വി.വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സനോജ് സെക്രട്ടറിയായി തുടരും

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെ തെരഞ്ഞെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. എസ്. സതീഷ് പദവി ഒഴിയുന്ന സ്ഥാനത്തേക്കാണ് വസീഫിനെ തെരഞ്ഞെടുത്തത്. വി.കെ. സനോജ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരും. എസ്.ആര്‍. അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്ഐ കമ്മിറ്റി. എസ്.സതീഷ്, ചിന്താ ജെറോം, കെ.യു.ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായി.

ഈസ്റ്റ് മെഡോ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് ജെന്‍സണ്‍ അമ്പാച്ചന്‍

ന്യൂയോർക്ക്: ഈസ്റ്റ് മെഡോ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് സ്ഥാനാർത്ഥി ജെന്‍സണ്‍ അമ്പാച്ചന്‍. ബോര്‍ഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഈ പ്രക്രിയയില്‍ രക്ഷിതാക്കളും മുഴുവന്‍ സമൂഹവും ഭാഗഭാക്കാവണമെന്നും അതുവഴി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ സഹായിക്കണമെന്നും ജെന്‍സണ്‍ അഭ്യര്‍ത്ഥിച്ചു. ഇതുവരെ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും സമൂഹത്തെ സേവിക്കാന്‍ നല്‍കിയ ഈ അവസരത്തിനും താന്‍ നന്ദി പറയുന്നുവെന്നും ജെന്‍സന്‍ പറഞ്ഞു. മെയ് 17നാണ് ഇലക്ഷന്‍. കുടിയേറ്റക്കാരുടെ മകനെന്ന നിലയില്‍, നല്ല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തന്റെ മാതാപിതാക്കള്‍ തന്നോട് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും യാഥാര്‍ത്ഥ്യബോധമുള്ളതും കൂടുതല്‍ മെച്ചപ്പെട്ടതുമായ അക്കാദമിക്, സാമൂഹിക, അന്തരീക്ഷം അത്യാവശ്യമാണെന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ജെന്‍സന്‍ പറയുന്നു. കഴിഞ്ഞ 14 വര്‍ഷമായി ജെന്‍സണ്‍ അമ്പാച്ചനും കുടുംബവും ഈസ്റ്റ് മെഡോ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ താമസിച്ചു വരികയാണ്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം പൊതുസേവനത്തില്‍…

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്‍ത്ത് – ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മെയ് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.30-ന് സുവിശേഷ പ്രഘോഷണവും, ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് 9.30-ന് വിശുദ്ധ കുര്‍ബാനയും നടക്കും. അഭിവന്ദ്യ സഖറിയാ മോര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11 മണിക്ക് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയാണ് ഇതര ചടങ്ങുകള്‍. ഇടവക വികാരി വെരി റവ.ഫാ.…

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (മേയ് 1) മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിക്കും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്‍ഡ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍…

ചികിത്സ: കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്കു തിരിക്കും. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്റര്‍ ചുമതലകള്‍ നിറവേറ്റാനാണു തീരുമാനം. അമേരിക്കയില്‍ ചികിത്സയിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 10നാണ് മടങ്ങിവരിക.

ശമ്പളവും പെന്‍ഷനും വിതരണം മുടക്കരുത്; 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവധിച്ചിരുന്നു.

കിയെവ് മേഖലയിൽ 900 മൃതദേഹങ്ങളടങ്ങിയ മറ്റൊരു കൂട്ടക്കുഴിമാടം കണ്ടെത്തിയതായി പ്രസിഡന്റ് സെലെൻസ്കി

കീവ്: കീവ് മേഖലയിൽ 900 മൃതദേഹങ്ങളുള്ള മറ്റൊരു കൂട്ടക്കുഴിമാടം കൂടി കണ്ടെത്തിയതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. വെള്ളിയാഴ്ച പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ശവക്കുഴി കണ്ടെത്തിയ പ്രദേശം മാർച്ചിൽ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയതായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ആർക്കും അറിയില്ല. അനന്തരഫലങ്ങൾ ഉണ്ടാകും, അന്വേഷണം ഉണ്ടാകും, പിന്നെ ഒരു സെൻസസ് ഉണ്ടാകും. ഈ ആളുകളെയെല്ലാം കണ്ടെത്തണം, പക്ഷേ എത്രപേർ ഉണ്ടെന്ന് പോലും ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതിനുശേഷം ഏകദേശം 500,000 ഉക്രേനിയക്കാരെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തിയതായും സെലെൻസ്കി അവകാശപ്പെട്ടു. “ഉക്രേനിയൻ പ്രോസിക്യൂട്ടർമാരും നിയമ നിർവ്വഹണ ഉദ്യോഗസ്ഥരും ഉക്രെയ്നിലെ സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള എല്ലാ റഷ്യൻ സൈനികരെയും കണ്ടെത്തി വിചാരണ ചെയ്യുമെന്ന്” അദ്ദേഹം ഊന്നിപ്പറഞ്ഞു.…

ഡിവൈഎഫ്ഐ സമ്മേളനത്തിന് ഇന്നു സമാപനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്തു തുടരും. എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ് സനോജ് സെക്രട്ടറി ആയത്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത്.

നടിയെ പീഡിപ്പിച്ച കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടി

  കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്നക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ നടപടി സ്വീകരിച്ചേക്കും. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. നടനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും ഇതുവരെ സംഘടന വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയെന്നാണ് വാദം. സംഘടന മൗനം പാലിക്കുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നടനെതിരെയുള്ള നടപടിക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയെന്നാണ് സൂചന. നടപടിക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ മലയാള സിനിമാ മേഖലയില്‍നിന്ന് പതിവു നിശബ്ദതയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേരു വെളിപ്പെടുത്തിയതിലൂടെ വിജയ്ബാബു മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചു നിയമം ലംഘിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. വനിതാകമ്മീഷനും…

ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും ചൂടും കാട്ടുതീ കൂടുതല്‍ വഷളാക്കുന്നു

വാഷിംഗ്ടൺ : ന്യൂ മെക്‌സിക്കോയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഏകദേശം 300 ഓളം കെട്ടിടങ്ങൾ കത്തി നശിച്ചു. വരും ദിവസങ്ങളിൽ ശക്തമായ കാറ്റ്, വരണ്ട വായു, ചൂട് എന്നിവയാൽ കാട്ടുതീ ശക്തമാകുമെന്ന് അധികൃതർ അറിയിച്ചു. കാൾഫ് കാന്യോണിലും ഹെർമിറ്റ്‌സ് പീക്കിലും ഉണ്ടായ തീപിടിത്തത്തിൽ ഇതുവരെ 66,000 ഏക്കർ ഭൂമി കത്തിനശിച്ചുവെന്നും, 37 ശതമാനം മാത്രമേ നിയന്ത്രണ വിധേയമായിട്ടുള്ളൂവെന്നും സംസ്ഥാന അഗ്നിശമനസേനയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നു. കാറ്റിൽ തീജ്വാലകൾ 5 അടിയിൽ കൂടുതൽ ഉയരത്തിൽ എത്തുമ്പോൾ, അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങണമെന്ന് വക്താവ് മൈക്ക് ജോൺസണ്‍ പറഞ്ഞു. കാൾഫ് കാന്യോണും ഹെർമിറ്റ്സ് കൊടുമുടിയിലും തീ ആളിപ്പടരുകയാണ്. മറ്റൊരു വലിയ തീ, സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ജെമെസ് സ്പ്രിംഗ്സ് ഗ്രാമത്തിൽ നിന്ന് 7 മൈൽ കിഴക്കായി ഒരാഴ്ച മുമ്പ് ആരംഭിച്ച സെറോ പെലാഡോ…