ഇരവതുകുഴി മത്തായി (ഇ. എം.) വർക്കിയുടെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും ദീർഘകാല അംഗവുമായിരുന്ന മി. ഇരവതുകുഴി മത്തായി (ഇ. എം.) വർക്കി (85) നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കരയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു. സംസ്കാര ചടങ്ങുകൾ 2026 ജനുവരി 28 ബുധനാഴ്ച നടക്കും. പൊതുദർശനം : രാവിലെ 8:30 മുതൽ കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലിൽ (St. Ignatious MJSC Cathedral, 2707 Dove Creek, Carrollton, TX 75006) നടക്കും. സംസ്കാര ശുശ്രൂഷ (Funeral Service): അതേ ദിവസം രാവിലെ 8:30-ന് സെന്റ് ഇഗ്നേഷ്യസ് എം.ജെ.എസ്.സി കത്തീഡ്രലിൽ ആരംഭിക്കും. സംസ്കാരം : ഉച്ചകഴിഞ്ഞ് 01:30-ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400…

ലീലാമ്മ തോമസ് (72) അന്തരിച്ചു

പൊൻകുന്ന൦: തൂങ്ങൻപറമ്പിൽ ടി.ടി.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (72) അന്തരിച്ചു. ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ ഫിനാൻസ് ഓഫിസർ ആയിരുന്നു. മൃതദേഹം ജനുവരി 25 ഞായറാഴ്ച രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം 2.30ന് പൊൻകുന്ന൦ ഹോളി ഫാമിലി സീറോ മലബാർ ഫാറോനാ പള്ളി സെമിത്തേരിയില്‍ നടത്തുന്നതുമാണ്. പരേത മല്ലപ്പള്ളി നെല്ലിമൂട് കിഴക്കയിൽ കുടുംബാംഗവും പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ മാതൃ സഹോദരി അന്നമ്മ ഏബ്രഹാമിന്റെ മകളുമാണ്. മക്കൾ: സുബിൻ, സൗമ്യ (മാൾട്ട). മരുമകൻ: കോലഞ്ചേരി പാറേക്കാട്ടില്‍ ജെനു ജേക്കബ് (കുവൈത്ത് ).

പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും പ്രമുഖ ശുശ്രൂഷകനുമായ പാസ്റ്റർ ബെഞ്ചമിൻ തോമസ് അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി 22 വ്യാഴാഴ്ചയാണ് അദ്ദേഹം കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടത്. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗബാധിതനായി നൂറോളം ദിവസം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം, അത്ഭുതകരമായാണ് അന്ന് രോഗമുക്തി നേടിയത്. എന്നാൽ ഇപ്പോൾ വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സിസ്റ്റർ മേഴ്സി ബെഞ്ചമിൻ. മകൾ: അബിഗേൽ. പ്രിയപ്പെട്ട ദൈവദാസന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ആലീസ് ഏബ്രഹാം ഡാളസ്സിൽ അന്തരിച്ചു

റോലറ്റ് (ഡാളസ് ): ആലീസ് ഏബ്രഹാം (83) അന്തരിച്ചു. 1942 ഫെബ്രുവരി 17-ന് ജനിച്ച അവർ 2026 ജനുവരി 22-നാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. പൊതുദർശനം: ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ (Crossview Church of God, 8501 Liberty Grove Rd, Rowlett, TX 75089) നടക്കും. സംസ്കാര ശുശ്രൂഷ:  ജനുവരി 31 ശനിയാഴ്ച രാവിലെ 9:00 മുതൽ 12:00 വരെ ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡിൽ വെച്ച് നടക്കും. സംസ്ക്കാരം: റോക്ക്‌വാളിലെ റെസ്റ്റ് ഹേവൻ ഫ്യൂണറൽ ഹോമിൽ (Rest Haven Funeral Home, 2500 State Highway 66 East, Rockwall, TX 75087) വെച്ച് നടത്തുന്നതാണ്.

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ അന്തരിച്ചു

പുനലൂർ: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ (ജോയി – 85) അന്തരിച്ചു. മൃതദേഹം നാളെ (ചൊവ്വാഴ്ച) 5 മണിക്ക് വസതിയിൽ എത്തിക്കും. സംസ്ക്കാര ശുശ്രൂഷ ജനുവരി 21 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലും 11ന് പുനലൂർ ടി.ബി ജംഗ്ഷനിലുള്ള സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. ഏലിയാമ്മയാണ് ഭാര്യ. ബോബി ഇ ചെറിയാന്‍ (ഹെൽത്ത് ഇൻസ്പെക്ടർ, സിഎച്ച്സി, കുളത്തൂപ്പുഴ), റവ. തോമസ് ചെറിയാൻ (സിഎസ്ഐ ചർച്ച്, കണക്റ്റിക്കട്ട്, യുഎസ്എ), എബി കെ ചെറിയാൻ (ഷാർജ) എന്നിവർ മക്കളും, ടീന, സിബി, നിമ്മി എന്നിവർ മരുമക്കളുമാണ്. ബിഷപ്പ് ഉമ്മൻ ജോർജ്ജ്, തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ, സെക്രട്ടറി അലക്സ് പി തോമസ്, ട്രഷറർ അരുൺ ഈപ്പൻ, എക്സിക്യുട്ടീവ് അംഗവും…

ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ നിര്യാതയായി

ന്യൂയോർക്ക് :എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ MRS .ബേബി പൗലോസ് (95) വൈറ്റ് പ്ലെ ൻസിൽ നിര്യാതയായി ഭർത്താവ് – പരേതനായ കെ എ പൗലോസ് മാഷ് മക്കൾ- എബി പോൾ വൈറ്റ് പ്ലെയിൻസ് (റിട്ടയേർഡ് M T A ഉദ്യോഗസ്ഥൻ ) സെബി പോൾ (കേരളം) ഷിബി ബാബു (കേരളം) മരുമക്കൾ ഡെയ്സി പോൾ(വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീ ) ,പോൾ നടുവത്തു ,ബാബുമേച്ചങ്കര – കൊച്ചുമക്കൾ ഗ്രിഗറി ,സൂസൻ ,റിയ ,റിച്ചു ,മരിയ ,സൂസൻ , ജോൺ -പരേത ബേബി പൗലോസ് പോർട്ചെസ്റ്റർസെന്റ് ജോർജ് ഓർത്തഡോൿസ് പള്ളി അംഗമാണ്. വെയ്ക് സര്‍വീസ് -ജനു 23 വെള്ളിയാഴ്ച 4പിഎം മുതൽ 8പിഎം വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ(360-Irving AVE PORT CHESTER NY 10573) – സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ 8…

ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക മുൻ വികാരി റവ. റോയ് മാത്യു അന്തരിച്ചു

ന്യൂജേഴ്‌സി/തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികനായ റവ. റോയ് മാത്യു (പാനിക്കന്റത്ത്) നിര്യാതനായി. 2026 ജനുവരി 13 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. കനകപ്പാലം ജെറുസലേം മാർത്തോമ്മാ ഇടവകാംഗമാണ്. സഭയുടെ വിവിധ ഇടവകകളിൽ ശുശ്രൂഷ അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 2013 മുതൽ 2016 വരെ ന്യൂജേഴ്‌സിയിലെ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ചിലെ വികാരിയായുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ. റോയ് മാത്യുവിന്റെ വേർപാടിൽ മാർത്തോമ്മാ സഭയും സഭാ സെക്രട്ടറി റവ. എബി ടി. മാമ്മനും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പാസ്റ്റർ ടി സി കോശി നിര്യാതനായി

ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, സൺഡേ സ്കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറും, ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ ചെയർമാനും, ഐപിസി പാമ്പാടി, വൈക്കം സെന്ററുകളുടെ മുൻ സെന്റർ മിനിസ്റ്ററുമായ പ്രൊഫ. പാസ്റ്റർ റ്റി സി കോശി (90) ജനുവരി 10 ന് ചിക്കാഗോയിൽ നിര്യാതനായി. ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പരേതൻ. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബൈബിൾ പരിഭാഷ നിർവഹിച്ചിട്ടുണ്ട്. വേൾഡ് വിഷന്റെ വിവിധ പ്രോജക്റ്റുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. റാന്നി കപ്പമാമൂട്ടിൽ കുടുംബാംഗമായ ചിന്നമ്മയാണ് ഭാര്യ. ഡോ അലക്സ് ടി കോശി, പരേതനായ പാസ്റ്റർ ബെൻ കോശി, പാസ്റ്റർ സിസിൽ കോശി എന്നവരാണ് മക്കൾ. ലിസ അലക്സ്‌ കോശി, അനി ബെൻ കോശി, സിനാ സിസിൽ കോശി എന്നിവർ മരുമക്കളുമാണ്. 5 കൊച്ചുമക്കൾ ഉണ്ട്. ടിസി…

കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

ഡാളസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) നിര്യാതയായി. മാന്നാനം പൊൻമല കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം വില്ലൂന്നി സെന്റ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ജയ മത്തായി (ഡാലസ്), ജോമോൻ ജോസഫ് (ദുബായ് ), ജെസ്റ്റിൻ ജോസഫ് (ന്യൂസിലാൻഡ്), ജോയ്സ് ജോസഫ് (കോട്ടയം). മരുമക്കൾ: റജി മത്തായി പള്ളിക്കൽ (ഡാലസ്), അനിത ജോമോൻ, ട്രീസ ജെസ്റ്റിൻ (ന്യൂസിലാൻഡ്). കൊച്ചുമക്കൾ: അലീന ജോമോൻ, റിയ റെജി, അലൻ ജോമോൻ, ജോയൽ മത്തായി, റെയ്ന മത്തായി, അലീസ ജെസ്റ്റിൻ, അമയ ആൻ ജെസ്റ്റിൻ.

ബേബി കുര്യൻ കിളിയാങ്കര, മരങ്ങാട്ടുപിള്ളി നിര്യാതനായി

ന്യൂയോർക്ക്: ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി നിര്യാതനായി. ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്‍. പ്രമുഖ അമേരിക്കൻ വ്യവസായിയും, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി യും , ന്യൂയോർക്ക് സ്റ്റേറ്റ് പ്രിസണിൻ്റെ സീനിയർ റിക്രൂട്ടിംഗ് ഓഫീസർ ഇൻ ചാർജും , ഇൻഡോ അമേരിക്കൻ ചേമ്പർ ഓഫ് ബിസിനസ് മുൻ പ്രസിഡൻ്റും പ്രവാസി കേരളാ കോൺഗ്രസ് (എം ) നേതാവുമായ ജിജി കുര്യൻ്റെ പിതാവാണ് പരേതൻ.   മക്കൾ: റെജി കുര്യൻ, സജി കുര്യൻ (Axis Bank), ഷിജി കുര്യൻ, ജിജി കുര്യൻ ( യു എസ് ) മൃത സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മരങ്ങാട്ടുപിള്ളി സെൻ്റ് ഫ്രാൻസ്സിസ് അസീസി ദേവാലത്തിൽ. പരേതൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ…