ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് വന്‍ വിജയമായി. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച പിക്നിക്കില്‍ നിരവധി പേര്‍ ഉത്സാഹത്തോടെ പങ്കെടുത്തു. ആഗസ്റ്റ് 21-ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തുമണി മുതൽ ക്വീൻസിലുള്ള ആലി പോണ്ട് പാർക്കിൽ വെച്ചായിരുന്നു വിപുലമായ പരിപാടികളോടെ പിക്നിക്ക് സംഘടിപ്പിച്ചത്. വിവിധ കായിക മത്സരങ്ങളോടെ നടന്ന പിക്നിക്കിന് നേതൃത്വം കൊടുത്തവരിൽ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ജനറൽ സെക്രട്ടറി സേതു മാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവർ അഭിനന്ദനം അർഹിക്കുന്നു. വിമൻസ് ഫോറം പ്രവർത്തകരായ ലക്ഷ്മി രാംദാസ്, രാധാമണി നായർ, ലതിക നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രുചികരമായ ഭക്ഷണം പിക്നിക്കിന്റെ സവിശേഷതകളിൽ ഒന്നായിരുന്നു. രഘുനാഥൻ നായർ, സുധാകരൻ പിള്ള, പ്രഭാകരൻ നായർ, ശശി പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാര്‍ബിക്യു. കായിക മത്സരങ്ങൾക്ക് റാണി…
Year: 2022
കടുത്ത ചൂട് ലോകത്തിലെ മൂന്ന് വലിയ സമ്പദ്‌വ്യവസ്ഥകളെ ഒറ്റയടിക്ക് തകർത്തു
കടുത്ത ചൂടും വരൾച്ചയും അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളെ കാര്യമായി ബാധിച്ചു. സാമ്പത്തിക വളർച്ച ഇതിനകം തന്നെ മന്ദഗതിയിലായിരിക്കുന്ന സമയത്ത് തൊഴിലാളികൾക്കും ബിസിനസുകൾക്കും അത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ, ഊർജ്ജ സംരക്ഷണത്തിനായി എല്ലാ ഫാക്ടറികളും ആറ് ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു. കൽക്കരിയും രാസവസ്തുക്കളും വഹിക്കുന്ന കപ്പലുകൾ ജർമ്മനിയിലെ റൈൻ നദിയിലൂടെ സാധാരണ യാത്ര ചെയ്യാൻ പാടുപെടുകയാണ്. താപനില കുതിച്ചുയരുന്നതിനാൽ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിൽ താമസിക്കുന്നവരോട് കുറഞ്ഞ വൈദ്യുതി ഉപയോഗിക്കാൻ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ മാത്രമാണിവ. പ്രശ്നങ്ങളുടെ വ്യാപ്തി ചൂടും മഴയുടെ അഭാവവും എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാല്‍, ജർമ്മനി പോലുള്ള രാജ്യങ്ങളിൽ, മുന്നറിയിപ്പ് നൽകുന്നത് വളരെ കുറച്ച് സഹായമേ ചെയ്യുന്നുള്ളൂ. കൂടാതെ, സ്ഥാപനങ്ങൾ ഏറ്റവും മോശമായ അവസ്ഥയ്ക്ക് തയ്യാറെടുക്കുകയാണ്. ലോകവികസനത്തെ സഹായിക്കുന്ന ലോകമെമ്പാടുമുള്ള മറ്റ്…
2022 രണ്ട് പതിറ്റാണ്ടിനിടയിലെ യുഎസ് റോഡുകളിലെ ഏറ്റവും മാരകമായ വർഷം: NHTSA
വാഷിംഗ്ടണ്‍: 2022 ന്റെ ആദ്യ പാദത്തിൽ അമേരിക്കയില്‍ 9,500-ലധികം ആളുകൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടതായി രാജ്യത്തെ ഓട്ടോ-സേഫ്റ്റി റെഗുലേറ്ററിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ (NHTSA) കണക്കനുസരിച്ച്, ജനുവരി മുതൽ മാർച്ച് വരെ വാഹനാപകടങ്ങളിൽ 9,560 പേർ മരിച്ചു. 2021 ലെ ഇതേ പാദത്തിൽ നടന്ന 8,935 മരണങ്ങളെ അപേക്ഷിച്ച് ഈ കണക്ക് ഏകദേശം 7% വർദ്ധനവ് രേഖപ്പെടുത്തുന്നതായി NHTSA റിപ്പോർട്ട് ചെയ്തു. ഇത് അമേരിക്കൻ റോഡുകളില്‍ 20 വർഷത്തിനിടയിലെ ഏറ്റവും മാരകമായ ആദ്യ പാദമാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു. “മൊത്തത്തിലുള്ള സംഖ്യകൾ ഇപ്പോഴും തെറ്റായ ദിശയിലാണ് നീങ്ങുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ട്രാഫിക് സുരക്ഷ ഇരട്ടിയാക്കാനുള്ള സമയമാണിത്, ”എൻഎച്ച്ടിഎസ്എ അഡ്മിനിസ്ട്രേറ്റർ സ്റ്റീവൻ ക്ലിഫ് പ്രസ്താവനയിൽ പറഞ്ഞു. NHTSA യുടെ റിപ്പോർട്ട് അപകടത്തിന്റെ മൂലകാരണത്താൽ ട്രാഫിക് മരണങ്ങളെ വിഭജിക്കുന്നില്ല. എന്നാൽ അമിതവേഗത, അതുപോലെ തന്നെ വാഹനമോടിക്കുന്നവരുടെ…
KANJ മെഗാ ഓണാഘോഷങ്ങള്‍ക്ക് അതിവിപുലമായ കമ്മിറ്റി
ന്യൂജേഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ ) ഓണം 2022 സെപ്തംബർ 17 ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി നിർദേശിക്കപ്പെട്ട കോർഡിനേറ്റേഴ്സ് ടീമിലേക്ക് നിരവധി പുതുമുഖങ്ങൾ, പീറ്റർ ജോർജ്, ജോർജി സാമുവൽ എന്നിവരെ കൂടാതെ രാജീവ് രാജഗോപാൽ, ജിജേഷ് തോട്ടത്തിൽ, സുനിൽ പോൾ, മീരാ ശ്യാം, സുബിൻ രാജു, സുരജിത് കിഴക്കയിൽ, ടോം വർഗീസ്, മാത്യു അലക്സ്, സുജിത് കാരക്കാടൻ, രാജീവ് മോഹൻ, സിജോ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ഓണാഘോഷങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന വിവിധ കമ്മറ്റികളുടെ നേതൃത്വനിരയിലേക്ക് എത്തുന്നത്, മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരടങ്ങുന്നു കൺവീനേഴ്‌സ് കമ്മിറ്റിയും പുതിയ കോർഡിനേറ്റേഴ്‌സ് കമ്മറ്റിയുമായിരിക്കും അതിവിപുലമായ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ കാൻജ് എക്സിക്യു്ട്ടിവ് കമ്മിറ്റിയെ സഹായിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ്…
ഒഐസിസി യുഎസ്എ: “ആസാദി കി ഗൗരവ്” സ്വാതന്ത്ര്യ ദിനാഘോഷം അവിസമരണീയമായി
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്‌എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം കുറിച്ച് കൊണ്ട് ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തിയ ” ആസാദി കി ഗൗരവ് ” വ്യത്യസ്തവും വേറിട്ടതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8:30 (ന്യൂയോർക് സമയം) ന് ചടങ്ങുകൾ ആരംഭിച്ചു. ന്യൂയോർക്കിൽ നിന്നും പ്രശസ്ത സംഗീതജ്ഞനായ പ്രൊഫ.സാധക അലക്സാണ്ടറും ടീമും പാടിയ ദേശഭക്തി ഗാനം വന്ദേമാതരത്തോടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം.തുടർന്ന് നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. തുടർന്ന് പുതു തലമുറയുടെ പ്രതീകമായ സ്റ്റെഫിൻ മനോജ് ന്യൂയോർക്കിൽ നിന്നും ഇന്ത്യൻ…
ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം ചാമ്പ്യന്മാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ടീമിനെ പരാജയപെടുത്തിയാണ് അവർ വിജയകിരീടമണിഞ്ഞത് (25-22, 20-25,15-10).സെന്റ് മേരീസിന് റണ്ണർ അപ്പ് ട്രോഫിയും ലഭിച്ചു. ടൂർണമെന്റ് ജേതാക്കൾക്ക് റവ.ഫാ. ടി.എം. പീറ്റർ തൈവുള്ളതിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഐസിഇസിഎച്ച് ട്രോഫിയും ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയായും മെഗാ സ്പോൺസർ ചാരുവിള മാത്യു എന്നിവർ ചേർന്ന് സമ്മാനിച്ചു. . ടൂർണമെന്റിലെ മികച്ച കളിക്കാരനായി (എംവിപി) സനൂപ് ജോസി (സെന്റ് ജോസഫ് സീറോ മലബാർ) റയോൺ (ബസ്റ്റ് ഡിഫെൻസ് പ്ലെയർ ) ഷോൺ ജോസി (ബസ്ററ് ഒഫൻസ് പ്ലെയർ) കെവിൻ മാത്യു (ബെസ്ററ് സെറ്റർ) റൈസിംഗ് സ്റ്റാർസായി മിസ്…
ടീം വെൽഫെയർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ദോഹ: കൾച്ചറൽ ഫോറം ഖത്തറിന് കീഴിലെ വളണ്ടിയര്‍ വിഭാഗമായ ടീം വെൽഫെയർ ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആഘോഷ പരിപാടി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഭിമാനകരമായ സംസ്കാരവും ചരിത്രങ്ങളും ഉള്ള രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നും ദാര്‍ശനിക വൈവിധ്യത്താല്‍ സമ്പന്നമായിരുന്ന ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ നിന്ന് പോലും സഹിഷ്ണുതയുടെയും മാനവ മൈത്രിയുടെയും മഹാഗീതങ്ങള്‍ ഉയര്‍ന്ന കാലത്തില്‍ നിന്ന് ധ്രുവീകരണവും ശിഥില ചിന്തകളും ഉയര്‍ന്ന് വരുന്നെങ്കില്‍ സൗഹാര്‍ദ്ദത്തിന്റെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്വിസ്, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, ടീം വെൽഫെയർ ക്യാപ്റ്റൻ സഞ്ജയ് ചെറിയാൻ, വൈസ് ക്യാപറ്റന്മാരായ നിസ്താര്‍ എറനാകുളം ഫഹദ് മുഹമ്മദ്, ഫാത്തിമ തസ്‌നീം തുടങ്ങിയവര്‍…
കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകളും നേർന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ , ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും…
Hindus want Diwali holiday in all 18 school districts of Somerset County in New Jersey
Hindus are asking for a Diwali holiday in all the 18 public school districts in Somerset County (New Jersey); while schools in only four of these districts are closing on October 24, the day of their most popular festival Diwali in 2022. Schools are closed only in Bernards, Bridgewater-Raritan, Hillsborough, Montgomery school districts on October 24 in 2022; while schools are open in Bedminster, Bound Brook, Branchburg, Franklin, Green Brook, Manville, North Plainfield, Somerset County Vocational and Technical, Somerset Hills, Somerville, South Bound Brook, Warren, Watchung Borough, Watchung Hills school…
TRENDS, INDIA’S LARGEST FASHION DESTINATION OPENS IN MULANTHURUTHY
KOCHI:: India’s largest and fastest growing apparel and accessories specialty chain of Reliance Retail, TRENDS, announced the launch of its new Store in Mulanthuruthy town of Ernakulam district in the state of Kerala. Trends is truly democratizing fashion in India, by strengthening its reach & connect with consumers in India – right from Metros, mini metros, to Tier 1, 2 towns and beyond & is India’s favorite fashion shopping destination. The Trends store at Mulanthuruthy boasts of modern looks and ambience featuring an exciting range of good quality and fashion…
