍.എസ് ദ്രോണചാര്യയ്ക്ക് സമീപത്ത് വച്ചാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ്…
കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; എട്ടു മാസത്തിനിടെ പിടികൂടിയത് 105 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം
മലപ്പുറം: എട്ട് മാസത്തിനിടെ കരിപ്പൂരിൽ നിന്ന് 105 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാപകമായ തോതിൽ സ്വർണം പിടികൂടുന്നത് പതിവായതോടെ വാഹകർ പുതിയ വഴികൾ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വർഷം സ്വർണക്കടത്ത് വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. എയർ കസ്റ്റംസ് മാത്രം ഈ വർഷം ഇതുവരെ 205 കിലോ കള്ളക്കടത്ത് സ്വർണം പിടികൂടി. ഇതിന് ഏകദേശം 105 കോടി രൂപ വില വരും. ഓഗസ്റ്റിൽ മാത്രം 21 കിലോ സ്വർണമാണ് പിടികൂടിയത്. ഇതിന്റെ വിപണി വില മാത്രം പതിനൊന്ന് കോടിയാണ്. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി അഞ്ച്…
ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കൂടാതെ കര്‍ണാടകയ്ക്ക് സമീപം ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് സംസ്ഥാനത്തെ മഴയെ സ്വാധീനിക്കും. ഇന്ന് വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുളളത്. ഇന്ന് കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
