ചാത്തന്നൂർ വലിയവീട്ടിൽ ശാന്തിഭവനിൽ മറിയക്കുട്ടി രാജൻ (83) അന്തരിച്ചു

കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജന്റെ സഹധർമ്മിണി മറിയക്കുട്ടി രാജൻ (83) അന്തരിച്ചു. മാവേലിക്കര , പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ പരേത കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ മാതാവുമാണ്‌. മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ . കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ് സംസ്കാരം പിന്നീട് .

സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി വാഷിംഗ്‌ടൺ ഡിസി യിൽ നിര്യാതനായി

വാഷിംഗ്ടണ്‍: വൈക്കത്തുശേരി പരേതരായ വി. എക്സ് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകന്‍ സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി സെപ്റ്റംബർ 3ന് മെരിലാന്റിലെ ടെർവുഡില്‍ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : തോമസ്, ജോർജ്, ജെയിൻ . മരുമക്കൾ : ആജി, ബിന്ദു, അജോയ്. കൊച്ചുമക്കൾ: അറീസ്സാ, ഹെയ്‌ലി, സ്കൈലർ, ഹെന്നാ, സാറ, അലക്സ്. പരേതനായ ജോസഫ് ( ബാബു ) ഉൾപ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്. തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിൽ നിന്ന് വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയിൽ എത്തി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ഡിപ്ലോമാറ്റ് അമേരിക്കൻ ബോർഡ് ഓഫ് ടോക്സിക്കോളജിയിൽ നിന്ന് പ്രഫഷണൽ ഡെസിഗ്നേഷൻ ലഭിച്ചു. മുപ്പതു വർഷം ഫുഡ് ആൻഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സെപ്റ്റംബർ 7നു രാവിലെ11മണിക്ക് ടെർവുഡ് സെന്റ് ഫ്രാൻസിസ്…

ഗ്രേസി ചെറിയാൻ (86) അന്തരിച്ചു

കോട്ടയം: കോട്ടയത്തെ പ്രമുഖ ബിസിനസുകാരനായിരുന്ന പരേതനായ പാറയിൽ പി.സി. ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (86) അന്തരിച്ചു. മാവേലിക്കര, ചെറുകോൽ, കാവിൽ കുടുംബാംഗമാണ് പരേത. സംസ്ക്കാരം സെപ്റ്റംബർ 6ന്, ചൊവ്വാഴ്ച്ച മാങ്ങാനം സെയിന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളിയിൽ. മക്കൾ; ബെറ്റി (ആഫ്രിക്ക), ബിനു (കോട്ടയം), മധു (ആഫ്രിക്ക), വിനോദ് (കോട്ടയം). മരുമക്കൾ: ജിജി (ആഫ്രിക്ക), ലീന (കോട്ടയം), ഹണി (ആഫ്രിക്ക), സുനു (കോട്ടയം). ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരിയാണ് പരേത.

ഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ നിര്യാതയായി

അടൂർ: വടക്കേടത്തുകാവ് തെക്കേവീട്ടിൽ പരേതനായ റ്റി. ഒ. ജോണിൻറെ (ജോജി) ഭാര്യ ഏലിയാമ്മ ജോൺ (ശാന്തമ്മ, 69) കൊച്ചിയിൽ നിര്യാതയായി. അയിരൂർ മേലേടത്ത് കുടുംബാംഗം ആണ്. മലയാള സിനിമാ ഗാനരചയിതാവ് ജോ പോളിന്റെ ഭാര്യാമാതാവാണ് പരേത. സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിയ്ക്ക് സ്വഭവനത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ച ശേഷം 1.30 ന് അടൂർ കണ്ണങ്കോട്‌ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം. മക്കൾ: ധന്യ (ഡാലസ്, യുഎസ് ), സാജൻ (ദുബായ്‌).  

അജു എസ്. വര്‍ഗീസിന്റെ സംസ്‌കാരം സെപ്റ്റംബര്‍ മൂന്നിന്

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): ഓഗസ്റ്റ് 26-നു അന്തരിച്ച അജു എസ്. വര്‍ഗീസിന്റെ വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ടൗണ്‍ഷിപ്പ് ഓഫ് വാഷിംഗ്ടണിലുള്ള (ന്യൂജേഴ്‌സി) സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ (56 Ridgewood road, Township of Washington, NJ 07676) നടക്കും. സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 3-നു രാവിലെ 8 മുതല്‍ 10 വരെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയിലും, തുടര്‍ന്ന് 11 മണിക്ക് ഹാക്കന്‍സാക്ക് സെമിത്തേരിയില്‍ (289 Haekensack Ave, Haekensack, NJ 07601) സംസ്‌കാരവും നടക്കും. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (201 983 7148), സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).

അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു. കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്‌പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂജേഴ്‌സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്‌കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും. മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945),…

കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി

ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ – 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു. ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണൽ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ് മരുമകൾ: ഐമീ കൊച്ചുമക്കൾ : കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing…

ജുബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ (34) സംസ്ക്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം നോര്‍ത്ത്‌ കരോലിനയില്‍ നിര്യാതനായ ജുബിന്‍ ജോണ്‍സന്‍ ജോര്‍ജിന്റെ (34) സംസ്‌കാരം ഓഗസ്റ്റ്‌ 25 വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും. നോര്‍ത്ത്‌ കരോലിനയില്‍ മെഡിക്കല്‍ രംഗത്ത്‌ പ്രവര്‍ത്തിച്ചു വരികയായിരുന്നു ജുബിന്‍. ദീര്‍ഘ കാലമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിച്ചു വരുന്ന പത്തനംതിട്ട ഊന്നുകല്‍ പൂക്കോട്ട്‌ കുടുംബാംഗമായ ജോണ്‍സന്‍ ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റ്‌ അതോറിട്ടി റിട്ട. സൂപ്പര്‍ വൈസര്‍) – ലീലാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്‌ ജുബിന്‍. അടൂര്‍ പൂഴിക്കാട്ട്‌ വിളയില്‍ കുടുംബാംഗമാണ്‌ മാതാവ്‌. ബിബിന്‍ ജോണ്‍സന്‍ ജോര്‍ജ്‌ ഏക സഹോദരനും കാലേബ്‌ ജോര്‍ജ്‌ ഏക പുത്രനുമാണ്‌. ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സ്റ്റാറ്റന്‍ ഐലന്റ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ (134 Faber St., Staten Island, New York) പൊതുദര്‍ശനവും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്‌. ഇടവക വികാരി റവ. ഫാ.…

സാറാമ്മ വര്‍ഗീസ് (92) അന്തരിച്ചു

കോട്ടയം: തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര പി.ജെ. വര്‍ഗീസിന്റെ പത്‌നി സാറാമ്മ വര്‍ഗീസ് (92) തിങ്കളാഴ്ച അന്തരിച്ചു. പരേത പയ്യപ്പാടി കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. മക്കള്‍: ജോണ്‍, ബാബു (ന്യൂജേഴ്‌സി), ജേക്കബ് (ന്യൂയോര്‍ക്ക്), മിനി, കുഞ്ഞുമോള്‍. മരുമക്കള്‍: തോമസ്, റെജി, ജോയ്‌സ്, സുമ (ന്യൂജേഴ്‌സി), ബീന (ന്യൂയോര്‍ക്ക്). സംസ്‌കാരം പിന്നീട് തലപ്പാടി നസ്രേത്ത് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു വര്‍ഗീസ് (973 951 2069).

ഡാളസിൽ നിര്യാതനായ കെ. എ തോമസിന്റെ സംസ്കാരം നാളെ

ഡാളസ്: ഡാളസിൽ നിര്യാതനായ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്‌കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും,11 മണിയോടുകൂടി റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകുന്നതും തുടർന്ന് അവിടെ സംസ്കരിക്കുന്നതുമായിരിക്കും. ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ്. മക്കൾ: റവ. റോയ് തോമസ്, ഡോ. ഫെയ് സൈമൺ. മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ. കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്. സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ. കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാളസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ…