അമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് റഷ്യ വിലക്കി

വാഷിംഗ്ടണ്‍: റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി ബൈഡന്‍ ഉത്തരവിട്ടതിന് പിന്നാലെ അമേരിക്കന്‍ വിമാനങ്ങളും റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് റഷ്യ വിലക്കി.

അമേരിക്കക്ക് പുറമെ കാനഡ, യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്ട്രിയ, ജര്‍മനി, പോളണ്ട്, ബള്‍ഗേറിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇതിന് തിരിച്ചടിയെന്നോണം അമേരിക്കയടക്കം പന്ത്രണ്ട് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് റഷ്യ വ്യോമാതിര്‍ത്തി അടച്ചത്.

കാര്‍ഗോ സര്‍‌വീസുകളായ ഫെഡെക്‌സ്, യു.പി.എസ് റഷ്യക്ക് മീതെ പറക്കുകയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു . റഷ്യയിലെക്ക് ഒരു പാക്കേജൂം ഡെലിവറി നടത്തുകയില്ലെന്ന് ഫെഡെക്‌സ് പ്രഖ്യാപിച്ചപ്പോള്‍ റഷ്യയില്‍ നിന്നോ റഷ്യയിലേക്കോ യാതൊന്നും യു.പി.എസ് സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് വിമാന സര്‍വീസുകളും കാര്‍ഗോ ഫ്ളൈറ്റുകളും നിരോധിച്ചതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

Print Friendly, PDF & Email

Leave a Comment

More News