ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ഖാര്‍കീവില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി എസ്.ജെ. നവീന്‍ കൊല്ലപ്പെ ട്ടത് അന്വേഷിക്കുമെന്ന് നിയുക്ത റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപോവ്. നവീനിന്റെ കുടുംബത്തോടും മുഴുവന്‍ ഇന്ത്യന്‍ ജനതയോടും ഞങ്ങളുടെ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അലിപോവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തീവ്ര സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ സാധ്യമായതെല്ലാം ചെയ്യും. നവീനിന്റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍. ഖാര്‍കീവിലെ ഗവര്‍ണറുടെ വസതിക്കു നേരേ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ബങ്കറില്‍ കഴിഞ്ഞിരുന്ന നവീന്‍ ഭക്ഷണം വാങ്ങുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂ വില്‍ നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
Month: March 2022
മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരം
കൊച്ചി: ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. ‘മാര്‍ത്തോമാ ശ്ലീഹ പ്രഘോഷിച്ച സുവിശേഷത്തിന്റെ സ്വാധീനം ഭാരത സംസ്‌കാരത്തില്‍’ എന്നതാണ് വിഷയം. മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടക്കും. മലയാളത്തിലാണ് ഉപന്യാസങ്ങള്‍ തയ്യാറാക്കേണ്ടത്. ദേശഭ-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എ-4 പേപ്പറില്‍ 6-8 പേജുകള്‍ വരെ ദൈര്‍ഘ്യമാകാം. ഒന്നാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നല്‍കും. 10,000 രുപയും പ്രശസ്തി പത്രവുമാണ് രണ്ടാം സമ്മാനം. 75,00 രൂപയും പ്രശസ്തി പത്രവുമാണ് മൂന്നാം സമ്മാനം. അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടാകും. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കേണ്ട വിലാസം: കോ-ഓഡിനേറ്റര്‍, ഉപന്യാസ മത്സരം, സെന്റ് തോമസ് ചര്‍ച്ച്, മലയാറ്റൂര്‍-683587 ഫോണ്‍: 9031486682.
ഉക്രെയിനില്‍ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരേയും സുരക്ഷിതമായി ഒഴിപ്പിക്കും: കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: ഉക്രെയ്‌നിൽ പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതെന്ന് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയയിൽ മുൻകൈയെടുത്ത കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. മുഴുവൻ ഒഴിപ്പിക്കൽ പദ്ധതിയും നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് മന്ത്രി സിന്ധ്യ അറിയിച്ചു. ആദ്യത്തേത്, ഉക്രെയ്നിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും അയൽരാജ്യത്തിന്റെ അതിർത്തികളിലേക്ക് കൊണ്ടുവരിക എന്നതാണ്, രണ്ടാമത്തേത് അതിർത്തി കടന്ന് അയൽ രാജ്യത്തേക്ക് കടക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്. അയല്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അവരെ വിമാനത്താവളങ്ങളിലെത്തിക്കുന്നതാണ് മൂന്നാമത്തെ ഭാഗം, അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതാണ് നാലാമത്തേത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബുക്കാറെസ്റ്റിൽ നിന്ന് 3500 വിദ്യാർത്ഥികളും, സുസെവയിൽ നിന്ന് 1300 ഓളം വിദ്യാർത്ഥികളും ഇന്ത്യയിലേക്ക് വരുമെന്നും മന്ത്രി അറിയിച്ചു. നാളെ മന്ത്രി സിന്ധ്യ സിററ്റ് ബോർഡറിലേക്ക് പോകുകയും ഓരോ ഇന്ത്യക്കാരെയും സിററ്റിൽ നിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസം…
ഐഎഎഫിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി; എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട്
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റൊമാനിയയിൽ നിന്ന് തിരിച്ചെത്തി. ഇരുന്നൂറോളം ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഡല്‍ഹിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങി. സി-17 ഗ്ലോബ്മാസ്റ്ററിൽ നിന്ന് ഇന്ത്യക്കാരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി അജയ് ഭട്ടും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് നാല് മന്ത്രിമാരെ അയച്ചതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഓരോ സിവിലിയനെയും ഒഴിപ്പിക്കുന്നത് വരെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും സർവീസ് തുടരും. ഇന്ത്യാ ഗവൺമെന്റ് തങ്ങളുടെ പൗരന്മാർക്ക് ഭക്ഷണം, ടെന്റുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് c-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും…
റഷ്യ-ഉക്രേനിയന്‍ യുദ്ധം: റഷ്യ ആദ്യത്തെ പ്രധാന ഉക്രേനിയൻ നഗരം പിടിച്ചെടുത്തു
ഫെബ്രുവരി 24 ന് റഷ്യൻ സൈന്യം ആക്രമിച്ചതിനുശേഷം തെക്കൻ ഉക്രെയ്‌നിലെ കരിങ്കടലിനോട് ചേർന്നുള്ള ഒരു നഗരമായ കെർസൺ റഷ്യൻ സൈന്യത്തിന്റെ കീഴിലാകുന്ന ആദ്യത്തെ പ്രധാന നഗരമായി മാറി. ഏകദേശം 300,000 നിവാസികളുള്ള നഗരം ഉക്രേനിയൻ പ്രതിരോധം തകർക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് റഷ്യക്കാർ പിടിച്ചെടുത്തത്. മേയർ ഇഗോർ കോലിഖേവ് ബുധനാഴ്ച ഒരു റഷ്യൻ കമാൻഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ സൈന്യം സിറ്റി കൗണ്‍സില്‍ കെട്ടിടത്തിലേക്ക് കടന്നു കയറുകയും നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതതായി ഖേര്‍സണ്‍ മേയര്‍ ഇഗോര്‍ കോലിഖേവ് പറഞ്ഞു. റഷ്യ പിടിച്ചെടുക്കുന്ന യുക്രൈനിലെ ആദ്യ പ്രധാന നഗരങ്ങളിലൊന്നാണ് ഖേര്‍സണ്‍. ഉക്രെയിനിന്റെ തെക്കന്‍ കരിങ്കടല്‍ തീരത്തുള്ള ഈ തുറമുഖ നഗരത്തില്‍ 300,000 മാണ് ജനസംഖ്യ. ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കരുതെന്ന് റഷ്യന്‍ സൈന്യത്തോട് മേയര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ നിബന്ധനകള്‍ അനുസരിക്കാനും അദ്ദേഹം നഗരത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.…
ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊന്ന് അവയവഛേദം ചെയ്ത യുവതിയെ പോലീസ് അറസ്റ്റു ചെയ്തു
വിസ്‌കോണ്‍സിന്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 23-ന് നടന്ന ക്രൂരമായ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 2 ചൊവ്വാഴ്ചയാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് 24-കാരി ടെയ്‌ലര്‍ ഡി ഷാബിസിനസിനെ പോലീസ് അറസ്റ്റു ചെയ്തു. ഗ്രീന്‍ ബെ സ്‌റ്റോണ്‍ബ്രൂക്ക് ലെയിനിലുള്ള വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ ലഹരിയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷമാണ് ടെയ്‌ലര്‍ കാമുകനെ കഴുത്തു ഞെരിച്ചു കൊന്ന് ‘പുരുഷാവയവവും’ മറ്റു അവയവങ്ങളും ഛേദിച്ച് ബക്കറ്റിലും, മണ്‍പാത്രത്തിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റില്‍ ഇട്ടിരുന്ന മകന്റെ തല കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.…
ഉക്രെയ്നിലെ റഷ്യൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി
ന്യൂയോര്‍ക്ക്: ലോകത്തെ “ടൗൺ ഹാൾ” എന്നറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭ, റഷ്യ ഉക്രെയിനില്‍ നടത്തുന്ന അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന പ്രമേയം പാസ്സാക്കി. 193 അംഗരാജ്യങ്ങളുള്ള യു എന്‍ അസംബ്ലിയില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ ശബ്ദമുണ്ട്. ഉക്രേനിയൻ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവ പുനഃസ്ഥാപിക്കുന്ന പ്രമേയത്തിന് 141 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. റഷ്യ “അന്തർദേശീയമായി അംഗീകരിക്കപ്പെട്ട അതിരുകൾക്കുള്ളിലെ ഉക്രെയ്ൻ പ്രദേശത്ത് നിന്ന് എല്ലാ സൈനിക സേനകളെയും ഉടനടി പൂർണ്ണമായും നിരുപാധികമായും പിൻവലിക്കണമെന്ന്” പ്രമേയം ആവശ്യപ്പെട്ടു. 90-ലധികം രാജ്യങ്ങൾ ഇത് സ്പോൺസർ ചെയ്തു, അത് പാസാക്കാൻ നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അഞ്ച് രാജ്യങ്ങൾ – ബെലാറസ്, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഉത്തര കൊറിയ), എറിത്രിയ, റഷ്യ, സിറിയ – ഇതിനെതിരെ വോട്ട് ചെയ്‌തപ്പോൾ 35 പേർ വിട്ടുനിന്നു. ഇന്ത്യ ഉള്‍പ്പെടെ 35…
ന്യൂയോര്‍ക്ക് നഗരത്തില്‍ ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവം; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കഴിഞ്ഞ വാരാന്ത്യം ഒരു ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ ഏഴ് ഏഷ്യന്‍ അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന നഗരത്തിലെ താമസക്കാരന്‍ സ്റ്റീവന്‍ സജോനിക്കിനെ (28) പോലീസ് അറസ്‌റ് ചെയ്തു. മാര്‍ച്ച് 2 ബുധനാഴ്ച വൈകീട്ട് മിഡ് ടൗണിലുള്ള പബ്ലിക് ലൈബ്രറിക്ക് പുറത്ത് വച്ചാണ് സ്റ്റീവനെ പോലീസ് പിടികൂടിയത്. ഏഴു അഗ്രവേറ്റഡ് ഹരാസ്മെന്റിന് കേസ്സെടുത്തു . അക്രമിക്കപ്പെടുകയോ, വംശീയ അധിക്ഷേപത്തിന് വിധേയരാകുകയോ ചെയ്ത ഏഴു സ്ത്രീകളുമായി സ്റ്റീവന് പ്രത്യേക ബന്ധമൊന്നും ഇല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഏഷ്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ ഭയവിഹ്വലരാണ്. മാഡിസണ്‍ അവന്യുവില്‍ ഞായറാഴ്ച വൈകീട്ട് ആറു മണിക്കാണ് ആദ്യ ആക്രമണം . 57 വയസ്സുള്ള സ്ത്രീയെ യാതൊരു പ്രകോപനവും ഇല്ലാതെ മുഖത്തടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം ഒരു…
അമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് റഷ്യ വിലക്കി
വാഷിംഗ്ടണ്‍: റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി ബൈഡന്‍ ഉത്തരവിട്ടതിന് പിന്നാലെ അമേരിക്കന്‍ വിമാനങ്ങളും റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് റഷ്യ വിലക്കി. അമേരിക്കക്ക് പുറമെ കാനഡ, യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്ട്രിയ, ജര്‍മനി, പോളണ്ട്, ബള്‍ഗേറിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയെന്നോണം അമേരിക്കയടക്കം പന്ത്രണ്ട് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് റഷ്യ വ്യോമാതിര്‍ത്തി അടച്ചത്. കാര്‍ഗോ സര്‍വീസുകളായ ഫെഡെക്‌സ്, യു.പി.എസ് റഷ്യക്ക് മീതെ പറക്കുകയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു . റഷ്യയിലെക്ക് ഒരു പാക്കേജൂം ഡെലിവറി നടത്തുകയില്ലെന്ന് ഫെഡെക്‌സ് പ്രഖ്യാപിച്ചപ്പോള്‍ റഷ്യയില്‍ നിന്നോ റഷ്യയിലേക്കോ യാതൊന്നും യു.പി.എസ് സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് വിമാന സര്‍വീസുകളും കാര്‍ഗോ ഫ്ളൈറ്റുകളും നിരോധിച്ചതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.
മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മാർച്ച് 5 ന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മല്ലപ്പള്ളി സംഗമത്തിന്റെ 2022 ലെ പൊതുയോഗം മാർച്ച് 5 നു ശനിയാഴ്ച രാവിലെ 11 മുതൽ 2 വരെ സ്റ്റാഫോഡിൽ വച്ച് (920, Murphy Road, Stafford,TX) നടത്തപ്പെടുന്നതാണ്. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ അംഗങ്ങളായ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യത്തിൻ കരസ്പർശമായ വിദ്യാഭ്യാസ സഹായനിധി റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി റെസ്‌ലി മാത്യുവും വാർഷിക കണക്ക് ട്രഷറർ സെന്നി ഉമ്മനും അവതരിപ്പിക്കുമെന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ 832 661 7555.
