കെ എച്ച് എൻ എ യുടെ സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഹ്യൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഗസ്ത്യം കളരിയുടെയും കെ എച്ച് എൻ എയുടെയും സംയുക്ത സംരംഭമാണ് സ്കൂൾ ഓഫ് യോഗ. യുവജനങ്ങൾക്കും വയോധികർക്കും പ്രത്യേകമായി പരിശീലന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. യോഗ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടിയവർക്ക് സ്വന്തമായി യോഗസ്കൂൾ നടത്തുന്നതിനുള്ള ഫ്രാൻചൈസി അംഗീകാരവും അടിസ്ഥാന സഹായങ്ങളും കെ എച്ച് എൻ എ നൽകും. പഠിതാക്കളുടെ അഭിരുചിയനുസരിച്ച് കളരിയിലും യോഗയിലും ഒരേ സമയം പരിശീലനം നേടാനാവുന്ന വിധമാണ് പാഠ്യപദ്ധതികൾ . “ജ്വാല” എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പദ്ധതി ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൗരാണിക ഭാരതത്തിന്റെ ആരോഗ്യ സംരക്ഷണ ശാസ്ത്രമായ യോഗവിദ്യയെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും സർവദാ അംഗീകരിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. കോവി ഡാനന്തര ലോകത്ത്…

യുഎസ് പിൻവാങ്ങി ഒരു വർഷത്തിനു ശേഷം കാബൂൾ വിമാനത്താവളം സാധാരണ നിലയിലേക്ക്

യുഎസ് സൈന്യം യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പിൻവാങ്ങുകയും ഒരു വർഷം മുമ്പ് വിമാനത്താവളം വിട്ടുപോവുകയും ചെയ്തതിന് ശേഷം കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്താവളത്തില്‍ പഴയതുപോലെ ഫ്ലൈറ്റുകളുടെ എണ്ണം ക്രമേണ ഉയർന്നതായി കാബൂൾ വിമാനത്താവളത്തിലെ ഇൻഫർമേഷൻ ഓഫീസ് ഡയറക്ടർ സഫർ ഖാൻ ആതിഫ് പറഞ്ഞു. 2021-ൽ, കാബൂൾ വിമാനത്താവളം ഏതാണ്ട് തകർന്ന നിലയിലായിരുന്നു. അവിടെ കേടായ യുഎസ് ഹെലികോപ്റ്ററുകള്‍ പാർക്ക് ചെയ്തിരുന്നു, തകർന്ന സൗകര്യങ്ങളും ഉപകരണങ്ങളും എയർപോർട്ട് ഏപ്രണിൽ ചിതറിക്കിടക്കുകയായിരുന്നു. കാബൂൾ വിമാനത്താവളത്തിൽ അവശേഷിക്കുന്ന നിരവധി വിമാനങ്ങളും സൈനിക വാഹനങ്ങളും നൂതന റോക്കറ്റ് പ്രതിരോധ സംവിധാനങ്ങളും തങ്ങളുടെ വിട്ടുപോകല്‍ ദൗത്യം പൂർത്തിയാക്കുന്നതിന് മുമ്പ് തകർക്കുമെന്ന് യുഎസ് സൈന്യം നേരത്തേ പറഞ്ഞിരുന്നു. “അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ താമസത്തിനിടയിൽ അമേരിക്ക ഒരു നല്ല കാര്യവും ചെയ്തില്ല. അവർ (യുഎസ് സൈനികർ) ചെയ്തത് അധിനിവേശവും നാശവും മാത്രമായിരുന്നു.…

അന്വേഷണത്തിനിടെ ട്രംപ് സംഘം രഹസ്യരേഖകൾ നീക്കിയിരിക്കാം: ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടുത്താൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘം ശ്രമിച്ചതിന് തെളിവുകൾ കൈവശമുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് ജൂണിൽ എഫ്ബിഐ രേഖകള്‍ വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾ രഹസ്യ രേഖകൾ മനഃപൂർവം മറച്ചുവെച്ചതിന് തെളിവുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു. ആ സംഭവമാണ് അദ്ദേഹത്തിന്റെ വീട്ടിൽ അഭൂതപൂർവമായ പരിശോധനയ്ക്ക് പ്രേരിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ട ശേഷം മുൻ പ്രസിഡന്റ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന എല്ലാ സർക്കാർ രേഖകളും തിരികെ നൽകിയെന്ന് ട്രംപ് സഹായികൾ ജൂണിൽ തെറ്റായി സാക്ഷ്യപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തിയതിന്റെ തെളിവുകളും അവര്‍ നിരത്തി. രേഖകൾ വീണ്ടെടുക്കുന്നതിനായി എഫ്ബിഐ ഏജന്റുമാർ ജൂണിൽ അദ്ദേഹത്തിന്റെ പാം ബീച്ച് മാർ-എ-ലാഗോ റിസോർട്ടിലേക്ക് ആദ്യമായി യാത്ര…

ഷിക്കാഗോ മലയാളി അസോസിയേഷൻ ഫോമ സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നു

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി വള്ളിക്കളം, നാഷണൽ കമ്മറ്റിയംഗം അച്ചൻകുഞ്ഞ് മാത്യു, റീജനൽ വൈസ് പ്രസിഡന്റ് രഞ്ചൻ എബ്രഹാം എന്നിവരാണ് അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നവർ. യോഗം ഇവരെ അനുമോദിക്കുകയും എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു.

മാതൃസംഘടനയുടെ പരിപൂർണ പിന്തുണയുമായി ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

വാഷിംഗ്‌ടൺ : ഏതൊരു സാമൂഹ്യ പ്രവർത്തകന്റെയും ഏറ്റവും വലിയ മൂലധനം അവർ സ്ഥിരമായി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ പ്രാദേശികതലത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ദേശിയ നേതൃത്വത്തിലേക്ക് കടന്നു വരുന്നത് ഫോമയെ ശക്തിപ്പെടുത്തും. ഒന്നൊഴിയാതെ എല്ലാ മുൻ പ്രസിഡന്റുമാരും ഏറ്റവും പ്രധാനമായി ഇന്ന് വരെ കൂടെ പ്രവർത്തിച്ചവരും ഒരുമിച്ച് ചേർന്ന് ഒരു വ്യക്തിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് നല്ലത് മാത്രം പറയുന്നുണ്ടെങ്കിൽ അത് ആ സംഘടനയുടെ ഐക്യവും ആ വ്യക്തിയുടെ നിഷ്പക്ഷതയും മികവും കാര്യക്ഷമതയും വിളിച്ചോതുന്നു. 1991-ൽ സ്ഥാപിതമായ, 650-ലധികം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള കെ എ.ഡബ്ലിയു (KAW)-വിന് ഈ കഴിഞ്ഞ 31 വർഷമായി നേതൃത്വം നൽകിയ എല്ലാ പ്രസിഡന്റുമാരും കമ്യുണിറ്റി നേതാക്കന്മാരും ചേർന്നാണ് ഓജസ് ജോണിന്റെ നാളിതു വരെയുള്ള അനുപമമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ എല്ലാ വിജയാശംസകളും അർപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW)-വിന്റെ ആദ്യ…

വാഷിംഗ്‌ടൺ സിറോ മലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ

വാഷിംഗ്ടണ്‍: നിത്യസഹായ മാതാ സിറോമലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ അത്യന്തം ആഡംബര പൂർവം വിവിധ പരിപാടികളോടെ സെപ്റ്റംബർ 9,10, 11 തീയതികളിൽ നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ന് ആരംഭിച്ച ഒൻപതു ദിവസത്തെ നൊവേന സെപ്റ്റംബർ 8 ന് അവസാനിക്കും. 9 ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ. റോയി മൂലേച്ചാലിൽ കൊടിയേറ്റ് നടത്തുന്നതോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. 6:30 ന് ഫാ. മാത്യു പുഞ്ചയിലിന്റെ പ്രധാന കാർമികത്വത്തിൽ എല്ലാ മരിച്ചവർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും തുടർന്ന് നേർച്ച സദ്യയും ഉണ്ടായിരിക്കും. 10 ശനിയാഴ്ച വൈകുന്നേരം 4:30ന് ഫാ. സിബി കൊച്ചീറ്റതോട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുർബാനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 6:30 ന് സ്നേഹവിരുന്ന്. 7:30 നു വാഷിംഗ്ടണ്‍ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയും കലാഭവൻ ലാൽ, ജയൻ എന്നിവരുടെ മിമിക്സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന…

ഏലിയാമ്മ ജോൺ (ശാന്തമ്മ) കൊച്ചിയിൽ നിര്യാതയായി

അടൂർ: വടക്കേടത്തുകാവ് തെക്കേവീട്ടിൽ പരേതനായ റ്റി. ഒ. ജോണിൻറെ (ജോജി) ഭാര്യ ഏലിയാമ്മ ജോൺ (ശാന്തമ്മ, 69) കൊച്ചിയിൽ നിര്യാതയായി. അയിരൂർ മേലേടത്ത് കുടുംബാംഗം ആണ്. മലയാള സിനിമാ ഗാനരചയിതാവ് ജോ പോളിന്റെ ഭാര്യാമാതാവാണ് പരേത. സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിയ്ക്ക് സ്വഭവനത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ ആരംഭിച്ച ശേഷം 1.30 ന് അടൂർ കണ്ണങ്കോട്‌ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം. മക്കൾ: ധന്യ (ഡാലസ്, യുഎസ് ), സാജൻ (ദുബായ്‌).  

UST wins the ‘Best Environmental Protection Initiative of the Year – 2022’ at the Indian CSR Awards 2022

The company’s environment protection efforts win top honour at Indian CSR Awards Thiruvananthapuram, 30 August 2022: UST, a leading digital transformation solutions company, has won the ‘Best Environment Protection Initiative Award for the year 2022’ at the Indian CSR Awardsby Brand Honchos. The successful plantation and maintenance of 40,000 plants in 2020-21, coastal area preservation by planting over 11,000 mangroves, forest area preservation, and lake body rejuvenation initiatives implemented by the UST CSR volunteer teams, were evaluated for the awards. UST also partnered with field-based NGOs and technical institutions for…

Northern New Jersey Community Foundation Awards Grant to University for Scholarship and Women’s Soccer

(Hackensack, New Jersey; August 29, 2022) — The Northern New Jersey Community Foundation’s The DeAnna Stark Pasciuto Memorial Fund awarded a grant of $4,000 to Stockton University Foundation in Galloway, New Jersey.  The NNJCF’s grant supports the DeAnna Stark Pasciuto ’01 Memorial Scholarship to award to a student attending Stockton University and also provides funds to the woman’s soccer team. The Northern New Jersey Community Foundation (NNJCF) is a nonprofit, 501(c)(3) organization based in Hackensack, New Jersey.  The foundation focuses primarily on the arts, civic engagement, education, the environment, philanthropy, and public…

‘കാളി’ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി വീണ്ടും സമൻസ് അയച്ചു

ന്യൂഡൽഹി: ഹിന്ദു ദേവതയായ കാളിയെ തന്റെ വിവാദ ചിത്രത്തിന്റെ പോസ്റ്ററിലും വീഡിയോയിലും ട്വീറ്റിലും “വളരെ മോശമായ രീതിയിൽ” ചിത്രീകരിച്ചതിനെതിരെ ഫയൽ ചെയ്ത കേസിൽ ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി പുതിയ സമൻസ് അയച്ചു. തീസ് ഹസാരി കോടതിയിലെ സിവിൽ ജഡ്ജി അഭിഷേക് കുമാർ, ഓഗസ്റ്റ് 29 ലെ ഉത്തരവിൽ, പരാതിക്കാരനായ അഡ്വ രാജ് ഗൗരവിന്റെ തീര്‍പ്പു കല്പിക്കാതെ കിടക്കുന്ന അപേക്ഷയിലാണ് നടപടി സ്വീകരിച്ചത്. ഇ-മെയിലിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രതികൾക്ക് (മണിമേഖലയും മറ്റുള്ളവരും) നോട്ടീസ് നൽകാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. നവംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജൂലൈയിൽ മണിമേഖലയ്ക്ക് കോടതി സമൻസ് അയച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ ദേവത പുകവലിക്കുന്നതായി ചിത്രീകരിക്കുന്നുവെന്നും, അത് സാധാരണ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും, സദാചാരത്തിന്റെയും മര്യാദയുടെയും അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും അഭിഭാഷകനായ രാജ് ഗൗരവ് സമർപ്പിച്ച ഹർജിയിൽ വാദിച്ചു. ചലച്ചിത്ര നിർമ്മാതാവിനെ കൂടാതെ,…