കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു

മക്കരപ്പറമ്പ, പരേതനായ കുറ്റിപ്പുളിയൻ കുഞ്ഞാലൻ ഹാജിയുടെ മകൻ ബഷീർ (56) അന്തരിച്ചു. ഭാര്യ സീനത്ത് വെള്ളില, മക്കൾ അനൂസ് മുഹമ്മദ്, നബുല സൈനബ്, ഫാത്തിമ നഫല. ജനാസ നമസ്കാരം തിങ്കൾ രാവിലെ 9.30ന് മക്കരപ്പറമ്പ ജുമാ മസ്ജിദിൽ…

അറ്റ്‌ലാന്റയില്‍ അന്തരിച്ച ഡോ. ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച

അറ്റ്ലാന്റാ: ജോർജിയ ഫോൾട്ടൺ കൗണ്ടി കോളേജ് അധ്യാപകൻ റാന്നി നെല്ലിക്കാമൺ പുല്ലമ്പള്ളിൽ വടക്കേപറമ്പിൽ പ്രൊഫ.സഖറിയാ മാത്യുവിന്റെയും, സുധ അന്നാ സഖറിയായുടെയും മകൻ അറ്റ്ലാന്റായിൽ ഹൃദയാഘാതം മൂലം അന്തരിച്ച ഡോ.ഫെലിക്സ് മാത്യു സഖറിയായുടെ (36) പൊതുദർശനം മെയ്‌ 20 ശനിയാഴ്ച വൈകിട്ട് 4 മുതൽ 8 മണി വരെ അറ്റ്ലാന്റാ മാർത്തോമ്മാ ദേവാലയത്തിൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും. സംസ്കാരം മെയ് 21 ഞായറാഴ്ച ഉച്ചക്ക് 1.30ന് അറ്റ്ലാന്റാ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷക്ക് ശേഷം എറ്റേണൽ ഹിൽസ് മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ (3700 Stone Mountain Hwy, Snellville, GA 30079) സംസ്കരിക്കും. അറ്റ്ലാന്റായിലെ എമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റിൽ ഫാൽക്കറ്റി റിസേർച്ചർ ആയിരുന്ന ഡോ. ഫെലിക്സ് പ്രശസ്ത ചലച്ചിത്ര താരം മൺമറഞ്ഞ ക്യാപ്റ്റൻ…

ചിന്നമ്മ മാത്യു ഡാളസിൽ അന്തരിച്ചു

ഡാളസ്: റാന്നി വലിയകലായിൽ പരേതനായ വി.എ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (89) ഡാളസിൽ അന്തരിച്ചു. നാറാണംമൂഴി വള്ളിപുരയിടത്തിൽ കുന്നേൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു, ജിജി ജോർജ് (ഇരുവരും ഡാളസ് ), ബെറ്റി ജോസഫ് (ലണ്ടൻ). മരുമക്കൾ: ലിസി എബി (കൈനാടത്ത്, വെണ്ണികുളം), തോമസ് എ. ജോർജ് (അരിങ്ങാട, കോട്ടയം ), ജോസ് മുളമൂട്ടിൽ (വയലത്തല, റാന്നി). കൂടാതെ 6 കൊച്ചു മക്കളും, 6 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് പരേതയുടെ കുടുംബം. പൊതുദർശനം മെയ്‌ 19 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. സംസ്കാരം മെയ്‌ 20 ശനിയാഴ്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച്…

അച്ചാമ്മ ജോർജ് ഡാളസിൽ നിര്യാതയായി

ഡാളസ് : മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയിൽ പരേതനായ ജോർജ് വറുഗീസിന്റെ ഭാര്യ അച്ചാമ്മ ജോർജ് (ലില്ലിക്കുട്ടി, 82 വയസ്) ഡാളസിൽ നിര്യാതയായി. പരേത ദീർഘവർഷങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. തുടർന്ന് ഡാളസിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരശുശ്രുഷകൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. മക്കൾ : ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ് മരുമക്കൾ : പ്രിയ ജിജു, സ്‌റ്റെർലിംഗ്‌ തോമസ് കൊച്ചുമക്കൾ : ജൊവാന, ജോഷ്‌ലിൻ, ജെയ്ഡൻ, അലാന, ജൂലിയൻ കൂടുതൽ വിവരങ്ങൾക്ക് : ജിജു വറുഗീസ് 407-690 1927.

ഡാളസിൽ അന്തരിച്ച പി. വി ജോർജിന്റെ സംസ്കാരം ശനിയാഴ്ച

ഡാളസ് : ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളി തിരുവല്ലാ മേപ്രാൽ പാലമിറ്റത്ത് പി. വി ജോർജ് (79) ഡാളസിൽ അന്തരിച്ചു. ദീർഘക്കാലം ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയമായ ഗ്രാൻഡ് പ്രയറി മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. കുറിയന്നൂർ പുളിക്കക്കുഴിയിൽ പാട്ടത്തിൽ സറാമ്മ ജോർജ് ആണ് ഭാര്യ. മകൻ: ജോഷ്വാ ജോസഫ് ജോർജ് മരുമകൾ: ടോസ്മി ജോസഫ് ജോർജ് കൊച്ചുമകൾ: ജീയാനാ സാറ ജോർജ് സഹോദരങ്ങൾ: പി. വി. ചാണ്ടി (ചിക്കാഗോ), ഏലിയാമ്മ കുടത്തുമണ്ണിൽ (അയിരൂർ) സംസ്കാര ശുശ്രുഷയും, പൊതുദർശനവും മെയ്‌ 6 ശനിയാഴ്ച രാവിലെ 9.30 മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾ http://keral.tv/george/ എന്ന…

അഗസ്റ്റിൻ പോളിന്റെ സംസ്കാരം മെയ് 6 ശനിയാഴ്ച

ന്യൂയോർക്ക്: നിര്യാതനായ അഗസ്റ്റിൻ പോളിന്റെ സംസ്കാര ചടങ്ങുകൾ മെയ് 6-ന് ശനിയാഴ്ച രാവിലെ റോക്ക് ലാൻഡ് കൗണ്ടിയിലെ നാനുവറ്റിലെ സെൻറ് ആന്റണീസ് ദേവാലയത്തിൽ (36 വെസ്റ്റ് നയാക്ക് റോഡ്, നാനുവറ്റ് -10954) വെച്ച് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. അദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം സ്ഥിരമായി ഈ ദേവാലയത്തിലാണ് വിശുദ്ധ ബലിയിൽ പങ്കെടുത്തിരുന്നത്. പരേതനായ അഗസ്റ്റിൻ പോൾ ഫൊക്കാനയുടെ സീനിയർ നേതാവും, സാമുഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും, ഹഡ്സഡ്ൺ വാലി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ.ആനി പോളിന്റെ ഭർത്താവുമാണ്. രാമപുരം തേവർകുന്നേൽ പരേതരായ അഗസ്റ്റിന്റയും മേരിയുടെയും ഏഴാമത്തെ പുത്രനാണ് പരേതൻ. മക്കൾ: ഡോ. മറീന പോൾ, ഷബാന പോൾ & നടാഷ പോൾ. മരുമക്കൾ: ജോൺ ഒരസെസ്‌കി, ബ്രാഡ് കീൻ. സഹോദരർ: പരേതനായ അഗസ്റ്റിൻ അഗസ്റ്റിൻ (കേരളം-ത്രേസ്യാമ്മ അഗസ്റ്റിൻ (ഭാര്യ). മക്കൾ: മേരി ഡാനിയൽ, ജോണ്…

മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി ) ഡാളസിൽ നിര്യാതയായി

റിച്ചാർഡ്സൺ (ടെക്സാസ്): കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻപുരയിൽ (70) ഡാളസ്സിൽ നിര്യാതയായി. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson) ഭർത്താവ് : ചെറിയാൻകുഞ്ഞു ചെറിയാൻ മക്കൾ : ബിന്ദു, ബിൻസി, സാം മരുമക്കൾ : ബിജുരാജ്, തോമസ്ജോൺ, ലിജുമോൾ ചെറിയാൻ കൊച്ചുമക്കൾ : കെന്നസ്സ്, കെന്നത്ത്, ഷെനെൽ, ഷെൽവിൻ, ഷെർലിൻ, സാമുവേൽ, നഥാനിയേൽ. കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോൺ 214 500 8566 സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ് www.provisiontv.in

എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ്‌ ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്. മക്കൾ: ജോൺസൺ ഉമ്മൻ,വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), Dr.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ) കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ ചെറുമകൾ : ഏവ മറിയം പൊതുദർശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 ) സംസ്കാര ശുശ്രുഷ : 2023 മെയ് 3…

ചാക്കോ ജോൺ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ :കോട്ടയം കൊല്ലാട് ചാക്കോ ജോൺ( 84)ഹൂസ്റ്റണിൽ നിര്യാതനായി. കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തിഡ്രൽ അംഗമാണ് ഭാര്യ :ശോശാമ്മ ജോൺ Wake Service:Friday, 4/28/2023 – 5 pm – 9pm St Thomas Indian Orthodox Cathedral-Houston: 2411 5th St, Stafford, TX 77477 Funeral Service: Saturday, 4/29/2023 – 8:30 am – 10:45 St Thomas Indian Orthodox Cathedral-Houston: 2411 5th St, Stafford, TX 77477 Burial: 11:30am Forest Park funeral home at 12800 Westheimer Houston TX 77077 കൂടുതൽ വിവരങ്ങൾക്കു 972 523 3113

വീയപുരം പായിപ്പാട് ചിറയിൽ കിഴക്കേടത്ത് അന്നമ്മ ജോസഫ് അന്തരിച്ചു

വീയപുരം: തലവടി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർപേഴ്സൺ എലിസബേത്ത് വർഗ്ഗീസിൻ്റെ മാതാവ് ചിറയിൽ കിഴക്കേടത്ത് പരേതനായ കെ.ജെ. ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (കുഞ്ഞുമോൾ 72) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച ഉച്ചക്ക് 3.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വീയപ്പുരം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും. പരേത വീയപുരം വടക്കേപറമ്പിൽ കുടുംബാംഗമാണ്. സുമ, സുരേഷ് എന്നിവരാണ് മറ്റ് മക്കൾ. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിയ്ക്കൽ ജോസ്, അങ്കമാലി തൈപറമ്പാട്ട് ഡേവിസ്, ആനപ്രമ്പാൽ കോതപ്പുഴശ്ശേരിൽ മിനി എന്നിവരാണ് മരുമക്കൾ