ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകന്മാരായ സോക്രട്ടറീസ്, അരിസ്റ്റോട്ടിൽ, മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചെറുപ്പ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ നിന്നും നാം പഠിച്ചത് നമ്മുടെ സ്മൃതിപഥത്തിൽ ഇന്നും മായാതെ തങ്ങിനിൽക്കുന്നു. എന്നാൽ, ലോക ചരിത്രത്തെ ബി സിയെന്നും എ ഡി യെന്നും രണ്ടായി വിഭാഗിച്ചുവെങ്കിലും ചരിത്ര രേഖകളിൽ രേഖപെടുത്തിയിട്ടില്ലാത്ത വിശുദ്ധ ബൈബിളിൽ മാത്രം രേഖപെടുത്തപ്പെട്ടിട്ടുള്ള ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? നൂറ്റാണ്ടുകളായി ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമായി ഇന്നും അതവശേഷിക്കുന്നു. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് അവിടെയുള്ള ഇടയന്മാര്‍ക്കില്ല. റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി…
Category: ARTICLES
ഈസ്റ്റേണ്‍ യൂറോപ്പിലൂടെ ഒരു തീര്‍ത്ഥാടന യാത്ര: ജോസ് കല്ലിടിക്കില്‍, ചിക്കാഗോ
തീര്‍ത്ഥാടനത്തിനൊപ്പം ഈസ്റ്റേണ്‍ യൂറോപ്പിലെ 7 പ്രധാന രാജ്യങ്ങളിലെ തലസ്ഥാന നഗരികളും സന്ദര്‍ശിച്ച 47 അംഗങ്ങള്‍ ഉള്‍പ്പെടുന്നൊരു യാത്രാ സംഘത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. വിദേശ യാത്രകളും തീര്‍ത്ഥാടനവും സംഘടിപ്പിക്കുന്നതില്‍ അനുഭവസമ്പന്നരായ ഫെയിത്ത് ഹോളിഡേസിനൊപ്പമായിരുന്നു മോര്‍ട്ടണ്‍ ഗ്രോവ് സെയിന്റ് മേരീസ് ക്നാനായ പാരീഷ് വികാരിയും, ചിക്കാഗോ സെയിന്റ് തോമസ് രൂപതാ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലും സംഘവും ഈ പര്യടനം നടത്തിയത്. നവംബര്‍ ഒന്നിന് ചിക്കാഗോയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘം, സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് വഴി നവംബര്‍ രണ്ടിന് പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെത്തി. പോളണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, കൊറേഷ്യ, ബോസ്നിയ – ഹെര്‍സെഗൊവിനാ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ 13 ഞായറാഴ്ച സംഘം ചിക്കാഗോയില്‍ തിരിച്ചെത്തി. ഭൂരിപക്ഷം യാത്രികരും ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിചിതരോ ആയിരുന്നതിനാല്‍ യാത്രയിലുടനീളം ഒരു കുടുംബാന്തരീക്ഷം നിലനില്ക്കുകയും വിരസത…
ദാമ്പത്യ കാര്യവിചാരം: സണ്ണി മാളിയേക്കൽ
എസ്. രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ‘പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ’ എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതിന്റെ പരത്മീതിൽ എത്തി നിൽക്കുന്നു. എന്നാൽ, കെ.എസ്. ചിത്ര ഗൗരി മനോഹരി-ഹരികാംബോജി രാഗത്തിൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘കാറ്റേ നീ വീശരുതിപ്പോൾ കാറെ നീ പെയ്യരുത് ഇപ്പോൾ ആരോമൽ തോണിയിൽ എന്റെ ജീവന്റെ ജീവനിരിപ്പൂ’ തൻറെ പ്രിയതമയുടെ പ്രണയത്തിൻറെ തീവ്രതയെ വരച്ചു കാട്ടുന്നു. ഒഎൻവി കുറുപ്പ് സാറിൻറെ രണ്ടുവരി മതി ഒരു പ്രണയത്തിൻറെ മധുരം നുണയുവാൻ. ‘അരികിൽ നീ ഉണ്ടായിരുങ്ങിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി’ രണ്ടു വർഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന. എക്സ്റേയും, എംആർഐയും,…
മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
ഖത്തറിലെ വേൾഡ്കപ്പ് കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം മാറിക്കിട്ടി. നല്ല അച്ചടക്കവും ക്യാപ്റ്റനെ അനുസരിക്കാനും നല്ല മനസുള്ളവർക്കേ, ഭംഗിയായി ടീമിൽ കളിച്ചു മുന്നേറി കപ്പടിക്കാൻ സാധിക്കു. എന്തിനും അഭിപ്രായവും എതിരഭിപ്രായവും പറഞ്ഞു എല്ലാവരും നേതാവ് കളിച്ചു നടന്നാൽ, ഇന്ത്യയെന്ന ഇത്രയും വലിയ ഒരു രാജ്യത്തിനു നല്ല ഒരു ടീം വാർത്തെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, പോയിരുന്നു കളി കാണാൻ പോലും യോഗ്യതയില്ലെന്ന് ഇത്രയും കാലം നമ്മൾ തെളിയിച്ചു കൊണ്ടേയിരിക്കയായിരുന്നല്ലോ ! “അങ്ങനെ. ചുമ്മാ ഇൻഡ്യാക്കാരനെ അവഹേളിച്ചു മിടുക്കാനാകാൻ നോക്കല്ലേ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ഇവിടെ അമേരിക്കയിൽ പോലും ഓരോ ദിവസവും ഇന്ത്യക്കാരൻ ഒരു വലിയ കോർപ്പറേഷനോ സർവകലാശാലയോ ഏറ്റെടുക്കുന്നതിന്റെ പുതിയ പ്രഖ്യാപനം വാർത്തകളായിക്കൊണ്ടിരിക്കുന്നു!” അത് കൊള്ളാമല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് അങ്ങ് വിഴുങ്ങിക്കളയുന്നതായിരിക്കും അഭികാമ്യം. പൊതുവേ ഇന്ത്യക്കാർ കൂടുതൽ ആശയവിനിമയ തല്പരരും സൗഹൃദ ചിന്താഗതിക്കാരും ചിലപ്പോൾ തമാശക്കാരും വിദേശത്തു…
ബെത്ലഹേമിലെ ആട്ടിടയര്‍ വഴി ലോകത്തിനു ലഭിച്ച സദ്വാര്‍ത്തയും സന്ദേശവും
അപ്പത്തിന്റെ ഭവനം എന്നര്‍ത്ഥം വരുന്ന ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്റെ ജനനത്തിന്റെ സദ്വാര്ത്ത ആദ്യം ലഭിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയന്മാര്‍ക്കായിരുന്നല്ലോ. ലോക വാര്‍ത്തകള്‍ തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ പരസ്പരം മല്‍സരിക്കുന്ന വാര്‍ത്താ ചാനലുകളും, ആശയ വിനിമയത്തിനും, വിനോദത്തിനുമായി ഇന്നു പലരും ആശ്രയിക്കുന്ന റ്റ്വിറ്റര്‍, മെറ്റ, ഇന്‍സ്റ്റ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് തിരുപ്പിറവിയുടെ സുവിശേഷം ലോകത്തെ അറിയിക്കാനുള്ള മഹാദൗത്യം ലഭിക്കുന്നത് സാധാരണക്കാരായ പാവം ഇടയബാലന്മാര്‍ക്കായിരുന്നു. അന്നന്നത്തെ ആഹാരത്തിനായി കാലികളെ മേയ്ക്കുന്നവര്‍ അന്നും ഇന്നും സമൂഹത്തിലെ താഴെ തട്ടില്‍ ജീവിക്കുന്നവരും, എല്ലാവരാലും അവഗണിക്കപ്പെട്ടവരുമാണ്. അവര്‍ക്ക് തൊഴില്‍ മാന്യതയോ, സമ്പത്തോ, പദവികളോ ഒന്നും ഇല്ല, എന്തിന്, അന്തിയുറങ്ങാന്‍ സ്വന്തം ഗോശാലമാത്രം കൈമുതലായി ഉള്ള ഇവര്‍ പക്ഷേ കാപട്യവും, ചതിയും എന്തെന്നറിയാത്ത നിഷ്ക്കളങ്ക ഹൃദയര്‍ ആണ്. എളിയ ഇടയ ബാലനായി ജീവിതം ആരംഭിച്ച് വലിയൊരു രാജവംശത്തിനുടമയായി ബൈബിളില്‍…
പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക്!
പ്രത്യാശ നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ ഏറെ പ്രതീക്ഷ നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഈ ക്രിസ്തുമസിൻ്റെ പ്രത്യാശ യേശുവിൽ നിങ്ങളെത്തന്നെ ഉണർത്താനുള്ള സമയമാണ്. ലോകത്തെവിടെയും ഏതൊരു മനുഷ്യനും ഉള്ള ഏക പ്രത്യാശ, യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും നമുക്ക് വിശ്രമിക്കാൻ കഴിയുന്ന ഒന്നാണ് ആ പ്രതീക്ഷ. മനസ്സിൽ ഭാരമുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാവർക്കും യേശു തൻ്റെ വിശ്രമം വാഗ്ദാനം ചെയ്യുന്നു. അതിനർത്ഥം, യേശു, കൊണ്ടുവരുന്ന പ്രത്യാശ ദൈവവചനത്തിൻ്റെ താളുകളിൽ നിറയുന്നു. ഈ ക്രിസ്തുമസ് ദിനത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ, ദൈവം പ്രത്യാശ നിറയ്ക്കട്ടെ. വിജയകരമായ ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കാവശ്യമായതെല്ലാം യേശുവിൻ്റെ നാമത്തിൽ പൊതിഞ്ഞിരിക്കുന്നു. നിങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ ക്രിസ്തുമസ് പങ്കിടുമ്പോൾ, ക്രിസ്തുമസിൻ്റെ എല്ലാ പ്രതീക്ഷയും നിറയ്ക്കാനുള്ള നിങ്ങളുടെ വഴികൾ സമാധാനവും, സമൃദ്ധിയും, സ്നേഹവും, കൊണ്ട് നിറയട്ടെ. ക്രിസ്തുമസ്, യേശുവിൻ്റെ ജനനം ആഘോഷിക്കുന്ന ക്രിസ്ത്യൻ…
ദേശീയ ന്യൂനപക്ഷ അവകാശ ദിനം 2022 – ചരിത്രവും പ്രാധാന്യവും
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മറ്റ് പരിപാടികളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 18 ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നു. 2012 ഡിസംബർ 18 നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കിടയിൽ മികച്ച ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ ദിനാചരണം. യുഎൻ അനുശാസിക്കുന്നതു പ്രകാരം, എല്ലാ വർഷവും ഡിസംബർ 18 ന് ഇന്ത്യ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നു. നമ്മുടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾ പിന്നാക്കം പോകുന്ന മൂന്ന് പ്രധാന മേഖലകൾ തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ പുരോഗതി, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയാണ്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്കും ഈ മേഖലകളിലും മറ്റ് മേഖലകളിലും ശരിയായ സഹായവും മാർഗനിർദേശവും ലഭിക്കുന്നുണ്ടെങ്കിൽ രാജ്യത്തിന്റെ വികസനത്തിന് ഗണ്യമായ സംഭാവന നൽകിയേക്കാം. ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ചില നേതാക്കൾ…
2022 ഡിസംബർ 18 – ഇന്ന് അന്താരാഷ്ട്ര കുടിയേറ്റ ദിനം
1989-ൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ബ്രസൽസ് കോൺഫറൻസിന് 71 വർഷങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര കുടിയേറ്റ ദിനം 2022 ഡിസംബർ 18-ന് വരുന്നത്. ആളുകളുടെ ചലനാത്മകത വൈവിധ്യമാർന്ന സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നത് തുടരുന്നു. ദുരന്തങ്ങളുടെ വർദ്ധിച്ച തീവ്രതയും ആവൃത്തിയും, അതുപോലെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, കടുത്ത ദാരിദ്ര്യം, കൂടാതെ/അല്ലെങ്കിൽ സായുധ യുദ്ധം എന്നിവ കാരണം, ഈ പ്രസ്ഥാനങ്ങൾ സ്വമേധയാ അല്ലെങ്കിൽ നിർബന്ധിതമാണ്. 2020-ൽ, ലോക ജനസംഖ്യയുടെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഏകദേശം 281 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം ഭാവിയിൽ കുടിയേറ്റത്തിന്റെ സ്വഭാവത്തിലും വ്യാപ്തിയിലും കുടിയേറ്റക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് കുടിയേറ്റത്തിന്റെ നേട്ടങ്ങൾ പരമാവധിയാക്കാൻ രാജ്യങ്ങൾ സ്ഥാപിക്കേണ്ട തന്ത്രങ്ങളിലും നയങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തും. ഔട്ട്സോഴ്സ് ചെയ്യാൻ കഴിയാത്തതും പോകുന്ന നിരക്കിൽ സ്വീകരിക്കാൻ തയ്യാറുള്ള പ്രാദേശിക തൊഴിലാളികൾക്ക് നികത്താൻ കഴിയാത്തതുമായ തസ്തികകൾ…
സാന്താക്ലോസ് നല്കുന്ന സന്ദേശം: ഉമ്മന്‍ കാപ്പില്‍
പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്കാലം വീണ്ടും വരവായി! ക്രിസ്തുമസ് ഗാനങ്ങളും, വര്‍ണശബളിമയാര്‍ന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടില്‍ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ് വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്റെയും കരുതലിന്റെയും നാളുകളെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി. ഐതിഹ്യങ്ങള്‍ അനുസരിച്ച്, ക്രിസ്തുമസ് ഫാദര്‍ എന്നറിയപ്പെടുന്ന സാന്താക്ലോസ് നാലാം നൂറ്റാണ്ടില്‍ ആധുനിക തുര്‍ക്കിയിലെ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന സന്യാസിയായിരുന്നു. തനിക്കുള്ളതെല്ലാം പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ദാനം ചെയ്ത ഉദാരമനസ്തനായ വ്യക്തിയായിട്ടാണ് വിശുദ്ധ നിക്കോളാസിനെ കണക്കാക്കുന്നത്. ഇന്ന്, ക്രിസ്മസ് കാലത്ത് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും സമ്മാനങ്ങളും കൊണ്ടുവരുന്ന ഒരു ഒരു അപ്പച്ചനായിട്ടാണ് സാന്താക്ലോസ് അറിയപ്പെടുന്നത്. വിശുദ്ധ നിക്കോളാസിനെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്, അവ ശരിയാണെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. എല്ലാ സംസ്കാരങ്ങള്‍ക്കും സാന്താക്ലോസിനെപ്പോലെ ഇതിഹാസ പുരുഷന്മാരുണ്ട്. ക്രിസ്തുമസ് കാലത്തു സാന്താക്ലോസ് ആഗതനാകുന്നപോലെ എല്ലാ വര്‍ഷവും ഓണക്കാലത്ത് പ്രത്യക്ഷപ്പെടുന്ന മാവേലി നമുക്ക്…
ക്രിസ്തുമസ് (ഒരു ബാല്യകാല സ്മരണ): ജോണ്‍ ഇളമത
എന്റെ ബാല്യകൗമാരങ്ങളിലെ ക്രിസ്തുമസ് കാലങ്ങള്‍ എന്നെ ഇപ്പോഴും സ്വപ്നസുന്ദരമായ ഒര്മ്മകളിലേക്ക് കൊണ്ടുപോകുന്നു. നക്ഷത്രം ഉണ്ടാക്കല്‍, ക്രിസ്തുമസ് കരോള്‍ ഗാനപഠനങ്ങള്‍, മഞ്ഞുപെയ്തിറങ്ങുന്ന രാവുകളില്‍ ഗ്രാമത്തിലെ വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള കരോള്‍ സംഘങ്ങള്‍. ഇവയെല്ലാം ഇന്നലെയെന്നോണം ഒരോ ക്രിസതുമസ് കാലങ്ങളിലും എന്റെ മനസിലൂടെ ഊളിയിട്ട് കടന്നുപോകാറുണ്ട്. അന്നു ഞങ്ങടെ പള്ളീലെ ക്രിസ്തുമസിനും,കരോളിനുമൊക്കെ വക്കന് സാറായിരുന്നു പട്ടെഴുതുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നത്. ഭക്തനായ വക്കന് സാര്‍ ഇടക്കൊക്കെ കപ്യാര് സിക്ക് ലീവ് എടുക്കുമ്പോള്‍ കപ്യാരായി പോലും കുപ്പായമിടാറുണ്ട്. അന്നത്തെ കാലത്ത് അമ്പതിനടുത്ത വക്കന് സാറിന് വെള്ളെഴുത്തായി കണ്ണട വെക്കാനുള്ള വൈമനസ്യം കൊണ്ടോ അതല്ലെങ്കില്‍ അക്കാലത്തെ ഗ്രാമപ്രദേശത്ത് നിലവിലുള്ള അറിവില്ലായ്മ കൊണ്ടോ അതുമല്ലെങ്കില്‍ സങ്കേതിക വിദ്യയുടെ കൈയ്യെത്താദൂരം കൊണ്ടോ, കണ്ണട എന്ന മനഃശാസ്ത്രത്തെ വക്കന് സാറ് വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. വക്കന് സാറിന്റെ പള്ളിയിലെ ബൈബിള്‍ വായനയെപ്പറ്റി പറഞ്ഞാല്‍ നല്ല പ്രകാശമുള്ള മണ്ണെണ്ണ വിളക്കിന്റെ…
