ഫോക്ക് വനിതാവേദി വെബിനാര്‍ മാര്‍ച്ച് 11 ന്

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ചു ‘ഹെല്‍ത്തി ഡയറ്റ് വെല്‍ത്തി ലൈഫ്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11 നു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന വെബിനാറിന് തിരുവനന്തപുരത്തെ ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്‌പെഷാലിറ്റി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. ദിവ്യ നായര്‍ നേതൃത്വം നല്‍കുന്നു. വിവരങ്ങള്‍ക്ക്: 65839954, 99553632. സലിം കോട്ടയില്‍<  

പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സദസ് മാര്‍ച്ച് 11 ന്

മനാമ : പ്രവാസി വെല്‍ഫെയര്‍, ബഹറിന്‍ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11 നു (വെള്ളി) വൈകുന്നേരം നാലിന് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പ്രേമ. ജി. പിശാരടി മുഖ്യ പ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദാ റൈഹാന്‍ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തില്‍ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍. പ്രവര്‍ത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു  

സുമിയില്‍ നിന്ന് എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുദ്ധം രുക്ഷമായ ഉക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് ട്രെയിനില്‍ പടിഞ്ഞാറന്‍ ഉക്രൈനിന്‍ അതിര്‍ത്തിയിലെത്തും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സുമിയില്‍ നിന്നുള്ള രക്ഷാദൗത്യം തുടങ്ങിയത്. 35 ബസുകളിലായി 700 ഓളം വിദ്യാര്‍ഥികളെ പുറത്തേക്ക് അയച്ചു. സ്വദേശികളും വിദേശികളും സൂമിയില്‍ നിന്ന് അഭയം തേടി പുറത്തേക്ക് പോകുകയാണ്.      

വര്‍ക്കലയിലെ തീപിടിത്തം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് വിഷപ്പുക

  തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേരുടെ ദാരുണ മരണത്തിനിടയാക്കിയത് വിഷപ്പുക. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും മരണകാരണമല്ല. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം ദളവാപുരത്ത് പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ വീടായ രാഹുല്‍ നിവാസിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തില്‍ വീട്ടുടമസ്ഥനായ പ്രതാപന്‍ (ബേബി -62), ര്യ ഷെര്‍ളി (53), മകന്‍ അഖില്‍ (25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി (24) , നിഹുലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹുലിനെ (29) നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസും ഫയര്‍ ഫോഴ്‌സും വീടിന്‍ന്റെഗേറ്റും അടുക്കള വാതിലും തകര്‍ത്ത് അകത്തു കട…

കൂറുമാറ്റം: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്ത് അംഗം എം.കെ. ടിസിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അയോഗ്യയാക്കി. നിലവില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വര്‍ഷത്തേക്കാണ് വിലക്ക്. ടിസി നിലവില്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ആയതിനാല്‍ അംഗത്വത്തിന് പുറമെ പ്രസിഡന്ററ് സ്ഥാനവും നഷ്ടമാകും. രാജകുമാരി പഞ്ചായത്ത് അംഗം പി.ടി. എല്‍ദോ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. 2015 നവംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ടിസി ജയിച്ചത്. 2019 സെപ്റ്റംബര്‍ 17 നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ കാലുവാരി യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു. വിപ്പ് ലംഘിച്ച് മത്സരിച്ച ഇവര്‍ ജയിച്ച് പ്രസിഡന്റ് ആയി. ഇതിനെതിരെയായിരുന്നു എല്‍ദോ പരാതിപ്പെട്ടത്.

യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സേവ് നിമിഷ പ്രിയ കമ്മിറ്റി

പാലക്കാട്: സ്വദേശിയെ വധിച്ച കേസില്‍ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച ആരംഭിച്ചു. ദയാധനമായി രണ്ട് കോടി രൂപവരെ നല്‍കേണ്ടി വന്നേക്കാം. ഈതുക ഒരുമാസത്തിനകം കണ്ടെത്തണം. വധിശിക്ഷയ്‌ക്കെതിരെ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ചത്. ഇതോടെ എല്ലാ വഴികളും അടഞ്ഞുവെന്ന പ്രചാരണം ശരിയല്ലെന്ന് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി വൈസ് ചെയര്‍പേഴ്ണും അഭിഭാഷകയുമായ ദീപ ജോസഫ് പറഞ്ഞു. അനകൂല വിധിക്ക് സാധ്യത കുറവാണെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കൊല്ലപ്പെട്ട യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ ഹമദിയുടെ കുടുംബത്തിന് ദയാധനം നല്‍കിയാലും വധശിക്ഷ ഒഴിവാകും. ജനകീയ…

കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു; മുഖത്ത് ഇടിയേറ്റ യുവതി ആശുപത്രിയില്‍

കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. അമ്മയും സുഹൃത്തും തമ്മിലുള്ള അതിരുവിട്ട ബന്ധം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നു പറയുന്നു. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്. വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷുമായി ആറുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. കൊരട്ടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയ യുവതിയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന സുഹൃത്തുമായി അമ്മയുടെ അടുപ്പം അതിരുവിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് മര്‍ദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം. ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. ഇയാള്‍ പറയുന്നതു മാത്രമേ അമ്മ കേള്‍ക്കൂ എന്നു വന്നതോടെയാണ് വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍…

കോവിഡ് നിയന്ത്രണം നീക്കുന്നു; രാജ്യാന്തര വിമാന സര്‍വീസുകള്‍ 27 മുതല്‍ പഴയ നിലയിലേക്ക്

ന്യുഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും യാത്ര ക്രമീകരണങ്ങളെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്. നിലവില്‍ എയര്‍ ബബിള്‍ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്തുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് നില വില്‍ പ്രതിദിന കോവിഡ് കേസുകള്‍ 5000ല്‍ താഴെ എത്തിയ സാഹചര്യത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.    

അന്താരാഷ്ട്ര വനിതാ ദിനാചരണം

ചെങ്ങമനാട്:  ചെങ്ങമനാട് വാണീകളേബരം വായനശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങമനാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 മാർച്ച് എട്ടാം തീയതി വാണീകളേബരം വായനശാലാ ഹാളിൽ വച്ച് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെബാ മുഹമ്മദാലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാലാ വൈസ് പ്രസിഡന്റ് ശ്രീമതി കെ എൽ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി ജ്യോതി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീമതി കെ സി വത്സല സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി ശോഭന സുരേഷ്‌കുമാർ ആശംസയും, വായനശാല ജോയിന്റ് സെക്രട്ടറി എം കെ തങ്കമണിയമ്മ കൃതജ്ഞതയും രേഖപ്പെടുത്തി.  

കല്ലമ്പലത്ത് കഞ്ചാവ് കേസ് പ്രതി പിടികൂടുന്നതിടെ പോലീസുകാര്‍ക്കു നേരെ ആക്രമണം; അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതി അനസാണ് അഞ്ച് പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചത്. പോലീസുകാരെ അക്രമിച്ച മുഹമ്മദ് അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്ക് നേരെയാണ് കഞ്ചാവ് കേസ് പ്രതി അനസ് ജാനിന്റെ ആക്രമണമുണ്ടായത്. പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പോലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസ് ജാനിനെ…