പി.ശശിയുടെ നിയമനം ഐക്യകണേ്ഠന; പി.ജയരാജനെ തള്ളി തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ശശിയുടെ നിയമനത്തില്‍ വിമര്‍ശനം ഉന്നയിച്ച പി.ജയരാജനെ തള്ളിയാണ് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ ഇ.പി ജയരാജന്‍ രംഗത്തെത്തിയത്. ശശിക്ക് അയോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിയഇല്‍ അഭിപ്രായ ഭിന്നതയില്ല. അച്ചടക്ക നടപടി ഒരാളുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനല്ല. തെറ്റുകള്‍ തിരുത്തി പാര്‍ട്ടിക്ക് ഒപ്പം വരാനാണ് നടപടിയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പി.ശശിയെ മുഖ്യമന്ത്രിയൂടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും അതിനുതകുന്ന പല റിപ്പോര്‍ട്ടുകളും തന്റെ പക്കലുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.  

കനത്ത മഞ്ഞും കൊടുങ്കാറ്റും; 250,000-ത്തിലധികം വീടുകൾക്കും ബിസിനസ്സുകൾക്കും വൈദ്യുതിയില്ല

ന്യൂയോര്‍ക്ക്: ശക്തമായ കാറ്റും കനത്തതും നനഞ്ഞതുമായ മഞ്ഞുവീഴ്ചയെത്തുടർന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കാൽ ലക്ഷത്തിലധികം വീടുകളിലും ബിസിനസ്സുകളിലും ചൊവ്വാഴ്ച വൈദ്യുതി മുടങ്ങി. പെൻസിൽവാനിയ, വെർമോണ്ട്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ കൊടുങ്കാറ്റും 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞും രാത്രിയിൽ മണിക്കൂറിൽ 50 മൈലിലധികം വേഗതയുള്ള കാറ്റും വീശിയടിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചവരെ ന്യൂയോർക്ക് സ്റ്റേറ്റിൽ 190,000-ലധികം വീടുകളും ബിസിനസ്സുകളും പെൻസിൽവാനിയയിൽ 47,000-ത്തിലധികം വീടുകളും ഇരുട്ടിലാണ്ടു. മെയ്‌നിലെയും വെർമോണ്ടിലെയും മറ്റൊരു 32,000 ഉപഭോക്താക്കള്‍ക്കും വൈദ്യുതി നഷ്ടപ്പെട്ടതായി Poweroutage.us റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങൾ വിലയിരുത്തുകയും റിപ്പയറിംഗ് പുരോഗമിക്കുകയാണെന്നും ന്യൂയോർക്കിലെ പവർ കമ്പനിയായ നാഷണൽ ഗ്രിഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു. കനത്ത നനഞ്ഞ മഞ്ഞും ഉയർന്ന കാറ്റും സെൻട്രൽ, ഈസ്റ്റേൺ, നോർത്തേൺ ന്യൂയോർക്കിന്റെ ഭാഗങ്ങളിൽ വ്യാപകവും കാര്യമായ നാശനഷ്ടവും ഉണ്ടാക്കിയെന്നും പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലുടനീളമുള്ള റോഡരികുകളിലും നടപ്പാതകളിലും മറിഞ്ഞുവീണ വൈദ്യുതി ലൈനുകളും മരങ്ങളും…

ജൂലിയൻ അസാൻജിനെ യു എസിന് കൈമാറാൻ യുകെ കോടതി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാന്‍‌ജിനെ ചാരവൃത്തി ആരോപിച്ച് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചേക്കാവുന്ന കുറ്റത്തിന് യുകെ കോടതി യുഎസിന് കൈമാറാൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഏഴ് മിനിറ്റ് നീണ്ട വാദത്തിനിടെ ചീഫ് മജിസ്‌ട്രേറ്റ് പോൾ ഗോൾഡ്‌സ്പ്രിംഗാണ് കൈമാറൽ ഉത്തരവ് പുറപ്പെടുവിച്ചത്. കൈമാറാനുള്ള തീരുമാനം ഇപ്പോൾ ആഭ്യന്തര മന്ത്രി പ്രീതി പട്ടേലിന്റേതാണ്. അപ്പീലിന് അവകാശമുള്ള അസാൻജ് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണയ്ക്കിടെ വീഡിയോ ലിങ്ക് വഴി ഹാജരായി. അദ്ദേഹത്തെ കൈമാറുന്നതിനെതിരായ അസാൻജിന്റെ അപ്പീൽ കഴിഞ്ഞ മാസം സുപ്രീം കോടതി നിരസിച്ചതിനെ തുടർന്നാണ് ബുധനാഴ്ച ഹ്രസ്വ വാദം നടന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് പട്ടേലിന് നിവേദനം നൽകാൻ മെയ് 18 വരെ സമയമുണ്ട്. കൂടാതെ, കേസിലെ മറ്റ് കാര്യങ്ങളിൽ കൂടുതൽ അപ്പീലുകൾ നൽകാനും സാധ്യതയുണ്ട്. 2010-ൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ ബോംബാക്രമണത്തെക്കുറിച്ചുള്ള രഹസ്യാത്മക സൈനിക, നയതന്ത്ര ഫയലുകൾ…

അരിസോണയിലെ കാട്ടുതീ; 2,000-ത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു

അരിസോണ: മധ്യ അരിസോണയിൽ അതിവേഗം പടര്‍ന്നുപിടിച്ച കാട്ടുതീയണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങൾ പൊരുതുന്നുണ്ടെങ്കിലും, ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീ അനിയന്ത്രിതമായി വ്യപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനകം തന്നെ ആയിരക്കണക്കിന് താമസക്കാരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. ടണൽ ഫയർ എന്ന് വിളിക്കപ്പെടുന്ന തീപിടുത്തം, അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിൽ നിന്ന് 14 മൈൽ (23 കിലോമീറ്റർ) വടക്ക് കിഴക്ക് ഭാഗത്തേക്ക് ഏകദേശം 6,000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചതായി അഗ്നിശമന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വൈകി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീപിടിത്തത്തിൽ കൊക്കോനിനോ കൗണ്ടിയിലെ 760 വീടുകളിൽ നിന്ന് 2,000-ത്തിലധികം താമസക്കാരെ നിർബന്ധപൂര്‍‌വ്വം ഒഴിപ്പിച്ചതായി കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സ് ചെയർവുമൺ പാട്രിസ് ഹോർസ്റ്റ്മാൻ പറഞ്ഞു.

തലശേരി അതിരൂപത അധ്യക്ഷനായി മാര്‍ ജോസഫ് പാംപ്ലാനി ചുമതലയേറ്റു

തലശേരി: തലശേരി അതിരൂപതയ്ക്ക് പുതിയ ഇടയന്‍. അതിരൂപതയുടെ അധ്യക്ഷനായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരുപതയുടെ ആര്‍ച്ച് ബിഷപ് ആയി നിയമിച്ചുകൊണ്ടുള്ള സിറോ മലബാര്‍ സഭയുടെ നിയമന പത്രിക അതിരൂപത ചാന്‍സലര്‍ ചടങ്ങില്‍ വായിച്ചൂ. നിയമന പത്രിക കര്‍ദിനാള്‍, മാര്‍ പാപ്ലാനിക്ക് കൈമാറി. സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല. കെ.റെയിലിന് ഒരു പാട് അനിശ്ചിതത്വങ്ങള്‍ അവശേഷിക്കുന്നുണ്ട്. കയ്യേറ്റം പോലെ കെ റെയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല. വികസനത്തിന് സഭ എതിരല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുപാട് ഭാവാത്മകമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.  

ജറുസലേമിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് ഇസ്രായേൽ

ജറുസലേം: കിഴക്കൻ ജറുസലേമിൽ സമാധാനം നിലനിർത്താൻ അന്താരാഷ്ട്ര സഹായം വേണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച മുതൽ ഇസ്രായേൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 200 ഫലസ്തീനുകൾക്ക് പരിക്കേറ്റ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിനെ കേന്ദ്രീകരിച്ച് ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള സമീപകാല അക്രമ തരംഗത്തെക്കുറിച്ച് രണ്ട് നേതാക്കൾ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. , “ജറുസലേമിൽ ശാന്തത പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര പിന്തുണയുടെ ആവശ്യകത ഞാൻ ഊന്നിപ്പറയുന്നു. പുണ്യസ്ഥലത്തെ റെയ്ഡുകൾ നൂറുകണക്കിന് ഇസ്ലാമിക തീവ്രവാദികളുടെ കലാപങ്ങളെ അടിച്ചമര്‍ത്താനുള്ള പ്രവർത്തനങ്ങളായിരുന്നു,” ബ്ലിങ്കനുമായി ഫോണിൽ സംസാരിച്ചതിന് ശേഷം ലാപിഡ് ട്വീറ്റ് ചെയ്തു. അക്രമത്തെ പിന്തുണയ്ക്കുന്ന ആഹ്വാനങ്ങൾ ഇസ്രായേലിൽ വച്ചുപൊറുപ്പിക്കില്ലെന്നും ലാപിഡ് കൂട്ടിച്ചേർത്തു. കിഴക്കൻ ജറുസലേമിലെ അക്രമത്തെക്കുറിച്ച് ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദിയുമായി ബ്ലിങ്കൻ കഴിഞ്ഞ…

റഷ്യ ഉക്രെയ്നിൽ ‘പ്രത്യേക സൈനിക’ നടപടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു: ലാവ്റോവ്

കീവ്: ഉക്രൈനിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. കിഴക്കൻ ഉക്രെയ്‌നിലെ ഓപ്പറേഷൻ ഡൊനെറ്റ്‌സ്‌കിലെയും ലുഗാൻസ്‌കിലെയും ആളുകളെ പൂർണ്ണമായും മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ലാവ്‌റോവ് പ്രസ്താവിച്ചു. ഈ പ്രവർത്തനം തുടരുമെന്നും, അടുത്ത ഘട്ടം ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യുക്രിൻഫോം വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുമായുള്ള ഏറ്റുമുട്ടലിന്റെ ഫലമായി ഉക്രെയ്നിന്റെ അടിസ്ഥാന സൗകര്യത്തിന്റെ 30% വരെ തകർന്നു. 300-ലധികം പാലങ്ങളും അതിലധികവും നശിപ്പിക്കുകയോ ഭാഗികമായി തകര്‍ക്കുകയോ ചെയ്തതായി ഉക്രേനിയൻ ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഒലെക്സാണ്ടർ കുബ്രാക്കോവ് അഭിപ്രായപ്പെട്ടു. 8,000 കിലോമീറ്റർ ഹൈവേകളും അതിലുള്‍പ്പെടും. സംഘർഷം മൂലം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിട്ടുള്ള നാശനഷ്ടം 100 ബില്യൺ യുഎസ് ഡോളറിലേക്ക് അടുക്കുമെന്ന് ഉക്രേനിയൻ സർക്കാർ കണക്കാക്കുന്നു. റഷ്യൻ സൈന്യം തീവ്രവാദികൾക്കും വിദേശ കൂലിപ്പടയാളികൾക്കും…

IPSF 2022 – സ്പോർട്സ് ഫെസ്റ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഓസ്റ്റിൻ : ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ്, ഒക്കൽ ഹോമ സംസ്ഥാനങ്ങളിലുള്ള 8 ഇടവക പള്ളികളിലെ ഇടവക അംഗങ്ങൾക്ക് വേണ്ടി രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന ഇൻറ്റർ പരീഷ് സ്പോർട്സ് ഫെസ്റ്റ്, മറ്റ് രൂപതാതല പരിപാടികളും കോവിഡും കാരണം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ഓഗസ്റ്റ് 6,7,8 തീയതികളിൽ ഓസ്റ്റിൻ സെന്റ് അൽഫോൻസാ പള്ളിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. വാശിയേറിയ കായിക മത്സരങ്ങൾ അരങ്ങേറുന്ന നോർത്ത് അമേരിക്കൻ മെഗാ സ്പോർട്സ് ഫെസ്റ്റിൽ എട്ട് ഇടവകകളിൽ നിന്ന് ആയിരത്തിൽ ഏറെ മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഇതിലേക്ക് വേണ്ടിയുള്ള ഓൺലൈൻ റെജിസ്‌ട്രേഷൻ ആരംഭിച്ചു. www.ipsfaustin.com എന്ന വെബ്‌സൈറ്റ് വഴി മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് . മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 മുൻപായി ചെയ്യേണ്ടതാണ്. ഓസ്റ്റിൻ സെന്റ് അൽഫോൻസാ കാത്തലിക്ക് പള്ളി ഏറ്റെടുത്ത് നടത്തുന്ന ഈ…

ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍

ഡാളസ്: ഡാളസില്‍ ഭര്‍തൃമാതാവിനെ വെടിവച്ചു കൊന്ന യുവതി അറസ്റ്റില്‍. റിച്ചാര്‍ഡ്‌സണിലെ റണ്ണര്‍ റോഡിലുള്ള സ്റ്റാര്‍ബക്‌സിലാണു സംഭവം നടന്നത്. അറസ്റ്റ് റിച്ചാര്‍ഡ്‌സണ്‍ പൊലിസ് സ്ഥിരീകരിച്ചു. ഏപ്രില്‍ 18 തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. കൊച്ചുമകളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടു ട്രിനീഷ ഒക്ടാവില്‍ ട്രിന വാട്ടുസും (23) ഭര്‍ത്തൃമാതാവ് കെന്റോറിയൊ നിക്കോള്‍ എഡ്വേര്‍ഡ്‌സും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എഡ്‌വേഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണണമെന്നു വാട്ട്‌സ് ആവശ്യപ്പെട്ടു. സ്റ്റാര്‍ബക്‌സില്‍ കണ്ടുമുട്ടാം എന്നു സമ്മതിക്കുകയും ചെയ്തു. കുട്ടിയുമായി സ്റ്റാര്‍ബക്‌സില്‍ എത്തിയ എഡ്വേര്‍ഡിനെ പെട്ടെന്നു യാതൊരു പ്രകോപനവുമില്ലാതെ ട്രിന വെടിവയ്ക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്. വെടിയേറ്റു വീണ എഡ്‌വേഡിനു പ്രഥമ ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിവോള്‍വര്‍ ഉപയോഗിച്ചു രണ്ടുതവണ വെടിയുതിര്‍ത്ത ശേഷം കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച വാട്ട്‌സിനെ പൊലിസ് അറസ്റ്റ് ചെയ്തു റിച്ചാര്‍ഡ്‌സണ്‍ സിറ്റി ജയിലിലടച്ചു. ഇവര്‍ക്ക് ഒരു മില്യണ്‍…

2024-ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് : 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ജോ ബൈഡന്‍. ദി ഹില്ലിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്പര്യം മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ബൈഡന്‍ പങ്കിട്ടതായും വെബ്സൈറ്റില്‍ പറയുന്നു. ഈ മാസമാദ്യം എഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ പരിഷ്‌കരിച്ച നിയമങ്ങള്‍ ഒപ്പു വെക്കുന്ന ചടങ്ങില്‍ എത്തി ചേര്‍ന്ന ഒബാമയോടാണ് മത്സരിക്കുന്ന കാര്യം സൂചിപ്പിച്ചതെന്നും വ്യക്തമല്ല . ബൈഡന്റെ പല സ്റ്റേറ്റ്മെന്റുകളിലും വീണ്ടും മത്സരിക്കുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത് . താന്‍ മത്സരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നതായും ബൈഡന്‍ സൈറ്റില്‍ കുറിച്ചിട്ടുണ്ട് . അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി ഇതിനകം തന്നെ ബൈഡന് ലഭിച്ചിട്ടുണ്ട് . രണ്ടാം വട്ടവും മത്സരിച്ചു വിജയിക്കുകയാണെങ്കില്‍ ബൈഡന് 82 വയസ്സാകും . 78 വയസ്സിലായിരുന്നു ആദ്യം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുക്രെയിന്‍ – റഷ്യന്‍ അധിനിവേശം…