മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരാണ് മേലാറ്റൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. താമസസ്ഥലത്ത് നിന്ന് കുട്ടികളെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെ, പെണ്‍കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്. മേലാറ്റൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വരുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Category: KERALA
കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, ഏപ്രിൽ 15 മുതൽ 18 വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശിയെ അറസ്റ്റു ചെയ്തു
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കുറുപ്പംപടിയിൽ ടാങ്കർ ലോറി പരിശോധനയിലാണ് 300 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സെൽവത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് മാഫിയയെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. സാങ്കേതികമായി അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുമെങ്കിലും സിആർപിസി 173 (8) പ്രകാരം അന്വേഷണത്തിന് തടസ്സമില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിചാരണക്കോടതിയെ അറിയിക്കും. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഇനിയും ചോദ്യം ചെയ്യാനായിട്ടില്ല. ഇത്തരത്തിലുള്ള കാലതാമസം മൂലം കേസന്വേഷണം ഹൈക്കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ക്രൈംബാഞ്ച്. പക്ഷേ കേസുമായി…
അംബേദ്കർ ജയന്തി: വിദ്യാർത്ഥി സംഗമങ്ങൾ നടത്തി ഫ്രറ്റേണിറ്റി
പാലക്കാട്: ഏപ്രിൽ 14 അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അട്ടപ്പാടി കുലുക്കൂർ, മലമ്പുഴ എസ്.പി ലൈൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥി – യുവജന സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, പുഷ്പ കുലുക്കൂർ, മുസ്തഫ മലമ്പുഴ എന്നിവർ സംസാരിച്ചു. ഷഹ്ബാസ് മണ്ണൂർ, ആഷിഖ് ടി. എം, ഷിബിൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.
ഡോ. ബി.ആർ അംബേദ്കർ വംശീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഊർജ്ജം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട്: ഡോ ബി ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തെയും സമത്വത്തേയും സാഹോദര്യത്തേയും അടയാളപ്പെടുത്തിയ ജീവിത രീതിയും മൂല്യ വ്യവസ്ഥയുമായി ജനാധിപത്യത്തെ ഉൾക്കൊള്ളുകയും, അതിനെ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമായി ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തെ പരിവർത്തിപ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി ആവശ്യപ്പെട്ടു. ഒരു രാജ്യമെന്ന രീതിയിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂന്നിയ സഹവർത്തിത്വം വഴി മാത്രമേ നീതി പുലരൂ എന്ന അംബേദ്കർ ചിന്തയുടെ തെളിവുകളാണ് ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ…
സമകാലീന ഇന്ത്യ അംബേദ്ക്കറെ ഉറ്റുനോക്കുന്നു: ഹമീദ് വാണിയമ്പലം
പാലക്കാട്: ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക നീതി,സമത്വം,സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന അംബേദ്‌ക്കറിസ്റ്റ് ചിന്തകൾ രാജ്യത്തിന്റെ അതിജീവന പോരാട്ടത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14 ഡോ.ബി.ആർ അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് “വംശീയതയല്ല,വൈവിധ്യമാണ് ഇന്ത്യ ” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയോന്മൂലനത്തിന് രാമനമവിയെ വരെ മറയാക്കുന്ന സംഘ്പരിവാർ നടപടികൾ അവരുടെ അജണ്ട എത്രത്തോളം അപായമാണെന്നതിലേക്ക് വിരൽചൂണ്ടുന്നുണ്ട്.ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന ‘കൾച്ചറൽ നാഷണലിസം’ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവത്ക്കരിതരും അടിമകളുമാക്കുന്നതുമാണ്.അതിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യത്ത് ഒറ്റക്കെട്ടായ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം…
സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത് വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ബി.ജെ.പി നേതാക്കൾക്കു പുറമെ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും ജനങ്ങള്‍ക്കും കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി അഭിഭാഷകനായ ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഒരു രൂപയുടെ നോട്ട് ആണ് സുരേഷ് ഗോപി കൈനീട്ടമായി കൊടുക്കുന്നത്. അതിനായി റിസർവ് ബാങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിച്ച് ഒരു ലക്ഷം രൂപ പണമടച്ച് പകരമായി ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകൾ അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. ഈ ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകളും വിഷുവിന് മുൻപായി തൃശ്ശൂരിൽ ഒരു ലക്ഷം പേർക്കായി വിതരണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. ഫലത്തിൽ തൃശ്ശൂർ നഗരത്തെ ഇളക്കി മറിച്ച് നടക്കുന്ന ഒരു വൻ ജനസമ്പർക്ക പരിപാടി ആയി മാറുക ആണ് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നൽകൽ.…
കൈനീട്ടം വിവാദം; സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി
തൃശൂര്‍: കൈനീട്ടം വിവാദത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും കൈനീട്ടം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി നേതാക്കള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. സുരേഷ് ഗോപിയെ വിലക്കിയ അതേകാര്യം ചെയ്യുമെന്നും ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വരാനും പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നല്‍കിയതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികളുടെ ശ്രമമെന്ന് മാര്‍ ഇഞ്ചനാനിയില്‍
കോഴിക്കോട്: സംസ്ഥാനത്തു മതസൗഹാര്‍ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നുവെന്നു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അടുത്ത കാലത്തെ ചില പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നു. മതസൗഹാര്‍ദം എന്നും ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കു മലയാളികള്‍ കീഴടങ്ങരുത്. മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് താമരശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പെസഹാ ശുശ്രൂഷകളിലെപ്രാര്‍ഥനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനു വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കുചേരാനെത്തിയത്. കോഴിക്കോട് രൂപതയ്ക്കു കീഴിലെ ദേവമാതാ കത്തീഡ്രലില്‍ വൈകുന്നേരം ആറിനു നടക്കുന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
