തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ പേഴ്‌സണൽ സ്റ്റാഫിനെ പുനര്‍വിന്യസിച്ച് വിവിധ വകുപ്പുകളിലേക്ക് മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അഞ്ചു പേരെ തന്റെ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിക്കപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. ബാക്കിയുള്ളവരെ സഹകരണ മന്ത്രി വി എൻ വാസവൻ, കായിക മന്ത്രി വി അബ്ദുർ റഹിമാൻ എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് മാറ്റി. സജി ചെറിയാൻ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മനു സി പുളിക്കലിനെ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ഏറ്റവും കൂടുതൽ പേർസണൽ സ്റ്റാഫുള്ള മന്ത്രിയാണ് മുഹമ്മദ് റിയാസ്. പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം 25 ആയി നിജപ്പെടുത്തിയ സിപിഎം നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി വി.വി സൈനന്‍, ക്ലര്‍ക്കുമാരായ കെ സവാദ്, എം.ആര്‍ സജയന്‍, ഓഫീസ് അസിസ്റ്റന്‍റുമാരായ വിഷ്‌ണു…
Year: 2022
കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകയുടെ മരണം: ബാങ്കിനെ ന്യായീകരിച്ച് മന്ത്രി; ഒരു രൂപ പോലും നല്‍കിയില്ലെന്ന് കുടുംബം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്ന വീട്ടമ്മ ഫിലോമിനയുടെ മരണത്തില്‍ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആര്‍ ബിന്ദു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയിരുന്നു എന്നും, എന്നിട്ടും മൃതദേഹം റോഡരികിൽ പൊതുദർശനത്തിന് വെച്ച് സംഭവം രാഷ്ട്രീയവത്ക്കരിച്ചു എന്നും മന്ത്രി ആരോപിച്ചു. അമ്മയുടെ ചികിത്സയ്ക്കായി നാലര ലക്ഷം രൂപ നൽകിയെന്ന് പറയുന്നത് കള്ളമാണെന്ന് ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു. തങ്ങളുടെ കാര്യം തീരുമാനിക്കേണ്ടത് എംഎൽഎയോ മന്ത്രിയോ അല്ല. അമ്മയുടെ ചികിത്സയ്ക്കായി ഒരു രൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഡിനോ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഫിലോമിന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മന്ത്രിയും ഭരണപക്ഷ എംഎൽഎമാരും നിക്ഷേപകരുടെ പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്നും മരിച്ച ഫിലോമിനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ മൃതദേഹവുമായി പ്രതിപക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ചു. ഒടുവിൽ ഇരിങ്ങാലക്കുട…
വിശപ്പ് രഹിത കേരളം’ പദ്ധതി: പയ്യന്നൂരിലെ ജനകീയ കുടുംബശ്രീ ഹോട്ടലിലെ ഊണ് നാട്ടുകാര്‍ക്ക് ഏറെ പ്രിയം
കണ്ണൂർ: ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ആരംഭിച്ച കണ്ണൂരിലെ ജനപ്രിയ ഹോട്ടലുകൾ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നു. പയ്യന്നൂർ മുനിസിപ്പാലിറ്റിയില്‍ അഞ്ചു പേര്‍ കൂടി നടത്തുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ ഒരു കൂട്ടായ വിജയത്തിന്റെ കഥ പറയുന്നു. ദിവസവും ഏകദേശം അഞ്ഞൂറ് ഊണ് ഇവിടെ വിളമ്പുന്നുണ്ട്. 20 രൂപ നിരക്കിൽ നൽകുന്ന ഉച്ചഭക്ഷണം ഏറെ ആശ്വാസകരമാണെന്ന് നാട്ടുകാർ പറയുന്നു. വറുത്തരച്ച ചിക്കൻ കറിയും, ഓംലെറ്റ് തുടങ്ങിയ പ്രത്യേക വിഭവങ്ങളും ഇവിടെ ലഭിക്കും. നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോട്ടൽ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു വർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പണി പൂർത്തിയായാൽ നഗരസഭ കെട്ടിടത്തിലേക്ക് മാറും.
ബഫര്‍സോണ്‍ – അവ്യക്തതയേറെയുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങള്‍ക്ക് മുഖവിലക്കെടുക്കാനാവില്ല: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച് ജൂലൈ 27ന് എടുത്തിരിക്കുന്ന മന്ത്രിസഭാ തീരുമാനം അവ്യക്തവും കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ബഫര്‍സോണോ, പരിസ്ഥിതിലോല പ്രദേശമോ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയെന്നാല്‍ ഇവ വനഭൂമിയിലല്ലെന്ന് വ്യക്തമാണ്. പട്ടയ, റവന്യൂ ഭൂമിയിലേയ്ക്കു മാത്രമേ വനാതിര്‍ത്തി വിട്ട് ബഫര്‍ സോണ്‍ വ്യാപിപ്പിക്കാനാവൂ. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പുതിയ മന്ത്രിസഭാതീരുമാനവും ഭാവിയില്‍ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് വനത്തിനുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുകയാണ് വേണ്ടത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ പരിഗണിച്ച് ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം –…
ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 39 വിദ്യാർത്ഥികൾക്ക് കൊറോണ വാക്സിൻ നൽകി!
സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു സ്‌കൂളിലെ 39 കുട്ടികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കൊറോണ പ്രതിരോധ വാക്‌സിൻ നൽകിയതായി ആരോപണം. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി മഹാത്രികകരണ അഭിയാന്റെ ഭാഗമായി ക്യാമ്പ് നടത്തി വാക്‌സിനേഷൻ നടത്തുകയായിരുന്നു. വാക്സിനേറ്റർ കുട്ടികൾക്കെല്ലാം ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകുന്നത് ചില രക്ഷിതാക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂളിൽ നടന്ന മെഗാ വാക്സിനേഷൻ ഡ്രൈവ് കാരണമാണ് ഈ സംഭവം ശ്രദ്ധയില്‍ പെടാതെ പോയതെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടർന്ന് വാക്സിനേറ്റർ ജിതേന്ദ്ര അഹിർവാറിനെതിരെ പരാതി നല്‍കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കുത്തിവെപ്പ് എടുത്ത 15 വയസും അതിൽ കൂടുതലുമുള്ള 39 കുട്ടികളും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവരാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷിതാക്കളുടെ…
രാഷ്ട്രപതിയെ കണ്ട് മാപ്പ് പറയും: അധിർ രഞ്ജൻ തെറ്റ് സമ്മതിച്ചു
ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് വിളിച്ച് വീണ്ടും വിവാദത്തിൽ അകപ്പെട്ട കോൺഗ്രസ് ലോക്‌സഭാ എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ കണ്ട് തന്റെ പ്രസ്താവനയിൽ മാപ്പ് പറയുമെന്ന് പറഞ്ഞു. അതേസമയം, ഈ കപടനാട്യക്കാരുടെ മുന്നിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി കുറച്ച് അറിയാവുന്നത് കൊണ്ടാണ് തെറ്റ് പറ്റിയതെന്നാണ് അധീർ രഞ്ജൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മൺസൂൺ സമ്മേളനത്തിൽ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന വാക്ക് ഉപയോഗിച്ചതാണ് ഇരു സഭകളിലും ബഹളമുണ്ടാക്കിയത്. അധിർ രഞ്ജന്‍ മാപ്പ് പറയണമെന്ന് ഭരണകക്ഷി എംപിമാര്‍ ആവശ്യപ്പെട്ടു. ചൗധരി ലോക്‌സഭയിലെ കോൺഗ്രസ് നേതാവാണെന്നും അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി എംപി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. എന്നാൽ, വിവാദം…
ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം
പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. മനുഷ്യ ജനസംഖ്യയിലെ വർദ്ധനവ് കാരണം, പ്രകൃതി വിഭവങ്ങൾ ഗുരുതരമായ അപകടകരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ പരിസ്ഥിതിക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു, അവയിൽ ചിലത് – ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, സസ്യജന്തുജാലങ്ങളുടെ നാശം, വനനശീകരണം എന്നിവയാണ്. അതിനാൽ, പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം നാം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം, ഒന്നും ശാശ്വതമല്ലാത്തതിനാൽ നമ്മുടെ ഭാവി തലമുറയ്ക്ക് അവശ്യ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുന്ന ഒരു ദിവസം വരും. പ്രകൃതി വിഭവങ്ങളോട് അനാവശ്യമായി വിട്ടുവീഴ്ച ചെയ്യുന്നത് അവസാനിപ്പിച്ച് പ്രകൃതി മാതാവിനോട് സമന്വയിച്ച് നിൽക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതി മാതാവിന് കൃതജ്ഞത അർപ്പിക്കാൻ ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള…
ഉക്രൈൻ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അനുമതി നിഷേധിച്ച ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ
ഡാളസ് : റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നിന്നും പഠനം ഉപേക്ഷിച്ചു ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനു നിർബന്ധിതരായ മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നിഷേധിച് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ . ജൂലൈ 27 നു ബുധനാഴ്ച്ച സൂം പ്ലാറ്റഫോമിൽ പ്രസിഡന്റ് എം പി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ കമ്മിറ്റിയിലാണ് ഇതിനെതിരെ ശക്തമായ പ്രിതിഷേധം ഉയർന്നത് കേരളത്തിൽ നിന്നുള്ള എംപി ബിനോയ് വിശ്വത്തെ ചോദ്യത്തിനു മറുപടി ആയിട്ടാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി സർക്കാർ നിലപാട് വ്യക്തമാക്കിയതെന്നും വിദേശ മെഡിക്കൽ കോളേജുകളിൽ ചേർന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് 2019 എന്നിവയിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇത്തരത്തിൽ തുടർപഠനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ…
ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി
ന്യൂയോർക്ക്: ചുരുങ്ങിയ മനുഷ്യായുസ്സിൽ തന്നാലാകും വിധം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിലേറ്റി പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹിയാണ് ന്യൂയോർക്കിലെ ഈസ്റ് മെഡോയിൽ താമസിക്കുന്ന ബിജു ചാക്കോ. സ്വന്തം സമ്പാദ്യത്തിൽ നിന്നും തൻ്റെ ചിന്താഗതിയോടു യോജിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയും മാതൃരാജ്യത്ത് കഷ്ടത അനുഭവിക്കുന്നവർക്കു സഹായങ്ങൾ ചെയ്യുന്നതിന് ബിജു എന്നും മുൻപന്തിയിലാണ്. സമാനചിന്താഗതിക്കാരുമായി ചേർന്ന് ECHO എന്ന കാരുണ്യ പ്രവർത്തന സംഘടനയുടെ ഭാഗമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി വരുന്നു. ECHO-യിലെ ഓപ്പറേഷൻസ് ഡയറക്ടറായ ബിജുവിന്റെ നേതൃത്വത്തിൽ മാതൃ സംസ്ഥാനമായ കേരളത്തിലേക്ക് ധാരാളം കാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും നൽകിയെങ്കിലും അവിടെ മാത്രമായി സഹായങ്ങൾ ഒതുക്കി നിർത്താതെ രാജ്യ സീമകൾ കടന്നും സഹായമാവശ്യമായ സമയത്തു അവ എത്തിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. 2015 ഏപ്രിലിൽ വൻ നാശം വിതച്ച് നേപ്പാൾ കാത്മണ്ടുവിൽ ഉണ്ടായ ഭൂകമ്പത്തിൽ നേപ്പാളി ഡോക്ടറുമാരുടെ സഹായത്തോടെ എഴുപതിനായിരം ഡോളർ…
കേരള അസ്സോസിയേഷന്‍ സ്പോര്‍ട്സ് ഫെസ്റ്റ് ജൂലായ് 30ന്
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫാ ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ഡട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഡാളസ് ആല്‍ഫാ റോഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുന്നതാണ്. വിവരങ്ങള്‍ക്ക്: നെബു കുരിയാക്കോസ് 214 392 3596,അനശ്വര്‍ മാമ്പിള്ളി- 203ന 400 92 66, ചെറിയാന്‍ ചൂരനാട് 214 729 2132 എല്ലാവര്‍ഷവും നടത്തിവരാറുള്ള സ്പോര്‍ട്ട് ഫെസ്റ്റവല്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന് ചെറിയാന്‍ ചൂരനാട് അഭ്യര്‍ത്ഥിച്ചു.
